AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shamna Kasim: തട്ടമിട്ട് മുടി മറപ്പിക്ക്…; ഷംനയുടെ തട്ടം തിരഞ്ഞവർക്ക് ഷാനിദിൻ്റെ മാസ് മറുപടി

Shamna Kasim Photo Controversy: തൻ്റെ നൃത്തവും അഭിനയവും ഒപ്പം കുടുംബത്തിൻ്റെയും കൂടെ സന്തോഷത്തോടെ ജീവിക്കുന്ന താരം സമൂഹ മാധ്യമങ്ങളിലൂടെ അവരുടെ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഷംനയുടെ എല്ലാ ഔദ്യോഗിക-വ്യക്തിജീവിത തീരുമാനങ്ങൾക്കും പൂർണ്ണ പിന്തുണയുമായി ഭർത്താവ് ഷാനിദ് ആസിഫും ഒപ്പമുണ്ട്.

Shamna Kasim: തട്ടമിട്ട് മുടി മറപ്പിക്ക്…; ഷംനയുടെ തട്ടം തിരഞ്ഞവർക്ക് ഷാനിദിൻ്റെ മാസ് മറുപടി
Shamna Kasim And Shanid Asif AliImage Credit source: Instagram (Shamna Kasim)
Neethu Vijayan
Neethu Vijayan | Published: 13 Feb 2026 | 11:35 AM

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം (Shamna Kasim). റിയാലിറ്റി ഷോയിലൂടെയാണ് നടി തൻ്റെ കലാ ജീവിതത്തിന് തിരികൊളുത്തിയത്. പിന്നീട് നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടിയായി മാറുകയായിരുന്ന ഷംന. അതിനാൽ ഷംനയുടെ വ്യക്തി ജീവിതം അറിയാനും ആരാധകർക്ക് ഏറെ ആ​ഗ്രഹമുണ്ട്. തൻ്റെ നൃത്തവും അഭിനയവും ഒപ്പം കുടുംബത്തിൻ്റെയും കൂടെ സന്തോഷത്തോടെ ജീവിക്കുന്ന താരം സമൂഹ മാധ്യമങ്ങളിലൂടെ അവരുടെ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഷംനയുടെ എല്ലാ ഔദ്യോഗിക-വ്യക്തിജീവിത തീരുമാനങ്ങൾക്കും പൂർണ്ണ പിന്തുണയുമായി ഭർത്താവ് ഷാനിദ് ആസിഫും ഒപ്പമുണ്ട്.

ഇപ്പോഴിതാ ഷംനയും ഷാനിദും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മറ്റൊന്നുമല്ല, ദമ്പതികൾ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ​ഗർഭിണിയായ ഷംന നൃത്തം ചെയ്യുന്നതിൻ്റെ വീഡിയോ ഇടയ്ക്ക് സമൂഹമാധ്യങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ആശങ്കയോടൊപ്പം തന്നെ പ്രോത്സാഹനവും അറിയിച്ച് നിരവധി ആരാധകരാണ് ഷംനയ്ക്ക് പിന്തുണയുമായി എത്തുന്നത്.

ALSO READ: ‘അതൊരു വിശ്വാസമാണ്, മോശമാകില്ലെന്ന് മനസ് പറഞ്ഞു’; ജനാർദ്ദനൻ

എന്നാൽ ഇപ്പോൾ ഷംനയുടെ കുടുംബ ചിത്രത്തിന് താഴെ വരുന്ന ചില സദാചാര കമൻ്റുകളാണ് വിവാദമാകുന്നത്. കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ ഷാനിദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എങ്കിൽ ഈ ചിത്രങ്ങൾക്ക് താഴെ അഭിനന്ദനങ്ങളേക്കാൾ കൂടുതൽ വന്നത് സദാചാര ഉപദേശങ്ങളായിരുന്നു. ഫോട്ടോയിൽ ഷംന തട്ടം ധരിച്ചിരുന്നില്ല. ഇക്കാരണവും മുടി മറയ്ക്കാത്തതും ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ആളുകൾ വിമർശനവുമായി രം​ഗത്തെത്തിയത്.

മുടി മറപ്പിക്ക്, തട്ടമിടീപ്പിക്ക് എന്നിങ്ങനെയുള്ള നിരവധി ഉപദേശങ്ങളാണ് കമന്റ് ബോക്സിൽ നിറഞ്ഞത്. എന്നാൽ ആദ്യമൊക്കെ കണ്ടില്ലെന്ന് നടിച്ചെങ്കിലും പിന്നീട് ഷാനിദ് നേരിട്ട് തന്നെ പ്രതികരണവുമായി രംഗത്തെത്തി. തന്റെ ഭാര്യയുടെ വസ്ത്രധാരണത്തെയും വിശ്വാസത്തെയും ചോദ്യം ചെയ്യാൻ വന്നവർക്ക് കൃത്യമായ മറുപടിയാണ് ഷാനിദ് നൽകിയത്. “ഇസ്‌ലാമിൻ്റെ പേരിൽ ചിലർ ഖുർആനിലെ ‘നടുവിലെ പേജ്’ എന്ന് സ്വയം വിശേഷിപ്പിച്ച് പലവിധ അഭിപ്രായങ്ങളും കമൻ്റുകളും പറയുന്നുണ്ട്. ആദ്യം അതിന് മറുപടി നൽകേണ്ടതില്ലെന്ന് കരുതിയെങ്കിലും, പരിധികൾ കടക്കുമ്പോൾ മൗനം പാലിക്കുന്നത് ശരിയല്ലെന്ന് തോന്നി.” എന്നായിരുന്നു ഷാനിദ് പറഞ്ഞത്.