Santhivila Dinesh: ‘കൃഷ്ണകുമാറിന് ചിന്തിക്കാൻ പറ്റാത്ത പോസ്റ്റ്, രാഷ്ട്രീയത്തിൽ പോയശേഷം സ്വഭാവം മാറി’

Santhivila Dinesh About Krishna Kumar: കൃഷ്ണകുമാറിനെ കുറിച്ച് സംസാരിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. കൃഷ്ണ കുമാർ തന്റെ നല്ലൊരു സുഹൃത്തായിരുന്നുവെന്നും രാഷ്ട്രീയത്തിൽ പോയ ശേഷമാണ് താൻ വിട്ടതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. കൂടാതെ, കൃഷ്ണകുമാറിനെ എൻഎഫ്ഡിസിയുടെ പാർട്ട് ടെെം നോൺ ഒഫീഷ്യൽ ഡയറക്ടറായി നിയമിച്ചതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

Santhivila Dinesh: കൃഷ്ണകുമാറിന് ചിന്തിക്കാൻ പറ്റാത്ത പോസ്റ്റ്, രാഷ്ട്രീയത്തിൽ പോയശേഷം സ്വഭാവം മാറി

ശാന്തിവിള ദിനേശ്, കൃഷ്ണകുമാർ

Published: 

13 Apr 2026 | 01:39 PM

നടൻ കൃഷ്ണകുമാറിനെ കുറിച്ച് സംസാരിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. കൃഷ്ണ കുമാർ തന്റെ നല്ലൊരു സുഹൃത്തായിരുന്നുവെന്നും രാഷ്ട്രീയത്തിൽ പോയ ശേഷമാണ് താൻ വിട്ടതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. കൂടാതെ, കൃഷ്ണകുമാറിനെ എൻഎഫ്ഡിസിയുടെ പാർട്ട് ടെെം നോൺ ഒഫീഷ്യൽ ഡയറക്ടറായി നിയമിച്ചതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘തിരഞ്ഞെടുപ്പിൽ പലപ്പോഴും കൃഷ്ണകുമാറിന്റെ പേര് വരാറുണ്ട്. എന്നാൽ, അവസാനം സീറ്റില്ല. എന്ത് കൊണ്ടാണ് കൃഷ്ണകുമാറിനെ ഒഴിവാക്കിയതെന്ന് ആലോചിച്ചിട്ടുണ്ട്. കൃഷ്ണകുമാർ തന്റെ നല്ലൊരു സുഹൃത്തായിരുന്നു. എന്നാൽ രാഷ്ട്രീയത്തിൽ പോയ ശേഷമാണ് വിട്ടത്. കാരണം അയാളുടെ സ്വഭാവം മൊത്തത്തിൽ മാറി. പിന്നെ ഇങ്ങോട്ട് വന്ന് ദിനേശ എന്ന വിളിച്ചാലും നമ്മൾ ഒരു ​ഗ്യാപ്പിടും.

ALSO READ: ഗ്രേസ് ആന്റണിയുടെ ഭർത്താവിനെതിരെ വൻ വിമർശനം; സ്ത്രീവിരുദ്ധം എന്നാരോപണം

അവരൊക്കെ വലിയ ആളുകളായി, ഞാനങ്ങനെ വലിയ ആളുകളുമായി ചങ്ങാത്തം കൂടാറില്ല. മെട്രോമാൻ ഇ ശ്രീധരനെയും അൽഫോൻസ് കണ്ണന്താനത്തെയും ഒഴിവാക്കിയത് പോലെ കൃഷ്ണകുമാറിനെയും ഒഴിവാക്കി എന്നാണ് കരുതിയത്.

പക്ഷേ, മൂന്ന് വർഷത്തേക്ക് എൻഎഫ്ഡിസിയുടെ പാർട്ട് ടെെം നോൺ ഒഫീഷ്യൽ ഡയറക്ടറായി കൃഷ്ണകുമാറിനെ നിയമിച്ചു. ചിന്തിക്കാൻ പറ്റാത്ത ഒരു നല്ല പോസ്റ്റിലേക്കാണ് കേന്ദ്ര നേതൃത്വം എത്തിച്ചത്. ഭാ​ഗ്യം തേടി ബിജെപിയിലേക്ക് ആളുകൾ ഒഴുകുന്നത് ചുമ്മാതല്ല എന്ന് തോന്നുന്നുവെന്നും’ ശാന്തിവിള ദിനേശ് പറഞ്ഞു.

 

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