VIDEO: ‘ജനനായകൻ’ കാണാൻ കുട്ടികളുമായി എത്തുന്നു; ചെന്നൈയിലെ തീയറ്ററുകളിൽ പൊലീസും തർക്കവും

Vijay's Final Film 'Jana Nayagan' Faces Delays Over A-Certificate Rule Violations: സംഭവങ്ങളിൽ മാതാപിതാക്കളെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്തെത്തുന്നത്. ചിത്രത്തിന് ക്ലീൻ യു/എ നൽകാമായിരുന്നു എന്നും ‘എ’ സർട്ടിഫിക്കറ്റ് നൽകാൻ മാത്രം ഒന്നും സിനിമയിൽ ഇല്ലെന്നും ചിലർ വാദിക്കുന്നു

VIDEO: ‘ജനനായകൻ’ കാണാൻ കുട്ടികളുമായി എത്തുന്നു; ചെന്നൈയിലെ തീയറ്ററുകളിൽ പൊലീസും തർക്കവും

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകാളിൽ നിന്ന്

Published: 

27 Jul 2026 | 03:20 PM

ഏഴ് മാസത്തെ വിവാദങ്ങൾക്കും നിയമ പോർട്ടങ്ങൾക്കും ഒടുവിലാണ്. കാത്തിരുന്ന ആരാധകരിലേക്ക് തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ അവസാനം ചിത്രം ‘ജനനായകൻ’ എത്തിയത്. സിനിമക്ക് സെൻസർ ബോർഡ് ‘എ’ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത് എന്നതിനാൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് സിനിമ കാണാനാകില്ല. ഇതാണിപ്പോൾ തമിഴ്നാട്ടിലെ തിയറ്ററുകളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. സിനിമ കാണാൻ മാതാപിതാക്കൾ കുട്ടികളുമായി എത്തുന്നതിനെ തുടർന്ന് പലയിടത്തും പ്രദർശനം മണിക്കൂറുകൾ വൈകുകയാണ്.

പ്രായപൂർത്തിയാകാത്ത കുട്ടികളുമായി സിനിമ കാണാനെത്തിയവരും തിയേറ്റർ ജീവനക്കാരും തമ്മിലുണ്ടാകുന്ന തർക്കമാണ് ഇതിന് കാരണം. ഇത്തരം സംഭവങ്ങളുടെ നിരവധി വീഡിയോകളും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങലിലൂടെ പുറത്തുവന്നിട്ടുണ്ട്. പലയിടത്തും പൊലീസ് ഇടപെടലിനെ തുടർന്നാണ് പ്രദർശനം നടത്താനായത്. സാമൂഹ്യ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് വിമർശനങ്ങളും ഉയരുന്നുണ്ട്.

ചെന്നൈയിലെ അമ്പാ മാളിലെ പി.വി.ആർ തീയറ്ററിൽ സിനിമ കാണാൻ മാതാപിതാക്കൾ കുട്ടികളുമായി എത്തിയതോടെ ഒരു മണിക്കൂറോളമാണ് പ്രദർശനം നിർത്തിവെക്കേണ്ടി വന്നത്. കുട്ടികളെ മാറ്റാൻ തിയേറ്റർ അധികൃതർ ആവശ്യപ്പെട്ടതോടെ മാതാപിതാക്കളും ജീവനക്കാരും തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു. ഒടുവിൽ ടിക്കറ്റ് തുക തിരികെ നൽകാമെന്ന് ഉറപ്പുനൽകിയ ശേഷമാണ് പ്രശ്നം പരിഹരിച്ചത്. പോലീസ് എത്തി കുട്ടികളുമായി വന്നവരോട് പുറത്തുപോകാൻ ആവശ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Also Read: ‘സുകുവേട്ടൻ എന്നെ കൊണ്ടുനടന്നത്’രാജകുമാരിയെ പോലെ’: ഓർമ്മകൾ പങ്കുവച്ച് മല്ലിക സുകുമാരൻ

