World News in Malayalam: ലോക മലയാളം വാർത്തകൾ, Latest World News in Malayalam Online, ലോക ഇന്നത്തെ പ്രധാന മലയാളം തലക്കെട്ടുകൾ

ട്രംപിന്റെ മെയില്‍ ബാലറ്റ് നിയന്ത്രണങ്ങള്‍ക്ക് തിരിച്ചടി; ആവശ്യം തള്ളി സുപ്രീംകോടതി
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം മുന്നോട്ടുവച്ച മെയില്‍ ബാലറ്റ് നിയന്ത്രണങ്ങള്‍ തള്ളി സുപ്രീംകോടതി. നവംബറില്‍ നടക്കാനിരിക്കുന്ന നിര്‍ണായക ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി തപാല്‍ വോട്ടുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കാനുള്ള നീക്കത്തിലായിരുന്നു ഭരണകൂടം. ഇത്തരമൊരു നടപടി നിലവില്‍ വേണ്ടെന്ന് കോടതി വ്യക്തമാക്കി. ഇതോടെ വിവിധ സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി പിന്തുടരുന്ന രീതിയില്‍ തന്നെ മെയില്‍ ബാലറ്റുകള്‍ വിതരണം ചെയ്യും.

മെയില്‍ വോട്ടിങ് സംവിധാനത്തില്‍ രാജ്യവ്യാപകമായി മാറ്റം കൊണ്ടുവരികയായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം. ഇതിനായി എല്ലാ സംസ്ഥാനങ്ങളും ഒരേ മാതൃകയിലുള്ള കവറുകള്‍ ഉപയോഗിക്കണമെന്നും അര്‍ഹരായ വോട്ടര്‍മാരുടെ പട്ടിക ഓണ്‍ലൈന്‍ സംവിധാനത്തില്‍ സമര്‍പ്പിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിബന്ധനകള്‍ പാലിക്കാത്ത സംസ്ഥാനങ്ങളിലേക്കുള്ള ബാലറ്റുകളുടെ വിതരണം തപാല്‍ സേവനത്തില്‍ തടയാനും നിര്‍ദേശത്തില്‍ അധികൃതര്‍ സൂചിപ്പിച്ചിരുന്നു.

എന്നാല്‍, സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനെതിരെ രംഗത്തെത്തി. തെരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ശേഷിക്കെ ഇത്തരമൊരു വലിയ മാറ്റം നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നാണ് അവര്‍ നല്‍കുന്ന മുന്നറിയിപ്പ്. അലബാമ, നോര്‍ത്ത് കരോലിന, വിസ്‌കോണ്‍സിന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതിനകം തന്നെ മെയില്‍ ബാലറ്റുകള്‍ വോട്ടര്‍മാര്‍ക്ക് അയച്ചുതുടങ്ങിയിരുന്നു.

Also Read: ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ ബംഗ്ലാദേശ്; പുതിയ ബന്ധത്തിന് നീക്കമെന്ന് വിദേശകാര്യ സഹമന്ത്രി

പുതിയ സംവിധാനത്തിലെ സാങ്കേതിക പ്രശ്‌നങ്ങളും ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഓണ്‍ലൈന്‍ സംവിധാനം പൂര്‍ണമായി തയാറായിട്ടില്ലെന്നും ഒരു ബാര്‍കോഡ് പിശക് കാരണം ബാലറ്റുകളുടെ മുഴുവന്‍ ബാച്ചുകളും നിരസിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതുവഴി ദശലക്ഷക്കണക്കിന് മെയില്‍ ബാലറ്റുകള്‍ വോട്ടര്‍മാരിലേക്ക് എത്താതെ പോകാമെന്ന ആശങ്കയും ശക്തമാണ്.

ഡെമോക്രാറ്റിക് പാര്‍ട്ടി നിയന്ത്രിക്കുന്ന സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും വോട്ടവകാശ സംഘടനകളും ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ഇത്തരമൊരു മാറ്റം വരുത്താനുള്ള ഭരണഘടനാപരമായ അധികാരം പ്രസിഡന്റിനില്ലെന്നായിരുന്നു ഇവര്‍ പറയുന്നത്. കീഴ്ക്കോടതികളും ട്രംപ് ഭരണകൂടത്തിന്റെ പദ്ധതി നേരത്തെ തടഞ്ഞതാണ്.

ഫെഡറല്‍ സര്‍ക്കാരിന് തപാല്‍ സേവനത്തിന്റെ നിയന്ത്രണമുണ്ട്. അതിനാല്‍ മെയില്‍ ബാലറ്റുകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിര്‍ദേശിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നായിരുന്നു ഭരണകൂടത്തിന്റെ വാദം. കേസ് സുപ്രീം കോടതിയിലെത്തിയെങ്കിലും, പുതിയ നിയന്ത്രണങ്ങളുടെ നിയമസാധുത സംബന്ധിച്ച അന്തിമ തീരുമാനം കോടതി ഇതുവരെ എടുത്തിട്ടില്ലെന്നതാണ് ശ്രദ്ധേയം.

English Summary

The US Supreme Court has rejected the Trump administration’s attempt to impose new restrictions on mail ballots ahead of the midterm elections. The decision allows the existing mail voting system to continue for now. The case could have significant implications for voting rules and election procedures across the US.

ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ ബംഗ്ലാദേശ്; പുതിയ ബന്ധത്തിന് നീക്കമെന്ന് വിദേശകാര്യ സഹമന്ത്രി
ധാക്ക: ഇന്ത്യയുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിടാന്‍ ബംഗ്ലാദേശ് ആഗ്രഹിക്കുന്നുവെന്ന് വിദേശകാര്യ സഹമന്ത്രി ഹുമയൂണ്‍ കബീര്‍. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കാനും പരസ്പര താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി പുതിയ ബന്ധത്തിലേക്ക് നീങ്ങാനുമാണ് ബംഗ്ലാദേശ് ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി ഹുമയൂണ്‍ കബീര്‍ പറഞ്ഞു. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്തെ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം അസ്വസ്ഥതകള്‍ നിറഞ്ഞതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ അവരുടെ സര്‍ക്കാരിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധം ഉയരുകയും 2024 ഓഗസ്റ്റില്‍ അവര്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് ഇന്ത്യയിലേക്ക് പോകുകയും ചെയ്തതോടെ ഇരുരാജ്യങ്ങളുടെയും ബന്ധം മറ്റൊരു തലത്തിലേക്ക് മാറി. നിലവില്‍ ഇന്ത്യയില്‍ തുടരുന്ന ഷെയ്ഖ് ഹസീനയുടെ വിഷയവും ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളില്‍ പ്രധാനപ്പെട്ട ഘടകമാണ്.

ഇന്ത്യയുമായുള്ള ബന്ധത്തെ ബംഗ്ലാദേശ് ഇനി ഒരു പ്രത്യേക രീതിയില്‍ മാത്രം കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഹുമയൂണ്‍ കബീറിന്റെ അഭിപ്രായം. മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നതുപോലെ ഇന്ത്യയുമായും പരസ്പര ബഹുമാനത്തിന്റെയും താല്‍പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ മുന്നോട്ട് പോകാനാണ് ബംഗ്ലാദേശിന്റെ ആഗ്രഹിക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന വിഷയങ്ങളില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശിന്റെ വിദേശനയത്തില്‍ ഇന്ത്യയ്ക്ക് വലിയ പ്രാധാന്യമുണ്ടെങ്കിലും, ഒരു രാജ്യത്തെ മാത്രം കേന്ദ്രീകരിച്ചുള്ള സമീപനം ഒഴിവാക്കാനാണ് പുതിയ ഭരണകൂടം ശ്രമിക്കുന്നതെന്നും കബീര്‍ വ്യക്തമാക്കി. സാമ്പത്തിക സഹകരണം, വ്യാപാരം, അതിര്‍ത്തി വിഷയങ്ങള്‍, ഗതാഗതം തുടങ്ങിയ മേഖലകളില്‍ പരസ്പര താല്‍പര്യങ്ങള്‍ പരിഗണിച്ചുള്ള ചര്‍ച്ചകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് നീക്കം.

ഇതിനിടെ, ഇന്ത്യ ആതിഥേയത്വം വഹിച്ച ബ്രിക്‌സ് ഉച്ചകോടിയുമായി ബന്ധപ്പെട്ടും ബംഗ്ലാദേശിന്റെ നിലപാട് ശ്രദ്ധ നേടിയിരുന്നു. ബ്രിക്‌സ് അംഗരാജ്യങ്ങളിലെ നേതാക്കള്‍ക്ക് നല്‍കിയ പ്രത്യേക ക്ഷണം ലഭിക്കാത്ത സാഹചര്യത്തില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു. അതേസമയം, ബിംസ്‌ടെക് അധ്യക്ഷന്‍ എന്ന നിലയില്‍ ഇന്ത്യയുടെ ക്ഷണം ലഭിച്ചിരുന്നതായി ബംഗ്ലാദേശ് പിന്നീട് വ്യക്തമാക്കിയിരുന്നു.

Also Read: ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു

ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കും

അന്താരാഷ്ട്ര വേദികളിലും ഇന്ത്യയുമായുള്ള ബന്ധം പുനഃക്രമീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നാണ് ബംഗ്ലാദേശിന്റെ നിലപാട്. സെപ്റ്റംബര്‍ 21ന് ന്യൂയോര്‍ക്കില്‍ ആരംഭിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തില്‍ താരിഖ് റഹ്‌മാന്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 26 വരെ അമേരിക്കയില്‍ തുടരാനാണ് പദ്ധതിയെന്നും ഹുമയൂണ്‍ കബീര്‍ അറിയിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി താരിഖ് റഹ്‌മാന്‍ കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. അതേസമയം, അന്താരാഷ്ട്ര വേദികളിലെ ഇടപെടലുകള്‍ ഉപയോഗപ്പെടുത്തി ബംഗ്ലാദേശിന്റെ വിദേശബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് വിവരം.

English Summary

Bangladesh wants to reset its ties with India and build a new relationship based on mutual interests and respect. The move reflects changes in Bangladesh’s foreign policy and its approach towards regional relations.

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ന്യൂഡൽഹി: ഒമാൻ തിരത്ത് വാണിജ്യ കപ്പലിന് നെരെ നടന്ന ആക്രമണത്തെ തുടർന്ന് കപ്പലിൽ ഉണ്ടായിരുന്ന 13 ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. കാണാതായ ഒരു ഇന്ത്യക്കാരന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പനാമയുടെ പതാകയേന്തിയ ‘എം.ടി.എൽ ഗയ’ എന്ന എണ്ണക്കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.

വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. കപ്പലിൽ 14 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത് എന്നും ഇതിൽ 13 പേരെ സുരക്ഷിതമായി കരയിലെത്തിച്ചതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. കാണാതായ ഒരാൾക്കായുള്ള തിരച്ചിൽ ഒമാൻ്റെ സഹായത്തോടെ ഊർജ്ജിതമായി നടക്കുകയാണ്. ഒമാനിലെ ഇന്ത്യൻ എംബസി രക്ഷാ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട് എന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. വാണിജ്യ കപ്പലുകൾക്കും നാവികർക്കും സാധാരണക്കാർക്കും നേരെയുള്ള ആക്രമണം ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതമായ യാത്രയും വാണിജ്യവും എത്രയും വേഗം പുനഃസ്ഥാപിക്കനമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിന് നയതന്ത്ര ചർച്ചകൾ അനിവാര്യമാണെന്നും കേന്ദ്ര സർക്കാർ ഓർമ്മപ്പെടുത്തി.

Also Read: Iran-US Conflict: ഖേഷ്വം ദ്വീപില്‍ വീണ്ടും സ്‌ഫോടനം; പശ്ചിമേഷ്യ പുകയുന്നു, യുദ്ധത്തിന് അന്ത്യമില്ല

ഇറാൻ-അമേരിക്ക സംഘർഷങ്ങളെ തുടർന്ന് ഹോർമൂസിൽ കപ്പലുകൾ ആക്രമിക്കപ്പെടുന്നത് നിത്യസംഭവമായി മറുകയാണ്. പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്നാണ് ഡൽഹിയിൽ സമാപനമായത്. അതിനിടെയാണ് ഇന്ത്യൻ നാവികരുമായി യാത്ര ചെയ്യുകയായിരുന്ന കപ്പലിന് നേരെ ആക്രമണം ഉണ്ടായി എന്ന വാർത്ത പുറത്തുവരുന്നത്. കപ്പൽ പാതകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.

“കടൽപ്പാതകൾ സുരക്ഷിതമാകുമ്പോഴും, വിതരണ ശൃംഖല തടസ്സമില്ലാതെ പ്രവർത്തിക്കുമ്പോഴും, നാവികർ സുരക്ഷിതരായിരിക്കുമ്പോഴും മത്രമേ വാണിജ്യ രംഗത്ത് പുരോഗതി സാധ്യമാകൂ. അതുകൊണ്ടാണ് നാവികരുടെ സുരക്ഷയ്ക്കും കടലിലൂടെയുള്ള സ്വതന്ത്ര യാത്രക്കും ഇന്ത്യ എക്കാലത്തും പിന്തുണ നൽകുന്നത്” എന്നായിരുന്നു ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രതികരണം

കഴിഞ്ഞ മാസം ചെങ്കടലിൽ യെമൻ തീരത്ത് വച്ച് എം.എസ്.വി ഫൈസ് നൂറെ ഒലിയ എന്ന ഇന്ത്യൻ വാണിജ്യ കപ്പൽ മുങ്ങിയിരുന്നു. അന്ന് കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാരെയും യെമൻ അധികൃതരുടെ സഹായത്തോടെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു.

English Summary

Thirteen Indian seafarers were rescued and one remains missing after commercial vessel MT El Gaia was attacked off Oman. India strongly condemned the incident, urging regional de-escalation and safe navigation.

UAE Weather: യു.എ.ഇയിൽ ഈ കൊടുംചൂട് എന്ന് അവസാനിക്കും? സുഖകരമായ ദിനങ്ങൾ തൊട്ടരികെ !
അബുദാബി: യു.എ.ഇയിലെ വേനൽ ചൂടിന് ഉടൻ ശമനമാകുമെന്ന് കാലാവസ്ഥാ വിദഗ്ധർ, സെപ്റ്റബറിൻ്റെ രണ്ടാം പകുതിയോടെ താപനിലയിൽ ഗണ്യമായ കുറവ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. യു.എ.യിൽ പരമ്പരാഗതമായി തണുപ്പ് കാലത്തിന് ആരംഭം കുറിക്കുന്ന സുഹൈൽ നക്ഷത്രം ദൃശ്യമായതിന് ശേഷമുള്ള ‘ദാർ അൽ അർബീൻ’ എന്ന് അറിയപ്പെടുന്ന 40 ദിവസങ്ങൾ സെപ്റ്റംബർ 24-ന് അവസാനിക്കുമെന്ന് എമിറേറ്റ് ആസ്ട്രണോമിക്ക സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചതായി അറബ് മാധ്യമായ ‘ഗൾഫ് ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു.

സുഹൈൽ നക്ഷത്രം ദൃശ്യമായതിന് ശേഷമുള്ള ആദ്യ 40 ദിവസങ്ങളിൽ ചൂടിന് നേരിയ ശമനം അനുഭവപ്പെടാറുണ്ടെങ്കിലും താപനില വീണ്ടും ഉയർന്നേക്കാം. രാത്രിയിൽ ഹ്യുമിഡിറ്റി വർധിക്കാമെന്നും അതിരാവിലെ മൂടൽമഞ്ഞ് അനുഭവപ്പെടാൻ സധ്യതയുണ്ടെന്നും അറബ് ദിനപത്രമായ ‘എമിറേറ്റ് അൽ യൂം’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

പ്രകടമായ മാറ്റങ്ങൾ ആരംഭിക്കുക സെപ്റ്റംബർ 25 മുതൽ

എന്നാൽ സെപ്റ്റംബർ 25-ന് ‘ദാർ അൽ ഖംസീൻ’ ആരംഭിക്കുന്നതോടെ കാലാബസ്ഥയിൽ കാര്യമായ മാറ്റം പ്രകടമാകും. ഈ കാലയളവിൽ പകൽ സമയത്തെ പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസിൽ താഴെയായിരിക്കും. രാത്രിയിൽ താപനില 25 ഡിഗ്രി സെൽഷ്യസിന് താഴെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ നിലവിലെ താരതമ്യേനെ ആശ്വാസകരമായ കാലാവസ്ഥയിലേക്ക് യു.എ.ഇ കടക്കും.

Also Read: Etihad Rail: യാത്രക്കാർക്ക് മുന്നറിയിപ്പുമായി എത്തിഹാദ് റെയിൽ; പണം നഷ്ടമാകാതിരിക്കാൻ നിയമങ്ങൾ അറിയാം!

മഞ്ഞുകാലത്തിൻ്റെ വരവറിയിക്കുന്ന മാറ്റങ്ങൾ

ഒക്ടോബർ 5 മുതൽ 15 വരെയുള്ള കാലയളവിനെ ‘ദാർ അൽ സിറ്റിൻ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ സമയത്ത് ശക്തമായ കാറ്റ് അനുഭവപ്പെടാറുണ്ട്. ഇത് തണൂപ്പുള്ള കാലാവസ്ഥയിലേക്കുള്ള മാറ്റം വേഗത്തിലാക്കാൻ സഹായിക്കുന്നു.

ന്യുനമർദ്ദത്തിനും മഴയ്ക്കും സാധ്യത

പിന്നീട് തണുപ്പ് കാലത്തിന് തൊട്ടുമുൻപുള്ള ‘അൽ മുറബ്ബാനിയ’ എന്ന പ്രത്യേക കാലയളവിലേക്കാണ് യു.എ.ഇ കടക്കുക. ഒക്ടോബർ 15 മുതൽ നവംബർ 25 വരെ ഏകദേശം 40 ദിവസങ്ങളാണ് ഈ കാലയളവ് നീണ്ടു നിൽക്കുക. ഈ സമയത്ത് മഴ ലഭിക്കാൻ സാധ്യത വളരെ കൂടുതലാണ്. ഒക്ടോബർ നവംബർ മാസങ്ങളിൽ അറബിക്കടലിൽ ന്യുനമർദ്ദത്തിന് സാധ്യതയുണ്ടെന്നും ഇബ്രാഹിം അൽ ജർവാൻ കൂട്ടിച്ചേർത്തു. ഇതുന് മുൻപ് മെയ് ജൂൺ മാസങ്ങളിലാണ് അറബിക്കടലിൽ ന്യൂനമർദ്ദം അനുഭവപ്പെട്ടത്.

English Summary

The UAE's intense summer heat will gradually drop below 40°C by late September. Experts state that traditional astronomical phases indicate milder weather, stronger winds, and upcoming rain from October.

Etihad Rail: യാത്രക്കാർക്ക് മുന്നറിയിപ്പുമായി എത്തിഹാദ് റെയിൽ; പണം നഷ്ടമാകാതിരിക്കാൻ നിയമങ്ങൾ അറിയാം!
അബുദാബി: ട്രെയിൻ യാത്രക്കാർക്കായി പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി യു,എ.ഇയുടെ ദേശീയ റെയിൽവേ ശൃംഖലയായ എത്തിഹാദ് റെയിൽ. സ്വന്തം വീഴ്ചകൾ കാരണം കൃത്യസമയത്ത് ട്രെയിനിൽ കയറാനാവാത്ത സ്ഥിതി ഉണ്ടായാൽ യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ ലഭിക്കുകയോ പകരം സേവനങ്ങൾ ഏർപ്പെടുത്തി നൽകുകയോ ചെയ്യില്ലെന്ന് എത്തിഹാദ് റെയിൽ വ്യക്തമാക്കി. ട്രെയിൻ പുറപ്പെടുന്നതിന് 20 മിനിറ്റ് മുൻപെങ്കിലും യാത്രക്കാർ സ്റ്റേഷനുകളിൽ എത്തിച്ചേരണമെന്നും അധികൃതർ നിർദ്ദേശം നൽകി.

പുതിയ പാസഞ്ചർ ചാർട്ടർ പ്രകാരം ട്രെയിൻ പുറപ്പെടുന്നതിന് കൃത്യം രണ്ട് മിനിറ്റുകൾക്ക് മുൻപ് ബോർഡിങ് ഗേറ്റുകൾ അടയ്ക്കും. ഇതിന് ശേഷം പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശിക്കാൻ യാത്രക്കാരെ അനുവദിക്കില്ല. വൈകിയെത്തുന്നവർക്ക് വേണ്ടി ട്രെയിനിന് കാത്തുനിൽക്കാൻ കഴിയില്ലെന്നും എത്തിഹാദ് റെയിൽ വ്യക്തമാക്കി. ടിക്കറ്റെടുത്ത ശേഷം യാത്ര ചെയ്യാത്തവരെയും ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് ടിക്കട് ക്യാൻസൽ ചെയ്യാത്തവരെയും ‘നോ ഷോ’ എന്ന നിലയിലാണ് കണക്കാക്കുക. ഇവർക്ക് പണം തിരികെ ലഭിക്കില്ല എന്ന കാര്യം പ്രത്യേകം ഓർക്കുക. തെറ്റായ സ്റ്റേഷനിൽ ഇറങ്ങുകയോ, തെറ്റായ ട്രെയിൽ കയറുകയോ ചെയ്താലും കമ്പനിക്ക് അതിൽ ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം

എത്തിഹാദ് റെയിൽ കാരണം യാത്ര മുടങ്ങിയാൽ?

എത്തിഹാദ് റെയിലിൻ്റെ ഭാഗത്ത് നിന്നുള്ള സാങ്കേതിക തകരാറുകളോ മറ്റു പ്രശ്നങ്ങളോ കാരണം ട്രെയിൻ സേവനം മുടങ്ങുകയോ വൈകുകയോ ചെയ്താൽ യാത്രക്കാർക്ക് റീഫണ്ട് നൽകുകയോ പകരം സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യും. ട്രെയിൻ 30 മിനിറ്റിലധികം വൈകുകയാണെങ്കിൽ യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് തിരികെ വാങ്ങുകയോയോ മറ്റൊരു സർവീസിലേക്ക് ടിക്കറ്റ് മാറ്റിയെടുക്കുകയോ ചെയ്യാം. ട്രെയിൻ പൂർണമായും റദ്ദാക്കിയാൽ മറ്റൊരു ട്രെയിൻ യാത്ര ചെയ്യൻ അവസരമൊരുക്കും, അല്ലെങ്കിൽ ലക്ഷ്യസ്ഥാനത്തെത്താൻ മറ്റു യാത്രാ മാർഗങ്ങൾ ഏർപ്പെടുത്തി നൽകും. യാത്ര തുടങ്ങിയ ശേഷം ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടായാൽ അധിക തുക ഈടാക്കാതെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്നും എത്തിഹാദ് ഉറപ്പ് നൽകുന്നുണ്ട്.

ട്രെയിൻ വൈകിയാൽ അത് സംബന്ധിച്ച വിവരങ്ങൾ, എസ്.എം.എസ്. ഇ-മെയിൽ, വാട്ട്സ് ആപ്പ് എന്നിവയിലൂടെ യാത്രക്കാരെ അറിയിക്കും. ഇതിന് പുറമെ സ്റ്റേഷനുകളിലെ സ്ക്രീനുകളിലും ട്രെയിനുകൾക്കുള്ളിലും അറിയിപ്പുകൾ നൽകും. എത്തിഹാദ് റെയിൽ കാരണം കണക്ഷൻ ട്രെയിൻ നഷ്ടമായാൽ അടുത്ത ട്രെയിൽ സൗജന്യമായി യാത്ര ചെയ്യാൻ അവസരമൊരുക്കുമെന്നും എത്തിഹാദ് അധികൃതർ വ്യക്തമാക്കി.

English Summary

Etihad Rail warned passengers that late arrivals missing their train won't receive refunds. Boarding gates close two minutes before departure. However, passengers get refunds or rebooking if the operator delays or cancels trains.

Strait of Hormuz: ഹോർമൂസിൽ പുതിയ പാത; ഒമാനും ഇറാനും തമ്മിൽ ധാരണയിലെത്തിയതായി റിപ്പോർട്ട്
തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി പുതിയ പാതകൾ ഏർപ്പെടുത്തുന്നതിൽ ഒമാനും ഇറാനും ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ. വിശദമായ നയതന്ത്ര ചർച്ചകൾക്ക് ഒടുവിലണ് ഇരു രാജ്യങ്ങളും അന്തിമ കരാറിലെത്തിയത് എന്ന്. ഇറാനിയൻ വാർത്താ ഏജസിയായ തസ്നീം റിപ്പോർട്ട് ചെയ്തു. ഹോർമുസ് വഴിയുള്ള പുതിയ യാത്രാ ക്രമീകരണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ തിങ്കളാഴ്ച മസ്കറ്റിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ മറ്റു ഗൾഫ് രാജ്യങ്ങളെ അറിയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

പുതിയ ധാരണയനുസരിച്ച് ഗൾഫിൽ നിന്നും ഹോർമൂസിലേക്കുള്ള പ്രവേശനപാത പൂർണമായും ഇറാൻ്റെ സമുദ്രാതിർത്തിക്ക് ഉള്ളിലൂടെയാണ് കടന്നുപോവുക. പുറത്തേക്കുള്ള പാതയുടെ ഒരു ഭാഗവും ഇറാൻ്റെ സമുദ്ര പരിധിക്കുള്ളിൽ തന്നെയാണെന്നും തസ്നീം റിപ്പോർട്ട് ചെയ്യുന്നുണ്ട്..ഈ പുതിയ പാതയിലൂടെയുള്ള കപ്പൽ ഗതാഗതം പുർണമായും ഇറാൻ്റെ നിയന്ത്രനത്തിന് കീഴിലായിരിക്കും. പുതിയ പാത നിലവിൽ വരുന്നതോടെ അമേരിക്ക തുറക്കണം എന്ന് ആവശ്യപ്പെട്ട തെക്കൻ തെക്കൻ പാത പൂർണമായും അടയ്ക്കുമെന്നാന് റിപ്പോർട്ടുകൾ.

Also Read: Iran-US Conflict: ഖേഷ്വം ദ്വീപില്‍ വീണ്ടും സ്‌ഫോടനം; പശ്ചിമേഷ്യ പുകയുന്നു, യുദ്ധത്തിന് അന്ത്യമില്ല

എന്നാൽ ഈ ധാരണയോടെ ഹോർമൂസ് പൂർണമായി തുറക്കും എന്ന് കരുതേണ്ടതില്ല എന്നും ജലപാത പൂർണമായി തുറക്കുന്നതിനായി ഏഴ് നിബന്ധനകൾ അമേരിക്കയ്ക്ക് മുന്നിൽ വച്ചിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയതായി തസ്നിം റിപ്പോർട്ട് ചെയ്യുന്നുണ്ട്. തിങ്കളാഴ്ച ഒമാനിൽ നടക്കുന്ന യോഗത്തിൽ ഗൾഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർക്കൊപ്പം ഇറാൻ്റെയും ഇറാഖിൻ്റെയും പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായി അറിയിച്ചു. മേഖലയിലെ സംഘർഷവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും.

അതേസമയം മേഖലയിൽ സംഘർഷാവത്ത ഇപ്പോഴും രൂക്ഷമാണ്. ഞായറാഴ്ച് പുലർച്ചെ ഇറാൻ്റെ കീഴിലുള്ള ഖേഷ്വം ദ്വീപിന് സമീപം ഇറാനിയൻ വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശത്രുക്കളുടെ ഭാഗത്ത് നിന്നുമുണ്ടായ ആക്രമണമാണ് ഇതെന്ന് ക്വഷം ഗവർണർ ആരോപിച്ചിരുന്നു. ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോയ കപ്പലിന് നേരെ ആക്രമണമുണ്ടായതായി യു.കെ മാരിടൈം ട്രേഡ് ഓപറേഷൻസും സ്ഥിരീകരിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ ഗാതാഗതം നിയന്ത്രിക്കുന്നതിൽ ഇറാൻ്റെ തന്ത്രപ്രധാന കേന്ദ്രമാണ് ബന്ദർ അബ്ബാസിന് സമീപമുള്ള ഖേഷ്വം ദീപ്.

