AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

“പുതിയ തലമുറ നുണ പറയാൻ ആഗ്രഹിക്കുന്നില്ല”; സ്വന്തം മക്കളോടൊപ്പമുള്ള അനുഭവം പങ്കുവച്ച് നിവിൻ പോളി

"I Am Not a Father Who Agrees to Everything": Nivin Pauly Shares His Parenting Experience: കുട്ടികളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഭാര്യയാണ് താൻ ഷൂട്ടിനിടെ കിട്ടുന്ന ഇടവേളകളിൽ അവരോടൊപ്പം സമയം ചിലവഴിക്കുക മാത്രമാണ് ചെയ്യാറുള്ളത്. എന്നാൽ കുട്ടികൾ പറയുന്നതെല്ലാം സമ്മതിച്ചുകൊടുക്കുന്ന അച്ഛനൊന്നുമല്ല താൻ. ഒരു നിയന്ത്രണ രേഖ താനും വരച്ചിട്ടുണ്ട്.

“പുതിയ തലമുറ നുണ പറയാൻ ആഗ്രഹിക്കുന്നില്ല”; സ്വന്തം മക്കളോടൊപ്പമുള്ള അനുഭവം പങ്കുവച്ച് നിവിൻ പോളി
നിവിൻ പോളിImage Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Published: 31 Aug 2026 | 07:48 PM

പുതിയ തലമുറ തൻ്റെ തലമുറയിൽ നിന്നും തീർത്തും വ്യത്യസ്തരാണെന്നും അവർ നുണ പറയാൻ ആഗ്രഹിക്കുന്നില്ല എന്നും നിവിൻ പോളി. സ്വന്തം മക്കളുടെ ഭാഗത്തു നിന്നും ഉണ്ടായ രസകരമായ മറുപടികൾ ഓർത്തുകൊണ്ടാണ് രേഖാ മേനോന് നൽകിയ അഭിമുഖത്തിൽ താരം ഇക്കാര്യം തുറന്നുപറയുന്നത്. ഷൂട്ടിനിടെ കിട്ടുന്ന ഒഴിവ് സമയങ്ങളിൽ കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കുന്നതിന് കുറിച്ചും അവരുടെ പഠനത്തെ കുറിച്ചുമെല്ലാം താരം മനസ്സ് തുറക്കുന്നുണ്ട്.

കുട്ടികളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഭാര്യയാണെന്ന് നിവിൻ പറയുന്നു. താൻ ഷൂട്ടിനിടെ കിട്ടുന്ന ഇടവേളകളിൽ അവരോടൊപ്പം സമയം ചിലവഴിക്കുക മാത്രമാണ് ചെയ്യാറുള്ളത്. എന്നാൽ കുട്ടികൾ പറയുന്നതെല്ലാം സമ്മതിച്ചുകൊടുക്കുന്ന അച്ഛനൊന്നുമല്ല താൻ. ഒരു നിയന്ത്രണ രേഖ താനും വരച്ചിട്ടുണ്ട്. അതിനപ്പുറത്തേക്കുള്ള കാര്യങ്ങളെ സ്ട്രിക്ടായി തന്നെയാണ് ഡീൽ ചെയ്യാറുള്ളത്. ഇനി അത്ര കാര്യമുള്ള കാര്യമല്ല എങ്കിൽ പോട്ടേ എന്ന് വക്കുമെന്നും നിവിൻ പറയുന്നു.

ഇപ്പോഴത്തെ ജനറേഷൻ നമ്മൾ വളർന്നതു പോലെയല്ല. അവർ വളരെ ഓപ്പണാണ്. തുറന്ന മനസ്സോടെ കര്യങ്ങൾ സംസാരിക്കുന്നവരാണ്. നുണ പറയാൻ അവർ ഇഷ്ടപ്പെടുന്നില്ല എന്നും സ്വന്തം അനുഭവത്തിൻ നിന്നും നിവിൻ പറയുന്നുണ്ട്. ‘നാളെ സ്കൂളിൽ വരില്ല എന്നും എന്തെങ്കിലും കാരണവും ടീച്ചറോട് പറഞ്ഞേക്കു’ എന്ന് കുട്ടികളോട് പറയുമ്പോൾ നുണ പറയേണ്ട കാര്യമില്ല എന്ന മറുപടിയാണ് അവരുറ്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ടീച്ചറോട് കാര്യം പറഞ്ഞാൽ അവര് എന്ത് കരുതും എന്ന് ചോദിച്ചപ്പോൾ ‘അത് നിങ്ങൾ രക്ഷിതാക്കൾ മാനേജ് ചെയ്യേണ്ട കാര്യമാണ് ഞാൻ നുണപറയില്ല’ എന്ന് ഉടനെ മറുപടി കിട്ടി എന്ന് ചിരിയോടെ നിവിൻ പറയുന്നു.

Also Read: Nivin Pauly interview, Nivin Pauly children, Nivin Pauly family, Malayalam actor Nivin Pauly, Nivin Pauly Rinna Joy, നിവിൻ പോളി, മലയാള സിനിമ, നിവിൻ പോളി കുടുംബം, നിവിൻ പോളി അഭിമുഖം

പല തവണ സ്കൂളിൽ വൈകിയെത്തിയപ്പോഴും യഥാർത്ഥ കാരണം തന്നെ പറഞ്ഞുകൊള്ളം നുണ പറയേണ്ട ആവശ്യമില്ല എന്ന് തന്നെയായിരുന്നു മക്കൾ പറഞ്ഞത്. അത്തരം കാര്യങ്ങളെല്ലാം ഈ തലമുറയുടെ മികച്ച മൂല്യബോധത്തിൻ്റെ ഭാഗമാണ് എന്ന് നിവിൻ പറയുന്നു. മക്കളുടെ പഠിപ്പിൽ സഹായിക്കാൻ തനിക്ക് കഴിയാറില്ല എന്നും നിവിൻ പറയുന്നുണ്ട്. താൻ ആ മേഖലയിൽ അത്ര കഴിവുള്ള ആളല്ല എന്നതാണ് അതിന് കാരണമായി നിവിൻ ചൂണ്ടിക്കാട്ടുന്നത്.

അറിയാത്ത കാര്യങ്ങളിൽ കയറി ഇടപെടേണ്ട കാര്യമില്ല. ചിലപ്പോൾ കുട്ടികളെ ഹിന്ദി പഠിപ്പിക്കാനൊക്കെ ഭാര്യ പറഞ്ഞുകളയും. അത് കേട്ട് താൻ ഒരു ശ്രമ നടത്തി നോക്കുകയും ചെയ്യും. എന്നാൽ കുട്ടികളെ പഠിപ്പിച്ച് തുടങ്ങുന്നതോടെ പഠിപ്പിക്കാൻ പറഞ്ഞയാൾ തന്നെ പുസ്തകം പിടിച്ചുവാങ്ങും. ‘ഞാൻ തന്നെ പഠിപിച്ചോളം, അതാണ് നല്ലത്” എന്ന് ഭാര്യ പറയുമെന്നും നിവിൻ പോളി പറയുന്നു. നീണ്ട കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിൽ 2010 ആഗസ്റ്റ് 28-നാണ് നിവിൻ പോളിയും ഭാര്യ റിന്ന ജോയിയും വിവാഹിതരായത്. ദാവീദ് പോളി, റോസ് തെരേസ്സ നിവിൻ പോളി എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ.

English Summary

In a recent interview, actor Nivin Pauly opened up about his parenting style and children, David and Rose. He noted that the new generation is highly transparent and refuses to lie, even for skipping school. Nivin also humorously admitted his inability to help his kids with their studies.

Follow Us