AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Priyanka Chopra: പ്രിയങ്കയ്ക്കൊപ്പം സെൽഫി എടുക്കണമെന്ന് ആരാധിക; മകൾക്കൊപ്പമാണ്, പറ്റില്ലെന്ന് താരം; വീഡിയോ വൈറൽ

Priyanka Chopra Refuses to Take Selfie: സഹോദരന്റെ വിവാഹം പ്രമാണിച്ച് മുംബൈയിൽ എത്തിയ പ്രിയങ്ക ചോപ്രയെ മാധ്യമങ്ങൾ വളഞ്ഞു. അതിനിടെ ആണ് ഒരു ആരാധിക നടിയോട് സെൽഫിക്കായി ആവശ്യപ്പെട്ടത്.

Priyanka Chopra: പ്രിയങ്കയ്ക്കൊപ്പം സെൽഫി എടുക്കണമെന്ന് ആരാധിക; മകൾക്കൊപ്പമാണ്, പറ്റില്ലെന്ന് താരം; വീഡിയോ വൈറൽ
പ്രിയങ്ക ചോപ്ര മകൾക്കൊപ്പംImage Credit source: Instagram
nandha-das
Nandha Das | Updated On: 19 Feb 2025 18:11 PM

അടുത്തിടെ ആണ് നടി പ്രിയങ്ക ചോപ്രയുടെ സഹോദരൻ സിദ്ധാർഥും നീലം ഉപാധ്യയും ജുഹുവിലെ മഹാരാഷ്ട്ര ആൻഡ് ഗോവ മിലിറ്ററി ക്യാമ്പിലെ വേദിയിൽ വെച്ച് വിവാഹിതരായത്. സഹോദരന്റെ വിവാഹം പ്രമാണിച്ച് മുംബൈയിൽ എത്തിയ പ്രിയങ്ക ചോപ്രയെ വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങൾ വളഞ്ഞു. അതിനിടെ ആണ് ഒരു ആരാധിക നടിയോട് സെൽഫിക്കായി ആവശ്യപ്പെട്ടത്. എന്നാൽ കുഞ്ഞിനൊപ്പം ആയതിനാൽ നടി അത് നിഷേധിച്ചു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ബുധനാഴ്ച് ആണ് പ്രിയങ്ക ചോപ്രയെ വിമാനത്താവളത്തിന് പുറത്ത് വെച്ച് മാധ്യമ പ്രവർത്തർ വളയുന്നത്. കൈയിൽ കുഞ്ഞുമായാണ് താരം കാറിൽ നിന്ന് പുറത്തിറങ്ങിയത്. താരത്തിനൊപ്പം ഒരു ബോഡി ഗാർഡും ഉണ്ടായിരുന്നു. ആ സമയത്താണ് ആരാധിക സെൽഫി ആവശ്യപ്പെട്ട് നടിയെ സമീപിക്കുന്നത്. എന്നാൽ നടി താൻ മകൾക്കൊപ്പമാണ് അതിനാൽ ചിത്രമെടുക്കാൻ ആവില്ലെന്ന് പറയുകയും ക്ഷമ ചോദിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ആരാധിക മുന്നോട്ട് വന്ന് നടിയെ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്ന് പറയുന്നതും പ്രിയങ്ക ചോപ്ര അത് കേട്ട് പുഞ്ചിരിക്കുന്നതും വീഡിയോയിൽ ഉണ്ട്.

സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന വീഡിയോ:

 

View this post on Instagram

 

A post shared by HT City (@htcity)

ALSO READ: അഞ്ചാം പാതിരായിൽ എന്റെ സ്‌ട്രോങ് പോയിന്റുകൾ ഒന്നും ഉപയോഗിച്ചിട്ടില്ല: കുഞ്ചാക്കോ ബോബൻ

ഒരാഴ്ച മുൻപാണ് പ്രിയങ്കയുടെ അനിയൻ സിദ്ധാർഥും നീലവും തമ്മിലുള്ള വിവാഹ ചടങ്ങുകൾ ആരംഭിച്ചത്. മെഹന്ദി, ഹൽദി, സംഗീത്, തിലക് തുടങ്ങി ഒട്ടേറെ ആഘോഷങ്ങൾ കല്യാണത്തിന്റെ ഭാഗമായി നടത്തിയിരുന്നു. ഡേറ്റിങ് ആപ്പായ ബംബിളിലൂടെ ആണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പ്രിയങ്ക ചോപ്ര ആണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ബംബിൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറാണ് പ്രിയങ്ക ചോപ്ര. ഇതിൽ താരത്തിന് ഷെയറും ഉണ്ട്.

അതേസമയം, 2022 ജനുവരിയിൽ ആണ് പ്രിയങ്ക ചോപ്രയ്ക്കും അമേരിക്കൻ ഗായകൻ നിക്ക് ജൊനാസിനും വാടക ഗർഭപാത്രത്തിലൂടെ കുഞ്ഞ് ജനിച്ചത്. പ്രിയങ്കയുടെ അമ്മയുടെയും നിക്കിന്റെ അമ്മയുടെയും പേര് ഉൾപ്പെടികൊണ്ട് കുഞ്ഞിന് മാൾട്ടി മേരി ചോപ്ര ജോനാസ് എന്നാണ് പേരിട്ടത്. മാസം തികയുന്നതിന് മുൻപ് ജനിച്ചത് കൊണ്ട് തന്നെ മാൾട്ടിയെ ജനിച്ചയുടൻ നിയോ നേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്ററിലേക്ക് മാറ്റി. 100 ദിവസം മൾട്ടി അവിടെ തന്നെ ആയിരുന്നു. ഭയത്തോടെ കഴിഞ്ഞ ആ നാളുകളെ കുറിച്ചും പ്രിയങ്ക ചോപ്ര പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ട്.