English Summary

Iran and Oman agreed on new Strait of Hormuz shipping routes under Iranian control. Gulf nations will be briefed in Muscat amid rising maritime tensions and recent vessel attacks.

Osama Bin Laden Hit List: ബിൻലാദൻ ഇന്ത്യയെയും ലക്ഷ്യമിട്ടു, സിഐ രഹസ്യ റിപ്പോർട്ട്
വാഷിംഗ്ടൺ: ഒസാമ ബിൻ ലാദൻ ഇന്ത്യയെയും ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐയുടെ റിപ്പോർട്ട്. 9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച്, ബിൻ ലാദനുമായി ബന്ധപ്പെട്ട 70-ലധികം പ്രസിഡൻഷ്യൽ ഇന്റലിജൻസ് ബ്രീഫുകൾ സിഐഎ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു, ഇതിലാണ് ബിൻലാദൻ്റെ ആക്രമണ ലക്ഷ്യങ്ങളെ പറ്റി പരാമർശിച്ചിട്ടുള്ളത്. ഇന്ത്യയ്ക്ക് പുറമേ, പാകിസ്ഥാൻ, ഈജിപ്ത്, കുവൈറ്റ്, സൗദി അറേബ്യ, യെമൻ, ഉഗാണ്ട, നൈജീരിയ എന്നിവയും ബിൻലാദൻ്റെ ലക്ഷ്യങ്ങളായിരുന്നു. എന്നാൽ ഇന്ത്യയിൽ ആക്രമണം ഏവിടെയെന്നോ ഏങ്ങനെയെന്നോ തുടങ്ങിയ വിവരങ്ങളില്ല.

അമേരിക്ക നടത്തിയ മിസൈൽ ആക്രമണങ്ങൾ

അഫ്ഗാനിലെ അൽഖ്വയ്ദയുടെ ത്രീവ്രവാദ ക്യാമ്പുകൾക്ക് നേരെ അമേരിക്കൻ സൈന്യം നടത്തിയ മിസൈൽ ആക്രമണങ്ങളിൽ ബിൻ ലാദനും കൂട്ടാളികളും രക്ഷപ്പെട്ടിരുന്നു, എന്നാൽ ഇവരുടെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായിരുന്നില്ലെന്നും ഇത് മൂലം ഇവർ ആശയ വിനിമയം നടത്തിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. . ഏകദേശം 60-ലധികം രാജ്യങ്ങളിലുള്ള തങ്ങളുടെ അനുയായികളെ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്താൻ ബിൻ ലാദന് സാധിക്കുമെന്നും സിഐഎ അന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി രേഖകളിൽ വ്യക്തമാക്കുന്നു.

Also Read: ഇന്ത്യയുമായുള്ള ശക്തവും എക്കാലവും നിലനില്‍ക്കുന്നതും; പെസെഷ്‌കിയാന്റെ സന്ദര്‍ശനത്തിന് മുമ്പായി ഇറാന്‍

പിന്നീടും മുന്നറിയിപ്പുകൾ

കൂടാതെ വിവിധ ഭീകരാക്രമണ സാധ്യതകളെ കുറിച്ച് 1998 മുതൽ 2001 വരെ അന്നത്തെ യുഎസ് പ്രസിഡൻ്റുമാരായിരുന്ന ബിൽ ക്ലിൻ്റൺ, ജോർജ്ജ് ഡബ്ല്യു. ബുഷ് എന്നിവർക്ക് സിഐഎ ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകിയിരുന്നതായി പുതിയ രേഖകൾ വ്യക്തമാക്കുന്നു. അഫ്ഗാനിസ്ഥാനിലെ അൽ-ഖ്വയ്ദ ക്യാമ്പുകളിൽ യുഎസ് മിസൈൽ ആക്രമണം നടത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പോലും ബിൻ ലാദൻ അമേരിക്കക്കും, യുകെക്കും എതിരെ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

വേൾഡ് ട്രേഡ് സെൻ്റർ ആക്രമണം

2001 സെപ്റ്റംബർ 19-ന് അൽ-ഖ്വയ്ദയുടെ ത്രീവ്രവാദികൾ നാല് അമേരിക്കൻ വിമാനങ്ങൾ റാഞ്ചി. രണ്ട് ജെറ്റുകൾ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിൽ ഇടിച്ചു കയറ്റുകയായിരുന്നു, ഇത് അംബരചുംബികളായ ആ ഇരട്ട കെട്ടിടങ്ങളുടെ പൂർണ്ണമായ തകർച്ചയ്ക്ക് കാരണമായി. മൂന്നാമത്തെ ജെറ്റ് അമേരിക്കൻ പ്രതിരോധ ഏജൻസിയായ പെൻ്റഗണിൽ ഇടിച്ചിറക്കി, അതേസമയം വൈറ്റ് ഹൗസിനെ ലക്ഷ്യം വച്ചതായി കരുതപ്പെടുന്ന നാലാമത്തെ ജെറ്റ് യാത്രക്കാരുടെ ആക്രമണത്തെ തുടർന്ന് പെൻസിൽവാനിയയിലെ ഒരു വയലിൽ ഇടിച്ചിറക്കുകയും ചെയ്തു.

English Summary

Osama Bin Laden were planned launch attack also in India along with few Asian country's Such as Pakistan, Egypt, Kuwait, Saudi Arabia, Yemen, Uganda and Nigeria.

Iran-US Conflict: ഖേഷ്വം ദ്വീപില്‍ വീണ്ടും സ്‌ഫോടനം; പശ്ചിമേഷ്യ പുകയുന്നു, യുദ്ധത്തിന് അന്ത്യമില്ല
ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന് സമീപം സ്ഥിതി ചെയ്യുന്ന ഖേഷ്വം ദ്വീപില്‍ വീണ്ടും സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ദ്വീപിന്റെ തീരത്ത് സ്‌ഫോടന ശബ്ദം കേട്ടതായി ഇറാനിയന്‍ സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറച്ച് മിനിറ്റുകള്‍ക്ക് മുമ്പ് ഖേഷ്വം ദ്വീപിന്റെ തീരത്തായ രണ്ട് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടുവെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ല.

ഇറാനിയന്‍ ലക്ഷ്യങ്ങളില്‍ യുഎസ് സൈന്യം നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണ ടാങ്കറുകളെയും ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെയും ഇറാന്‍ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് നേരെയുള്ള ആക്രമണം അമേരിക്ക ശക്തമാക്കിയത്.

ഹോര്‍മുസ് കൈവിടില്ല

ഹോര്‍മുസ് കടലിടുക്ക് കൈവിട്ടുള്ള കരാറുകള്‍ക്ക് ഇറാന്‍ ഒരിക്കലും സമ്മതിക്കില്ലെന്ന് യുഎസ് നയതന്ത്രജ്ഞന്‍. തന്ത്രപരമായ പ്രതിരോധത്തിനുള്ള മാര്‍ഗമായാണ് ഇറാന്‍ ഹോര്‍മുസിനെ കാണുന്നത്. അതിനാല്‍ തന്നെ കടലിടുക്കിന്റെ നിയന്ത്രണം പൂര്‍ണമായി ഉപേക്ഷിക്കാന്‍ ഇറാന്‍ ഒരിക്കലും തയാറാകില്ലെന്ന് യുഎസ് നയതന്ത്രജ്ഞനും മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫെലോയുമായ അലന്‍ ഐര്‍ പറഞ്ഞു.

അമേരിക്കയും ഇസ്രായേലും ഭാവിയില്‍ നടത്താന്‍ സാധ്യതയുള്ള ആക്രമണങ്ങള്‍ തടയുന്നതിലാണ് നിലവില്‍ ഇറാന്‍ നേതൃത്വം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതിനുള്ള ഏക മാര്‍ഗമായി കടലിടുക്കിന്റെ നിയന്ത്രണം അവര്‍ കാണുന്നു. അതിനാല്‍ തന്നെ കടലിടുക്കിന്റെ കാര്യത്തില്‍ വിലപേശിയിട്ട് കാര്യമില്ല. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കണമെങ്കില്‍ അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും കടലിടുക്കിന്റെ നിയന്ത്രണം ഇറാന് തന്നെയാണെന്ന് അംഗീകരിക്കേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഇറാൻ-അമേരിക്ക സംഘർഷം 2029 വരെ നീണ്ടേക്കാം; ട്രംപിന് ഉപദേശകരുടെ മുന്നറിയിപ്പ്

അമേരിക്കയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇറാഖിലേക്കും നയതന്ത്രം മാറിയിട്ടുണ്ടെന്നും അവശ്യമായ തരത്തിലുള്ള നയതന്ത്രം നിലനിര്‍ത്താന്‍ അമേരിക്കയ്ക്ക് സാധിക്കില്ലെന്നും ഐര്‍ കൂട്ടിച്ചേര്‍ത്തു.

ഇറാന്‍-യുഎഇ വിടവ് നികത്തി ഇന്ത്യ

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇറാനും യുഎഇയും തമ്മിലുള്ള രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ ചര്‍ച്ചയായി. ഇന്ത്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും അബുദബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മിലുള്ള അപൂര്‍വ്വ കൂടിക്കാഴ്ചയ്ക്ക് വേദിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 140 ഖണ്ഡികകളുള്ള പ്രഖ്യാപനം ഇരുരാജ്യങ്ങളും അംഗീകരിച്ചു.

English Summary

Another explosion has been reported on Kheshm Island as tensions continue to grip West Asia. The latest incident adds to concerns over the ongoing conflict and rising instability in the region.

നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
കാഠ്മണ്ഡു / കോയമ്പത്തൂർ : നേപ്പാൾ-ചൈന (തിബറ്റ്) അതിർത്തി പ്രദേശത്തുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിലും മണ്ണടിച്ചിലിലും കാണാതായ കൈലാസ മാനസസരോവര തീർത്ഥാടകരെ കണ്ടെത്താനുള്ള തിരച്ചിൽ ശക്തമായി തുടരുന്നു. കോയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇഷാ ഫൗണ്ടേഷന്റെ (Isha Foundation) കീഴിൽ കൈലാസ യാത്ര നടത്തുകയായിരുന്ന സംഘത്തിലെ 77 തീർത്ഥാടകരുമായി ഇനിയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ഫൗണ്ടേഷൻ അധികൃതർ വ്യക്തമാക്കി.

ഇമിഗ്രേഷൻ കേന്ദ്രം പൂർണ്ണമായി ഒലിച്ചുപോയി

കൈലാസ മാനസസരോവര യാത്ര പൂർത്തിയാക്കി മടങ്ങുകയായിരുന്ന തീർത്ഥാടക സംഘം ടിബറ്റ്-നേപ്പാൾ അതിർത്തിയിലെ ഗൈറോങ് ഇമിഗ്രേഷൻ ഓഫീസിൽ എത്തിയപ്പോഴാണ് ഹിമപാതത്തെ തുടർന്നുണ്ടായ പ്രളയം ദുരന്തം വിതച്ചത്. ബോട്ടെ കോശി നദീതടത്തിലുണ്ടായ പ്രളയത്തിൽ ഇമിഗ്രേഷൻ കേന്ദ്ര കെട്ടിടം പൂർണ്ണമായും ഒലിച്ചുപോവുകയായിരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ 19-ലേറെ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് കാണാതായ സംഘത്തിലുള്ളത്. ഇതിൽ 53 പേർ ഇന്ത്യൻ വംശജരാണെന്ന് ഇഷാ ഫൗണ്ടേഷൻ വക്താവ് അറിയിച്ചു.

ALSO READ : Tibet Earthquake: പ്രളയത്തിന് പിന്നാലെ ടിബറ്റിൽ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി

വിവരങ്ങൾ പങ്കുവെച്ച് ഇഷാ ഫൗണ്ടേഷൻ

An update from Maa Gambhiri (Coordinator of Isha Sacred Walks) about the current situation after the flash floods at the Nepal-Tibet border, and what Isha Volunteers are doing to offer every possible assistance. https://t.co/N55JxDt0Dw

— Isha Foundation (@ishafoundation) September 12, 2026

രക്ഷാപ്രവർത്തനം സങ്കീർണ്ണം

പ്രളയം ബാധിച്ച പ്രദേശത്ത് 45 മുതൽ 50 അടി വരെ ഉയരത്തിൽ ചെളിയും അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയ അവസ്ഥയിലാണ്. ചൈനീസ് സുരക്ഷാ സേനയും നേപ്പാൾ ദുരന്തനിവാരണ സേനയും സംയുക്തമായി അതിർത്തി മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, കാഠ്മണ്ഡുവിലെയും ബീജിംഗിലെയും ഇന്ത്യൻ എംബസികൾ എന്നിവ സാഹചര്യം നിരന്തരം വിലയിരുത്തുന്നുണ്ട്. കാണാതായവരുടെ അവസാന മൊബൈൽ സിഗ്നലുകളും വിവരങ്ങളും കേന്ദ്ര ഏജൻസികൾക്ക് ഇഷാ ഫൗണ്ടേഷൻ കൈമാറിയിട്ടുണ്ട്.

"അതിർത്തി മേഖലയിലുണ്ടായ ഈ ദുരന്തം തീർത്തും ദൗർഭാഗ്യകരമാണ്. ഇമിഗ്രേഷൻ കേന്ദ്രത്തിലുണ്ടായിരുന്ന എല്ലാവരെയും കുറിച്ച് കൃത്യമായ വിവരം ശേഖരിക്കാൻ ഇന്ത്യൻ എംബസിയുമായും പ്രാദേശിക ഭരണകൂടവുമായും ചേർന്ന് സാധ്യമായ എല്ലാ വഴികളും നോക്കുന്നുണ്ട്." ഇഷാ ഫൗണ്ടേഷൻ സ്ഥാപക സദ്ഗുരു പറഞ്ഞു.

മറ്റ് സംഘങ്ങൾ സുരക്ഷിതർ

ഇഷാ ഫൗണ്ടേഷന്റെ കീഴിൽ ഈ വർഷം കൈലാസ യാത്രയിൽ പങ്കെടുത്ത ഭൂരിഭാഗം തീർത്ഥാടകരും സുരക്ഷിതരായി തിരിച്ചെത്തിയതായി ഫൗണ്ടേഷൻ അറിയിച്ചു. നിലവിൽ റോഡ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടതിനാൽ നേപ്പാൾ അതിർത്തി മേഖലയിൽ കൂടുതൽ ആകാശനിരീക്ഷണവും ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തനവുമാണ് പുരോഗമിക്കുന്നത്. കാണാതായവരുടെ കുടുംബാംഗങ്ങൾക്കായി പ്രത്യേക ഹെൽപ്പ് ലൈൻ സംവിധാനങ്ങളും തുറന്നിട്ടുണ്ട്.

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
റാസൽഖൈമ: റാസൽഖൈമയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഫ്ലെമിംഗോ ബീച്ചിൽ ചാർകോൾ കത്തിക്കുന്നതിനും ബാർബീക്യു ചെയ്യുന്നതിനും അധികൃതർ കർശന വിലക്കേർപ്പെടുത്തി. ബീച്ചിൻ്റെ സ്വാഭാവിക സൗന്ദര്യം നിലനിർത്തുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടി. 2026 സെപ്റ്റംബർ 10 മുതൽ തന്നെ ഈ നിരോധനം പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.

യു.എ.ഇയിൽ ശൈത്യകാലം ആരംഭിക്കുന്നതോടെ പ്രവാസികൾ ഉൾപ്പടെ കുടുംബങ്ങളും സുഹൃത്തുക്കളും ബീച്ചുകളിൽ ഒത്തുകൂടുന്നത് പതിവാണ്. ഇത്തരം കൂടിച്ചേരലുകളുടെ ഒരു പ്രധാന ആകർഷണം തന്നെ ബാർബീക്യു ആയിരുന്നു. എന്നാൽ കനൽ ഉപയോഗിച്ചുള്ള പാചകത്തിന് ശേഷം ഉപേക്ഷിക്കുന്ന ചൂടുള്ള കരിയും മറ്റു മാലിന്യങ്ങളും പരിസ്ഥിതിക്കും ഭീഷണി സൃഷ്ടിക്കുകയാണ്. ബീച്ചുകളിലൂടെ നഗ്നപാദരായി നടക്കുന്നവർക്ക് ചൂടുള്ള ചാർകോൾ തട്ടി പൊള്ളലേൽക്കുന്നത് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്ന് അധികൃതർ ചുണ്ടിക്കാട്ടുന്നു.

ബീച്ചുകളിലെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് റാസൽഖൈമയിലെ പുതിയ നിയന്ത്രണം. ഈ വർഷം ആദ്യം റാസൽഖൈമ പൊലീസ് എമിറേറ്റിലുടനീലം പ്രത്യേക സുരക്ഷാ ക്യാംപെയിൻ നടത്തിയിരുന്നു. ഷാം അൽ റാസ്, അൽ മൈരിദ് തുടങ്ങിയ ബീച്ചുകളിൽ വൈകുന്നേരങ്ങളിൽ പൊലീസ് സംഘം സന്ദർശനം നടത്തി ജനങ്ങൾക്ക് സുരക്ഷാ ബോധവൽക്കരണം നൽകിയിരുന്നു.

Also Read: അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ

ബീച്ചുകളിൽ കുട്ടികളെ പ്രത്യേകം ശ്രദ്ധികണമെന്നും അപകട സാധ്യതയുള്ള ആഴമുള്ള ഭാഗങ്ങക്കിലേക്ക് പോകാൻ അനുവദിക്കരുത് എന്നും രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. കൂടാതെ അപകടങ്ങൾ ഒഴിവാക്കാൻ ബീച്ചുകളിലെ ലൈഫ് ഗാർഡുമാരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. ബീച്ച് വൃത്തിയായി സൂക്ഷിക്കുന്നതിനും എല്ലാവർടെയും സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനങ്ങൾ പുതിയ നിയന്ത്രണങ്ങളോട് പുർണമായും സഹകരിക്കണമെന്ന് റാസൽഖൈമ പബ്ലിക് സർവീസ് ഡിപ്പാർട്ട്മെൻ്റ് അഭ്യർത്ഥിച്ചു.

യു.എ.ഇയിലെ മറ്റു പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സമാനമായ നിയന്ത്രണങ്ങൾ നിലവിലുണ്ട്. അൽ ഐനിലെ പ്രശസ്തമായ ജബൽ ഹഫീത്തിൻ്റെ പാർക്കിംഗ് ഏരിയകളിൽ ഉൾപ്പടെ ബാർബിക്യു ചെയ്യുന്നതിന് കർശന വിലക്കാണുള്ളത്. നിയമലംഘനം നടത്തിയാൽ കനത്ത പിഴ തന്നെ ഈടാക്കും. നിർദ്ദേശങ്ങളും മുന്നറിപ്പ് ബോർഡുകളും അവഗണിച്ചാൽ ആദ്യത്തെ തവണ 1000 ദിർഹമാണ് പിഴ ഈടാക്കുക. കുറ്റം ആവർത്തിച്ചാൽ ഇത് 2000 ദിർഹമായി ഉയരും. വീണ്ടും ഇതേ നിയമലംഘനം നടത്തിയാൽ പിഴ 4000 ദിർഹമായി മാറും.

English Summary

Ras Al Khaimah has banned charcoal burning and barbecuing at Flamingo Beach effective September 10 to preserve the environment and public safety. Violators of similar UAE laws face heavy fines.

മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
ന്യൂഡല്‍ഹി/ബീജിങ്: ഇന്ത്യയുമായുള്ള ഭിന്നതകള്‍ പരിഹരിക്കുമെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കുമെന്നും ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സൂ ഫെയ്‌ഹോങ് പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുമെന്നാണ് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി ചൈനീസ് സ്ഥാനപതി വ്യക്തമാക്കിയത്. ഉച്ചകോടിക്കിടെ മോദിയും, ഷീ ജിന്‍പിങും തമ്മില്‍ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ഇതിനായുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നതായി ചൈനീസ് സ്ഥാനപതി വ്യക്തമാക്കി. പ്രസിഡന്റ് ഷീയും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി ചൈനയും ഇന്ത്യയും ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്ന് സൂ ഫെയ്‌ഹോങ് എക്‌സില്‍ കുറിച്ചു.

2020 ലെ സന്ദർശനത്തിന് ശേഷം ഏകദേശം ഏഴ് വർഷത്തിന് ശേഷമാണ് ഷീ ജിൻപിങ് ഇന്ത്യയിലെത്തിയത്. കസാനിലെയും ടിയാൻജിനിലെയും കൂടിക്കാഴ്ചകൾക്ക് ശേഷം ഇരു നേതാക്കളും തുടർച്ചയായ മൂന്നാം വർഷമാണ് പരസ്പരം കണ്ടുമുട്ടുന്നതെന്ന് ചൈനീസ് അംബാസഡർ പറഞ്ഞു.

പരസ്പര സഹകരണവും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കലും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ചൈന ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൂ ഫെയ്‌ഹോങ് എക്‌സില്‍ കുറിച്ചത്:

"ഇരു നേതാക്കളുടെയും തന്ത്രപരമായ മാർഗ്ഗനിർദ്ദേശപ്രകാരം പ്രവർത്തിക്കാനും, തന്ത്രപരമായ ചര്‍ച്ചകളിലൂടെയും ദീർഘകാല കാഴ്ചപ്പാടുകളിലൂടെയും ഉഭയകക്ഷി ബന്ധങ്ങൾ കൈകാര്യം ചെയ്യാനും, ആശയവിനിമയം ശക്തമാക്കാനും, സഹകരണം മെച്ചപ്പെടുത്താനും, ഭിന്നതകൾ ശരിയായ രീതിയിൽ പരിഹരിക്കാനും, നല്ല അയൽപക്ക ബന്ധം സ്ഥാപിക്കുന്നതിനും ചൈന ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കും," എക്സിലെ കുറിപ്പിൽ ക്സൂ വ്യക്തമാക്കി.

Also Read: BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം

2020-ൽ ഗാൽവൻ താഴ്‌വരയിൽ ഇന്ത്യൻ-ചൈനീസ് സൈനികർ ഏറ്റുമുട്ടിയതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിനുശേഷം ഇതാദ്യമായാണ് ഷീ ജിന്‍പിങ് ഇന്ത്യയിലെത്തുന്നത്. കസാനിലും ടിയാൻജിനിലും ചൈനീസ് പ്രസിഡന്റ് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയതോടെ ഇന്ത്യ-ചൈന ബന്ധത്തിൽ പുരോഗതിയുണ്ടായി.

കൂടിക്കാഴ്ച ഇന്ന്

പ്രധാനമന്ത്രി മോദിയും ഷീയും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ച ഇന്ന് വൈകുന്നേരം 5:45-ന് നടക്കും. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സിപിസി) കേന്ദ്ര കമ്മിറ്റിയുടെ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി അംഗവും സിപിസി കേന്ദ്ര കമ്മിറ്റിയുടെ ജനറൽ ഓഫീസ് ഡയറക്ടറുമായ സായ് ക്വി, പൊളിറ്റ് ബ്യൂറോ അംഗവും ചൈനീസ് വിദേശകാര്യ മന്ത്രിയുമായ വാങ് യി എന്നിവര്‍ ഷീയ്‌ക്കൊപ്പം ഇന്ത്യയിലേക്ക് വരുന്നുണ്ട്.

കസാനിലെയും ടിയാൻജിനിലെയും കൂടിക്കാഴ്ചകൾക്ക് ശേഷം ഇരുനേതാക്കളും തുടർച്ചയായ മൂന്നാം വർഷമാണ് കണ്ടുമുട്ടുന്നതെന്ന് ചൈനീസ്‌ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു. അതേസമയം, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടി ഇന്ന് ആരംഭിക്കും.

English Summary

Chinese President Xi Jinping is visiting New Delhi for the 18th BRICS Summit. Ahead of his arrival, Beijing promised to properly handle all bilateral differences with India. Prime Minister Narendra Modi and President Xi are scheduled to hold a bilateral meeting today. This marks Xi's first visit to India since the 2020 Galwan Valley border clashes.

അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
അബുദാബിയിലെ പ്രധാന ഹൈവേകളിൽ ഒന്നായ E311 ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും റോഡിലെ വേഗപരിധി കുറച്ചതായി അബുദാബി മൊബിലിറ്റി അറിയിച്ചു. സെപ്റ്റംബർ 14 തിങ്കളാഴ്ച മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. റോഡിൽ ഇരു ദിശകളിലേക്കുമുള്ള പരമാവധി വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്നും 100 കിലോമീറ്ററായാണ് കുറച്ചിരിക്കുന്നത്.

ദുബായിലും മറ്റു എമിറേറ്റുകളിലും ഷെയ്ഖ് മുഹമ്മദ് ബിസ് സായിദ് റോഡ് എന്നാണ് ഈ റോഡ് അറിയപ്പെടുന്നത്. അബുദാബി പുറത്തുവിട്ട മാപ്പ് അനുസരിച്ച് അൽ ഷാംഖയ്ക്കും മദീനത്ത് അൽറിയാദിനും ഇടയിലുള്ള പ്രധാന ഭാഗത്താണ് പുതിയ വേഗപരിധി ബാധകമാവുക എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഒരു ഭാഗത്ത് അൽ തുറൂഷ് സ്ട്രീറ്റ്, തവി അൽ ഖയ്മ സ്ട്രീറ്റ് ജംഗ്ഷനുകൾക്കും മറുഭാഗത്ത് അൽ ഖൈർ സ്ട്രീറ്റ് ഇൻ്റർചേഞ്ചിനും ഇടയിലുള്ള റോഡിലൂടെ അബുദാബിയിലേക്കും ദുബായിലേക്കും പോകുന്ന വാഹനങ്ങൾക്ക് ഈ മാറ്റം ബാധകമായിരിക്കും.

മുൻപ് 2026 ഏപ്രിലിൽ E311 പാതയിലെ ഏറ്റവും കുറഞ്ഞ വേഗപരിധി കുറച്ചിരുന്നു. മണിക്കൂറിൽ 120 കിലോമീറ്ററായിരുന്നു ഈ പാതയിലെ ഏറ്റവും കുറഞ്ഞ വേഗ പരിധി. എന്നാൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും കണ്ടെയ്നർ ട്രക്കുകൾ ഉൾപ്പടെയുള്ള ഭാര വാഹനങ്ങളുടെ ഗതാഗതം സുഗമമാക്കുന്നതിനുമായി കുറഞ്ഞ വേഗപരിധി 120 കിലോമീറ്റർ പെർ ഹവർ എന്നത് പിൻവലിക്കുകയായിരുന്നു. ആ സമയത്തും പാതയിലെ പരമാവധി വേഗ പരിധി മണിക്കൂറിൽ 140 കിലോമീറ്ററായി തന്നെ നിലനിർത്തിയിരുന്നു.

Also Read: 2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!