പല്ലാവരം പി.വി.ആർ ഗ്രാൻഡിലും സമാനമായ സംഭവമുണ്ടായി. കുട്ടികളുമായി എത്തിയവരെ തിയേറ്ററിനുള്ളിൽ പ്രവേശിപ്പിക്കാതെ വന്നതോടെയാണ് തർക്കം ഉണ്ടാായത്. ഇവിടെയും പോലീസിന് ഇടപെടേണ്ടി വന്നു. പ്രവേശനം നിഷേധിച്ചവർക്ക് പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന തർക്കം. ചെറിയ കുട്ടികളുമായി നിരവധി പേർ ടിക്കറ്റ് കൗണ്ടറിന് മുന്നിൽ പണം തിരികെ വാങ്ങാൻ നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

അതേസമയം സംഭവങ്ങളിൽ മാതാപിതാക്കളെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്തെത്തുന്നത്. ചിത്രത്തിന് ക്ലീൻ യു/എ നൽകാമായിരുന്നു എന്നും ‘എ’ സർട്ടിഫിക്കറ്റ് നൽകാൻ മാത്രം ഒന്നും സിനിമയിൽ ഇല്ലെന്നും ചിലർ വാദിക്കുമ്പോൾ, ‘എ’ സർട്ടിഫിക്കേറ്റാണ് നൽകിയിരിക്കുന്നത് എന്നത് അറിഞ്ഞും കുട്ടികളുമായി സിനിമക്ക് എത്തുന്നത് ശരിയല്ലെന്നും നിയമങ്ങൾ പാലിച്ചില്ലെങ്കിൽ തീയറ്ററുകൾക്ക് ലൈസൻസ് നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകും എന്നും മറ്റു ചിലർ വിമർശനം ഉന്നയിക്കുന്നുണ്ട്. പല തീയറ്ററുകളിലും സമാനമായ അനുഭവങ്ങൾ ഉണ്ടായതായി വീഡിയോയുടെ കമൻ്റുകളിൽ നിന്നും വ്യക്തമാണ്.

English Summary

H. Vinoth’s ‘Jana Nayagan’, actor Vijay’s final film, faced significant screening delays across Chennai after parents brought minors to the A-rated movie. Theatres halted shows, leading to heated arguments between parents and management over entry and refunds. Police intervened to resolve conflicts, while netizens heavily criticized the parents’ negligence.

Follow Us
Related Stories
Renu Sudhi: വേദനകൾക്കിടയിലും ആ നേട്ടം സ്വന്തമാക്കി രേണു സുധി! ആശംസകൾ അറിയിച്ച് ആരാധകർ
Jaanmoni Das:പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി
‘സുകുവേട്ടൻ എന്നെ കൊണ്ടുനടന്നത്’രാജകുമാരിയെ പോലെ’: ഓർമ്മകൾ പങ്കുവച്ച് മല്ലിക സുകുമാരൻ
‘എൻ്റെ നൻപന് പൈത്യമാണ്’; ധ്യാൻ ശ്രീനിവാസനുവേണ്ടി അജു വർഗീസിൻ്റെ രക്ഷാപ്രവർത്തനം
Pearle Maaney: പേളി ഒരു അമ്മയല്ലേ? കുട്ടികൾ മരിച്ചുപോയ അമ്മമാരുടെ വിഷമം ഓർത്തില്ലല്ലോ? വിദ്യാർത്ഥി സമരത്തെക്കുറിച്ച് ജാൻമണി
Cochin Haneefa:ആരുടെ സഹായവുമില്ലാതെ ഉമ്മയും മക്കളും ഇന്ന് പുത്തൻ വീട്ടിലേക്ക്! അഭിമാനിയായ ഹനീഫ്ക്കയുടെ കുടുംബത്തെ സഹായാക്കാൻ ദിലീപ് ചെയ്തത്
പല്ല് ബ്രഷ് ചെയ്യാന്‍ എത്ര പേസ്റ്റ് വേണം?
മുറിയിൽ ലക്കി ബാംബൂ വച്ചിട്ടുണ്ടോ? ഇതറിയണം
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറ്റാനുള്ള വഴികളിതാ
പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി