Kalabhavan Mani: മണിയുടെ കൂട്ടുകാർ ഷൂട്ടിംഗ് സ്ഥലത്ത് പോലും സമാധാനത്തോടെ നിൽക്കാൻ സമ്മതിക്കുമായിരുന്നില്ല; ബൈജു അമ്പലക്കര

തന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും ആയിരുന്നു കലാഭവൻ മണി എപ്പോഴും പ്രാധാന്യം നൽകിയത്. ഇതുതന്നെയാണ് അദ്ദേഹത്തിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്നും ഒരുപറ്റം ആളുകൾ ഇപ്പോഴും വിശ്വസിക്കുന്നു. ഇപ്പോഴിതാ കലാഭവൻ മണിയെ കുറിച്ച് നിർമ്മാതാവായിരുന്ന ബൈജു അമ്പലക്കര പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്. സിനിമാ ലൊക്കേഷനിൽ സമാധാനത്തോടെ ഒന്ന് അഭിനയിക്കാൻ പോലും കലാഭവൻ മണിയുടെ സുഹൃത്തുക്കൾ വിട്ടിരുന്നില്ല എന്നാണ് ബൈജു അമ്പലക്കര പറയുന്നത്.............

Kalabhavan Mani: മണിയുടെ കൂട്ടുകാർ ഷൂട്ടിംഗ് സ്ഥലത്ത് പോലും സമാധാനത്തോടെ നിൽക്കാൻ സമ്മതിക്കുമായിരുന്നില്ല; ബൈജു അമ്പലക്കര

Kalabhavan Mani

Published: 

16 Apr 2026 | 01:33 PM

മാഞ്ഞാലും മറക്കാനാവാത്ത അനശ്വര കലാകാരനാണ് കലാഭവൻ മണി. മണിയുടെ സിനിമകളും പാട്ടുകളും ഇഷ്ടപ്പെടാത്തവർ ചുരുക്കം ആയിരിക്കും. അതിനാൽ തന്നെ വിട പറഞ്ഞിട്ടും അദ്ദേഹത്തെ ദിവസവും പ്രേക്ഷകർ ഓർക്കുന്നു. 2016 മാർച്ച് ആറിനായിരുന്നു കലാഭവൻ മണി സിനിമാലോകത്തോടും പ്രേക്ഷകരോടും വിടപറഞ്ഞത്. സീരിയസ് കരൾ രോ​ഗി ആയിരുന്ന അദ്ദേഹം രോഗാവസ്ഥ മൂലമാണ് മരിച്ചത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ മരണവുമായി നിരവധി വിവാദങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. തുടർന്ന് വിശദമായ അന്വേഷണത്തിലൂടെയാണ് അമിതമായ മദ്യപാനം തന്നെയാണ് ജീവൻ ഇല്ലാതാകാൻ കാരണമെന്ന് കണ്ടെത്തിയത്.

സാധാരണക്കാരനായി ജനിച്ചു വളർന്ന കലാഭവൻ മണിയെ സംബന്ധിച്ച് എത്ര ഉയരങ്ങൾ കീഴടക്കിയാലും തന്റെ ജന്മനാടിനോടും സുഹൃത്തുക്കളോടും തന്നെ പിന്തുണച്ചവരോടും എന്നും സ്നേഹമുള്ള വ്യക്തിയായിരുന്നു. അതിനാൽ തന്നെ തന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും ആയിരുന്നു കലാഭവൻ മണി എപ്പോഴും പ്രാധാന്യം നൽകിയത്. ഇതുതന്നെയാണ് അദ്ദേഹത്തിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്നും ഒരുപറ്റം ആളുകൾ ഇപ്പോഴും വിശ്വസിക്കുന്നു. ഇപ്പോഴിതാ കലാഭവൻ മണിയെ കുറിച്ച് നിർമ്മാതാവായിരുന്ന ബൈജു അമ്പലക്കര പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്. സിനിമാ ലൊക്കേഷനിൽ സമാധാനത്തോടെ ഒന്ന് അഭിനയിക്കാൻ പോലും കലാഭവൻ മണിയുടെ സുഹൃത്തുക്കൾ വിട്ടിരുന്നില്ല എന്നാണ് ബൈജു അമ്പലക്കര പറയുന്നത്.