റോഡിലെ സുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭഗമായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി അബുദാബി നടപ്പിലാക്കിവരുന്ന മാറ്റങ്ങളുടെ തുടർച്ചയാണ് പുതിയ തീരുമാനത്തിനും പിന്നിൽ. 2026 ഫെബ്രുവരി 9-ന് അബുദാബിയിലെ മറ്റു മൂന്ന് പ്രധാന റോഡുകളിലും വേഗപരിധി കുറച്ചിരുന്നു. റോഡ് സുരക്ഷ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജോയിൻ്റ് ട്രാഫിക് കമ്മറ്റിയാണ് ഈ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. അൽ നഹ്ദ ഇൻ്റർചേഞ്ച് മുതൽ ബനിയസ് ഇൻ്റർചേഞ്ച് വരെയുള്ള അബുദാബി അൽ ഐൻ റോഡിൽ ഇരു ദിശകളിലേക്കുമുള്ള പരമാവധി വേഗപരിധി 160 കിലോമീറ്ററിൽ നിന്നും 140 കിലോമീറ്ററായാണ് അന്ന് കുറച്ചത്

ബനിയാസ് ഇൻ്റർചേഞ്ചുമുതൽ ബ്രിഡ്ജ് കോംപ്ലക്സ് വരെയുള്ള ഭാഗത്ത് 140-ൽ നിന്നും 120 കിലോമീറ്ററായും ചുരുക്കി. കൂടാതെ അൽ റൗദാ റോഡിൽ ഇരു ദിശകളിലേക്കുമുള്ള വേഗപരിധി 120 കിലോമീറ്ററിൽ നിന്നും 100 കിലോമീറ്ററായി കുറക്കുകയും ചെയ്തിരുന്നു. പുതിയ നിയമങ്ങൾ കർശനമായി പാലിക്കനമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടൂണ്ട്.

English Summary

Abu Dhabi Mobility reduced the speed limit on E311 from 120kmph to 100kmph, effective September 14. This change aims to enhance road safety and manage traffic flow for all motorists.

യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
യുക്രൈനിലേക്ക് യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ സൈന്യത്തെ വിന്യസിക്കാൻ ശ്രമിച്ചാൽ അത് റഷ്യക്കെതിരായ നേരിട്ടുള്ള യുദ്ധമായി കണക്കാക്കുമെന്ന് പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് പുടിൻ യൂറോപ്യൻ രാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയത്. അതേസമയം, യൂറോപ്യൻ രാജ്യങ്ങൾക്ക് റഷ്യയുടെ ഭാഗത്തുനിന്ന് യാതൊരുവിധ ഭീഷണിയുമില്ലെന്നും അദ്ദേഹം ആവർത്തിച്ച് പറഞ്ഞു.

യുക്രൈൻ്റെ ഭൂപ്രദേശത്തേക്ക് സൈന്യത്തെ അയക്കുന്നതിനെക്കുറിച്ച് യൂറോപ്യൻ നേതാക്കൾ നിലവിൽ ആലോചിക്കുന്നുണ്ടെന്നും, അത്തരം നീക്കങ്ങൾ റഷ്യക്കെതിരായ നേരിട്ടുള്ള യുദ്ധപ്രഖ്യാപനത്തിന് തുല്യമാണെന്നും പുടിൻ ചൂണ്ടിക്കാട്ടി. "ഞങ്ങൾ യൂറോപ്യൻ രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നില്ല, അതിനുള്ള യാതൊരു ഉദ്ദേശ്യവും ഞങ്ങൾക്കില്ല. എന്തിനാണ് അങ്ങനെ ചെയേണ്ട ആവശ്യം? യൂറോപ്പുമായി ഒരു സംഘർഷത്തിന് റഷ്യയ്ക്ക് യാതൊരു കാരണവുമില്ലെന്ന് പലരും തിരിച്ചറിയുന്നില്ല," പുടിനെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

റഷ്യയുടെ ഭാഗഗത്ത് നിന്നും ഭീഷണിയുണ്ടെന്ന് വരുത്തി തീർത്ത്, സാങ്കൽപ്പിക ഭീഷണിയുടെ പേരിൽ യൂറോപ്യൻ ഭരണാധികാരികൾ സ്വന്തം ജനങ്ങളെ അനാവശ്യമായി ഭയപ്പെടുത്തുകയാണെന്ന് പുടിൻ ആരോപണം ഉന്നയിച്ചു. അത്തരം യാതൊരു ഭീഷണിയും നിലവിലില്ലെന്നും മുൻപും അങ്ങനെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ഇറാൻ-അമേരിക്ക സംഘർഷം 2029 വരെ നീണ്ടേക്കാം; ട്രംപിന് ഉപദേശകരുടെ മുന്നറിയിപ്പ്

2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രൈനെതിരെ സൈനിക നീക്കം ആരംഭിച്ചത്. യുക്രൈനിൽ യൂറോപ്യൻ സൈന്യത്തിൻ്റെ സാന്നിധ്യം ഉണ്ടാകുന്നത് റഷ്യയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമായി കാണുമെന്നും, ആ നിയന്ത്രണ രേഖ ആരും മറികടക്കരുതെന്നും മോസ്കോ നേരത്തെയും പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം സൈനിക വിന്യാസത്തെക്കുറിച്ച് കുറച്ചുകാലമായി യൂറോപ്യൻ നേതാക്കൾ ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. നാറ്റോയിൽ ചേരാനുള്ള യുക്രൈൻ്റെ നീക്കം തങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്നാണ് റഷ്യയുടെ നിലപാട്.

അതേസമയം പതിനെട്ടാമത് ബ്രിക്സ് സമ്മിറ്റിൻ്റെ ഭഗമായി നിലവിൽ റഷ്യൻ പ്രസിഡൻ്റ് ഇന്ത്യയിലണ് ഉള്ളത് പ്രധാനമനമന്ത്രി നരേന്ദ്ര മോദി പുടിനുമായി പ്രാഥമിക കൂടിക്കാഴ്ച നടത്തിയിരുന്നു. സാമ്പത്തികം, ഊർജ്ജം, പ്രതിരോധം എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ച് ഇരു നേതാക്കളും തമ്മിൽ ചർച്ചകൾ നടത്തി. ബ്രിക്സിലെ ഇന്ത്യ-റഷ്യ ഇടപെടലിനെ കുറിച്ചും മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ ഉൾപ്പടെയുള്ള വിഷയങ്ങളും ചർച്ചയുടെ ഭാഗമായതയി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

English Summary

Vladimir Putin warned that deploying European troops to Ukraine means direct war with Russia, denying any threat to Europe, while meeting Prime Minister Narendra Modi in India for the BRICS Summit.

2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!
നീണ്ട അവധികൾ ലഭിക്കുമ്പോഴും ആഘോഷ വേളകളിലുമാണ് പ്രവാസികളായ മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ പ്രിയപ്പെട്ടവരെ കാണുന്നതിനായി സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുക. ഉത്സവ സീസണുകളിൽ പലപ്പോഴും വലിയ തുക ടിക്കറ്റിന് ചിലവാക്കിയാണ് പലരും നാട്ടിലെത്താറുള്ളത്. മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയാതെ വരുന്നതാണ് പ്രശ്നം. എന്നാൽ ആ പ്രശ്നം ഇനി ഒഴിവാക്കാം. യു.എ.ഇയിലെ 2027-ലെ അവധി ദിവസങ്ങൾ ഏതെക്കെ എന്നാണ് ഇനി വിശദീകരിക്കുന്നത്.

പുതുവർഷം ജനുവരി 1, 2027-ലെ ആദ്യത്തെ പൊതു അവധി ജനുവരി 1 വെള്ളിയാഴ്ചയാണ്. വെള്ളിയാഴ്ച അവധി വരുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടിയാകുമ്പോൾ തുടർച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും.

ഈദുൽ ഫിത്തർ, മാർച്ച് 9 മുതൽ 12 വരെയാണ് റംസാൻ വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ചെറിയ പെരുന്നാളും അതിനോടനുബന്ധിച്ചുള്ള അവധിയും പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 8-നാണ് റമദാൻ മാസം ആരംഭിക്കാൻ സാധ്യതയുള്ളത്. ഷവ്വാൽ മാസപ്പിറവി ദൃശ്യമാകുന്നതിനെ അടിസ്ഥാനമാക്കി മൂന്നോ നാലോ ദിവസമായിരിക്കും ഈദുൽ ഫിത്തർ അവധി ലഭിക്കുക. റമദാൻ 29-ന് മാസപ്പിറവി കണ്ടില്ലെങ്കിൽ വ്രതം 30 ദിവസം പൂർത്തിയാകും. അങ്ങനെയെങ്കിൽ മാർച്ച് 12 കൂടി അവധിയായി പ്രഖ്യാപിക്കും, വാരാന്ത്യ അവധികൾ കൂടി ചേരുമ്പോൾ തുടർച്ചയായി ആറ് ദിവസത്തെ നീണ്ട അവധി ലഭിക്കാൻ സാധ്യതയുണ്ട്.

Also Read: UAE Job Seeker Visa: ദുബായിൽ ജോലി അന്വേഷിക്കാൻ ഇനി സ്പോൺസർ വേണ്ട; ജോബ് സീക്കർ വിസയുമായി യു.എ.ഇ

അറഫാ ദിനവും ബലിപെരുന്നാളും, മെയ് 15 മുതൽ 18 വരെയായിരിക്കും

അറഫാ ദിനവും, ബലിപെരുന്നാളും പ്രമാണിച്ച് അവധി ലഭിക്കുക. എന്നാൽ ദുൽഹിജ്ജ മാസപ്പിറവി കാണുന്നതിൻ്റെ അടിസ്ഥാനത്തിലായിരിക്കും കൃത്യമായ തീയതികൾ പ്രഖ്യാപിക്കുക.

ഇസ്ലാമിക് പുതുവർഷം ജൂൺ 6, ഹിജ്‌റ കലണ്ടറിലെ മുഹറം ഒന്നാം തീയതിയാണ് ഇസ്ലാമിക് പുതുവർഷമായി കണക്കാക്കുന്നത്. മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണ് ഈ ദിനം നിശ്ചയിക്കുന്നതെങ്കിലും, നിലവിലെ കലണ്ടർ പ്രകാരം 2027 ജൂൺ 6 ഞായറാഴ്ചയാണ് ഇസ്ലാമിക് പുതുവർഷം.

നബിദിനം ഓഗസ്റ്റ് 14, ഹിജ്‌റ കലണ്ടറിലെ റബീഉൽ അവ്വൽ 12-നാണ് ഇസ്ലാം മത വിശ്വാസികൾ നബിദിനം ആചരിക്കുന്നത്. ഇതും മാസപ്പിറവിയെ ആശ്രയിച്ച് തന്നെയാണ് കണക്കാക്കുക..

ദേശീയ ദിനം ഡിസംബർ 2, 3, യു.എ.ഇയുടെ 56-ാമത് ദേശീയ ദിനമായ ഈദുൽ ഇത്തിഹാദ് പ്രമാണിച്ച് ഡിസംബർ 2 വ്യാഴാഴ്ചയും ഡിസംബർ 3 വെള്ളിയാഴ്ചയും രണ്ട് ദിവസത്തെ ഔദ്യോഗിക അവധി ലഭിക്കും. ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ ഡിസംബർ 2 വ്യാഴാഴ്ച മുതൽ ഡിസംബർ 5 ഞായറാഴ്ച വരെ തുടർച്ചയായി നാല് ദിവസത്തെ അവധിയാകും ലഭിക്കുക.

English Summary

The UAE has revealed expected public holidays for 2027, offering residents several long weekends. Key holidays include New Year, Eid Al Fitr, Eid Al Adha, and Eid Al Etihad

നിരാകരണം: യു.എ.ഇയിലെ ഇസ്ലാമിക അവധി ദിനങ്ങൾ പൂർണ്ണമായും ഹിജ്‌റ കലണ്ടറിനെയും ചന്ദ്രപ്പിറവിയെയും അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ തീയതികളിൽ മാറ്റം വന്നേക്കാം.

UAE Job Seeker Visa: ദുബായിൽ ജോലി അന്വേഷിക്കാൻ ഇനി സ്പോൺസർ വേണ്ട; ജോബ് സീക്കർ വിസയുമായി യു.എ.ഇ
യു.എ.ഇയിൽ ഒരു ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്ന മലയാളികൾ ഉൾപ്പടെയുള്ളവർക്ക് ആശ്വാസമായി. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്. ഒരു സ്പോൺസറുടേയോ കമ്പനിയുടേയോ സഹായമില്ലാതെ യു,എ.ഇയിലെത്തി ജോലി കണ്ടെത്തുന്നതിനായി ജോബ് എക്സ്പ്ലോറേഷൻ വിസിറ്റ് വിസയാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. വിദഗ്ധരയ പ്രൊഫഷണലുകൾക്ക് വേണ്ടിയാണ് ഈ പുതിയ വിസ അവതരിപ്പിച്ചിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

സിംഗിൾ എൻട്രി വിസയാണ് തൊഴിലന്വേഷകർക്കായി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ദുബായിലെത്തി നേരിട്ട് ജോലി അന്വേഷിക്കാനും ഇൻ്റർവ്യൂകളിൽ പങ്കെടുക്കാനും പ്രൊഫഷണലുകളുമായി നേരിട്ട് ആശയവിനിമയം നടത്താനും ഈ വിസ അവസരം ഒരുക്കും. അപേക്ഷകരുടെ ആവശ്യാനുസരണം 60, 90, അല്ലെങ്കിൽ 120 ദിവസത്തേക്കുള്ള വിസകൾ തിരഞ്ഞെടുക്കാം. വിസയുടെ കാലാവധി പരമാവധി 180 ദിവസം വരെ നീട്ടാനും അവസരമുണ്ട്.

ആർക്കൊക്കെ അപേക്ഷിക്കാം?

അപേക്ഷകർക്ക് കുറഞ്ഞത് ബാച്ചിലർ ഡിഗ്രിയോ അതിന് തുല്യമായ വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടായിരിക്കണം. കൂടാതെ, മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൻ്റെ സ്കിൽ ലെവൽ ക്ലാസിഫിക്കേഷനിൽ 1, 2, 3 കാറ്റഗറികളിൽ ഉൾപ്പെടുന്ന ജോലികൾക്കായി അന്വേഷണങ്ങൾ നടത്തുന്നവർക്കാണ് ഈ വിസ പ്രയോനപ്പെടുത്താനാവുക. ഇത് കൂടാതെ ലോകത്തെ മികച്ച 500 സർവ്വകലാശാലകളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ബിരുദം നേടിയവർക്കും ഈ വിസയ്ക്ക് അപേക്ഷിക്കാം. യു.എ.ഇയിൽ താമസിക്കുന്ന കാലയളവിൽ സ്വന്തം ചെലവുകൾ വഹിക്കാൻ ആവശ്യമായ സാമ്പത്തിക ശേഷിയുണ്ടെന്നും അപേക്ഷകർ തെളിയിക്കേണ്ടതുണ്ട്.

വിസയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് പാസ്പോർട്ടിന് കുറഞ്ഞത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം. പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ, അറ്റസ്റ്റ് ചെയ്ത വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ. സാമ്പത്തിക ശേഷി തെളിയിക്കുന്ന ബാങ്ക് രേഖകൾ എന്നിവയാണ് വിസയ്ക്കായി പ്രധാനമായും സമർപ്പിക്കേണ്ട രേഖകൾ

എങ്ങനെ അപേക്ഷിക്കാം?

ജി.ഡി.ആർ.എഫ്.എ ദുബായിയുടെ ഓൺലൈൻ പോർട്ടൽ വഴിയോ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്ററ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി വഴിയോ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകിയ ശേഷം, എത്ര ദിവസത്തേക്കുള്ള വിസയാണെന്ന് വേണ്ടത് എന്ന് തിരഞ്ഞെടുക്കുക. തുടർന്ന് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് ഫീസ് അടയ്ക്കാവുന്നതാണ്. അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ഇലക്ട്രോണിക് വിസ ലഭിക്കും.

English Summary

Skilled professionals can now apply for a Dubai Job Exploration Visa without a local sponsor. Available for up to 120 days, the visa allows eligible candidates to visit the UAE and attend job interviews directly.

ഇറാൻ-അമേരിക്ക സംഘർഷം 2029 വരെ നീണ്ടേക്കാം; ട്രംപിന് ഉപദേശകരുടെ മുന്നറിയിപ്പ്
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകാലാവധി മുഴുവൻ നീണ്ടുനിന്നേക്കാമെന്നും, 2029 ജനുവരി വരെ യുദ്ധം തുടരാൻ സാധ്യതയുണ്ടെന്നും വൈറ്റ് ഹൗസ് ഉപദേശകർ ട്രംപിന് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'വാൾസ്ട്രീറ്റ് ജേണൽ' ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. യു.എസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരാണ് ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചത് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

അമേരിക്കയുടെ ഉപരോധങ്ങളെയും സമ്മർദ്ദങ്ങളെയും ഇറാന് പ്രതിരോധിക്കാനാകുമെന്നും, അടുത്ത പ്രസിഡൻ്റ് അധികാരമേൽക്കുന്നത് വരെ സംഘർഷം നീണ്ടുപോയേക്കാമെന്നും ഇവർ ചൂണ്ടിക്കാട്ടിയതായാണ് വിവരം. നവംബറിൽ നടക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം യുദ്ധം അവസാനിക്കുമെന്ന ട്രംപിൻ്റെ പരസ്യ പ്രസ്താവനകൾക്ക് വിരുദ്ധമാണ് ഉപദേശകരുടെ വിലയിരുത്തൽ. കൂടുതൽ കാലം പിടിച്ചുനിൽക്കാൻ ഇറാന് കഴിയില്ലെന്നും തിരഞ്ഞെടുപ്പിന് പിന്നാലെ യുദ്ധം അവസാനിക്കുമെന്നുമായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഏഴാം മാസത്തിലേക്ക് കടന്ന് സംഘർഷം

ഇറാൻ-യു.എസ് യുദ്ധം ഏഴാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. സംഘഷങ്ങളിൽ ഇതുവരെ 18 അമേരിക്കൻ സൈനികർക്കാണ് ജീവൻ നഷ്ടമായത്. ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം പൂർണ്ണമായും തങ്ങളുടെ കൈകളിലാണെന്നും, ഇറാൻ്റെ സമ്പദ്‌വ്യവസ്ഥ തകർന്നടിഞ്ഞുവെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. അതേസമയം, പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സൈനികരുടെ കാലാവധി 2027 വരെ നീട്ടാൻ യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് തീരുമാനിച്ചതായും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

തുടക്കത്തിൽ ചെറിയ സൈനിക നീക്കമെന്ന് വിശേഷിപ്പിച്ചിരുന്ന സംഘർഷം ഇപ്പോൾ വലിയ തോതിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. നിലവിൽ 50,000-ത്തോളം യു.എസ് സൈനികരും 19 യുദ്ധക്കപ്പലുകളും ഫൈറ്റർ സ്ക്വാഡ്രനുകളും വ്യോമ പ്രതിരോധ യൂണിറ്റുകളും മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇവരെ പ്രതീക്ഷിച്ചതിലും കൂടുതൽ കാലം സംഘർഷ മേഖലയിൽ തന്നെ നിലനിർത്താനാണ് യു.എസ് സൈന്യത്തിൻ്റെ തീരുമാനം.

ഫെബ്രുവരി 28-ന് ഇറാനിൽ അമേരിക്കയും ഇസ്രായേലും സംയുക്ത ആക്രമണം നടത്തിയതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമാകുന്നത്; ഈ ആക്രമണത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് അലി ഖമേനി ഉൾപ്പെടെയുള്ള ഇറാനിലെ പ്രധാന നേതാക്കൾ കൊല്ലപ്പെട്ടിരുന്നു.

English Summary

White House advisers privately warn President Trump that the US-Iran war could extend until 2029, contradicting his claims of a swift end. Meanwhile, the US is extending Middle East troop deployments to 2027.

ദുബയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ബിസിനസ്സ് തുടങ്ങാമോ? അറിയേണ്ട നിയമവശങ്ങൾ !
ദുബായ്: ദുബായിൽ ജോലി ചെയ്യുന്ന പ്രവാസികളിൽ പലരും ആഗ്രഹിക്കുന്ന ഒന്നാണ് സ്വന്തമായി ഒരു സംരംഭവം തുടങ്ങുക എന്നത്. എന്നാൽ ദുബായിലെ ഒരു മെയിൻലാൻഡ് കമ്പനിയിൽ ജോലി ചെയ്യുന്നതിനൊപ്പം തന്നെ ഒരു ബിസിനസ്സ് തുടങ്ങൂന്നത് നിയമ പ്രശ്നങ്ങളിലേക്കും മറ്റു പ്രതിസന്ധികളിലേക്കും നയിക്കും എന്ന ആശങ്ക പലർക്കും ഉണ്ട്. 2021-ലെ യു.എ.ഇ ഫെഡറൽ ഡിക്രി നിയമം 33, 2022-ലെ കാബിനറ്റ് റെസല്യൂഷൻ നിയമം, എന്നിവയുടെ അടിസ്ഥനത്തിലാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് ഒരു ബിസിനസ്സ് ആരംഭിക്കും മുൻപ് ജീവനക്കാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളാണ് ഇനി പറയുന്നത്.

എൻ.ഒ.സി നിർബ്ബന്ധം

യു.എ..യിലെ തൊഴിൽ നിയമം അനുസരിച്ച് ഒരു ജീവനക്കാരന് സ്വന്തമായി പുതിയ ബിസിനസ്സ് ആരംഭിക്കാനോ, നിലവിലുള്ള കമ്പനിയിൽ പാട്ണറാകാനോ നിയമപരമായി തടസ്സങ്ങളില്ല. എന്നാൽ ഇതിനായി നിലവിൽ ജോലി ചെയ്യുന്ന തൊഴിലുടമയിൽ നിന്ന് നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം എന്നതാണ് പ്രധാനപ്പെട്ട വ്യവസ്ഥ. അതായത് തൊഴിലുടമ അറിയാതെ ജീവനക്കാരന് നിയമപരമായി ബിസിനസ്സ് തുടങ്ങാനാകില്ല എന്ന് സാരം.

സമാനമായ ബിസിനസ് ആരംഭിക്കാനാകുമോ ?

ജീവനക്കാരൻ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പുതിയ ബിസിനസ്സും, നിലവിൽ ജോലി ചെയ്യുന്ന കമ്പനിയുടെ പ്രവർത്തന മേഖലയും സമാനമാണ് എങ്കിൽ ചില പ്രശ്നങ്ങൾ ഉണ്ട്. ജോലിക്ക് കയറുന്ന സമയത്ത് ഒപ്പുവച്ച തൊഴിൽ കരാറിൽ ‘നോൺ കോംപറ്റീഷൻ’ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട് എങ്കിൽ സമാനമായ ബിസിനസ് തുടങ്ങുന്നതിൽ നിന്നും ജീവനക്കാരനെ വിലക്കാൻ തൊഴിലുടമക്ക് അവകാശമുണ്ടാകും എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

കമ്പനിയുടെ ബിസിനസ് രഹസ്യങ്ങളോ ഉപഭോക്താക്കളുടെ വിവരങ്ങളോ അറിയാവുന്ന തസ്തികയിലാണ് ജീവനക്കാരൻ ജോലി ചെയ്യുന്നത് എങ്കിൽ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 10 (1) പ്രകാരം സമാനമായ ബിസിനസ് തുടങ്ങുന്നതിൽ നിന്നും ജീവനക്കാരനെ തൊഴിലുടമയ്ക്ക് വിലക്കാനാകും. ജോലി അവസാനിപ്പിച്ചതിന് ശേഷമാണ് ബിസിനസ്സ് ആരംഭിക്കുന്നത് എങ്കിലും പരമാവധി രണ്ട് വർഷത്തേക്ക് ഈ വിലക്ക് നിലനിൽക്കും. എന്നാൽ പ്രൊബേഷൻ കാലയളവിലാണ് ജീവനക്കാരൻ ജോലി അവസാനിപ്പിക്കുന്നത് എങ്കിൽ ഈ വിലക്ക് ബാധകമാകില്ല.

English Summary

Employees in mainland Dubai can legally start a new business or become a partner, provided they obtain a No Objection Certificate (NOC) from their current employer

നിരാകരണം: തൊഴിൽ കരാറിനും മറ്റു സാഹചര്യങ്ങൾക്കും അനുസരിച്ച് നിയമങ്ങളിലും വ്യവസ്ഥകളിലും മാറ്റം വരാം. അതിനാൽ ബിസിനസ് തുടങ്ങുന്നതിന് മുൻപായി യു.എ.ഇയിലെ അംഗീകൃത നിയമവിദഗ്ധരെ സമീപിച്ച് ഉപദേശം തേടാൻ പ്രത്യേകം ശ്രദ്ധിക്കുക.

യു.എ.ഇയിൽ പൊലീസിനെ വിളിക്കാൻ 999 ആണോ 901 ആണോ ഉപയോഗിക്കേണ്ടത്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
ദുബായ്: ദുബായിൽ അടിയന്തര സാഹചര്യങ്ങളിൽ പൊലീസിൻ്റെ സഹായങ്ങൾ തേടാൻ 999, 901 എന്നീ രണ്ട് നമ്പരുകളിൽ ഏതിലാണ് വിളിക്കേണ്ടത് എന്ന് പലർക്കും സംശയം തോന്നിയേക്കാം. അടിയന്തര സേവനങ്ങൾക്ക് മാത്രം ബന്ധപ്പെടേണ്ട 999 എന്ന നമ്പരിലേക്ക് പലപ്പോഴും ആളുകൾ മറ്റു ആവശ്യങ്ങൾക്ക് വിളിക്കുന്നത് പൊലീസിനെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. ഈ നമ്പരുകള്ളേക്ക് വിളിക്കുന്നതിന് മുൻപ് പ്രവാസികൾ ഉൾപ്പടെയുള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്.

എപ്പോഴാണ് 999-ൽ വിളിക്കേണ്ടത്

അത്യാഹിതങ്ങൾ നേരിടുമ്പോൾ അടിയന്തര സേവനങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പരാണ് 999. ഈ നമ്പരിൽ ബന്ധപ്പെടുമ്പോൾ നിങ്ങളൂടെ കൃത്യമായ ലൊക്കേഷനും വിളിക്കാനിടയാക്കിയ കാരണവും വ്യക്തമായി തന്നെ പറയണം. കൺട്രോൾ റുമിൽ നിന്നും ചോദിക്കുന്ന കാര്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുകയും വേണം. ഈ വിവരങ്ങളുടെ അടിസ്ഥനത്തിലായിരിക്കും സുരക്ഷാ സേനയെ നിങ്ങളുടെ സഹായത്തിനായി അയക്കുക.

901 എപ്പോൾ ഉപയോഗിക്കാം

ദുബായ് പൊലീസിൻ്റെ നോൺ എമേർജെൻസി ഹെൽപ്പ്ലൈൻ നമ്പരാണ് 901 അടിയന്തര ഇടപെടൽ ആവശ്യമില്ലാത്ത സാധാരണ സേവനങ്ങൾക്കും അന്വേഷണങ്ങൾക്കുമായി ഈ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. നിലവിൽ 33 സേവനങ്ങളാണ് ഈ നമ്പറിലുടെ ദുബായ് പൊലിസ് നൽകുന്നത്. 2026-ൻ്റെ തുടക്കത്തിൽ തന്നെ രണ്ടര ലക്ഷത്തിലധികം കോളൂകളാണ് 901 എന്ന നമ്പരിലേക്ക് വന്നത്.

പരിക്കുകളില്ലാത്ത ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ, ട്രാഫിക് പിഴകളെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ, പിഴകൾ അടയ്ക്കാൻ, ഫൈൻ തവണകളായി അടക്കുന്നതിനുള്ള അപേക്ഷ നൽകാൻ തുടങ്ങിയ ട്രാഫിക് സേവനങ്ങൾക്ക് 901-ൽ ബന്ധപ്പെടാവുന്നതാണ്. ക്രിമിനൽ സ്റ്റാറ്റസ്, ട്രാഫിക് സ്റ്റാറ്റസ് എന്നീ സർട്ടിഫിക്കറ്റുകൾക്കും, രാത്രി ജോലി ചെയ്യുന്നതിനുള്ള പെർമിറ്റുകൾക്കും ഇതേ നമ്പരിൽ തന്നെയാണ് ബന്ധപ്പെടേണ്ടത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾക്കും തടവുകാരെ സന്ദർശിക്കുന്നതിനും 901 തന്നെ ഉപയോഗിക്കാം.

