AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vijay Deverakonda’s Kingdom: വിജയ് ദേവരകൊണ്ടയുടെ ബ്രഹ്മാണ്ഡ ചിത്രം ‘കിങ്ഡം’ ജൂലൈ 31ന് തിയറ്ററുകളിൽ

Vijay Deverakonda's 'Kingdom' Release Date: വിജയ് ദേവരകൊണ്ടയുടെ കരിയറിലെ 12 -ാം ചിത്രമാണ് ഇത്. ചിത്രത്തിനു വേണ്ടി നടൻ നടത്തിയ കടുത്ത പരിശീലനങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Vijay Deverakonda’s Kingdom: വിജയ് ദേവരകൊണ്ടയുടെ ബ്രഹ്മാണ്ഡ ചിത്രം ‘കിങ്ഡം’ ജൂലൈ 31ന് തിയറ്ററുകളിൽ
Vijay Deverakonda's 'kingdom
Sarika KP
Sarika KP | Published: 08 Jul 2025 | 01:44 PM

വിജയ് ദേവരകൊണ്ടയുടെ ബ്രഹ്മാണ്ഡ ചിത്രം ‘കിങ്ഡം റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 31 ന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളില്‍ എത്തും. നാനി നായകനായി എത്തിയ ജേഴ്‌സി എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ഗൗതം തന്നൂരിയാണ് ഈ ബിഗ് ബജറ്റ് ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്.

ആദ്യ പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതി മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീയതി പ്രഖ്യാപിച്ചത്. ഒരു പ്രൊമോ വീഡിയോയോടൊപ്പമാണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ കരിയറിലെ 12 -ാം ചിത്രമാണ് ഇത്.ചിത്രത്തിനു വേണ്ടി നടൻ നടത്തിയ കടുത്ത പരിശീലനങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. ശാരീരികമായി വലിയ മേക്കോവര്‍ ആണ് ചിത്രത്തിനു വേണ്ടി താരം നടത്തിയത്. ചിത്രത്തിന്റെ പുതിയ ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. രണ്ട് ലുക്കിൽ പക്കാ മാസ് റോളിലാണ് താരം സിനിമയിൽ എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്.

Also Read:‘വേദനിപ്പിച്ചെങ്കിൽ മാപ്പ്’; നടി വിൻസിയോട് പരസ്യമായി ക്ഷമ ചോദിച്ച് ഷൈൻ ടോം ചാക്കോ

മലയാളികളായ ജോമോന്‍ ടി ജോണും ഗിരീഷ് ഗംഗാധരനുമാണ് ചിത്രത്തിന്‍റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്, ഫോര്‍ച്യൂണ്‍ 4 സിനിമാസ് എന്നീ ബാനറുകളില്‍ നാഗ വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Follow Us