AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Grace Antony: ഗ്രേസ് ആന്റണിയുടെ ഭർത്താവിനെതിരെ വൻ വിമർശനം; സ്ത്രീവിരുദ്ധം എന്നാരോപണം

Grace Antony and Husband Controversy:എബി അത് പറയുമ്പോൾ വളർത്തിയെടുത്തു എന്ന് ഗ്രേസ് മാറ്റിപ്പറയുന്നുമുണ്ട്. പക്ഷേ രണ്ടുപേരും നന്നായി ആസ്വദിച്ച് ചിരിച്ചുകൊണ്ടാണ് ഈ കാര്യങ്ങൾ എല്ലാം പറയുന്നത്. എന്നാൽ ഈ വാക്കാണ് സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചത്. തനിക്ക് വേണ്ട രീതിയിൽ പങ്കാളിയെ മാറ്റിയെടുക്കുക എന്നത് സ്ത്രീവിരുദ്ധമായ ഒരു കാര്യമാണെന്നും നടത്തിയത് സ്ത്രീവിരുദ്ധ പരാമർശം ആണെന്നും ആണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.,...

Ashli C
Ashli C | Edited By: Jenish Thomas | Updated On: 21 Apr 2026 | 04:24 PM
നടി ഗ്രേസ് ആന്റണിയുടെ ഭർത്താവും സംഗീതസംവിധായകനുമായ എബി സിറിയക്കിനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ പ്രണയകഥ പറയുമ്പോൾ പറഞ്ഞ ഒരു വാക്കാണ് ആളുകൾക്കിടയിൽ വിമർശനത്തിന് കാരണമായത്. (Image Courtesy: Grace Antony Instagram)

1 / 5
18 വയസ്സിലാണ് താൻ ഗ്രേസിനെ പരിചയപ്പെട്ടതെന്നും അന്നുമുതൽ തനിക്ക് വേണ്ടി ഗ്രേസിനെ മാറ്റിയെടുക്കുകയായിരുന്നു എന്നുമാണ് എബി പരാമർശം നടത്തിയത്. ഇത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് ഇടയാക്കിയത്. എബിയുടെ പരാമർശം ഇങ്ങനെയായിരുന്നു. 18 വയസ്സിലാണ് തങ്ങൾ പരിചയപ്പെട്ടത് 19 വയസ്സാകുമ്പോഴേക്കും തങ്ങൾ പ്രണയത്തിലാവുന്നത്. അന്ന് ഒന്നും അറിയാത്ത ഒരു കൊച്ചു കുട്ടിയായിരുന്നു ഗ്രേസ്.

2 / 5
അന്നുമുതൽ തനിക്ക് വേണ്ട രീതിയിൽ അവളെ ഗ്രൂം ചെയ്തെടുക്കുകയായിരുന്നു എന്നാണ് എബി പറഞ്ഞത്. എബി അത് പറയുമ്പോൾ വളർത്തിയെടുത്തു എന്ന് ഗ്രേസ് മാറ്റിപ്പറയുന്നുമുണ്ട്. പക്ഷേ രണ്ടുപേരും നന്നായി ആസ്വദിച്ച് ചിരിച്ചുകൊണ്ടാണ് ഈ കാര്യങ്ങൾ എല്ലാം പറയുന്നത്. എന്നാൽ ഗ്രൂമിങ് എന്ന വാക്കാണ് സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചത്. തനിക്ക് വേണ്ട രീതിയിൽ പങ്കാളിയെ മാറ്റിയെടുക്കുക എന്നത് സ്ത്രീവിരുദ്ധമായ ഒരു കാര്യമാണെന്നും നടത്തിയത് സ്ത്രീവിരുദ്ധ പരാമർശം ആണെന്നും ആണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.

3 / 5
ഇത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് വിമർശനം. ഈ രണ്ടുപേർക്കും ഇതൊരു തെറ്റായോ കുറ്റമായോ തോന്നുന്നില്ലെങ്കിൽ കൂടി അത് ഗുരുതരമായ ഒരു തെറ്റാണെന്നാണ് അഭിപ്രായം. ഇത് ഒരിക്കലും സമൂഹത്തിൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല എന്നും ഇതിന് ഒരിക്കലും ന്യായീകരിക്കാൻ പാടില്ലെന്നും സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു.

4 / 5
മൈൽ സ്റ്റോൺ മേക്കേസിന് നൽകിയ അഭിമുഖത്തിലാണ് ഗ്രേസ് ആന്റണി ഇതിനെക്കുറിച്ച് സംസാരിക്കുന്നത്. എന്നാൽ വിമർശനങ്ങൾക്ക് പിന്നാലെ ഇവർക്ക് ഒരു പരോക്ഷ മറുപടി എത്തി.  സുഹൃത്തുക്കൾക്കൊപ്പം ഗ്രേസും എബിയും കാറിൽ സഞ്ചരിക്കുന്ന ഒരു വീഡിയോയ്ക്ക് പെർഫെക്റ്റ് ഗ്രൂമിങ് ഏട്ടായി എന്നാണ് താരം ക്യാപ്ഷൻ നൽകിയത്. എന്നാൽ ഈ വീഡിയോയ്ക്ക് വ്യാപകമായി വിമർശനമാണ് വരുന്നത്.

5 / 5
Follow Us