നഷ്ടപ്പെട വസ്തുക്കൾ സംബന്ധിച്ച പരാതികൾ നൽകാനും, ചെക്ക് കേസുകൾ, ലേബർ പരാതികൾ, ഗർഹിക പീഡന പരാതികൾ, എന്നിവയും 901 എന്ന നമ്പരിൽ തന്നെ അറിയിക്കാം. ഗാർഹിക പീഡനങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യമെങ്കിൽ 999 എന്ന നമ്പരിൽ തന്നെ ബന്ധപ്പെടാൻ പ്രത്യേകം ശദ്ധിക്കുക. മനുഷ്യക്കടത്ത് സംബന്ധിച്ച അടിയന്തര ഇടപെടൽ ആവശ്യമില്ലാത്ത പരാതികളും 901 എന്ന നമ്പരിൽ തന്നെ അറിയിക്കാവുന്നതാണ്.

English Summary

To prevent delays during real emergencies, Dubai Police urges residents to call 999 only for urgent situations and use the 901 hotline for general inquiries and non-emergency police services.

മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
സൗദി അറേബ്യയിലെ നാല് നഗരങ്ങളിൽ യെമനിലെ ഹൂതികൾ നടത്തിയ ഡ്രോൺ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ തിരിച്ചടിക്കാൻ പാകിസ്ഥാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഹൂതികളുടെ നേതൃത്വത്തിൽ നടക്കുന്ന ആക്രമണങ്ങൾ അടിയന്തരമയി നിയന്ത്രിക്കണമെന്ന് പാകിസ്ഥാൻ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ മധ്യസ്ഥത വഹിച്ചിരുന്ന ഇടത്ത് നിന്നും സഖ്യ കക്ഷികൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ഇറാന് ശക്തമായ മുന്നറിയിപ്പ് നൽകുന്ന നിലയിലേക്ക് പാകിസ്ഥാൻ്റെ നിലപാടിൽ മറ്റം വന്നിട്ടുണ്ട്. ഹൂതികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ് രംഗത്തെത്തിയിരുന്നു.

സൗദി തുർക്കി, പാകിസ്താൻ എന്നീ മുന്ന് രാജ്യങ്ങൾ ഒപ്പുവച്ച മക്ക പ്രതിരോധ കരാറിൻ്റെ ഭാഗമായാണ് പ്രത്യാക്രമണത്തിന് പാകിസ്ഥാൻ തയ്യാറെടുക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സഖ്യ രാഷ്ട്രങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെ ആക്രമണം ഉണ്ടായാൽ കൂട്ടായി പ്രതിരോധിക്കുക എന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. സൗദിക്ക് നേരെയുള്ള ആക്രമണങ്ങൾ അതിരുവിട്ടാൽ മൂന്ന് രാജ്യങ്ങളും ചേർന്ന് സംയുക്ത സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി പ്രതികരിച്ചിരുന്നു. ഒരു രാജ്യത്തിന് നേരെയുള്ള ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.

Also Read: ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി

ഹൂതികളെ നിയന്ത്രിച്ചില്ലെങ്കിൽ യുദ്ധം മറ്റൊരു നിലയിലേക്ക് മാറുമെന്ന് പാകിസ്ഥാൻ ഇറാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഹൂതികൾ തങ്ങളുടെ നിയന്ത്രണത്തിലല്ല എന്നാണ് ഇറാൻ നൽകിയ മറുപടി എന്നാണ് റിപ്പോർട്ടുകൾ. അതേസമയം സൗദിയെ ആക്രമിക്കാൻ ഇറാൻ ഹുതികളോട് ആവശ്യപ്പെട്ടിരുന്നതായും ഇതിനായി പണവും ആയുധങ്ങളും വാഗ്ദാനം ചെയ്തുവെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ആക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഐ.ആർ.ജി.സി കമാൻഡർ യെമനിലെത്തിയതായും റിപ്പോർട്ടുകളുണ്ട്.

എന്നാൽ യെമനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും സൗദിക്ക് ഉള്ളിൽ നിന്നുകൊണ്ടായിരിക്കും പ്രതിരോധം എന്നും പാകിസ്ഥാൻ വ്യക്തമാക്കിയുട്ടുണ്ട്. കഴിഞ്ഞ ദിവസം സൗദിയിലെ ഖമീസ് മുഷൈത്തിലെ വ്യോമ താവളത്തിനും മറ്റു എണ്ണ കേന്ദ്രങ്ങൾക്കും നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ 73 പേർക്ക് പരികേറ്റിരുന്നു ഫെബ്രുവരിൽ സംഘർഷം ആരംഭിച്ചതിന് ശേഷം സൗദിക്ക് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നാണിത്.

English Summary

Under the Mecca Defense Agreement, Pakistan is reportedly preparing a joint military response to defend Saudi Arabia against Houthi strikes, issuing a stern warning to Iran to curb the attacks.

ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ഗാസ സിറ്റി: ഗാസ മുനമ്പില്‍ കഴിയുന്ന പലസ്തീനികളെ നാടുകടത്താന്‍ ഇസ്രയേല്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍. ഗാസയിലെ ജനങ്ങളെ ഈ മേഖലയില്‍ നിന്ന് പുറത്താക്കണമെന്ന തരത്തില്‍ ഇസ്രയേല്‍ മന്ത്രിമാരുടെ ഭാഗത്തുനിന്ന് അടുത്തിടെ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ക്കിടെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായാണ് സാറിന്റെ പ്രസ്താവന.

സ്ലോവേനിയയിലെ ല്യൂബ്ലിയാനയില്‍ ഇസ്രയേല്‍ എംബസി ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരിപാടിക്കിടെയാണ് സാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഗാസയില്‍ നിന്ന് ആരെയും നിര്‍ബന്ധിച്ച് പുറത്താക്കാനോ നാടുകടത്താനോ സര്‍ക്കാര്‍ പദ്ധതിയിടുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതേസമയം, ഗാസയില്‍ നിന്ന് ആരെങ്കിലും മറ്റൊരു രാജ്യത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് സ്വമേധയാ ആയിരിക്കണമെന്നും മറ്റൊരു രാജ്യം അവരെ സ്വീകരിക്കാന്‍ തസാറായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്രയേല്‍ സര്‍ക്കാരിലെ ചില വലതുപക്ഷ മന്ത്രിമാര്‍ പലസ്തീനികളെ ഗാസയില്‍ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അടുത്തിടെ മുന്നോട്ടുവെച്ചിരുന്നു. ദേശീയ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍-ഗ്വിര്‍ ഗാസയിലെ ജനങ്ങളുടെ സ്വമേധയാ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ച് സംസാരിച്ചിരുന്നു. ഗാസയില്‍ നിന്ന് വലിയ തോതില്‍ ആളുകളെ മാറ്റുന്നതിനായി പ്രത്യേക സര്‍ക്കാര്‍ സംവിധാനമുണ്ടാക്കണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.

പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സും ഗാസയില്‍ നിന്ന് പലസ്തീനികളുടെ പുറപ്പെടലിനെക്കുറിച്ച് നേരത്തെ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഈ നിലപാടുകള്‍ക്കിടെയാണ് വിദേശകാര്യ മന്ത്രിയുടെ പുതിയ പ്രതികരണം. അതിനാല്‍ ഇസ്രയേല്‍ സര്‍ക്കാരിനുള്ളിലെ വിവിധ മന്ത്രിമാരുടെ നിലപാടുകള്‍ തമ്മിലുള്ള വ്യത്യാസവും ഇതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയാണ്.

Also Read: ജോര്‍ദാനിലെ യുഎസ് ബേസ് ആക്രമിച്ച് ഇറാന്‍; അമേരിക്കയുടെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തു

ഗാസയിലെ പലസ്തീനികളുടെ ഭാവി സംബന്ധിച്ച ചര്‍ച്ചകള്‍ അന്താരാഷ്ട്ര തലത്തില്‍ ഇപ്പോഴും ഏറെ വിവാദ വിഷയമാണ്. പലസ്തീനികളെ നിര്‍ബന്ധിതമായി മാറ്റുന്നതിനെതിരെ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും നേരത്തെ തന്നെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ലെന്ന ഇസ്രയേല്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയ്ക്ക് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്.

അതേസമയം, ഇസ്രയേലില്‍ ഒക്ടോബര്‍ 27ന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗാസയുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ വ്യത്യസ്ത നിലപാടുകള്‍ പുറത്തുവരുന്നത്. അതിനാല്‍ തന്നെ ഗാസയിലെ പലസ്തീനികളുടെ ഭാവി സംബന്ധിച്ച ചര്‍ച്ചകള്‍ ഇസ്രയേല്‍ രാഷ്ട്രീയത്തിലും പ്രധാന വിഷയമായി തുടരുന്നു. നിലവില്‍ വിദേശകാര്യ മന്ത്രിയുടെ നിലപാട് പ്രകാരം, പലസ്തീനികളെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ഗാസയില്‍ നിന്ന് പുറത്താക്കാനുള്ള പദ്ധതി സര്‍ക്കാരിനില്ലെന്ന് വ്യക്തമാണ്.

English Summary

Israel’s Foreign Minister has ruled out plans to deport Palestinians from Gaza. He said any departure would have to be voluntary. The statement comes amid differing views within Israel’s government. The issue remains a major international concern.

ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്
ദുബായ്: ദുബായ് ഡ്യൂട്ടീഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് ഒരു മില്യൺ ഡോളർ സമ്മാനം. ഇന്ത്യൻ രൂപയിൽ മൂല്യം കണക്കാക്കിയാൽ ഇത് ഒൻപതരക്കോടിക്ക് മുകളിൽ വരും. അജ്മാനിൽ ഫോട്ടോഗ്രഫറായി ജോലി ചെയ്യുന്ന 41 കാരൻ ജിജോ പുലിക്കത്തൊടിയാണ് ഒരു മില്യൺ ഡോളർ സ്വന്തമാക്കിയ ഭാഗ്യശാലി. ഓഗസ്റ്റ് 22-ന് ഓൺലൈനായി വാങ്ങിയ 4891 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് മില്ലേനിയം മില്യണയർ സീരീസ് 556 നറുകെടുപ്പിൽ ഭാഗ്യം ജിജോയെ തേടിയെത്തിയത്.

കഴിഞ്ഞ നാല് വർഷമായി അജ്മാനിലാണ് ജിജോ താമസിക്കുന്നത്. 17 സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ജിജോ ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ഈ സുഹൃത്ത് സംഘം ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്. ലഭിക്കുന്ന സമ്മാന തുക 17 സുഹൃത്തുക്കളുമായും പങ്കിടും. “ഈ വിജയം ഞങ്ങൾക്ക് വലിയ സഹായമാണ്” എന്നായിരുന്നു വിജയത്തിന് പിന്നാലെ ജിജോയുടെ പ്രതികരണം. ‘ദുബായ് ഡ്യുട്ടിഫ്രിക്ക് ഒരു വലിയ നന്ദി തന്നെ പറയുന്നു” എന്നും അദ്ദേഹം പ്രതികരിച്ചു.

Also Read: ദുബായിലെ സ്കൂളുകളിൽ ഒക്ടോബറിലെ അവധികളിൽ മാറ്റം; പുതിയ അധ്യായന വർഷത്തെ അവധികൾ അറിയാം!

1999-ലാണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിക്കുന്നത്. ബംബർ സമ്മാനം നേടുന്ന 283-മത്തെ ഇന്ത്യക്കാരനാണ് ജിജോ. ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റുകൾ ഏറ്റവുമധികം വാങ്ങുന്നത് ഇന്ത്യക്കാരാണ് എന്നതാണ് ഒരു പ്രധാന വസ്തുത. അതിനാൽ തന്നെ വിജയികളിൽ കൂടുതലും ഇന്ത്യക്കാർ തന്നെ. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോൺകോഴ്സ്-ബിയിൽ വച്ചാണ് ഇത്തവണ നറുക്കെടുപ്പ് നടന്നത്.

നറുക്കെടുപ്പിന് പിന്നാലെ മില്ലേനിയം മില്യണയർ സീരീസ് 554 വിജയിക്കുള്ള സമ്മാനദാനവും നടന്നു. ദുബായിൽ താമസിക്കുന്ന ഇന്ത്യക്കാരൻ രോഹൻ പ്രകാശ് ഫെർണാണ്ടസാണ് 554 സീരിസിലെ വിജയി. 1710 എന്ന ടിക്കറ്റ് നമ്പരാണ് രോഹൻ പ്രകാശിനെ വിജയിയാക്കിയത്. ദുബായ് ഡ്യുട്ടിഫ്രീ നറുക്കെടുപ്പിൽ പങ്കെടുക്കുന്നവർ ഒരിക്കലും പ്രതീക്ഷ കൈവെടിയരുതെന്നും നിരന്തരം ആഗ്രഹിച്ചുകൊണ്ടേയിരുന്നാൽ ഒരിക്കൽ വിജയം നിങ്ങളെ തെടിയെയെത്തും എന്നുമാണ് രോഹൻ പ്രകാശ് ഫെർണാണ്ടസ് നൽകുന്ന ഉപദേശം

English Summary

An Indian photographer from Kerala, Jijo Pulikkathodi, won $1 million in the Dubai Duty Free Millennium Millionaire draw. He shared the winning ticket with 17 friends.

ദുബായിലെ സ്കൂളുകളിൽ ഒക്ടോബറിലെ അവധികളിൽ മാറ്റം; പുതിയ അധ്യായന വർഷത്തെ അവധികൾ അറിയാം!
പുതിയ ആധ്യായന വർഷം ആരംഭിച്ചതേയൊള്ളു അപ്പോഴേക്കും അവധികൾ ഇതാ ഇങ്ങെത്തി. ദുബായിലെ സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു സന്തോഷ വാർത്ത. ദുബായ് വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ കലണ്ടറിന് അനുസൃതമായി നിരവധി സ്വകാര്യ സ്കൂളുകൾ ഒക്ടോബർ പകുതിയോടെ നൽകാറുള്ള മിഡ് ടേം ബ്രേക്ക് ഒരാഴ്ച നേരത്തേയാക്കി ക്രമീകരിക്കുകയാണ്. ഇതു സംബന്ധിച്ച് രക്ഷിതാക്കളും വിദ്യാർത്ഥികളും അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങളാണ് ഇനി പറയുന്നത്

ഏകീകൃത അക്കാദമിക്ക് കലണ്ടർ പിന്തുണരുന്ന സൂളുകൾക്ക് ഒക്ടോബർ 12 തിങ്കളാഴ്ച മുതൽ ഒക്ടോബർ 16 വെള്ളിയാഴ്ച വരെയാണ് മിഡ് ടേം അവധി ലഭിക്കുക. എന്നാൽ ശനി ഞായർ ദിവസങ്ങളിലെ അവധി കൂടി കണക്കാക്കുമ്പോൾ ഒക്ടോബർ 10 മുതൽ 18 വരെ ഒരു നീണ്ട അവധി തന്നെ വിദ്യാർത്ഥികൾക്ക് ലഭിക്കും. ഒക്ടോബർ 19 തിങ്കളാഴ്ചയോടെ മാത്രമേ ക്ലാസുകൾ പുനരാരംഭിക്കുകയൊള്ളൂ. ഒക്ടോബർ 19 മുതൽ 23 വരെ അവധി നൽകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

Also Read: Saudi Water Supply Project: മഴ പോലുമില്ലാത്ത രാജ്യം 3.7 കോടി ആളുകൾക്ക് വെള്ളം നൽകുന്നു, മറ്റൊരു അത്ഭുതം

ദുബായ് ബ്രിട്ടീഷ് സ്കൂൾ, സഫ ബ്രിട്ടീഷ് സ്കൂൾ, അറബ് യൂണിറ്റി സ്കുൾ എന്നീ സ്കൂളുകൾ അവധിയിലെ മാറ്റം സംബന്ധിച്ച വിവരം ഇതിനോടകം തന്നെ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെയും കെ.എച്ച്.ഡി.എയുടെയും കലണ്ടറുകൾ ഏകീകരിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നടപടി. എന്നാൽ യു,എ.ഇയിലെ എല്ലാ സ്കുളുകൾക്കും ഒരേ തീയതിയിലല്ല അവധി ലഭിക്കുക എന്ന കാരൂം പ്രത്യേകം ശ്രദ്ധിക്കുക. മറ്റു സിലബസുകൾ പിന്തുടരുന്ന സ്കൂളുകൾക്ക് അവധിയിൽ മാറ്റമുണ്ടാകാം. ഇന്ത്യൻ സ്ലൂളുകൾക്ക് ഉൾപ്പടെ അവധി ലഭിക്കുന്ന തീയതികളിൽ മാറ്റം ഉണ്ടാകാം എന്ന് സാരം.

സെപ്റ്റംബർ മാസത്തിൽ യു.എ.ഇയിൽ പൊതു അവധികൾ ഇല്ല. യു.എ.ഇ ദേശീയ ദിനത്തിൻ്റെ ഭാഗമായി ഡിസംബർ 2, 3 തീയതികളിലാണ് ഇനി പൊതു അവധി ലഭിക്കുക. വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ കലണ്ടർ പ്രകാരം ഡിസംബർ 14 തിങ്കളാഴ്ച മുതൽ ശൈത്യകാല അവധി ആരംഭിക്കും. ജനുവരെ 3 വരെ ഈ അവധി തുടരും. 2027 ജൂലൈ 2 വെള്ളിയാഴ്ചയാണ് ഈ അധ്യായന വർഷം അവസാനിക്കുക.

English Summary

Several Dubai private schools moved their October mid-term break forward to October 12-16, aligning with the UAE Ministry of Education calendar. Parents should verify updated schedules before planning travel.

Saudi Water Supply Project: മഴ പോലുമില്ലാത്ത രാജ്യം 3.7 കോടി ആളുകൾക്ക് വെള്ളം നൽകുന്നു, മറ്റൊരു അത്ഭുതം
3.7 കോടിയിലധികം ആളുകൾക്ക് വെള്ളം നൽകാൻ വെറും 100 മില്ലി മീറ്ററിൽ താഴെ മഴപെയ്യുന്ന ഒരു രാജ്യത്തിന് സാധിക്കുമോ? അവിടെയാണ് ഒരു രാജ്യത്തിൻ്റെ കാഴ്ചപ്പാടിനും സാങ്കേതിക വിദ്യക്കും വളരെ അധികം പ്രധാന്യമുള്ളത്. സൗദി അറേബ്യയുടെ 95 ശതമാനത്തിലധികം ഭൂപ്രദേശവും വരണ്ട മരുഭൂമിയാണ്. വേനൽക്കാല താപനിലയാണെങ്കിൽ ചിന്തിക്കുകയേ വേണ്ട, അത് 45 ഡിഗ്രി സെൽഷ്യസിനും മുകളിലായിരിക്കും. ഇത്രയും പ്രതിസന്ധികളുള്ളൊരു രാജ്യത്ത് കുടിവെള്ളത്തിന് എന്ത് ചെയ്യാൻ സാധിക്കും.സൗദി അറേബ്യയിൽ, ജനസംഖ്യയുടെ ഭൂരിഭാഗവും ചെങ്കടലിന്റെയും പേർഷ്യൻ ഗൾഫിൻ്റെയും തീരപ്രദേശങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഉൾപ്രദേശങ്ങൾ ജനവാസം കുറവാകാൻ കാരണം തന്നെ വെള്ളത്തിൻ്റെ ലഭ്യതയും, കാലാവസ്ഥയുമാണ്.

സൗദിയുടെ 'നദി'

ഇത്തരം എല്ലാ പ്രശ്നങ്ങളെയും മറി കടക്കാൻ രാജ്യം ഉപയോഗിക്കുന്ന രീതി തീരങ്ങളിൽ നിന്ന് മരുഭൂമിയുടെ ഉള്ളിലേക്ക് നീളുന്ന കൂറ്റൻ പൈപ്പ്‌ലൈൻ ശൃംഖലയാണ്. ഇതുവഴിയെല്ലാം വരുന്നതാകട്ടെ കടൽ ജലവും, ശുദ്ധീകരിച്ച കടൽജലം നൂറുകണക്കിന് കിലോമീറ്ററുകൾ ദൂരേക്ക് എത്തിക്കുന്നതാണ് ഈ സംവിധാനം, ഇത് ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നിൽ കൃത്രിമമായി നിർമ്മിച്ച ഒരു 'നദി എന്ന് തന്നെ പറയാം. എന്നാൽ ഇത്തരം കൊടും ചൂടിനെയും കാലാവസ്ഥയെയും അതി ജീവിക്കുന്ന വിധത്തിൽ പൈപ്പുകൾ നിർമ്മിക്കാൻ സാധിക്കുമോ അവിടെയാണ് ടെക്നോളജിക്ക് സലാം പറയേണ്ടത്

Also Read: ഇന്ത്യയുമായുള്ള ശക്തവും എക്കാലവും നിലനില്‍ക്കുന്നതും; പെസെഷ്‌കിയാന്റെ സന്ദര്‍ശനത്തിന് മുമ്പായി ഇറാന്‍

കാർബൺ സ്റ്റീൽ

കൊടും ചൂട്, ഭൂമിക്കടിയിലെ കടുത്ത മർദ്ദം മാറുന്ന കാലാവസ്ഥ ഇവയെല്ലാം അതിജീവിക്കാൻ ശേഷിയുള്ള പൈപ്പുകൾ സ്ഥാപിക്കുക എന്നത് ഒരു വെല്ലുവിളി തന്നെയായിരുന്നു. ഇതിനായി സാധാരണ പൈപ്പുകൾ ഉപയോഗിക്കാൻ സാധിക്കില്ല. ഇതിനാണ് എണ്ണ, വാതക പൈപ്പ്‌ലൈനുകൾക്കായി ഉപയോഗിക്കുന്ന ഉയർന്ന കരുത്തുള്ള 'കാർബൺ സ്റ്റീൽ' കൊണ്ട് നിർമ്മിച്ച പൈപ്പുകൾ ഉപയോഗിക്കുന്നത്. 25 മില്ലിമീറ്റർ കനമുള്ള സ്റ്റീൽ ഷീറ്റുകൾ വലിയ മെഷീനുകളിലൂടെ ചുരുട്ടിയെടുത്താണ് 1.8 മീറ്റർ വ്യാസമുള്ള പടുകൂറ്റൻ പൈപ്പുകൾ രൂപപ്പെടുത്തുന്നത്. ഫാക്ടറിയിൽ നിന്ന് പുറത്തിറക്കുന്നതിന് മുൻപ് ഇവ അൾട്രാസോണിക് പരിശോധനകൾക്ക് വിധേയമാക്കുകയും തുരുമ്പെടുക്കാതിരിക്കാനുള്ള പ്രത്യേക കോട്ടിംഗ് നൽകുകയും ചെയ്യുന്നു. തുടർന്ന് ഇവ വലിയ ട്രക്കുകളിൽ മാറ്റി നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള മരുഭൂമിയിലേക്ക് എത്തിക്കും, ഇവിടെ മണലും പാറയും തുരന്ന് പൈപ്പുകൾ സ്ഥാപിക്കും. കാറ്റിൽ നീങ്ങുന്ന മണൽക്കുന്നുകളും ഉറപ്പില്ലാത്ത ഭൂപ്രകൃതിയും ഒഴിവാക്കാനായി ജിപിഎസും അത്യാധുനിക സർവേ ഉപകരണങ്ങളും ഉപയോഗിച്ചാണ് ഇവ സ്ഥാപിക്കുന്നത്.

കടൽവെള്ളം ഉപ്പുവെള്ള ശുദ്ധീകരണ പ്ലാൻ്റുകളിലൂടെ എത്തിച്ചാണ് പൈപ്പുകളിലേക്ക് എത്തിക്കുന്നത്. വെള്ളം പ്ലാൻ്റിലേക്ക് എത്തിക്കാൻ

തീരത്ത് നൂറുകണക്കിന് മീറ്റർ ഉള്ളിലേക്ക് വലിയ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഏകദേശം 1.5 കോടി ലിറ്റർ വെള്ളം കൊണ്ടുവരാൻ കഴിയുമെന്നാണ് കണക്ക്. മത്സ്യങ്ങൾ, ഞണ്ടുകൾ, ജെല്ലിഫിഷുകൾ തുടങ്ങിയ സമുദ്രജീവികൾ പൈപ്പിലേക്ക് കടക്കാതിരിക്കാൻ പ്രത്യേക സംരക്ഷണ വലകളും (screens) ഇതിലുണ്ട്.

വെള്ളം ശുദ്ധീകരിച്ചാലും

കടൽ വെള്ളം വിവിധ പ്രക്രിയകളീലൂടെ കടന്ന് ശുദ്ധജലമായി മാറും. എന്നാൽ ശുദ്ധീകരിച്ച വെള്ളത്തിന് സ്വഭാവിക രുചി ഉണ്ടാവാറില്ല. ഇതിനായി കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ വീണ്ടും ഇവയിലേക്ക് ചേർക്കും. ഇത്തരത്തിൽ വെള്ളം കുടിക്കാൻ അനുയോജ്യമാക്കുന്നു. ഒപ്പം ശുദ്ധജലത്തിൻ്റെ പിഎച്ച് ക്രമീകരിക്കുകയും ചെയ്യുന്നു.

ഇന്ത്യയിൽ

ഇന്ത്യയിലും ഇത്തരം പദ്ധതികൾ നടപ്പാക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഇതിൻ്റെ ചിലവാണ് ഏറ്റവും വലിയ കടമ്പ. ഒരു കിലോ മീറ്റർ പൈപ്പ് ലൈൻ സ്ഥാപിക്കാൻ പോലം കോടികൾ വേണ്ടി വന്നേക്കാം. എങ്കിലും ജല ലഭ്യത് ഉറപ്പാക്കാൻ ഇത്രയും മികച്ച മാർഗം മറ്റൊന്നില്ല. ഒപ്പം തന്നെ ഭൂകർഭ ജലത്തിൻ്റെയും, മറ്റ് ജല സ്രോതസ്സുകളുടെ ഉപയോഗം കുറക്കാനും ജല സംഭരണത്തിനും ഇത്തരം പദ്ധതികൾ മാതൃകയാക്കാവുന്നതാണ്.

English Summary

How a Country Supplying water for their 3.7 crore people without rain and natural resources. How Saudi made a million dollar water project with the use of sea water

ജോര്‍ദാനിലെ യുഎസ് ബേസ് ആക്രമിച്ച് ഇറാന്‍; അമേരിക്കയുടെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തു
ടെഹ്‌റാന്‍: ഖാര്‍ഗ് ദ്വീപില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കി ഇറാന്‍. ജോര്‍ദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈലാക്രമണം നടത്തിയാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍ പ്രതികാരം വീട്ടിയത്. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പലും ഇറാന്‍ പിടിച്ചെടുത്തിട്ടുണ്ട്. ശിക്ഷാ നടപടിയുടെ ഭാഗമായി ജോര്‍ദാനിലെ അല്‍-അസ്രാഖ് താവളത്തില്‍ കനത്ത മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തത് യുദ്ധത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. സമുദ്രത്തിനടയില്‍ അയ്യായിരത്തിലധികം മീറ്റര്‍ ആഴത്തില്‍ നിലനിന്ന് തുടര്‍ച്ചയായി പത്ത് ദിവസത്തോളം ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശേഷിയുള്ള കപ്പലാണിത്. കപ്പല്‍ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടുണ്ട്.

