AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

‘സുകുവേട്ടൻ എന്നെ കൊണ്ടുനടന്നത്’രാജകുമാരിയെ പോലെ’: ഓർമ്മകൾ പങ്കുവച്ച് മല്ലിക സുകുമാരൻ

Mallika Sukumaran Recalls Her Beautiful Journey With Sukumaran: അന്ന് വീട്ടിൽ വന്നതിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് വിവാഹം കഴിക്കാൻ താല്പര്യമുണ്ട് എന്ന് അദ്ദേഹം ഔദ്യോഗികമായി അവതരിപ്പിച്ചത്. അച്ചൻ ഒരുപാട് പേരോട് ആന്വേഷിച്ചു. നല്ല പയ്യൻ എന്നാണ് എല്ലാവരും പറഞ്ഞത്. രണ്ടെണ്ണം അടിക്കും എന്നത് മാത്രമാണ് ചിലർ എടുത്തുപറഞ്ഞ കുറ്റം

‘സുകുവേട്ടൻ എന്നെ കൊണ്ടുനടന്നത്’രാജകുമാരിയെ പോലെ’: ഓർമ്മകൾ പങ്കുവച്ച് മല്ലിക സുകുമാരൻ
Mallika SukumaranImage Credit source: Facebook Prithviraj Sukumaran
Sumeesh T Unneen
Sumeesh T Unneen | Published: 26 Jul 2026 | 10:16 PM

മലയയാള സിനിമയിലെ മികച്ച ഒരു കൂട്ടം അഭിനയതാക്കൾ ഒരു കുംബത്തിൽ നിന്ന് തന്നെ വന്നാലോ, അത്തരം ഒരു കുടുംബമാണ് സക്ഷാൽ സ്കുകുമാരൻ്റേത്. നിരവധി വ്യത്യസ്ത കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സുകുമാരൻ, ഭാര്യ മല്ലിക സുകുമാരൻ, മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും, മരുകൾ പൂർണിമ ഇന്ദ്രജിത്ത്. സുകുമാരനിൽ തുടങ്ങി പൃഥ്വിരാജിൻ്റെയും ഇന്ദ്രജിത്തിൻ്റെയും മക്കളിലേക്ക് അടക്കം നീളുന്ന താരനിര. ഇപ്പോഴിതാ സുകുമാരൻ എങ്ങനെ തൻ്റെ ജീവിതത്തിലേക്ക് കടന്നുവന്നു എന്നും ആദ്ദേഹത്തോടൊപ്പമുള്ള ജീവിതവും ഓർത്തെടുക്കുകയാണ് മാല്ലിക സുകുമാരൻ.

പരിചയപ്പെട്ട കാലം മുതൽ സുകുമാരൻ തനിക്ക് ഒരു നല്ല സുഹൃത്തായിരുന്നു എന്ന് മല്ലിക സുകുമാരൻ പറയുന്നു. തൻ്റെ എല്ലാ പ്രശ്നങ്ങളും അദ്ദേഹം ചോദിച്ചറിയുകയും തന്നെ കെൾക്കുകയും ചെയ്തിരുന്നു. വീട്ടുകാരുമായി വർഷങ്ങളായി ബന്ധം ഉണ്ടായിരുന്നില്ല. നാലര വർഷങ്ങൾക്ക് ശേഷം അച്ഛനെ ഒന്ന് കണണം എന്ന് തോന്നിയപ്പോൾ അദ്ദേഹത്തിൻ്റെ കാറിലാണ് തിരുവനതപുരത്തേക്ക് അയച്ചത്. വീട്ടിലേക്ക് തിരികെയെത്തിയ ശേഷം ഒരിക്കൽ അദ്ദേഹം വീട്ടിലെത്തി അച്ചനുമായൊക്കെ സംസാരിച്ചു. അച്ചന് അദ്ദേഹത്തെ നാന്നായി ബോധിച്ചിരുന്നു എന്ന് മല്ലിക സുകുമാരൻ പാറയുന്നു.

അന്ന് വീട്ടിൽ വന്നതിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് വിവാഹം കഴിക്കാൻ താല്പര്യമുണ്ട് എന്ന് അദ്ദേഹം ഔദ്യോഗികമായി അവതരിപ്പിച്ചത്. അച്ചൻ ഒരുപാട് പേരോട് ആന്വേഷിച്ചു. നല്ല പയ്യൻ എന്നാണ് എല്ലാവരും പറഞ്ഞത്. രണ്ടെണ്ണം അടിക്കും എന്നത് മാത്രമാണ് ചിലർ എടുത്തുപറഞ്ഞ കുറ്റം. പിന്നീട് അദ്ദേഹത്തോടൊപ്പം ജീവിതം ആരംഭിച്ചു. രാജകീയമായ ജീവിതമായിരുന്നു അതെന്നും തന്നെ ഒരു രാജകുമാരിയെ പോലെയാണ് അദ്ദേഹം കൊണ്ടു നടന്നത് എന്നും മല്ലിക സുകുമാരൻ പറയുന്നു.

Also Read: ‘എൻ്റെ നൻപന് പൈത്യമാണ്’; ധ്യാൻ ശ്രീനിവാസനുവേണ്ടി അജു വർഗീസിൻ്റെ രക്ഷാപ്രവർത്തനം

“രാജകുമാരിയെ കൊണ്ടുനടക്കുന്ന അതേ സ്നേഹത്തോടും, പ്രൗഢിയോടുമാണ് അദ്ദേഹം എന്നെ കൊണ്ടുനടന്നത്. ആഗ്രഹിച്ച ഒരു സ്ഥനത്ത് ഞാനെത്തി. നല്ല ഒരു കുടുംബ ജീവിതം എനിക്ക് കിട്ടി, നല്ല ഭാര്യായാകാനും അമ്മയാകാനും കഴിഞ്ഞു” അവർ പറഞ്ഞു

ജീവിതത്തിൽ തനിക്ക് കിട്ടിയ ഏറ്റവും വലിയ പ്രഹരം സുകുമാരൻ്റെ മരണമാണെന്ന് മല്ലിക സുകുമാരൻ പറയുന്നു. 39-മത്തെ വയസ്സിൽ അദ്ദേഹം പോകുമെന്ന് ഒരിക്കലും കരുതിയില്ല. മൂന്നാറിലെ ഫാം ഹൗസിൽ പോയി മടങ്ങി വരുമ്പോഴാണ് പുറം വേദന തോന്നുന്നത്. ലീഡർ കരുണാകരൻ്റെ മകൾ പത്മജയുടെ ഭർത്താവ് ഡോക്ടറാണ്. അദ്ദേഹത്തെ നേതൃത്വത്തിൽ പരിശോധിച്ചപ്പോഴാണ് ഇ.സി.ജിയിൽ വേരിയേഷൻ ഉണ്ട് എന്ന് മനസ്സിലാകുന്നത്. പിന്നീട് അഡ്മിറ്റ് ചെയ്തു. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഐ.സി.യുവിൽ നിന്നും മാറ്റിയിരുന്നു. പക്ഷേ രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും നില വശളാവുകയും മരണപ്പെടുകയുമായിരുന്നു എന്ന് മല്ലിക സുകുമാരൻ ഓർത്ത് പറഞ്ഞു.

English Summary

Veteran actress Mallika Sukumaran fondly recalled her life with her late husband, actor Sukumaran, describing how he treated her like a princess. She shared memories of their marriage, his caring nature, and how he helped reconcile her with her estranged father, before recounting the tragic circumstances of his sudden passing.

Follow Us