ALSO READ:പൗലോ കൊയ്ലോ പറഞ്ഞതുപോലെയല്ല കാര്യങ്ങൾ ; നിർവചനം തിരുത്തി ലെന

ഷൈജു അമ്പലക്കരയുടെ വാക്കുകൾ

ഷൂട്ടിംഗ് സ്ഥലത്ത് ഒന്നും കലാഭവൻ മണിയെ നിൽക്കാൻ സമ്മതിക്കില്ല ഇവന്മാർ. വിളിച്ച് നിർബന്ധിച്ചു കൊണ്ടേയിരിക്കും. സ്നേഹബന്ധം കൊണ്ടാണെങ്കിൽ മണിക്കു പിറകോട്ട് മാറാനും സാധിക്കില്ല. ഷൂട്ടൊക്കെ കഴിഞ്ഞ് എത്ര വൈകിയാലും മണി അവിടെ ഓടി എത്തും. പിന്നെ അവിടെ എല്ലാ ദിവസവും പാർട്ടിയും മദ്യപാനവും ആയിരിക്കും. ഇതിനെ അകത്തുള്ള പ്രശ്നം എന്താണ് വെച്ചാൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാൻ ഇരുന്നാൽ കണക്കില്ലാതെ മദ്യപിക്കും അതിനനുസരിച്ച് ഭക്ഷണവും കഴിക്കും. ഇതൊന്നും ഒരുപക്ഷേ നമ്മുടെ ശരീരത്തിനൂം കരളിലും താങ്ങാൻ ആകില്ല. അങ്ങനെയാണ് ഈ പാവത്തിന് മരണം സംഭവിച്ചത് എന്നാണ് താൻ കരുതുന്നത് എന്നും ബൈജു അമ്പലക്കര വ്യക്തമാക്കി. മാസ്റ്റർ ബിൻ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് സംസാരിച്ചത്.

Follow Us
Related Stories
നഴ്സുമാരെ ലൈംഗികവൽക്കരിക്കുന്നു, വേഷത്തിൽ മാറ്റം വേണമെന്ന് കങ്കണ
Vijay Sethupathi’s Slum Dog Movie Teaser : ഇതുവരെ കാണാത്ത ലുക്കില്‍ വിജയ് സേതുപതി, ‘സ്ലം ഡോഗിന്റെ’ ടീസര്‍ പുറത്ത്
Thoppi Nihad: ലൈവ് കഴിഞ്ഞാൽ കാലുകൊണ്ട് മുഖത്ത് ചവിട്ടും, പച്ചത്തെറി വിളിക്കും, നേരിട്ടത് ക്രൂര പീഡനം; തൊപ്പിക്കെതിരെ സഹപ്രവർത്തകർ
KJ Yesudas: യേശുദാസിന്റെ ആദ്യ പ്രതിഫലത്തിന് പിന്നിലെ കണ്ണീർക്കഥ; അന്ന് അപമാനിച്ചവർക്ക് മുന്നിൽ കാലം കാത്തുവെച്ചത്…
Actor Salim Kumar Demise: മകൻ സമാധാനത്തോടെ കരയാൻ കുറച്ചു സ്ഥലം ആവശ്യപ്പെട്ട് നിലവിളിക്കേണ്ട അവസ്ഥ; വിമർശനവുമായി സുപ്രിയ
Actor Salim Kumar: മാറിനിൽക്കങ്ങോട്ട്; രംഗബോധമില്ലാത്ത ഓൺലൈൻ മാധ്യമങ്ങളോട് സഹികെട്ട് പ്രതികരിച്ച് ചന്തു സലിംകുമാർ
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