തങ്ങളുടെ മൂന്ന് എണ്ണ ടാങ്കറുകള്‍ക്ക് നേരെ അമേരിക്കയുടെ ഭീഷണിയുണ്ടെന്നാണ് ആരോപിച്ചാണ് ഇറാന്റെ നടപടി. ശക്തമായ തിരിച്ചടി നല്‍കാന്‍ തങ്ങള്‍ തയാറാണെന്നും ഇറാന്‍ അറിയിച്ചു. അതേസമയം, മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തത് അമേരിക്കയെ രൂക്ഷമായി തന്നെ ബാധിച്ചേക്കും. ഇതില്‍ മേഖലയില്‍ ആക്രമണങ്ങള്‍ ശക്തമാകുന്നതിന് വഴിവെക്കുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Also Read: ഇന്ത്യയുമായുള്ള ശക്തവും എക്കാലവും നിലനില്‍ക്കുന്നതും; പെസെഷ്‌കിയാന്റെ സന്ദര്‍ശനത്തിന് മുമ്പായി ഇറാന്‍

ഇറാന്റെ നടപടികള്‍ക്കുള്ള ശിക്ഷയായി സാമ്പത്തിക സമ്മര്‍ദം വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് അമേരിക്ക. ഇതിന്റെ ഭാഗമായി ഇറാനുമായി ബന്ധമുള്ള 36 സ്ഥാപനങ്ങള്‍ക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. എന്നാല്‍ ഉപരോധത്തിനിടെ തന്നെ ഇറാന്റെ പ്രമുഖ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിലും ജസകിലും അമേരിക്ക ശക്തമായ സ്‌ഫോടനങ്ങള്‍ നടത്തുകയായിരുന്നു. സ്‌ഫോടനത്തിന് പിന്നിലെ കാരണം ഇനിയും വ്യക്തമല്ല. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മില്‍ അതിശക്തമായ പോരാട്ടത്തിലേക്ക് കടന്നിരിക്കുന്ന എന്ന സൂചനയാണ് നിലവില്‍ പശ്ചിമേഷ്യയില്‍ നിന്ന് വരുന്നത്.

അതേസമയം, ഇറാന്റെ ക്രൂഡ് ഓയില്‍ വാഹിനിക്കപ്പലുകള്‍ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിനെതിരെ ശക്തമാായ പ്രതികാര നടപടി ഉണ്ടാകുമെന്ന് മൊജ്തബ ഖമേനിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് തവണയാണ് ഗാര്‍ഡ് കോര്‍പ്‌സ് യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിന് നേരെ ബാലിസ്റ്റിക് മിസൈലാക്രമണങ്ങള്‍ നടത്തിയത്. ഇതിന് പിന്നാലെയായിരുന്നു യുഎസിന്റെ പ്രത്യാക്രമണം.

English Summary

Iran has claimed that a US base in Jordan was attacked following the strike on Kharg Island. Iran also said it had captured an American unmanned submarine. The developments add to tensions between Iran and the United States. The claims come amid escalating military activity in the region.

ദുബായ് ഇനി സ്വന്തം നാട് പോലെ; അഞ്ച് വർഷത്തെ ടുറിസ്റ്റ് വിസക്ക് എങ്ങനെ അപേക്ഷിക്കാം എന്ന് നോക്കിയാലോ?
ദുബായ്: ദുബായിലേക്ക് അടിയ്ക്കടി യാത്ര ചെയ്യുന്നവർക്ക് ഏറ്റവും മികച്ച ഓരു ഓപ്ഷനാണ് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ. സ്പോൺസർമാരുടെ സഹായമില്ലാതെ തന്നെ യോഗ്യതയുള്ള ഏത് രാജ്യക്കാർക്കും ഈ വിസ പ്രയോജനപ്പെടുത്തി ദുബായിലേക്ക് എത്താവുന്നതാണ്. വിസ ലഭിക്കുന്നവർക്ക് ഓരോ സന്ദർശനത്തിലും 90 ദിവസം യു.എ.ഇയിൽ തങ്ങാനാകും. ഇനി ആവശ്യമെങ്കിൽ ഈ കാലാവധി 90 ദിവസത്തേക്ക് കൂടി നീട്ടാനും സാധിക്കും എന്നതാണ് വിസയുടെ പ്രത്യേകതകളിൽ ഒന്ന്. ദുബായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് വഴിയാണ് ഈ വിസയ്ക്കായി അപേക്ഷിക്കേണ്ടത്.

അഞ്ച് വർഷ കാലയളവിനുള്ളിൽ എത്ര തവണ വേണമെങ്കിലും ദുബായിലേക്ക് വരാനും മടങ്ങാനുമാകും. എന്നാൽ ഒരു വർഷം പരമാവധി 180 ദിവസം മാത്രമേ ഈ വിസയിൽ യു.എ.ഇയിൽ തുടരാനാകു എന്നത് പ്രത്യേകം ശ്രദ്ധിക്കണം. വിസയ്ക്കായി അപേക്ഷിക്കുമ്പോൾ പാസ്പോർട്ടിന് കുറഞ്ഞത് ആറുമാസത്തെ കാലവധിയെങ്കിലും ഉണ്ടായിരിക്കണം. പസ്പോർട്ട് സൈസ് ഫോട്ടോ, യു,എ.ഇയിൽ ഉപയോഗിക്കാൻ സാധിക്കുന്ന ആരോഗ്യ ഇൻഷൂറൻസ്, മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റ്, കൂടാതെ കഴിഞ്ഞ ആറുമസത്തെ ബാങ്ക് സ്റ്റേറ്റ്മെൻ്റ് എന്നിവയും വിസയ്ക്ക് അപേക്ഷിക്കുമ്പോൾ നൽകണം. ആറുമാസ കാലയളവിൽ അക്കൗണ്ടിൽ കുറഞ്ഞത് 4000 ഡോളറിന് തുല്യമായ തുക ബാൽൻസ് ഉണ്ടായിരിക്കണം എന്നത് പ്രധാന നിബന്ധകളിൽ ഒന്നാണ്.

Also Read: GCC Tourist Visa: ഒറ്റ വിസയിൽ ഇനി ആറ് ഗൾഫ് രാജ്യങ്ങളിൽ കറങ്ങാം; ഷെൻഗൻ മാതൃകയിൽ ജി.സി.സി ടൂറിസ്റ്റ് വിസ ഉടൻ!

വിസ എടുക്കുന്നതിന് ഏകദേശം 3,713 ദിർഹമാണ് ചിലവ് വരിക. ഇതിൽ 3000 ദിർഹം തിരികെ ലഭിക്കുന്ന സെക്യുരിറ്റി ഡിപ്പോസിറ്റാണ്. വിസയുടെ ഫീസ് മറ്റു സർവീസ് ചാർജുകൾ എന്നിവ എല്ലാം കൂടി ഏകദേശം 713 ദിർഹം മാത്രമേ വരു. ഇനി യു.എ.ഇക്കുള്ളിൽ നിന്നുമാണ് വിസയ്ക്ക് അപേക്ഷിക്കുന്നത് എങ്കിൽ വിസയുടെ സ്റ്റാറ്റസ് മാറ്റുന്നതിനായി ചെറിയൊരു തുക അധികമായി നൽകേണ്ടി വന്നേക്കാം.

എങ്ങനെ അപേക്ഷിക്കാം

ജി.ഡി.ആർ.എഫ്.എ ഔദ്യോഗിക വെൻബ്സൈറ്റ് സന്ദർശിച്ച് വ്യക്തിഗത വിവരങ്ങൾ നൽകി പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് സ്മാർട്ട് സർവീസസിൽ ലോഗിൻ ചെയ്ത് ‘ന്യൂ അപ്ലിക്കേഷൻ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. ഇവിടെ നിന്നും ന്യു. ഫൈവ് ഇയർ ടൂറിസം എൻട്രി പെർമിറ്റ്; തിരഞ്ഞെടുക്കുക. ഇനി പാസ്പോർട്ട് വിവരങ്ങൾ ഉൾപ്പടെ ആവശ്യമായ വിവരങ്ങൾ എല്ലാം നൽകി ഫോം പൂരിപ്പിക്കാം. മുൻപ് പറഞ്ഞ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുകയാണ് അടുത്തതായി ചെയ്യേണ്ടത്. തുടർന്ന് ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ ഒരു ട്രാക്കിംഗ് നമ്പർ ലഭിക്കും അപേക്ഷ അംഗീകരിച്ചാൽ രജിസ്റ്റർ ചെയ്ത ഇ-മെയിൽ വിലാസത്തിൽ വിസയുടെ ഡിജിറ്റൽ കോപ്പി ലഭ്യമാകും.

English Summary

Dubai Offers a five year Multiple entry tourist visa allowing 90 days stays per visit. Eligible applicants need a $4000 bank balance, insurance and Dh3713 fee

GCC Tourist Visa: ഒറ്റ വിസയിൽ ഇനി ആറ് ഗൾഫ് രാജ്യങ്ങളിൽ കറങ്ങാം; ഷെൻഗൻ മാതൃകയിൽ ജി.സി.സി ടൂറിസ്റ്റ് വിസ ഉടൻ!
റിയാദ്: ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന മലയാളികൾ ഉൾപ്പടെയുള്ള വിനോദ സഞ്ചാരികൾക്ക് ഇനി സുവർണകാലം. യൂറോപ്പിലെ ഷെൻഗൺ വിസക്ക് സമാനമായി ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളിലും സഞ്ചരിക്കാനാകുംവിധം ജി.സി.സിയുടെ ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ യാഥാർത്ഥ്യമാകുമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി അറിയിച്ചു. റിയാദിൽ നടന്ന സെക്യൂരിറ്റി ആൻഡ് ഹിസ്റ്ററി ഡയലോഗ് 2026-ൽ സംസാരിക്കുമ്പോഴാണ് സഞ്ചാരികളെ ആവേശത്തിലാക്കുന്ന വമ്പൻ പ്രഖ്യാപനം ഉണ്ടായത്.

യു.എ.ഇ, സൗദി അറേബ്യ, ബെഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ ആറ് രാജ്യങ്ങളും സന്ദർശിക്കാൻ വിനോദസഞ്ചാരികൾക്ക് ഈ ഒറ്റ വിസയിലൂടെ സാധിക്കും. വിസ എന്നുമുതൽ പ്രാബല്യത്തിൽ വരും എന്നോ, വിസയുടെ നിരക്ക്, കാലാവധി എന്നിവയെ കുറിച്ചുള്ള കുടുതൽ വിവരങ്ങളോ നിലവിൽ പുറത്തുവിട്ടിട്ടില്ല. 2023 ഒക്ടോബറിൽ ജി.സി.സി രാഷ്ട്രങ്ങളിലെ ടൂറിസം വകുപ്പ് മന്ത്രിമാർ ഈ വിസക്ക് അംഗീകാരം നൽകിയിരുന്നു. തൊട്ടുപിന്നാലെ നവംബർ മാസത്തിൽ ആഭ്യന്തര മന്ത്രിമരും വിസയെ അംഗീകരിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആഭ്യന്തര മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Also Read: ദുബായ് വിമാനത്താവളത്തിൽ ഇനി ‘ക്ലിക്ക് ആൻഡ് ട്രാവൽ’; ഇമിഗ്രേഷൻ വെറും 15 സെക്കൻഡിൽ!

ജി.സി.സി രാജ്യങ്ങൾക്കിടയിലുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനായി യു.എ.ഇയും ബെഹ്റൈനും ചേർന്ന് ‘വൺ പോയിറ്റ് എയർ ട്രാവലേഴ്സ്’ എന്ന പ്രത്യേക പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ഇതോടെ സഞ്ചാരികൾക്ക് യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളിൽ മാത്രം പാസ്പോർട്ട്, എമിഗ്രേഷൻ പരിശോധനകൾ പൂർത്തിയാക്കിയാൽ മതിയാകും. അതായത് ബെഹ്റൈനിൽ നിന്നും പരിശോധന പൂർത്തിയാക്കി വരുന്ന യാത്രക്കാർക്ക്, ദുബായിലോ അബുദാബിയിലോ എത്തുമ്പോൾ വീണ്ടും ഒരു പരിശോധനക്കായി കാത്തുനിൽക്കേണ്ടിവരില്ല.

2026 ഫെബ്രുവരിയിലാണ് ഈ പദ്ധതിയുടെ പരീക്ഷണം ഘട്ടം ആരംഭിച്ചത്. ഇ-ഗേറ്റുകളുടെയും ബയോമെട്രിക് സംവിധാനങ്ങളുടെയും സാങ്കേതിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. യാത്രക്കാർക്ക് പരിശോധനകളുടെ ഭാഗമായി എയർപോർട്ടുകളിൽ ഉണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാൻ ഇ പദ്ധതി സഹായിക്കും. ഷെൻഗൻ മാതൃകയിലുള്ള ഏകീകൃത ടൂറിസ്റ്റ് വിസ നിലവിൽ വരുന്നതോടെ ഗൾഫ് മേഖലയിൽ ടൂറിസത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മറ്റു മേഖലകളിലും ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിച്ചുവരികയാണ്.

English Summary

A Unified Schengen Style GCC Tourist Visa allowing travel across all 6 Gulf member countries will be launched very soon

ഇന്ത്യയുമായുള്ള ബന്ധം ശക്തവും എക്കാലവും നിലനില്‍ക്കുന്നതും; പെസെഷ്‌കിയാന്റെ സന്ദര്‍ശനത്തിന് മുമ്പായി ഇറാന്‍
ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം ശക്തവും ആഴത്തിലുള്ളതുമാണെന്ന് ഇറാന്‍. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഈ പരാമര്‍ശം. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പെസെഷ്‌കിയാന്‍ ഇന്ത്യയിലെത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും തന്ത്രപരമായ സഹകരണവും കൂടുതല്‍ ആഴത്തിലാക്കുന്നതിന് സന്ദര്‍ശനം സഹായിക്കുമെന്ന് ഇറാന്‍ പ്രതീക്ഷ പങ്കുവെച്ചു.

ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യയുമായുള്ള ദീര്‍ഘകാല ബന്ധത്തെ കുറിച്ച് പരാമര്‍ശിക്കപ്പെട്ടത്. കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ വെച്ച് നടന്ന ഷാങ്ഹായി സഹകരണ സംഘടന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പെസെഷ്‌കിയാന്‍ കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ചും ബഗായ് പരാമര്‍ശിച്ചു.

ഇന്ത്യയുമായി സാമ്പത്തിക സഹകരണം വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള നയതന്ത്ര ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നും ബഗായ് പറഞ്ഞു. ബഗായിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പരാമര്‍ശിച്ച് ഇന്ത്യയിലെ ഇറാന്‍ എംബസി എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചു.

പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ നടത്തിയ കൂടിക്കാഴ്ചകളില്‍ ഒന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ഉള്ളതായിരുന്നു. ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധം ദീര്‍ഘകാലവും ചരിത്രപരവും ശക്തവുമാണ്. ഇന്ത്യയുമായുള്ള ബന്ധത്തിന് തങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നുവെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

ബ്രിക്‌സ് ഉച്ചകോടി

സെപ്റ്റംബര്‍ 12-13 തീയതികളിലാണ് ന്യൂഡല്‍ഹിയില്‍ വെച്ച് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. മസൂദ് പെസെഷ്‌കിയാന്റെ രാജ്യത്തേക്കുള്ള വരവ് ബഹുമുഖ നയതന്ത്ര ഉഭയകക്ഷി ബന്ധത്തെ കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പരസ്പര താത്പര്യമുള്ള മേഖലകളില്‍ ഇന്ത്യയുമായുള്ള ചര്‍ച്ചകളും കൂടിയാലോചനകളും തുടരുന്നതിന് ബ്രിക്‌സ് ഉച്ചകോടി അവസരം നല്‍കുമെന്നും അത് തങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നും ബഗായ് പറഞ്ഞു.

Also Read: ഇന്ത്യ എണ്ണ വാങ്ങുന്നത് റഷ്യയെ സഹായിക്കാനല്ല, സ്വന്തം ആവശ്യത്തിനാണ്; വ്യക്തമാക്കി പ്രതിനിധി

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ചര്‍ച്ചയാകും

പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പെസെഷ്‌കിയാന്റെ ഇന്ത്യാ സന്ദര്‍ശനം. മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ പ്രാദേശിക സ്ഥിരതയ്ക്കും വാണിജ്യ ഗതാഗതത്തിനും സമുദ്ര ഗതാഗതത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ എല്ലാ പ്രശ്നങ്ങള്‍ക്കും ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ഇറാന്‍. സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം കടല്‍ ഗതാഗതത്തിന്റെയും വാണിജ്യത്തിന്റെയും സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.

ബ്രിക്സ് ഉച്ചകോടിക്കായി ഇന്ത്യയിലെത്തുന്ന പെസെഷ്‌കിയാന്റെ സന്ദര്‍ശനത്തില്‍ വ്യാപാരം, സാമ്പത്തിക സഹകരണം, കണക്റ്റിവിറ്റി, ചാബഹാര്‍ തുറമുഖം തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം പശ്ചിമേഷ്യയിലെ സാഹചര്യം സംബന്ധിച്ച ചര്‍ച്ചകള്‍ക്കും പ്രാധാന്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.

English Summary

India and Iran are set to strengthen their historic ties as Iranian President Masoud Pezeshkian visits India for the BRICS Summit. Trade, connectivity and Chabahar Port cooperation are expected to be key topics.

Dubai Police: ‘ദുബായ് പൊലീസ് എന്നാ സുമ്മാവാ’; സേനയിൽ പ്രവർത്തിക്കുന്നത് 36 റോബോട്ടുകൾ!
ദുബായ്: ദുബായ് പൊലീസ് എന്ന് കേട്ടാൽ നമ്മൾ മലയാളികൾ ആദ്യം ചിന്തിക്കുക അവ്രുടെ വമ്പൻ വാഹന നിരയാണ്. ലോകത്ത് സൂപ്പർ കാറുകൾ ഉപയോഗിക്കുന്ന പൊലീസ് സേനകളിൽ ഒന്നാണ് ദുബായി. നമ്മുടെ നാട്ടിലെ പഴയ ജീപ്പുകളെയും ദുബായി പൊലീസിൻ്റെ വാഹനങ്ങളെയും പല പ്രവസികളും താരതമ്യം ചെയ്ത് സംസാരിക്കുന്നത് നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ അത്യാധുനിക കാറുകൾക്കും അപ്പുറത്തേക്ക് സേനയിലെ അംഗങ്ങളായി റോബോട്ടുകളെ നിയമിക്കുന്നതിലേക്ക് ദുബായ് പൊലീസ് വളർന്നു കഴിഞ്ഞു. മറ്റു സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതിലും ദുബായ് പൊലീസ് ഏറെ മുന്നിലെത്തിക്കഴിഞ്ഞു.

പൊലീസിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും, ഭരണനിർവ്വഹണ പ്രവർത്തനങ്ങളിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ഉപയോഗം ദുബായ് പോലീസ് വിപുലമാക്കിയിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ 104 തന്ത്രപ്രധാനമായ സാങ്കേതിക പദ്ധതികളാണ് ദുബായ് പോലീസ് വിജയകരമായി പൂർത്തിയാക്കിയത്. കൂടാതെ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കുന്നതിനായി 36 ആർ.പി.എ ബോട്ടുകളെയും വിവിധ പ്രവർത്തനങ്ങൾക്കായി സേനയിൽ വിന്യസിച്ചിട്ടുണ്ട്.

ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ നടന്ന വാർഷിക പരിശോധനയിലാണ് ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനൻ്റ് ജനറൽ അബ്ദുള്ള ഖലീഫ അൽ മർറി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പോലീസിൻ്റെ വിവിധ ജോലികൾ നിർവ്വഹിക്കാനാണ് ഈ 36 റോബോട്ടുകളെ ഉപയോഗിക്കുന്നത്. നടപടിക്രമങ്ങൾ അതിവേഗത്തിലാക്കാനും, ഉദ്യോഗസ്ഥരുടെ ദൈനംദിന ജോലിഭാരം കുറയ്ക്കാനും, സേവനങ്ങൾ മെച്ചപ്പെടുത്താനും പുതിയ മാറ്റങ്ങൾ വലിയ രീതിയിൽ സഹായിച്ചതായി ദുബായ് പോലീസ് വ്യക്തമാക്കുന്നു.

Also Read: ദുബായ് വിമാനത്താവളത്തിൽ ഇനി ‘ക്ലിക്ക് ആൻഡ് ട്രാവൽ’; ഇമിഗ്രേഷൻ വെറും 15 സെക്കൻഡിൽ!

ഡിജിറ്റൽ സേവനങ്ങളുടെ കാര്യത്തിലും വലിയ മുന്നേറ്റമാണ് ദുബായ് പോലീസ് നടത്തിയിരിക്കുന്നത്. പൊതുജനങ്ങൾക്കുള്ള ഡിജിറ്റൽ സേവനങ്ങളിൽ 99.97 ശതമാനവും വിജയകരമായി പൂർത്തിയാക്കാനായി. ഭാവിയെ ലക്ഷ്യമിട്ട് പോലീസിൻ്റെ കൈവശമുള്ള ഡാറ്റകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് റെസ്പോൺസ് ടൈം കുറച്ച് പൊലീസ് സേവനങ്ങളിൽ കൂടുതൽ വേഗതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനുള്ള പദ്ധതിക്കും ദുബായ് പൊലീസ് രൂപം നൽകിയിട്ടുണ്ട്.

സ്മാർട്ട് പോലീസ് സ്റ്റേഷനുകൾക്കായി പുതിയ സ്മാർട്ട് അസിസ്റ്റൻ്റ് പദ്ധതിയും തയ്യാറയിക്കഴിഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സംവിധാനത്തിലൂടെ പൊതുജനങ്ങൾക്ക് സുരക്ഷാ സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കാൻ സാധിക്കും. എ.ഐ ഡിപ്പാർട്ട്മെൻ്റിൻ്റെ മികച്ച പ്രവർത്തനങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ഏഴ് പുരസ്കാരങ്ങളാണ് ദുബായ് പോലീസിനെ തേടിയെത്തിയത്.

English Summary

Dubai Police is rapidly advancing its technological capabilities by integrating artificial intelligence into its daily operations. Over the past year, the force successfully completed 104 strategic tech projects and deployed 36 RPA robots.

ദുബായ് വിമാനത്താവളത്തിൽ ഇനി ‘ക്ലിക്ക് ആൻഡ് ട്രാവൽ’; ഇമിഗ്രേഷൻ വെറും 15 സെക്കൻഡിൽ!
ദുബായ്: എമിഗ്രേഷൻ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ സ്മാർട്ട് സംവിധാനം നിലവിൽ വന്നു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിൻ്റെ നേതൃത്വത്തിലാണ് 'ക്ലിക്ക് ആൻഡ് ട്രാവൽ' എന്ന അത്യാധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന പുതിയ സേവനം ഒരുക്കിയിരിക്കുന്നത്. മൊബൈൽ ഡിവൈസുകളുടെ സഹായത്തോടെ യാത്രക്കാരുടെ പാസ്പോർട്ട് പരിശോധന വെറും 15 സെക്കൻഡുകൾക്കുള്ളിൽ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും.

തിങ്കളാഴ്ച ദുബായ് വിമാനത്താവളത്തിൽ നടന്ന പ്രത്യേക വാർത്താ സമ്മേളനത്തിലാണ് ജി.ഡി.ആർ.എഫ്.എ ഈ പ്രഖ്യാപനം നടത്തിയത്. ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലെഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, എയർപോർട്ട് അഫയേഴ്സ് അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷാൻഖിതി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Also Read: Hafilat Smart Card: അബുദാബിയിലെ ബസ് യാത്രയ്ക്കുള്ള ‘ഹാഫിലാത്ത്’ സ്മാർട്ട് കാർഡിനെ കുറിച്ച് അറിയാമോ?

ഫിംഗർപ്രിൻ്റ്, ഫേസ് റെക്കഗ്നിഷൻ, ഇലക്ട്രോണിക് പാസ്‌പോർട്ട് റീഡിംഗ് എന്നിങ്ങനെയുള്ള ആധുനിക സാങ്കേതികവിദ്യകൾ കോർത്തിണക്കിയാണ് ഈ മൊബൈൽ സേവനം ഒരുക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥർക്ക് കൗണ്ടറുകളിൽ ഇരിക്കാതെ തന്നെ വിമാനത്താവളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വെച്ച് യാത്രക്കാരുടെ പരിശോധനകൾ പൂർത്തിയാക്കാൻ സാധിക്കും എന്നതാണ് ഈ സംവിധാനത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത. വിമാനത്താവളത്തിൽ വലിയ തിരക്കുള്ള സമയങ്ങളിലും, അടിയന്തര സാഹചര്യങ്ങളിലും യാത്രക്കാരുടെ നീണ്ട നിര ഒഴിവാക്കാൻ ഇത് വലിയ രീതിയിൽ സഹായിക്കും.

2025 ഒക്ടോബറിലാണ് ദുബായ് എയർപോർട്ട് ടെർമിനൽ 3-ൽ ഈ സംവിധാനത്തിൻ്റെ ആദ്യഘട്ട പരീക്ഷണം ആരംഭിച്ചത്. തുടർന്ന് 2026 മെയ് മുതൽ ഓഗസ്റ്റ് വരെ നടന്ന വിപുലമായ പരീക്ഷണത്തിൽ 31,373 യാത്രക്കാരുടെ ഇമിഗ്രേഷൻ നടപടികൾ ഈ സേവനം ഉപയോഗിച്ച് പൂർത്തിയാക്കിയിരുന്നു. പരീക്ഷണങ്ങൾ പൂർണ്ണമായും വിജയകരമായതോടെയാണ് സെപ്റ്റംബർ 7 മുതൽ സേവനം ഔദ്യോഗികമായി പൊതുജനങ്ങൾക്കായി ലഭ്യമാക്കിയത്. യു.എ.ഇ പൗരന്മാർ, പ്രവാസികൾ, ജി.സി.സി പൗരന്മാർ, വിനോദസഞ്ചാരികൾ എന്നിവർക്കെല്ലാം വിമാനത്താവളത്തിൽ ഈ അതിവേഗ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

English Summary

Dubai International Airport has officially launched the 'Click and Travel' smart service, enabling immigration officers to process passengers in just 15 seconds. Using mobile devices equipped with facial recognition and electronic passport reading, officials can now clear UAE citizens, residents, and tourists anywhere in the airport, significantly reducing wait times.

പാരീസിൽ ബിഎപിഎസ് സ്വാമിനാരായൺ ക്ഷേത്രം തുറന്നു; ഇന്ത്യ-ഫ്രാൻസ് ബന്ധത്തിലെ പുതിയ ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
പാരീസ്/ന്യൂഡല്‍ഹി: പാരീസിലെ ബിഎപിഎസ് സ്വാമിനാരായണ്‍ ക്ഷേത്രം ഇന്ത്യയും ഫ്രാന്‍സും കമ്മിലുള്ള സംസ്‌കാരിക ബന്ധത്തിന്റെ പുതിയ നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസിൽ ബിഎപിഎസ് സ്വാമിനാരായൺ ഹിന്ദു ക്ഷേത്ര സമർപ്പണ ചടങ്ങിൽ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരീസിലെ ഉദ്ഘാടന ചടങ്ങിനെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അടിത്തറയായാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ചടങ്ങിലെ അന്തരീക്ഷം സാർവത്രിക സാഹോദര്യത്തിന്റെ യഥാർത്ഥ പ്രതിഫലനമാണെന്നും, ഈ കൂട്ടായ്മ പുരാതന തത്ത്വചിന്തകളെ ആഗോള വേദിയിൽ ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ഈ വേദി 'വസുധൈവ കുടുംബകം' എന്ന ആശയത്തിന്റെ ഉണർവുള്ള വേദിയായി മാറിയിരിക്കുന്നു. ദിവ്യാനുഗ്രഹത്തിനും ആത്മീയ നേതാക്കളുടെ സ്നേഹത്തിനും ആഴത്തിലുള്ള നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി, ഇത്തരം പവിത്രമായ നാഴികക്കല്ലുകളുമായി നിരന്തരം ബന്ധപ്പെടാൻ സാധിക്കുന്നതിലെ ഭാഗ്യം പങ്കുവെച്ചു.

