Prithviraj Sukumaran: എമ്പുരാന് പിന്നാലെ അസ്രയേൽ എത്തുമോ? ആ വലിയ തടസ്സം വെളിപ്പെടുത്തി പൃഥ്വിരാജ്
Prithviraj Sukumaran About L3 Azrael: വിമർശനങ്ങൾ കാരണം ഒരു സിനിമ ചെയ്യാനോ ചെയ്യാതിരിക്കാനോ, തീരുമാനം എടുക്കുന്ന ആളല്ല ഞാൻ. എമ്പുരാൻ എന്ന സിനിമ ഇഷ്ടപ്പെടാത്ത ഒരുപാട് ആളുകൾ ഉണ്ടാവും. പക്ഷേ എൻ്റെ തോന്നലിൽ, അതിൻറെ അടുത്ത ഭാഗം വേണമെന്ന് ആഗ്രഹിക്കുന്നവരും ഒരുപാട് പേരുണ്ട്. അപ്പോൾ ഞാൻ പ്രചോദനമായി എടുക്കുന്നത് അതാണ്. കാരണം ഞാൻ ഇപ്പോഴും എവിടെയെങ്കിലും പോയാൽ ഒരു ചോദ്യമെങ്കിലും എൽ 3യെ കുറിച്ചാണ്.
ടൊവിനോ നായകനായി തിയറ്ററുകളിൽ എത്തിയിരിക്കുന്ന പുതിയ ചിത്രം പള്ളിച്ചട്ടമ്പി വിജയകരമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. പള്ളിച്ചട്ടമ്പിയിൽ അതിഥിയായി പൃഥ്വിരാജ് എത്തിയതാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. റിലീസിന് ശേഷമാണ് പള്ളിച്ചട്ടമ്പി ടീം പൃഥ്വിരാജിൻ്റെ ക്യാരക്ടറിനെ പരിചയപ്പെടുത്തി പോസ്റ്റർ പുറത്തിറക്കിയത്. എന്നാൽ ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിൽ പൃഥ്വിരാജ് എമ്പുരാൻ്റെ അടുത്ത ഭാഗമായ എൽ 3യെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
എമ്പുരാൻ ഇറങ്ങിയ സമയത്ത് കുറേ വിമർശനങ്ങളും കാര്യങ്ങളുമൊക്കെ വന്നിരുന്നു. അത് എൽ 3യിയുടെ നിർമ്മാണത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതായി തോന്നിയിട്ടുണ്ടോ? അത് ചെയ്യേണ്ട എന്ന് വിചാരിച്ചിട്ടുണ്ടോ?, എന്നായിരുന്നു ചോദ്യം. എന്നാൽ ഈ ചോദ്യത്തിന് ഇല്ല എന്നാണ് പ്രിഥ്വി മറുപടി പറഞ്ഞത്. വിമർശനങ്ങൾ കാരണം ഒരു സിനിമ ചെയ്യാനോ ചെയ്യാതിരിക്കാനോ, തീരുമാനം എടുക്കുന്ന ആളല്ല ഞാൻ. എമ്പുരാൻ എന്ന സിനിമ ഇഷ്ടപ്പെടാത്ത ഒരുപാട് ആളുകൾ ഉണ്ടാവും. പക്ഷേ എൻ്റെ തോന്നലിൽ, അതിൻറെ അടുത്ത ഭാഗം വേണമെന്ന് ആഗ്രഹിക്കുന്നവരും ഒരുപാട് പേരുണ്ട്.
ALSO READ: എന്തിനാണ് ഇവിടെ നിയമം? ആർക്കുവേണ്ടിയാണ് ഇതൊക്കെ? ചോദ്യങ്ങളുമായി അനുശ്രീ
അപ്പോൾ ഞാൻ പ്രചോദനമായി എടുക്കുന്നത് അതാണ്. കാരണം ഞാൻ ഇപ്പോഴും എവിടെയെങ്കിലും പോയാൽ ഒരു ചോദ്യമെങ്കിലും എൽ 3യെ കുറിച്ചാണ്. ഇന്നുവരെ ഒരു പ്രസ് മീറ്റിൽ പോയിട്ട് എൽ 3 യെക്കുറിച്ച് ചോദ്യങ്ങൾ നേരിടാതെ വന്നിട്ടില്ല. അത് ഉള്ളിടത്തോളം കാലം അത് ചെയ്യാനുള്ള പ്രചോദനവും അതിലുണ്ട്. എന്നാൽ സിനിമ ചെയ്യാനുള്ള ഏറ്റവും വലിയ തടസം എന്ന് പറയുന്നത് എൻറെ സമയമാണ്. തീർച്ചയായും ലാലേട്ടൻറെയൊക്കെ സമയം എൻറെ സമയത്തേക്കാൾ വിലപ്പെട്ടതാണ്.
ഞാൻ അതിനുവേണ്ടി ഒരു സമയം മാറ്റിവെക്കുക എന്നുള്ളതാണ് ചിത്രത്തെ സംബന്ധിച്ച് ഏറ്റവും വലിയ ചലഞ്ച്. പിന്നെ എനിക്ക് മറ്റ് രണ്ട് ചിത്രങ്ങളുടെ കമ്മിറ്റ്മെൻറ്സ് ഉണ്ട്, ഡയറക്റ്റ് ചെയ്യാനുള്ളത്. അപ്പോൾ അതിൻറെയൊക്കെ കാര്യങ്ങൾ നോക്കണം” എന്നായിരുന്നു പ്രിഥ്വിരാജിൻ്റെ മറുപടി. മലയാളത്തിൽ ഒരു ചിത്രത്തിനും ഇതുവരെ ലഭിക്കാതിരുന്ന പ്രീ റിലീസ് ഹൈപ്പോടെയാണ് എമ്പുരാൻ തിയേറ്ററുകളിൽ എത്തിയത്.
എന്നാൽ ലൂസിഫറിന് ലഭിച്ചതുപോലെയുള്ള പോസിറ്റീവ് അഭിപ്രായങ്ങൾ മാത്രമല്ല ചിത്രത്തിന് നേരിടേണ്ടി വന്നത്. വലിയ വിമർശനങ്ങളും ഒപ്പം രാഷ്ട്രീയ വിവാദങ്ങളുമാണ് നേരിടേണ്ടി വന്നത്. എന്നാൽ ചിത്രം മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ആയും മാറുകയും ചെയ്തു. ഇന്ന് മലയാള സിനിമയിൽ ഏറ്റവും വലിയ രണ്ടാമത്തെ കളക്ഷൻ എമ്പുരാൻറെ പേരിലാണ്. ഇതിൻ്റെ അടുത്ത ഭാഗമായി ഒരുങ്ങുന്നത് അസ്രയേൽ ആണ്. എന്നാൽ ഈ ചിത്രം എന്ന് സംഭവിക്കുമെന്ന് കാത്തിരിക്കുകയാണ് ആരാധകർ.