പ്രധാനമന്ത്രി പങ്കുവെച്ച വീഡിയോ:

It is a matter of great joy that BAPS Swaminarayan Hindu Mandir is being inaugurated in Paris.@BAPS https://t.co/PaXRoM0mkv

— Narendra Modi (@narendramodi) September 6, 2026

ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും നടക്കുന്ന ആഘോഷങ്ങളുമായി തനിക്കുള്ള ആഴത്തിലുള്ള വൈകാരിക ബന്ധം വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി പങ്കുവെച്ചു. “മനസ്സുകൊണ്ടും ആത്മാവുകൊണ്ടും ഞാൻ നിങ്ങളുടെ ഇടയിൽ തന്നെയാണ് എന്നെത്തന്നെ അനുഭവിക്കുന്നത്,” പ്രധാനമന്ത്രി പറഞ്ഞു.

സ്വാമിജി മഹാരാജിന് ആദരവോടെ പ്രണാമം അർപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ പുരാതന സാംസ്കാരികവും ആത്മീയവുമായ പ്രഭാവം പുനരുജ്ജീവിപ്പിക്കാൻ അദ്ദേഹം തുടക്കം കുറിച്ച ദർശനപരമായ പ്രചാരണത്തെ അനുസ്മരിച്ചു. വർഷങ്ങളായി ഈ ആഗോള ദൗത്യം വൻ വേഗത കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: ഇന്ത്യ എണ്ണ വാങ്ങുന്നത് റഷ്യയെ സഹായിക്കാനല്ല, സ്വന്തം ആവശ്യത്തിനാണ്; വ്യക്തമാക്കി പ്രതിനിധി

ഈ മനോഹരമായ നിർമ്മിതി പ്രാദേശിക സാംസ്കാരിക മേഖലയെ സമ്പന്നമാക്കുന്നതോടൊപ്പം ഉഭയകക്ഷി ബന്ധങ്ങൾക്ക് വൻ ഊർജ്ജം പകരുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചേർന്ന് നടത്തുന്ന സഹകരണപരമായ പരിശ്രമങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

എഐ , പ്രതിരോധം, ബഹിരാകാശം, കാലാവസ്ഥാ വ്യതിയാനം എന്നിവയുൾപ്പെടെയുള്ള ഉഭയകക്ഷി സഹകരണ മേഖലകളെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, വരാനിരിക്കുന്ന '2026 ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ വർഷ'ത്തെക്കുറിച്ചും സംസാരിച്ചു. ഈ സംയുക്ത സംരംഭങ്ങൾ അഭൂതപൂർവ്വമായ സാങ്കേതിക മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

"രണ്ട് രാജ്യങ്ങളും തമ്മിലുള്ള പഴയ സാംസ്കാരിക, രാഷ്ട്രീയ ബന്ധങ്ങളുടെ ശക്തമായ അടിത്തറയിലാണ് ഈ തന്ത്രപ്രധാന പങ്കാളിത്തം നിലനിൽക്കുന്നത് എന്നതിനാലാണ് ഇത് സവിശേഷമാകുന്നത്," പ്രധാനമന്ത്രി വിശദീകരിച്ചു. ക്ലാസിക്കൽ ഇന്ത്യൻ ഭാഷയായ സംസ്കൃതത്തെ ആഗോളതലത്തിൽ ഉയർത്തുന്നതിൽ ഫ്രഞ്ച് പണ്ഡിതന്മാർ വഹിച്ച നിർണായക പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.

English Summary

PM Modi inaugurated the BAPS Swaminarayan Mandir in Paris via video conference. He highlighted the temple as a major milestone for India-France cultural relations. The structure blends ancient Indian stone craftsmanship with modern French engineering. He praised the BAPS organization for spreading service, devotion, and global unity.

ഇന്ത്യ എണ്ണ വാങ്ങുന്നത് റഷ്യയെ സഹായിക്കാനല്ല, സ്വന്തം ആവശ്യത്തിനാണ്; വ്യക്തമാക്കി പ്രതിനിധി
ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര ഇടപാടില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ ഡെനിസ് അലിപോവ്. ഇന്ത്യ സ്വന്തം ആവശ്യത്തിനായാണ് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതെന്ന് ഡിഡി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. എണ്ണ വാങ്ങിക്കുന്നത് വഴി ഇന്ത്യ റഷ്യ ഇന്ത്യയ്ക്ക് യാതൊരുവിധത്തിലുള്ള സഹായവും ചെയ്യുന്നില്ലെന്നും അലിപോവ്.

റഷ്യയെ സഹായിക്കാന്‍ വേണ്ടിയല്ല, ഇന്ത്യ അവിടെ നിന്നും എണ്ണ വാങ്ങുന്നത്. സ്വന്തം ജനങ്ങളുടെ ക്ഷേമവും ആവശ്യങ്ങളും കണക്കിലെടുത്താണ് അവരുടെ നടപടി. ദേശീയ വികസനത്തിന് ഇതുവഴി അവര്‍ പ്രാധാന്യം നല്‍കുന്നു, എന്ന് അലിപോവ് അഭിമുഖത്തില്‍ പറഞ്ഞു.

പാശ്ചാത്യ ഉപരോധങ്ങള്‍ ശക്തമാക്കുന്നതിനും റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുന്ന രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള താരിഫ് വര്‍ധനവിനും ഇടയിലാണ് റഷ്യന്‍ പ്രതിനിധിയുടെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം. റഷ്യയിലെ ക്രൂഡ് ഓയിലോ പ്രകൃതിവാതകമോ ഏറ്റവും കൂടുതല്‍ വാങ്ങുന്ന അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം വരെ താരിഫ് ചുമത്താന്‍ പ്രസിഡന്റിന് വിവേചനാധികാരം നല്‍കുന്ന സാങ്കേഷനിങ് റഷ്യ ആന്‍ഡ് ഇറാന്‍ ആക്ട് പോലുള്ള നിയമനിര്‍മാണം അമേരിക്ക പരിഗണിച്ച് വരികയാണ്.

രാജ്യവുമായി നടത്തുന്ന ഏതൊരു വ്യാപാരവും റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് സഹായിക്കുമെന്നും അതുവഴി ഉക്രെയ്‌നിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ലഭിക്കുമെന്നും അമേരിക്ക വാദിക്കുന്നു. ഇത് ഇല്ലാതാക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ലക്ഷ്യം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ലക്ഷ്യംവെച്ചുള്ള നടപടികള്‍ക്ക് പുറമെ ഉന്നത സൈനിക ജനറല്‍മാര്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍, ഊര്‍ജ്ജ പദ്ധതികള്‍ എന്നിവയ്‌ക്കെതിരെയും ഉപരോധം കൊണ്ടുവരാന്‍ ബില്ലില്‍ പറയുന്നു.

Also Read: Iran-US Conflict: ഇറാനായി വമ്പന്‍ പ്ലാനൊരുക്കാന്‍ ട്രംപ്; അടപടലം തകര്‍ക്കുമെന്ന് മുന്നറിയിപ്പ്‌

സത്യസന്ധമായ സഹകരണത്തിന് പകരം സമ്മര്‍ദ്ദ തന്ത്രങ്ങളാണ് ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന അഭിപ്രായവും അലിപോവിനുണ്ട്. നിര്‍ഭാഗ്യവശാല്‍, ഉപരോധങ്ങളും തീരുവകളും ഏര്‍പ്പെടുത്തുന്നവര്‍ സത്യസന്ധമായ സഹകരണത്തിന് പകരം സമ്മര്‍ദ്ദ തന്ത്രങ്ങളുടെ പാതയാണ് സ്വീകരിച്ചിരിക്കുന്നത്. നമ്മളേക്കാള്‍ മികച്ച എണ്ണ കരാര്‍ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്യുന്നതില്‍ നിന്ന് രാജ്യങ്ങളെ തടയുകയാണ്. എന്നാല്‍ ആരും അതിന് വഴങ്ങുന്നില്ലെന്ന് കണ്ടതോടെയാണ് സമ്മര്‍ദ്ദവും ശിക്ഷാ നടപടികളും അവര്‍ സ്വീകരിച്ചതെന്നും റഷ്യന്‍ പ്രതിനിധി.

അതേസമയം, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നത് ഒരിക്കലും ഉക്രെയ്‌നുമായുള്ള യുദ്ധം ഇല്ലാതാക്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. മോസ്‌കോയുടെ സാമ്പത്തിക ജീവനാഡി വെട്ടിക്കുറയ്ക്കുന്നത് സംഘര്‍ഷം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാക്കുന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary

A Russian representative said India buys Russian oil to meet its own energy needs, not to support Russia. The statement comes amid ongoing sanctions against Russia. India continues to focus on securing energy supplies at competitive prices.

Iran-US Conflict: ഇറാനായി വമ്പന്‍ പ്ലാനൊരുക്കാന്‍ ട്രംപ്; അടപടലം തകര്‍ക്കുമെന്ന് മുന്നറിയിപ്പ്‌
വാഷിങ്ടണ്‍: ഇറാനെ നേരിടാന്‍ വലിയ പദ്ധതികള്‍ ട്രംപ് ഭരണകൂടം ഒരുക്കുന്നതായി റിപ്പോര്‍ട്ട്. യുദ്ധം അവസാനിപ്പിച്ചതിന് ശേഷം പശ്ചിമേഷ്യയോടുള്ള യുഎസ് സമീപനം പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കുന്ന വിശാലയ റിപ്പോര്‍ട്ട് തയാറാക്കുന്നതായി ആക്‌സിയോസ് പറയുന്നു. ഇറാനെ നിയന്ത്രിക്കുന്നതിനും ഇസ്രായേലിനെ അയല്‍രാജ്യങ്ങളുമായി കൂടുതല്‍ ആഴത്തിലുള്ള ബന്ധത്തിലേക്ക് നയിക്കുന്നതിനും ഒരു പ്രാദേശിക മുന്നണി സൃഷ്ടിക്കുന്നതിനാണ് യുഎസ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാനുമായി നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍ പശ്ചിമേഷ്യയ്ക്കായി ഇതിലും വലിയ കാര്യം ചെയ്യാനുണ്ടെന്നാണ് ട്രംപിന്റെ വാദം. ഇതിനായി തന്റെ ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം. യുഎസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരമനുസരിച്ച് മുതിര്‍ന്ന ഉപദേഷ്ടാക്കളും യുഎസ് സര്‍ക്കാര്‍ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തന്ത്രം മെനയുന്നത്.

പദ്ധതി മൂന്ന് ഭാഗങ്ങളിലായി

പശ്ചിമേഷ്യയ്ക്കായുള്ള പദ്ധതി മൂന്ന് ഭാഗങ്ങളിലായാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ആദ്യത്തേതില്‍ മേഖലയിലെ യുഎസ് സഖ്യകക്ഷികളെ ഇറാനുമായി അടുപ്പിക്കുക എന്നതാണ്. ഇതില്‍ അമേരിക്ക സുരക്ഷാ ഗ്യാരണ്ടിയായി പ്രവര്‍ത്തിക്കും. 2023 ഒക്ടോബര്‍ ഏഴിലെ ഗാസ ആക്രമണത്തെ തുര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും അവസാനിപ്പിക്കുന്നതിനുള്ള വഴികളും ട്രംപ് ഭരണകൂടം നോക്കുന്നുണ്ട്.

Also Read: Iran-US Conflict: ഇറാൻ്റെ പ്രധാന ആണവ കേന്ദ്രമായ ‘പിക്കാക്‌സ് മൗണ്ടൻ’ ആക്രമിക്കും; വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക

ട്രംപ് മുന്നോട്ടുവെച്ച ഗാസ പദ്ധതിയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതാണ് രണ്ടാം ഘട്ടം. ഇസ്രായേലിനും സിറിയയ്ക്കും ഇടയില്‍ ഒരു സുരക്ഷാ ക്രമീകരണത്തിനുള്ള സാധ്യത ചര്‍ച്ച ചെയ്യുകയും നിലവിലുള്ള ഇസ്രായേല്‍-ലെബനന്‍ കരാര്‍ പ്രാബല്യത്തില്‍ വരുത്തുകയും ഈ ഘട്ടത്തില്‍ സംഭവിച്ചേക്കാം.

അബ്രഹാം കരാറുകള്‍ വികസിപ്പിക്കുകയാണ് മൂന്നാം ഘട്ടം, ഇസ്രായേലും സൗദി അറേബ്യയും തമ്മില്‍ ഒരു കരാര്‍ ഈ ഘട്ടത്തില്‍ ഉണ്ടാകും. സൗദി-ഇസ്രായേല്‍ കരാര്‍ സംഭവിക്കുകയാണെങ്കില്‍ അത് ട്രംപിന് വലിയ നേട്ടമായിരിക്കും.

അതേസമയം, ഒക്ടോബര്‍ 27നാണ് ഇസ്രായേലില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സര്‍ക്കാര്‍ അമേരിക്കയുമായി സഹകരിക്കുമെന്ന പ്രതീക്ഷയും ട്രംപിനുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം അനുകൂലമല്ലെങ്കില്‍ സ്ഥിതിഗതികള്‍ വീണ്ടും മോശമായേക്കാം. തിരഞ്ഞെടുപ്പിനിടെയാണ് പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ട്രംപിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ ഉണ്ടാകുന്നത്. വരും ആഴ്ചകളില്‍ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടായേക്കുമെന്നാണ് വിവരം,

English Summary

Donald Trump is reportedly considering a major new strategy for the Middle East following the Iran war. The reported plan could signal a significant shift in US policy toward the region.

Hafilat Smart Card: അബുദാബിയിലെ ബസ് യാത്രയ്ക്കുള്ള ‘ഹാഫിലാത്ത്’ സ്മാർട്ട് കാർഡിനെ കുറിച്ച് അറിയാമോ?
അബുദാബിയിൽ ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് ഏറ്റവും അത്യാവശ്യമായ ഒന്നാണ് 'ഹാഫിലാത്ത്' സ്മാർട്ട് കാർഡ്. ബസുകളിലെ യാത്രാ നിരക്കുകൾ നൽകുന്നതിനുള്ള ഒരു സ്മാർട്ട് കാർഡാണ് ഇത്. ബസ്സിൽ കയറുമ്പോഴും ഇരങ്ങുമ്പോഴും കാർഡ് ടാപ്പ് ചെയ്യുന്നത് വഴി ദൂരന്തിനനുസരിച്ചുള്ള യാത്രാ നിരക്കുകൾ അനായാസം നൽകാനാകും എന്നതാണ് ഈ സംവിധാനത്തിൻ്റെ പ്രത്യേകത.

പ്രധാനമായും രണ്ട് തരം കാർഡുകളാണ് ഉള്ളത്. അനോണിമസ് കാർഡ് ആണ് ആദ്യത്തേത്. 10 ദിർഹം നൽകിയാൽ ഈ കാർഡ് ലഭിക്കും. 16 വർഷമാണ് കാലാവധി. ആർക്കും എളുപ്പത്തിൽ വാങ്ങാൻ സാധിക്കും എന്നതാണ് ഈ കാർഡിൻ്റെ പ്രത്യേകത എന്നാൽ കാർഡ് നഷ്ടപ്പെട്ടാൽ അതിലെ തുക തിരികെ ലഭിക്കില്ല. പേഴ്‌സണലൈസ്ഡ് കാർഡാണ് രണ്ടാമത്തെ വിഭാഗം. ഇത് തികച്ചും സൗജന്യമാണ്. കാലാവധി 16 വർഷം തന്നെ. കാർഡ് നഷ്ടപ്പെട്ടാൽ അതിലെ തുക മറ്റൊരു കാർഡിലേക്ക് മാറ്റാനും സാധിക്കും. എമിറേറ്റ്സ് ഐഡി, പാസ്പോർട്ട്, ഫോട്ടോ എന്നിവ നൽകി ഈ കാർഡ് സ്വന്തമാക്കാം.

Also Read: UAE-Oman Rail Network: വെറും 100 മിനിറ്റിൽ യാത്ര; യു.എ.ഇ – ഒമാൻ റെയിൽവേ പദ്ധതിക്ക് അംഗീകാരം

വാർഷിക പെർമിറ്റുകൾ

വിദ്യാർത്ഥികൾക്ക് വർഷിക പെർമിറ്റ് ലഭ്യമാണ്. ഒരു വർഷത്തേക്ക് 500 ദിർഹമാണ് പെർമിറ്റ് ലഭിക്കാൻ നൽകേണ്ടത്. അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിൽ ഈ പാസ്സ് ഉപയോഗിച്ച് സൗജന്യമായി യാത്ര ചെയ്യാം. മുതിർന്ന പൗരന്മാർക്കും പാസ്സ് ലഭിക്കും. 55 വയസ്സിന് മുകളിലുള്ളവർക്ക് ഈ പെർമിറ്റ് തികച്ചും സൗജന്യമാണ്. ഒരു വർഷത്തേക്ക് അൺലിമിറ്റഡ് യാത്ര ചെയ്യാനാകും വിധമാണ് പാസ്സ്. ഭിന്നശേഷിക്കാർക്കും: പാസ്സ് തികച്ചും സൗജന്യമാണ്. ഇവർക്കൊപ്പം ഒരാൾക്കും ബസിൽ സൗജന്യമായി യാത്ര ചെയ്യാനാകും.

30 ദിവസത്തെ യാത്രാ പാസിന് 95 ദിർഹമാണ് നിരക്ക്. ഇത് ഉപയോഗിച്ച് അബുദാബിയുടെ നഗരങ്ങളിൽ 30 ദിവസത്തേക്ക് പരിധിയില്ലാതെ യാത്ര ചെയ്യാം. എന്നാൽ ഇൻ്റർസിറ്റി യാത്രകൾക്ക് ഇത് ഉപയോഗിക്കാൻ കഴിയില്ല 35 ദിർഹം നൽകിയാൽ 7 ദിവസത്തേക്ക് അൺലിമിറ്റഡ് യാത്ര സാധ്യമാകും. പ്രധാന ബസ് സ്റ്റേഷനുകൾ, ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ, അബുദാബി എയർപോർട്ട്, ലുലു ഹൈപ്പർമാർക്കറ്റ് പോലുള്ള പ്രധാന കേന്ദ്രങ്ങളിൽ നിന്നും കാർഡ് വാങ്ങാൻ സാധിക്കും. 'ടാം' സ്മാർട്ട് ആപ്പ് വഴിയോ, ബസ് സ്റ്റോപ്പുകളിലെ വെൻഡിംഗ് മെഷീനുകൾ വഴിയോ കാർഡ് റീചാർജ് ചെയ്യാവുന്നതാണ്.

English Summary

The Hafilat smart card is essential for paying bus fares in Abu Dhabi. Available in Anonymous and Personalised versions, it offers weekly, monthly, and subsidised annual permits for students, seniors, and differently abled. Passengers must tap in and out to calculate fares based on distance and avoid fines.

UAE-Oman Rail Network: വെറും 100 മിനിറ്റിൽ യാത്ര; യു.എ.ഇ – ഒമാൻ റെയിൽവേ പദ്ധതിക്ക് അംഗീകാരം
മസ്കറ്റ്: യു.എ.ഇയെയും ഒമാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന വമ്പൻ റെയിൽവേ പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം നൽകി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവിലൂടെയാണ് 2.5 ബില്യൺ ഡോളറിൻ്റെ ബൃഹത്തായ 'ഹഫീത് റെയിൽ' പദ്ധതിക്ക് സുൽത്താൻ അംഗീകാരം നൽകിയത്. 2026 ജൂൺ 21-ന് ഇരു രാജ്യങ്ങളും ഒപ്പുവെച്ച കരാർ സെപ്റ്റംബർ 3 മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാകും.

ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബാദല ഇൻവെസ്റ്റ്‌മെൻ്റ് കമ്പനി എന്നിവർ സംയുക്തമായാണ് ഈ സ്വപ്ന പദ്ധതി നടപ്പിലാക്കുന്നത്. 238 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽവേ ലൈൻ ഒമാനിലെ സൊഹാറിനെ യു.എ.ഇയുടെ നാഷ്ണൽ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കും. പദ്ധതിക്കായി ഇതിനോടകം വിവിധ ബാങ്കുകളിൽ നിന്നായി 1.5 ബില്യൺ ഡോളറിൻ്റെ ഫണ്ടിംഗ് ലഭിച്ചുകഴിഞ്ഞു.

പദ്ധതി പൂർത്തിയാകുന്നതോടെ സൊഹാറിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രാസമയം വെറും 100 മിനിറ്റായി കുറയും. സൊഹാറിൽ നിന്ന് അൽ ഐനിലേക്ക് വെറും 47 മിനിറ്റ് കൊണ്ട് എത്താനാകും. പാസഞ്ചർ ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലാകും ഈ റൂട്ടിൽ സഞ്ചരിക്കുക. ഒരോ പാസഞ്ചർ ട്രെയിനിലും ഒരേസമയം 350 മുതൽ 400 പേർക്ക് വരെ യാത്ര ചെയ്യാനാകും.

Also Read: ഷാർജ – ദുബായ് യാത്രക്കാർക്ക് ആശ്വാസം; അൽ താവൂൻ തുരങ്കത്തിൻ്റെ ആദ്യഘട്ടം നവംബറിൽ തുറക്കും

യു.എ.ഇക്കും ഒമാനും ഇടയിലുള്ള ചരക്ക് ഗതാഗതത്തിനും പദ്ധതി വലിയ രീതിയിൽ ഗുണകരമാകും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ചരക്ക് ട്രെയിനുകൾക്ക് 15,000 ടണ്ണിലധികം ഭാരം വഹിക്കാനാകും. അതായത് ഏകദേശം 270 കണ്ടെയ്നറുകൾ ഒരേസമയം കൊണ്ടുപോകാനാകും എന്ന് സാരം. മൈനിംഗ്, കൃഷി, ഇ-കൊമേഴ്‌സ് തുടങ്ങിയ മേഖലകൾക്ക് ഈ പാത വലിയ നേട്ടമാകും എന്നാണ് കണക്കാക്കപ്പെടുന്നത്.

പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 40 ശതമാനത്തോളം പൂർത്തിയായതായി കഴിഞ്ഞ ഏപ്രിലിൽ അധികൃതർ വ്യക്തമാക്കിയിരുന്നു. മലനിരകളും താഴ്‌വരകളും നിറഞ്ഞ ഭൂപ്രകൃതിയിലൂടെയാണ് പദ്ധതി കടന്നുപോകുന്നത് എന്നതിനാൽ അത്യാധുനിക പാലങ്ങളും രണ്ടര കിലോമീറ്റർ നീളമുള്ള തുരങ്കങ്ങളും ഉൾപ്പെടെ നിർമ്മിച്ചാണ് പാതയൊരുക്കുന്നത്. രണ്ട് ഗൾഫ് രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ജി.സി.സിയിലെ ആദ്യത്തെ റെയിൽവേ ശൃംഖലയാണിത്.

English Summary

Oman's Sultan Haitham bin Tarik has officially ratified the agreement for the $2.5 billion Hafeet Rail project connecting the UAE and Oman. The 238-km railway network will reduce the travel time between Sohar and Abu Dhabi to just 100 minutes. The project's construction, featuring a 200km/h passenger train speed, is progressing rapidly.

Iran-US Conflict: ഇറാൻ്റെ പ്രധാന ആണവ കേന്ദ്രമായ ‘പിക്കാക്‌സ് മൗണ്ടൻ’ ആക്രമിക്കും; വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക
അതീവ സുരക്ഷയുള്ള ഇറാൻ്റെ ഭൂഗർഭ ആണവ കേന്ദ്രമായ 'പിക്കാക്‌സ് മൗണ്ടൻ' അമേരിക്ക ഉടൻ ആക്രമിച്ചേക്കുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മുന്നറിയിപ്പ്. ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തി ദിവസങ്ങൾക്ക് ശേഷമാണ് ട്രംപിൻ്റെ പുതിയ പ്രതികരണം. ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.

ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നത് ചെറുക്കുന്നതിനായുള്ള ശ്രമങ്ങളിലാണ് കഴിഞ്ഞ അഞ്ച് മാസമാസി അമേരിക്ക. അവർക്ക് ഇനി അതിന് സാധിക്കില്ല. എന്നാൽ ഇറാൻ്റെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിൽ അസാധാരണമായ ശ്രമങ്ങൾ ഉണ്ടായാൽ പിക്കാക്സ് ആണവ കേന്ദ്രത്തിന് നേരെ അമേരിക്കയുടെ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. പിക്കാക്സ് മൗണ്ടനിൽ ഉൾപ്പടെ ഇറാൻ്റെ നീക്കങ്ങൾ ഓരോന്നും അമേരിക്കൻ ഇൻ്റലിജൻസ് സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഇറാൻ്റെ പ്രധാന ആണവ കേന്ദ്രമായ നതാൻസിന് സമീപമാണ് അതീവ സുരക്ഷാ സംവിധാനങ്ങളുള്ള പിക്കാക്സ് മൗണ്ടൻ സ്ഥിതി ചെയ്യുന്നത്. ഭൂമിക്കടിയിൽ വലിയ തുരങ്കങ്ങളായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ ഇറാൻ ഇവിടേക്ക് മാറ്റിയതായി ഇസ്രായേൽ ഇൻ്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സാധാരണ വ്യോമാക്രമണങ്ങളെ ചെറുക്കാൻ ശേഷിയുള്ള ഈ കേന്ദ്രത്തിന് നേരെ അമേരിക്ക ആക്രമണം നടത്തിയാൽ സംഘർഷം വീണ്ടും വലിയ യുദ്ധത്തിലേക്ക് നീങ്ങും.

Also Read: Iran-US Conflict: പശ്ചിമേഷ്യയിൽ യുദ്ധഭീതി; ഇറാനെതിരെ എല്ലാ നടപടികളും പരിഗണനയിലെന്ന് യുഎസ്

അമേരിക്കയുടെ സൈനിക ഇടപെടൽ മൂലമാണ് വലിയ യുദ്ധം ഒഴിവായതെന്ന് ട്രംപ് അവകാശപ്പെട്ടു. അമേരിക്ക ഇടപെട്ടില്ലായിരുന്നെങ്കിൽ ഇന്ന് ഇസ്രായേലോ മിഡിൽ ഈസ്റ്റോ ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഇറാൻ്റെ ആധുനിക റഡാർ സംവിധാനങ്ങൾ അമേരിക്കൻ സൈന്യം രണ്ട് തവണ തകർത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. വാണിജ്യ കപ്പലുകൾക്കും അമേരിക്കൻ സൈനികർക്കും നേരെ ഇറാൻ്റെ റെവല്യൂഷണറി ഗാർഡ്സ് നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് തങ്ങൾ തിരിച്ചടി നൽകിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം, അമേരിക്കൻ ആക്രമണങ്ങളെ ഇറാൻ ശക്തമായി അപലപിച്ചു. തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയാണ് അമേരിക്ക ആക്രമണം നടത്തിയതെന്നും ഇറാൻ ആരോപിച്ചു. ഇതിന് മറുപടിയായി പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ പ്രത്യാക്രമണം നടത്തിയതായും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

English Summary

US President Donald Trump warned that the US could soon strike Iran's heavily fortified underground nuclear site, "Pickaxe Mountain". Defending recent US military actions, Trump stated that the five-month campaign successfully prevented Iran from acquiring nuclear weapons and protected Israel and the Middle East from broader conflicts.

Iran-US Conflict: പശ്ചിമേഷ്യയിൽ യുദ്ധഭീതി; ഇറാനെതിരെ എല്ലാ നടപടികളും പരിഗണനയിലെന്ന് യുഎസ്
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നു (Iran-US Conflict). അതിനിടെ ഇറാനെതിരെ എല്ലാ നടപടികളും പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ടെഹ്റാൻ അവസാനിപ്പിക്കാതെ ചർച്ചകൾ നടക്കില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ യുഎസ് ആക്രമണങ്ങൾക്ക് ഇതുവരെ കാണാത്തതും ശക്തവുമായി തിരിച്ചടി നൽകുമെന്നാണ് ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരെഫ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇറാനെ നേരിടാൻ ട്രംപ് ഭരണകൂടത്തിന് സാമ്പത്തിക, സൈനിക, നയതന്ത്ര, രഹസ്യ നടപടികൾ ഉൾപ്പെടെ നിരവധി മാർ​ഗങ്ങൾ ഉണ്ടെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞു. യുഎസ് സേന ഏർപ്പെടുത്തിയ ഉപരോധത്തെ മറികടന്നുകൊണ്ട് രാജ്യത്തെ എണ്ണ വ്യവസായം മുന്നോട്ട് പോകുകയാണെന്നും ഇറാൻ പെട്രോളിയം മന്ത്രി മൊഹ്സെൻ പാക്നെജാദ് വ്യക്തമാക്കി. നിലവിലെ സാഹചര്യം പ്രയാസകരമാണെങ്കിലും കൈകാര്യം ചെയ്യാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ഇറാനെ സഹായിക്കുന്ന ഏത് രാജ്യവും ഉപരോധം നേരിടേണ്ടി വരും; മോദി-പെസെഷ്കിയാൻ കൂടിക്കാഴ്ചക്ക് പിന്നാലെ യു.എസ്

അമേരിക്കയും ഇറാനും തമ്മിലുള്ള ഏഴ് മാസമായി തുടരുന്ന സംഘർഷത്തിന് അവസാനമായിട്ടില്ല എന്നതിൻ്റെ സൂചനയാണ് നിലവിലെ സംഘർഷങ്ങൾ. അതേസമയം ഇറാനിലെ സിരിക് നഗരത്തിൽ വിവാഹച്ചടങ്ങിന് നേരെ യുഎസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി ഉയർന്നു. ലെബനന് നേരെ ആക്രമണം നടത്താൻ ഇസ്രയേൽ സൈന്യം പദ്ധതിയിടുന്നതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തന്റെ അടുത്ത പ്രധാന ലക്ഷ്യം ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കുക എന്നതാണെന്നും, ആ ലക്ഷ്യം കൈവരിക്കാവുന്ന ദൂരത്താണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതും ഇതിനിടെ ശ്രദ്ധേയമാണ്.

അവസാനിക്കാത്ത യുദ്ധഭീതി

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇറാനിൽ നടന്ന യുഎസ് ആക്രമണങ്ങളിൽ ഇറാനിയൻ സൈന്യത്തിലെ മൂന്ന് പൈലറ്റുമാർ കൊല്ലപ്പെട്ടതായി ചി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൊല്ലപ്പെട്ട മൂന്ന് പൈലറ്റുമാരുടെയും പേരുകളും ചിത്രങ്ങളും അടക്കമാണ് പുറത്തുവന്നത്. ഇവരിൽ രണ്ടുപേർ നാവികസേനയിലെയും ഒരാൾ വ്യോമസേനയിലെയും പൈലറ്റുമാരാണെന്നാണ് വിവരം. എന്നാൽ അവർ കൊല്ലപ്പെട്ട സാഹചര്യത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

തെക്കൻ കെർമാൻ പ്രവിശ്യയിലെ ജിറോഫ്റ്റ് വിമാനത്താവളം, അസലൂയ, കെർമാൻഷാ, ഖുസെസ്താൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങൾ, സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലെ ചബഹാർ, കൊനാരക് നഗരങ്ങൾ, ഹോർമോസ്ഗാൻ പ്രവിശ്യയിലെ സിരിക്, ലാവൻ, ഖെഷ്ം, ബന്ദർ അബ്ബാസ് തുടങ്ങിയ പ്രദേശങ്ങളെ യുഎസ് ലക്ഷ്യമിട്ടതായി ഇറാൻ അധികൃതർ അറിയിച്ചു. ഈ സംഭവങ്ങളിൽ 19 പേർ കൊല്ലപ്പെടുകയും 142 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചിരുന്നു.

English Summary:

US Vice President JD Vance on Thursday said that the Trump administration has a range of options at its disposal to deal with Iran. It including economic, military, diplomatic and covert measures.

Tibet Earthquake: പ്രളയത്തിന് പിന്നാലെ ടിബറ്റിൽ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി
കാഠ്മ‍ണ്ഡു: പ്രളയ ദുരിതത്തിൽ നിന്ന് കരകയറും മുമ്പേ നേപ്പാളിലെ ടിബറ്റിനെ വീണ്ടും ആശങ്കയിലാഴ്ത്തി ശക്തമായ ഭൂചലനം (Earthquake Hits in Nepal Tibet). ടിബറ്റിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി ജർമൻ റിസർച് സെന്റർ ഫോർ ജിയോ സയൻസസ് അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 10 കിലോമീറ്റർ ആഴത്തിലാണെന്നാണ് വിവരം. പ്രളയത്തിലും ഉരുൾപൊട്ടലിലും വലയുന്ന മേഖലയിലാണ് റിച്ചർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

കഴിഞ്ഞയാഴ്ച നേപ്പാൾ–ടിബറ്റ് അതിർത്തിയിലെ ഗൈറോങ്ങിന് സമീപം ഉണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് ടിബറ്റിൽ രക്ഷാപ്രവർത്തനവും പുനരധിവാസ പ്രവർത്തനങ്ങളും പുരോഗമിക്കുന്നതിന് ഇടയിലാണ് ഭൂകമ്പം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് വൻതോതിൽ മണ്ണിടിച്ചിൽ നിലനിൽക്കുന്ന മേഖലയായതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായോ എന്ന് അധികൃതർ പരിശോധിച്ച് വരികയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തതായി വിവരമില്ല.

ALSO READ: ഇറാനെ ഏതുസമയത്തും ആക്രമിക്കാന്‍ തയാര്‍; മുന്നറിയിപ്പുമായി ട്രംപ്‌

പ്രളയം കവർന്നെടുത്ത നേപ്പാൾ

നേപ്പാളിലെ റാസുവയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 1,252 ആയി ഉയർന്നിരിക്കുകയാണ്. 4,216 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ദേശീയ ദുരന്ത നിവാരണ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി (NDRRMA) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ 95 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുനൽകാൻ സാധിച്ചത്. ബാക്കിയുള്ള മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

കനത്ത പ്രളയത്തിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് മേഖലയിൽ ഉണ്ടായിരിക്കുന്നത്. കാണാതായവർക്കായി സൈന്യത്തിന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിൽ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം നേപ്പാളിലുണ്ടായ ജനകീയ Gen-Z പ്രക്ഷോഭത്തിന് ശേഷം രാജ്യത്ത് ഇത്രയധികം ജീവഹാനിയും നാശവും വിതയ്ക്കുന്ന രണ്ടാമത്തെ വലിയ സംഭവമാണിത്. പ്രക്ഷോഭ സമയത്ത് 77 പേർ കൊല്ലപ്പെടുകയും 84 ശതകോടി നേപ്പാളി രൂപയുടെ (NPR 84 Billion) സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. അതിനേക്കാൾ വൻ നാശനഷ്ടമാണ് നിലവിലെ പ്രളയ ദുരന്തത്തിൽ നേപ്പാൾ നേരിടുന്നത്.

കനത്ത വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും വീടുകൾ നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് താത്കാലിക അഭയകേന്ദ്രങ്ങളിലാണ് നിലവിൽ കഴിയുന്നത്. വിവിധ ജില്ലകളിലായി ഏകദേശം 3,948 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് നുവാക്കോട്ട് ജില്ലയിലാണ്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം, പ്രാഥമിക വൈദ്യസഹായം എന്നിവ എത്തിച്ചുനൽകാനുള്ള ശ്രമങ്ങൾ സർക്കാരും സന്നദ്ധ സംഘടനകളും ഊർജ്ജിതമാക്കിയിട്ടുണ്ട്.

English Summary:

An earthquake of magnitude 5 struck Tibet on Thursday, the German Research Centre for Geosciences said. The earthquake came a week after the catastrophic flash floods hit Nepal.

ഇറാനെ സഹായിക്കുന്ന ഏത് രാജ്യവും ഉപരോധം നേരിടേണ്ടി വരും; മോദി-പെസെഷ്കിയാൻ കൂടിക്കാഴ്ചക്ക് പിന്നാലെ യു.എസ്
ഇന്ത്യയും ഇറാനും തമ്മിൽ നിലവിൽ യാതൊരുവിധ വ്യാപാര കരാറുകൾക്കും സാധ്യതയില്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കവേയാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.

ഓരോ രാജ്യങ്ങൾക്കും അവരുടേതായ വിദേശനയം ഉണ്ടാകും. ലോകത്തെ പല രാജ്യങ്ങളും ഇറാനുമായി ചർച്ചകൾ നടത്താറുമുണ്ട്. എന്നാൽ ഇന്ത്യയും ഇറാനും തമ്മിൽ ഒരു വ്യാപാര കരാർ ഉണ്ടാകുമെന്ന് താൻ കരുതുന്നില്ല അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ഒരു രാജ്യവും ഇറാനെ സഹായിക്കരുതെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്കും ആണവായുധം നിർമ്മിക്കുന്നതിനും പണം കണ്ടെത്താൻ ഇറാനെ സഹായിക്കുന്ന ഏത് രാജ്യത്തിനെതിരെയും ഉപരോധം ഏർപ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, ഇറാനുമായുള്ള ദീർഘകാല സൗഹൃദം കൂടുതൽ ശക്തമാക്കാനും വിവിധ മേഖലകളിൽ വ്യാപാരം വിപുലീകരിക്കാനും ഇന്ത്യ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ബിഷ്‌കെക്കിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം എക്സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും സമാധാനം ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ പിന്തുണയും ചർച്ച ചെയ്തതായും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലെ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

Met President Masoud Pezeshkian in Bishkek. Reiterated our commitment to strengthening India’s long standing friendship with Iran across diverse sectors. We want to expand and diversify our trade basket in the times to come.

We had a discussion on the prevailing situation in… pic.twitter.com/qagQy5o108

— Narendra Modi (@narendramodi) August 31, 2026

Also Read: Iran-US Conflict: ഇറാനെ ഏതുസമയത്തും ആക്രമിക്കാന്‍ തയാര്‍; മുന്നറിയിപ്പുമായി ട്രംപ്‌

കൂടിക്കാഴ്ചഫലപ്രദമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമാധാന ചർച്ചകളും നയതന്ത്ര ഇടപെടലുകളും അനിവാര്യമാണെന്ന ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി എടുത്തുപറഞ്ഞതായും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഗൾഫ് മേഖലയിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വാണിജ്യ കപ്പലുകളുടെ സുരക്ഷയും യോഗത്തിൽ പ്രധാന ചർച്ചയായി.

ബ്രിക്സ്, എസ്‌.സി.ഒ തുടങ്ങിയ അന്താരാഷ്ട്ര വേദികളിൽ ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡൻ്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. യോഗത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

English Summary

US Secretary of State Marco Rubio stated that he does not foresee an India-Iran trade deal following PM Modi's meeting with Iranian President Masoud Pezeshkian at the SCO Summit. Rubio warned that any country helping Iran evade US sanctions could face sanctions themselves. Meanwhile, PM Modi emphasized strengthening bilateral trade and regional peace.

ഷാർജ – ദുബായ് യാത്രക്കാർക്ക് ആശ്വാസം; അൽ താവൂൻ തുരങ്കത്തിൻ്റെ ആദ്യഘട്ടം നവംബറിൽ തുറക്കും
ഷാർജയ്ക്കും ദുബായ്ക്കുമിടയിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ആശ്വാസ വാർത്ത. ഈ റൂട്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമ്മിക്കുന്ന അൽ താവൂൻ ടണലിൻ്റെ ആദ്യഘട്ടം ഉടൻ ഗതാഗതത്തിനായി തുറന്നുകൊടുക്കും. യാത്രകൾക്കിടെ ഗതാഗത കുരുക്കിൽ ദിർഘനേരം പാഴാവുന്ന അവസ്ഥ തുരങ്കപാത വരുന്നതോടെ ഇല്ലാതാകും. അൽ താവൂൻ റൗണ്ട് എബൗട്ടിന് താഴെയായി 500 മീറ്റർ നീളത്തിലാണ് പുതിയ ഭൂഗർഭ തുരങ്കം നിർമ്മിച്ചിരിക്കുന്നത്. അൽ താവൂൻ സ്ട്രീറ്റിനെയും അൽ നഹ്ദ പാലത്തെയും നേരിട്ട് ബന്ധിപ്പിക്കുന്ന തരത്തിലാണ് തുരങ്ക പാത ഒരുക്കിയിരിക്കുന്നത്..

നിലവിലെ റൗണ്ട് എബൗട്ടിലെ വലിയ തിരക്കിൽ പെടാതെ വാഹനങ്ങൾക്ക് ദുബായിലേക്ക് നേരിട്ട് പ്രവേശിക്കാൻ ഈ ടണൽ വഴിയൊരുക്കും. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുന്നോടിയായി നവംബറോടെ തന്നെ ടണലിൻ്റെ ആദ്യഘട്ടം ജനങ്ങൾക്കായി തുറന്നു നൽകും. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവയുമായി ബന്ധിപ്പിക്കുന്ന റോഡുകളും ആദ്യഘട്ടത്തിൽ ഉൾപ്പെടും. 2027 ഫെബ്രുവരിയിലായിരിക്കും പദ്ധതിപൂർത്തിയാവുക.

പുതിയ സിഗ്നൽ സംവിധാനങ്ങളാണ് പാതയിൽ ഉണ്ടാവുക. തിരക്കുള്ള സമയങ്ങളിൽ ഇരുവശത്തേക്കുമായി മണിക്കൂറിൽ 4,200 വാഹനങ്ങൾക്ക് വരെ കടന്നുപോകാൻ കഴിയുംവിധമാണ് ഇത്. പുതിയ സംവിധാനം വരുന്നതോടെ നിലവിലെ റോഡുകളിലെയും സിഗ്നലുകളിലെയും വാഹനത്തിരക്ക് കുറയും. സന്ദർശകർക്ക് ഷാർജ എക്സ്പോ സെൻ്ററിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്തിച്ചേരാനും പുതിയ ടണൽ സഹായിക്കും. ഭാവിയിൽ അൽ നൂർ റോഡുമായി ഈ പാതയെ ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.

Also Read: അബുദാബിയിൽ വീട് വാടകക്കെടുക്കാൻ പ്ലാനുണ്ടോ? വാടക നിരക്കുകൾ മുൻകൂട്ടി അറിയാൻ ഇതാ ഒരു ‘മാപ്പ്’

ഷാർജയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നിരവധി റോഡ് വികസന പദ്ധതികളാണ് പുരോഗമിക്കുന്നത്. 140 ദശലക്ഷം ദിർഹം ചിലവിൽ നിർമ്മിക്കുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് - മലീഹ സ്ട്രീറ്റ് ഇൻ്റർസെക്ഷൻ അത്തരത്തിൽ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ്. 500 മീറ്റർ നീളമുള്ള മൂന്ന് വരി മേൽപ്പാലവും രണ്ടര കിലോമീറ്ററോളം വരുന്ന റോഡുകളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

ഈ പദ്ധതി പൂർത്തിയാകുന്നതോടെ മലീഹ റോഡിലേക്കുള്ള യാത്രാസമയം 20 മിനിറ്റിൽ നിന്നും വെറും 10 മിനിറ്റായി ചുരുങ്ങും. ഇതിന് പുറമെ, എമിറേറ്റ്സ് റോഡിൽ വാദി അൽ അമർദിയിലേക്കുള്ള 5 കിലോമീറ്റർ ദൂരത്തിൽ രണ്ട് പുതിയ ലൈനുകൾ കൂടി തുറന്നിരുന്നു. കൂടാതെ അൽ ജസ്സാത്ത്, അൽ ഹസാന തുടങ്ങിയ പ്രധാന മേഖലകളിൽ റോഡിൻ്റെ അറ്റകുറ്റപ്പണികളും സുരക്ഷാ ജോലികളും പുരോഗമിക്കുകയാണ്.

English Summary

The first phase of the 500-meter Al Taawon Tunnel will open in November, offering major relief to Sharjah-Dubai commuters. By connecting Al Taawon Street directly to Al Nahda Bridge, the project bypasses roundabout traffic, handling 4,200 vehicles hourly and significantly reducing travel time before the upcoming Sharjah International Book Fair

Iran-US Conflict: ഇറാനെ ഏതുസമയത്തും ആക്രമിക്കാന്‍ തയാര്‍; മുന്നറിയിപ്പുമായി ട്രംപ്‌
വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നടപടികള്‍ വീണ്ടും ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ ശക്തമായ ആക്രമണത്തിന് പിന്നാലെ, ആവശ്യമായാല്‍ എപ്പോള്‍ വേണമെങ്കിലും വീണ്ടും ആക്രമണം നടത്താന്‍ അമേരിക്ക തയാറാണെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ നടപടികള്‍ക്ക് മറുപടിയായി മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഇറാന്‍ ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് ട്രംപിന്റെ മറ്റൊരു പ്രഖ്യാപനം.

ഇറാനില്‍ അമേരിക്കന്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 19 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇറാന്റെ സൈനിക സംവിധാനങ്ങളെയും റഡാര്‍ കേന്ദ്രങ്ങളെയും മിസൈല്‍ സംവിധാനങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ സൈനിക ശേഷി തകര്‍ക്കുകയാണ് പ്രധാന ലക്ഷ്യമെന്നാണ് അമേരിക്കന്‍ സൈന്യം വ്യക്തമാക്കുന്നു.

വീണ്ടും ആക്രമണം നടത്താന്‍ തയാറാണെന്ന് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പറഞ്ഞത്. ഇറാന്റെ റഡാര്‍ സംവിധാനങ്ങള്‍ക്കപ്പുറം നിരവധി സൈനിക സംവിധാനങ്ങള്‍ അമേരിക്ക തകര്‍ത്തതായി അദ്ദേഹം അവകാശപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാന്‍ പുതുതായി സ്ഥാപിച്ച പ്രതിരോധ, ആക്രമണ സംവിധാനങ്ങളും അമേരിക്ക തകര്‍ത്തതായി ട്രംപ് പറയുന്നു.

ഹോര്‍മുസില്‍ എണ്ണക്കപ്പലിന് നേരെ ആക്രമണം

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഹോര്‍മുസ് കടലിടുക്കിലെ വാണിജ്യ കപ്പല്‍ ഗതാഗതത്തെയും ബാധിച്ചിരിക്കുകയാണ്. സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവന പ്രകാരം, ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന സിദര്‍ എന്ന എണ്ണക്കപ്പലിനെ ഇറാന്‍ ലക്ഷ്യമിട്ടതായി അമേരിക്ക ആരോപിച്ചു. ആക്രമണത്തില്‍ കപ്പലിലെ ജീവനക്കാരില്‍ ചിലര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി സൗദി അറിയിച്ചു.

ഇറാന്റെ തിരിച്ചടി

അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഇറാന്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തിരിച്ചടിച്ചു. ജോര്‍ദാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Also Read: Iran-US Conflict: ഏറ്റവും വലിയ ആക്രമണം തന്നെ യുഎസ് നടത്തുമെന്ന് ട്രംപ്; ഖേദിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്‌

13 ബാലിസ്റ്റിക് മിസൈലുകള്‍ രാജ്യത്തിന്റെ വ്യോമപരിധിയില്‍ പ്രവേശിച്ചതായി ജോര്‍ദാന്‍ സൈന്യം അറിയിച്ചു. ഇതില്‍ 10 എണ്ണം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തു. ബാക്കി മൂന്ന് മിസൈലുകള്‍ ജനവാസ മേഖലകളില്‍ നിന്ന് അകലെയുള്ള പ്രദേശങ്ങളിലാണ് പതിച്ചതെന്നും സൈന്യം വ്യക്തമാക്കി. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം.

തിരിച്ചടി ശക്തമാക്കും

അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാന്‍ പുതിയ യുദ്ധതന്ത്രം സ്വീകരിക്കുമെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്‌സന്‍ റെസായി മുന്നറിയിപ്പ് നല്‍കി. യുദ്ധഭൂമിയിലും നയതന്ത്ര രംഗത്തും സാമ്പത്തിക ഉപരോധത്തെ നേരിടുന്നതിലും ഇറാന്റെ പുതിയ തന്ത്രം അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്, ഇറാനെ സാമ്പത്തികമായി സമ്മര്‍ദത്തിലാക്കാനുള്ള നടപടികള്‍ തുടരുമെന്ന് വ്യക്തമാക്കി. ഇറാനെ സഹായിക്കുന്ന രാജ്യങ്ങളും കമ്പനികളും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

English Summary

The US-Iran conflict has escalated after fresh US strikes on Iran’s Larak Island. Iran has responded with missile and drone attacks, raising tensions across the Strait of Hormuz.

California Murder: കാറിന്റെ ടയര്‍ ദേഹത്ത് കൂടി കയറ്റിയിറക്കി; അഞ്ജനയെ അനില കൊലപ്പെടുത്തിയത് അതിക്രൂരമായി
സാന്‍ഫ്രാന്‍സിസ്‌കോ: യുഎസിലെ കാലിഫോര്‍ണിയയില്‍ മലയാളി യുവതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാലിഫോര്‍ണിയയിലെ മില്‍പീറ്റസില്‍ താമസിച്ചിരുന്ന തൃശൂര്‍ മുടിക്കോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മനപൂര്‍വ്വമായ നരഹത്യ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ജനയെ അനില കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കേസില്‍ അനില കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയാണെങ്കില്‍ 25 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കാം. സെപ്റ്റംബര്‍ 9നെ അനിലയെ കോടതിയില്‍ ഹാജരാക്കും. കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയല്‍ മാറാമറ്റം സ്വദേശിയാണ് അനില. അഞ്ജനയെ കൂടാതെ തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ന്‍ മറ്റത്ത് ആന്‍ മേരി മാത്യു കൊല്ലപ്പെട്ട സംഭവത്തിലും അനിലയ്‌ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.

അഞ്ജന കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പാണ് ആന്‍ മേരി മാത്യു ഫ്‌ളാറ്റില്‍ വെച്ച് കുത്തേറ്റ് മരിച്ചത്. മൂവരും ഒരുമിച്ച് ഒരേ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. ഓഗസ്റ്റ് 28നാണ് കേസിനാസ്പദമായ സംഭവം. മില്‍പീറ്റസിലെ 440 ഡിക്‌സണ്‍ ലാന്‍ഡിങ് റോഡിലുള്ള മില്‍ ക്രീക്ക് അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചായിരുന്നു കൊലപാതകം.

കുറ്റപത്രത്തില്‍ പറയുന്നതിങ്ങനെ

ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെ ബില്‍ഡിങ് എഫിന് സമൂപം വെച്ച് ഒരു യുവതിയെ എസ്‌യുവി ഇടിച്ചുവെന്നായിരുന്നു പോലീസിന് ലഭിച്ച ആദ്യ സന്ദേശം. വിവരം ലഭിച്ചതിന് പിന്നാലെ മുനോസ്, സര്‍ജന്റ് താന്‍, ഒറന്‍സിയ എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. തലയില്‍ ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്ന് ബില്‍ഡിങ് പാര്‍ക്കിങില്‍ കിടക്കുകയായിരുന്നു ഈ സമയം അഞ്ജന.

ഇവരുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നെങ്കിലും, പരാജയപ്പെട്ടു. പാര്‍ക്കിങില്‍ വെച്ച് തന്നെയാണ് കാറിടിച്ചതെന്ന് പിന്നീട് പോലീസിന് മനസിലായി. പാര്‍ക്കിങില്‍ ഉണ്ടായിരുന്ന മറ്റ് മൂന്ന് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. നീല നിറത്തിലുള്ള കാര്‍ വളരെ അശ്രദ്ധമായി ഓടിച്ച് പോകുന്നുണ്ടെന്നും ഒരാളെ ഇടിച്ചുതെറിപ്പിച്ചു എന്നുമായിരുന്നു പോലീസിന് ലഭിച്ച സന്ദേശം. ഈ വാഹനം മില്‍പീറ്റസ് ബൊവാര്‍ഡിലെ വാള്‍ഗ്രീന്‍ഡ് പാര്‍ക്കിങില്‍ നിന്ന് പിന്നീട് കണ്ടെത്തി. ഈ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു.

Also Read: Iran-US Conflict: ഏറ്റവും വലിയ ആക്രമണം തന്നെ യുഎസ് നടത്തുമെന്ന് ട്രംപ്; ഖേദിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്‌

ഈ സമയവും അനില കാറിനുള്ളില്‍ തന്നെ തുടര്‍ന്നു. ഇവരെ ചോദ്യം ചെയ്യാന്‍ പോലീസ് ശ്രമിച്ചെങ്കിലും അവര്‍ ഒന്നിനോടും പ്രതികരിച്ചില്ല. പരസ്പരവിരുദ്ധമായ കാര്യങ്ങളായിരുന്നു ഇവര്‍ പോലീസിനോട് പറഞ്ഞത്. ഇവരുടെ കൈകാലുകളില്‍ പരിക്കുകളും രക്തക്കറകളും കണ്ട പോലീസ്, കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ കൊല്ലപ്പെട്ട അഞ്ജനയും അനിലയും സുഹൃത്തുക്കളാണെന്നും ഒരുമിച്ചാണ് താമസമെന്നും മനസിലാക്കി.

അഞ്ജനയുടെ ശരീരത്തിലൂടെ കാര്‍ മനപൂര്‍വ്വം ഇടിച്ചുകയറ്റിയെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കാറിന്റെ ടയര്‍ യുവതിയുടെ ശരീരത്തിലൂടെ കയറ്റിയിറക്കി. ശേഷം മറ്റ് വാഹനങ്ങളെയും ഇടിച്ചശേഷമാണ് അനില അവിടെ നിന്ന് പോയത്. വാഹനം ഓടിച്ച സ്ത്രീ ഇന്ത്യന്‍ വംശജയാണെന്നും കൊല്ലപ്പെട്ട അഞ്ജന കാറില്‍ കയറാനായി നടന്നുവരികയായിരുന്നുവെന്നും ദൃക്‌സാക്ഷി പോലീസിന് മൊഴി നല്‍കി.

English Summary

A double murder case in California has drawn attention after Anjana was allegedly killed in a brutal incident. Reports say a car was driven over Anjana, resulting in her death. Anila is facing a homicide charge in connection with the case. The investigation is continuing as authorities examine the circumstances surrounding the incident.

അബുദാബിയിൽ വീട് വാടകക്കെടുക്കാൻ പ്ലാനുണ്ടോ? വാടക നിരക്കുകൾ മുൻകൂട്ടി അറിയാൻ ഇതാ ഒരു ‘മാപ്പ്’
അബുദാബിയിൽ സ്റ്റുഡിയോ അപ്പാർട്ട്‌മെൻ്റുകളോ വില്ലകളോ വാടകക്കെടുക്കാൻ പദ്ധതിയിടുന്നവരുടെ ഏറ്റവും വലിയ ആശങ്ക തങ്ങൾക്ക് അനുയോജ്യമായ വാടകയിൽ ഒരു വീട് കണ്ടെത്താൻ ഒരുപാട് അലയേണ്ടി വരും എന്നതാണ്. എന്നാൽ ആ പ്രശ്നത്തിന് പരിഹരമെന്നോണം പുതിയ 'റെൻ്റൽ ഇൻഡക്സ്' ഇൻ്ററാക്ടീവ് മാപ്പ്’ കൊണ്ടുവന്നിരിക്കുകയാണ് അബുദാബി റിയൽ എസ്റ്റേറ്റ് സെൻ്റർ. റിയൽ എസ്റ്റേറ്റ് ഏജൻ്റുമാരുടെ സഹായമില്ലാതെതന്നെ ഓരോ പ്രദേശത്തെയും വാടക എത്രയെന്ന് മുൻകൂട്ടി അറിയാനും, പ്രവാസികൾക്ക് തങ്ങളുടെ ബജറ്റിന് അനുയോജ്യമായ വീടുകൾ എളുപ്പത്തിൽ കണ്ടെത്താനും സർക്കാർ സംവിധാനത്തിലുള്ള ഈ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി സാധിക്കും.

അബുദാബിയിലെ വിവിധ റെസിഡൻഷ്യൽ ഏരിയകളിലെ വാടക നിരക്കുകൾ സംബന്ധിച്ച സമഗ്ര വിവരങ്ങളാണ് ഈ ഇൻ്ററാക്ടീവ് മാപ്പിലൂടെ ലഭ്യമാക്കിയിട്ടുള്ളത്. ആർക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. എ.ഡി.ആർ.ഇ.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഹോംപേജിലെ 'റിയൽ എസ്റ്റേറ്റ് മാർക്കറ്റ് ഡാറ്റ' എന്ന എന്ന ഓപ്ഷനിൽ നിന്ന് 'ഇൻ്ററാക്ടീവ് മാപ്പ്' തിരഞ്ഞെടുക്കാം. തുടർന്ന് ‘ആവറേജ് റെൻ്റ് പ്രൈസസ്’ എന്ന ഓപ്ഷൻ നൽകി നിങ്ങൾ താമസിക്കാൻ ആഗ്രഹിക്കുന്ന പ്രദേശം മാപ്പിൽ സെലക്ട് ചെയ്യാം.

Also Read: UAE September 2026: യു.എ.ഇയിൽ സെപ്റ്റംബറിൽ വൻ മാറ്റങ്ങൾ; പ്രവാസികൾ അറിയേണ്ടതെല്ലാം!

ഇതോടെ ആ പ്രദേശത്തെ വില്ലകൾ, സ്റ്റുഡിയോ അപ്പാർട്ട്‌മെൻ്റുകൾ എന്നിവയുടെ വാടക ഏത് തരത്തിലാണ് എന്ന് മനസ്സിലാക്കാൻ സധിക്കും. ലോവർ റെൻ്റ്, മീഡിയൻ റെൻ്റ്, അപ്പർ റെൻ്റ് എന്നിങ്ങനെ മുന്ന് വിഭാഗങ്ങളിലായാണ് ശരാശരി വാടക ദൃശ്യമാവുക. ഇതിൽ തങ്ങൾക്ക് അനുയോജ്യമായ വാടകയുള്ള പ്രദേശങ്ങളോ കെട്ടിടങ്ങളോ കണ്ടെത്താൻ പ്രവാസികൾക്ക് സാധിക്കും. മാത്രമല്ല ഉടമയെ സമീപിക്കുമ്പോൾ ഉയർന്ന വാടകയാണ് പറയുന്നത് എങ്കിൽ ഇത് ചോദ്യം ചെയ്യാനും ഔദ്യോഗിക കണക്കുകൾ ചൂണ്ടിക്കാട്ടി വാടകയിൽ കുറവ് വരുത്താനും സാധിക്കും. ഇനി വളരെ കുറഞ്ഞ നിരക്കിലാണ് ഒരു വീട് ലിസ്റ്റ് ചെയ്തിരിക്കുന്നത് എങ്കിൽ, കെട്ടിടത്തിൻ്റെ പഴക്കം, വലിപ്പം, മറ്റ് സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനും ഇത് സഹായിക്കും.

അബുദാബിയിലേക്ക് പുതുതായി താമസം മാറുന്നവർക്ക് ഈ സംവിധാനം വലിയ ആശ്വാസമാണ്. ഓരോ പ്രദേശത്തെയും ഫ്ലാറ്റുകൾ നേരിട്ടോ ഏജൻ്റുമാരുടെ സഹായത്തോടെയോ തിരയുന്നതിന് പകരം, വ്യത്യസ്ത മേഖലകളിലെ വാടക നിരക്കുകൾ താരതമ്യം ചെയ്യാനും തങ്ങളുടെ വരുമാനത്തിന് ഇണങ്ങുന്ന ലൊക്കേഷനുകൾ പെട്ടെന്ന് കണ്ടെത്താനും ഇത് വഴിയൊരുക്കും. വാടകക്ക് ഒരു നിശ്ചിത ബജറ്റ് നിക്കിവക്കുന്ന മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടുന്നതാണ് പുതിയ റെൻ്റൽ ഇൻഡക്സ് ഇൻ്ററാക്ടീവ് മാപ്പ്

English Summary

The Abu Dhabi Real Estate Centre (ADREC) has launched an interactive Rental Index map to simplify house-hunting. Using government-backed data, tenants can easily check the lower, median, and upper rental values for studios, townhouses, and villas in specific areas, ensuring fair pricing and helping them find budget-friendly homes.

US-Iran Conflict: ഇറാനിൽ വിവാഹച്ചടങ്ങിനിടെ അമേരിക്കയുടെ മിസൈലാക്രമണം; 4 മരണം, അൻപതിലേറെ പേർക്ക് പരിക്ക്
തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിൽ നടന്ന ഒരു വിവാഹച്ചടങ്ങിനിടെ അമേരിക്ക നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. അൻപതിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഇറാനിയൻ റെഡ് ക്രസൻ്റ് അറിയിച്ചു. പ്രദേശത്ത് വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഹോർമോസ്ഗാൻ പ്രവിശ്യയിലെ സിരിക് കൗണ്ടിയിൽ ഉൾപ്പെടുന്ന കുഹെസ്തക് നഗരത്തിലാണ് ദാരുണമായ ഈ സംഭവം അരങ്ങേറിയത്.

ജനവാസ കേന്ദ്രത്തിൽ വിവാഹ ആഘോഷങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കൻ മിസൈലിൻ്റെ അവശിഷ്ടങ്ങൾ പതിച്ചതെന്ന് ഇറാനിയൻ റെഡ് ക്രസൻ്റ് എക്സിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. അമേരിക്കൻ ആക്രമണത്തിന് ശേഷം സിരിക്കിലെ വിവാഹ വേദിയിലുണ്ടായ നാശനഷ്ടങ്ങളുടെയും തകർന്ന കെട്ടിടങ്ങളുടെയും ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സംഭവത്തെക്കുറിച്ച് തെക്കൻ ഹോർമോസ്ഗാൻ പ്രവിശ്യാ ഡെപ്യൂട്ടി ഗവർണറായ അഹ്മദ് നഫീസിയും സംസ്ഥാന ടെലിവിഷനിലൂടെ പ്രതികരിച്ചിരുന്നു. ആക്രമണത്തിൽ രണ്ട് പേർ രക്തസാക്ഷികളായെന്നും നിരവധി പേർക്ക് പരിക്കേറ്റെന്നുമാണ് അദ്ദേഹം ആദ്യം നൽകിയ വിവരം. എന്നാൽ പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനോട് ചേർന്നാണ് സിരിക് കൗണ്ടി സ്ഥിതി ചെയ്യുന്നത്

Also Read: Iran-US Conflict: ഏറ്റവും വലിയ ആക്രമണം തന്നെ യുഎസ് നടത്തുമെന്ന് ട്രംപ്; ഖേദിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്‌

ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്കും പ്രദേശത്ത് വിന്യസിച്ചിട്ടുള്ള അമേരിക്കൻ സൈനികർക്കും നേരെ അടുത്തിടെ നടന്ന ആക്രമണ ശ്രമങ്ങൾക്ക് മറുപടിയായാണ് തങ്ങൾ ആക്രമണങ്ങൾ നടത്തുന്നതെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ സിരിക് കൗണ്ടിയിൽ എന്താണ് അമേരിക്ക ലക്ഷ്യം വെച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനിടെ, ചൊവ്വാഴ്ച ഹോർമുസ് കടലിടുക്കിന് സമീപത്തുമുള്ള നിരവധി നഗരങ്ങളിലും, തെക്കൻ കെർമാൻ പ്രവിശ്യയിലെ ഒരു വിമാനത്താവളത്തിലും വലിയ സ്ഫോടനങ്ങൾ നടന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷങ്ങളെ തുടർന്നാണ് ഇറാനും അമേരിക്കയും തമ്മിൽ നേരിട്ടുള്ള യുദ്ധം തുടങ്ങിയത്. അന്ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവായ അലി ഖമേനിയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ഇതിന് ശക്തമായ തിരിച്ചടിയെന്നോണം മേഖലയിലുടനീളം ഇറാൻ വ്യാപകമായ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഏതാണ്ട് നാൽപത് ദിവസത്തോളമാണ് ആദ്യ ഘട്ടത്തിലെ ബോംബാക്രമണങ്ങൾ നീണ്ടുനിന്നത്. നിലവിൽ സംഘർഷങ്ങളുടെ തീവ്രത അല്പം കുറഞ്ഞിട്ടുണ്ടെങ്കിലും ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ച് ഇപ്പോഴും ഇടവിട്ടുള്ള ആക്രമണങ്ങൾ തുടരുകയാണ്.

English Summary

A US missile strike hit a wedding celebration in southern Iran's Sirik county, killing four people, including a child, and injuring over 50. The attack occurred amid an ongoing conflict between Iran and the US, following American claims of targeting Revolutionary Guards in response to attacks on commercial shipping.

Iran-US Conflict: ഏറ്റവും വലിയ ആക്രമണം തന്നെ യുഎസ് നടത്തുമെന്ന് ട്രംപ്; ഖേദിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്‌
ടെഹ്‌റാന്‍: ഇറാന് നേരെ അതിശക്തമായ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെയും പശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ആക്രമണം നടത്താന്‍ ശ്രമിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. ഏറ്റവും വലിയ ആക്രമണം ഇനിയും വരാനിരിക്കുന്നതേ ഉള്ളൂവെന്ന് തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്തില്‍ പങ്കുവെച്ച പോസ്റ്റിലൂടെ ട്രംപ് മുന്നറിയിപ്പ് നല്‍കി.

യുഎസിന്റെ ഏറ്റവും വലിയ ആക്രമണങ്ങള്‍ക്ക് പ്രതികാരം ചെയ്യാന്‍ ഇറാന്‍ തീരുമാനിച്ചാല്‍ വീണ്ടും അതികഠിനമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്നും ട്രംപ് പറയുന്നുണ്ട്. ഈ ന്യായമായ ആക്രമണത്തിന് പരാജയപ്പെട്ട ഇറാന്‍ തിരിച്ചടിച്ചാല്‍ അവര്‍ വീണ്ടും വളരെ കഠിനമായതും ഉയര്‍ന്നതുമായ ശിക്ഷ അനുഭവിക്കേണ്ടിവരും. ഈ ആക്രമണത്തിന് ശേഷം ഇസ്ലാമിക് റിപ്പബ്ലിക് വളരെ കുറച്ചുമാത്രമേ ഉണ്ടാകൂവെന്നും ട്രംപ്. എന്നാല്‍ അമേരിക്ക നടത്തുന്ന ഏതൊരു ആക്രമണത്തിനും കടുത്ത ഭാഷയില്‍ തന്നെ മറുപടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാനും രംഗത്തെത്തി.

ഇന്ത്യന്‍ സമയം രാത്രി 9.30 ന് യുഎസ് സൈന്യം ഇറാനിലെ ഐആര്‍ജിസി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആഅക്രമണങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റേതാണ് ഈ പ്രഖ്യാപനം.

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് യുഎസ് സൈന്യം ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ലക്ഷ്യങ്ങളില്‍ ആക്രമണം ആരംഭിച്ചു. ഹോര്‍മുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകള്‍ക്കും മേഖലയിലേക്ക് വിന്യസിച്ചിരിക്കുന്ന അമേരിക്കന്‍ സൈനികര്‍ക്കും നേരെ ഐആര്‍ജിസി അടുത്തിടെ നടത്തിയ ആക്രമണ ശ്രമങ്ങളെ തുടര്‍ന്നാണ് നടപടിയെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

നാല് പ്രൊജക്ടൈലുകള്‍ കൊണ്ട് ആക്രമണം നടത്തി

ഹോര്‍മുസ് കടലിടുക്കിന് കിഴക്കുള്ള നഗരങ്ങളില്‍ നാല് പ്രൊജക്ടൈലുകള്‍ പതിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചബഹാര്‍, കൊണാര്‍ക്ക് കൗണ്ടികളിലെ പ്രദേശങ്ങളില്‍ നാല് പ്രൊജക്ടൈലുകള്‍ പതിച്ചുവെന്ന് മേഖലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനായ അലി ഖലീലാബാദിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.

Also Read: Iran-US Conflict: ഇറാനിലെ ലാറക് ദ്വീപില്‍ യുഎസ് ആക്രമണം; പിന്നാലെ കനത്ത ശിക്ഷ നല്‍കുമെന്ന് മുന്നറിയിപ്പ്

അതേസമയം, ആറ് മാസമായി ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണ്. ഇറാനിയന്‍ തുറമുഖങ്ങളില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ഇപ്പോഴും തുടരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് ഇറാനില്‍ കഴിഞ്ഞയാഴ്ചയോടെ അമേരിക്ക വീണ്ടും ആക്രമണം ആരംഭിച്ചത്. ഇസ്ലാമിക് റിപ്പബ്ലിക് കൂടുതല്‍ കപ്പല്‍ പാതയില്‍ മൈനുകള്‍ സ്ഥാപിക്കുന്നത് തടയാന്‍ ലാറക് ദ്വീപിലെ ഇറാനിയന്‍ റോക്കറ്റ് ലോഞ്ചറുകള്‍ തങ്ങളുടെ സൈന്യം ആക്രമിച്ചതായി യുഎസ് അറിയിച്ചു.

ഇതിന് മറുപടിയായി ജോര്‍ദാനിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈലുകള്‍ വിക്ഷേപിച്ചു. എന്നാല്‍ ഇവയെ പ്രതിരോധിച്ചതായി ജോര്‍ദാന്‍ അറിയിച്ചു. തങ്ങളുടെ സമുദ്രാതിര്‍ത്തിക്ക് മുകളിലൂടെ കടന്നുപോയ ഒരു ഇറാനിയന്‍ ഡ്രോണ്‍ തടഞ്ഞതായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സും വ്യക്തമാക്കുന്നു.

English Summary

Donald Trump warned that the biggest attack could happen if hostilities begin, escalating tensions with Iran. Iran responded by saying the United States would regret its actions. The exchange has raised fears of a wider conflict in the Middle East. The latest statements come amid growing military and diplomatic tensions between the two countries.

UAE September 2026: യു.എ.ഇയിൽ സെപ്റ്റംബറിൽ വൻ മാറ്റങ്ങൾ; പ്രവാസികൾ അറിയേണ്ടതെല്ലാം!
യു.എ.ഇ നിവാസികളെ സംബന്ധിച്ചിടത്തോളം വലിയ മാറ്റങ്ങളുടെയും പുതിയ തുടക്കങ്ങളുടെയും മാസമാണ് ഈ സെപ്റ്റംബർ. ഗതാഗത മർഗങ്ങളിലും, ചില നികുതികളിലും ഉൾപ്പടെയുള്ള മാറ്റങ്ങൾ പ്രവാസികൾ ഉൾപ്പടെയുള്ള യു.എ.ഇ നിവാസികളുടെ ദൈനംദിന ജീവിതത്തിൽ തന്നെ മാറ്റങ്ങൾ വരുത്തുന്നതാണ്. യു.എ.ഇയിൽ സെപ്റ്റംബർ മാസത്തിൽ വരുന്ന പ്രധാന മാറ്റങ്ങളെ കുറിച്ചും നടക്കാനിരിക്കുന്ന പരിപാടികളെ കുറിച്ചുമാണ് ഇനി പറയുന്നത്.

എത്തിഹാദ് റെയിൽ ദുബായിലേക്ക്

യു.എ.ഇയുടെ പാസഞ്ചർ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽ സെപ്റ്റംബർ 30-ന് ദുബായിലേക്ക് സർവീസ് ആരംഭിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്ന്. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനെയും ദുബായിലെ അൽ യാലയിസ് സ്റ്റേഷനെയും ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ സർവീസ് വരുന്നത്. ഇതോടെ ഇരു എമിറേറ്റുകൾക്കുമിടയിലുള്ള യാത്രാസമയം വെറും 57 മിനിറ്റായി ചുരുങ്ങും. ഷാർജയിലെ അൽ ദൈദ് സ്റ്റേഷനും ഇതിനൊപ്പം തുറക്കും.

ഇ-സിഗരറ്റുകൾക്ക് ഇനി നികുതി നൽകേണ്ടി വരും

സെപ്റ്റംബർ 1 മുതൽ ഇലക്ട്രോണിക് സിഗരറ്റുകളിൽ ഉപയോഗിക്കുന്ന ലിക്വിഡിന് മില്ലിലിറ്ററിന് ഒരു ദിർഹം എന്ന നിരക്കിൽ എക്സൈസ് ഡ്യൂട്ടി യു.എ.ഇ ഏർപ്പെടുത്തുകയാണ്. 10 മില്ലിയുടെ ബോട്ടിലിന് 10 ദിർഹമും, 30 മില്ലിക്ക് 30 ദിർഹമും അടിസ്ഥാന എക്സൈസ് വിലയായി കണക്കാക്കും. എന്നാൽ മറ്റ് പുകയില ഉൽപ്പന്നങ്ങളുടെ നികുതി നിരക്കുകളിൽ മാറ്റമില്ല.

ദുബായ് മാളത്തൺ അവസാനിക്കുന്നു

മാളുകൾക്കുള്ളിൽ നടക്കാനും ഓടാനും അവസരമൊരുക്കുന്ന ദുബായ് മാളത്തൺ സെപ്റ്റംബർ 15-ന് അവസാനിക്കും. പ്രവാസികൾക്ക് കടുത്ത വേനൽക്കാലത്ത് എയർ കണ്ടീഷൻഡ് മാളുകൾക്കുള്ളിൽ വ്യായാമം ചെയ്യാൻ അവസരം ഒരുക്കിയിരുന്ന പദ്ധതിയാണ് ഇത്..രാവിലെ 6 മണി മുതൽ 10 മണി വരെയായിരുന്നു ഇതിനുള്ള സമയം. ജൂൺ 15-നാണ് ഈ പദ്ധതി അരംഭിച്ചത്.

മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ അടച്ചിടും

ദുബായിലെ പ്രധാന ആകർഷണങ്ങളിലൊന്നായ 'മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ' സെപ്റ്റംബർ 1 മുതൽ താൽക്കാലികമായി അടച്ചിടും. നിലവിലെ പ്രദർശനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനായാണ് ഇത്. 2022 ഫെബ്രുവരിയിൽ തുറന്ന ഈ മ്യൂസിയം കൂടുതൽ മികച്ച സാങ്കേതികവിദ്യകളോടെ 2027 ആദ്യ പാദത്തിൽ വീണ്ടും തുറക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള ആളുകളിൽ നിന്ന് സ്വീകരിച്ച ആശയങ്ങൾ ഉൾപ്പെടുത്തിയാണ് മ്യൂസിയം നവീകരിക്കുന്നത്

സെപ്റ്റംബറിലെ പ്രധാന പരിപാടികൾ

മിഡിൽ ഈസ്റ്റ് ഫിലിം ആൻഡ് കോമിക് കോൺ അബുദാബിയിൽ സെപ്റ്റംബർ 11-13 തീയതികളിൽ നടക്കും. സെപ്റ്റംബർ 13 മുതൽ 18 വരെയാണ് അബുദാബി അന്താരാഷ്ട്ര പുസ്തകമേള നടക്കുക. സെപ്റ്റംബർ 14 മുതൽ 17 വരെ ദുബായിൽ അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷനും നടക്കും.

English Summary

Several key changes will take effect in the UAE this September 2026. Highlights include the launch of Etihad Rail passenger services to Dubai, the temporary closure of the Museum of the Future for upgrades, and new e-cigarette excise prices.

NRI Passport Renewal: വിദേശത്ത് ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കുന്നതെങ്ങനെ? പ്രവാസി മലയാളികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
ജോലിക്കായും പഠനത്തിനായും ബിസിനസ്സ് ആവശ്യങ്ങൾക്കായുമെല്ലാം വിദേശത്ത് ജീവിക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പാസ്പോർട്ട് എത്രത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പ്രവാസികൾ പാസ്പോർട്ടിൻ്റെ കാലാവധി കൃത്യമായി നിലനിർത്തുക എന്നത് വളരെ പ്രധാനമാണ്. പാസ്പോർട്ടിറെ കാലാവധി അവസാനിച്ചാൽ വിസ, റെസിഡൻസ് പെർമിറ്റ്, ബാങ്കിംഗ് ഇടപാടുകൾ തുടങ്ങി നിത്യ ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിക്കാം. പാസ്പോർട്ട് പുതുക്കുന്നതിനായി ഇന്ത്യക്കാർ രാജ്യത്തേക്ക് മടങ്ങിവരേണ്ട ആവശ്യമൊന്നുമില്ല. നിലവിൽ താമസിക്കുന്ന രാജ്യത്തെ ഇന്ത്യൻ എംബസികൾ, ഹൈക്കമ്മീഷനുകൾ, കോൺസുലേറ്റുകൾ അല്ലെങ്കിൽ അംഗീകൃത പാസ്‌പോർട്ട് സേവന കേന്ദ്രങ്ങൾ എന്നിവ വഴി പാസ്‌പോർട്ട് വളരെ എളുപ്പത്തിൽ പുതുക്കാവുന്നതാണ്.

പാസ്‌പോർട്ടിൻ്റെ കാലാവധി തീരുന്നതിന് ഒമ്പത് മാസം മുൻപെങ്കിലും പുതുക്കാൻ അപേക്ഷിക്കുന്നതാണ് ഏറ്റവും ഉചിതമായ രീതി. പാസ്‌പോർട്ടിൻ്റെ കാലാവധി ഇതിനകം കഴിഞ്ഞവരും, പേജുകൾ പൂർണ്ണമായും തീർന്നുപോയവരും ഉടൻ തന്നെ പുതുക്കാൻ അപേക്ഷിക്കേണ്ടതാണ്. കൂടാതെ പാസ്‌പോർട്ടിന് കേടുപാടുകൾ സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താലും, വ്യക്തിഗത വിവരങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിലും പുതിയതിനായി അപേക്ഷിക്കാം. മിക്ക വിദേശ രാജ്യങ്ങളിലും പ്രവേശിക്കുന്നതിന് പാസ്‌പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ആവശ്യപ്പെടുന്നതിനാൽ യാത്രകൾക്കും വിസ പുതുക്കുന്നതിനും മുൻപ് തന്നെ പാസ്‌പോർട്ട് പുതുക്കേണ്ടത് അനിവാര്യമാണ്.

പാസ്‌പോർട്ട് പുതുക്കാൻ അപേക്ഷിക്കുമ്പോൾ നിലവിലെ ഒറിജിനൽ പാസ്‌പോർട്ടും അതിൻ്റെ ആദ്യത്തെയും അവസാനത്തെയും പേജുകളുടെ പകർപ്പും, വിസ അല്ലെങ്കിൽ റെസിഡൻ്റ് കാർഡിൻ്റെ പകർപ്പും നിർബന്ധമാണ്. ഇതിന് പുറമെ വിദേശത്തെ താമസസ്ഥലം തെളിയിക്കുന്ന വാടകക്കരാർ അല്ലെങ്കിൽ യൂട്ടിലിറ്റി ബില്ലുകൾ, എംബസി നിർദ്ദേശിക്കുന്ന അളവിലുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, പുരിപ്പിച്ച ഓൺലൈൻ അപേക്ഷാ ഫോം എന്നിവയും അധികൃതർക്ക് മുൻപാകെ ഹാജരാക്കേണ്ടതുണ്ട്. ഇനി നഷ്ടപ്പെട്ട പാസ്‌പോർട്ടിന് പകരമായാണ് അപേക്ഷിക്കുന്നതെങ്കിൽ ലോക്കൽ പോലീസ് റിപ്പോർട്ടും അധികമായി നൽകേണ്ടിവരും.

Also Read: Europe PR: മലയാളികളേ, യൂറോപ്പിൽ സ്ഥിരതാമസമാക്കണോ? 2 വർഷത്തിനുള്ളിൽ പിആര്‍!

പാസ്പോർട്ട് പുതുക്കുന്നതിനായി ആദ്യം ഔദ്യോഗിക പാസ്‌പോർട്ട് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ പൂരിപ്പിച്ച ശേഷം ഈ ഫോമിൻ്റെ പ്രിൻ്റൗട്ട് എടുക്കേണ്ടതുണ്ട്. തുടർന്ന് ആവശ്യമായ എല്ലാ രേഖകളും ഫോട്ടോയും സഹിതം അടുത്തുള്ള ഇന്ത്യൻ എംബസിയിലോ, അല്ലെങ്കിൽ ഇന്ത്യൻ മിഷനുകൾ ചുമതലപ്പെടുത്തിയിട്ടുള്ള ഔദ്യോഗിക സേവന കേന്ദ്രങ്ങളിലോ മുൻകൂട്ടി അപ്പോയിൻമെൻ്റ് എടുക്കേണ്ടതുണ്ട്. നിശ്ചിത തീയതിയിൽ നേരിട്ടെത്തി രേഖകൾ സമർപ്പിക്കുകയും ഫീസ് അടയ്ക്കുകയും വേണം. രേഖകൾ കൃത്യമാണെങ്കിൽ സാധാരണയായി രണ്ട് മുതൽ ആറ് ആഴ്ചകൾക്കുള്ളിൽ പുതിയ പാസ്‌പോർട്ട് ലഭിക്കും.

എല്ലാ അപേക്ഷകർക്കും ഇന്ത്യയിലെ പോലീസ് വെരിഫിക്കേഷൻ നിർബന്ധമില്ല. എന്നാൽ വിലാസത്തിലോ മറ്റ് വിവരങ്ങളിലോ മാറ്റങ്ങൾ വരുത്തുമ്പോഴോ മുൻകാല രേഖകളിൽ വ്യക്തത കുറവുണ്ടെങ്കിലോ പോലീസ് വെരിഫിക്കേഷൻ ആവശ്യമായി വന്നേക്കും. പ്രോസസ്സിംഗ് പൂർത്തിയായാൽ പുതിയ പാസ്‌പോർട്ട് കൊറിയർ വഴിയോ നേരിട്ടോ അപേക്ഷകന് ലഭിക്കുന്നതാണ്. അവസാന നിമിഷമുള്ള അപേക്ഷകൾ യാത്രകളെയും വിസ നടപടികളെയും ബാധിക്കാതിരിക്കാൻ മുൻകൂട്ടി തന്നെ പാസ്‌പോർട്ട് പുതുക്കാൻ പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കണം.

English Summary

Indian citizens living abroad can easily renew their passports without traveling to India through their nearest Indian Embassy, Consulate, or authorized service centers. It is advisable to apply 9 to 12 months before expiration. The process involves submitting an online application, required identity proofs, and legal residence documents.

അമേരിക്കയിൽ എച്ച്-1 ബി വിസയുള്ളവരുടെ പങ്കാളികൾക്ക് ഇനി ജോലി ചെയ്യാനാകില്ല? ആശങ്കയിലാക്കി പുതിയ നിർദ്ദേശം
വാഷിംഗ്ടൺ: അമേരിക്കയിൽ ജോലി ചെയ്യുന്ന എച്ച്-1 ബി വിസക്കാരുടെ പങ്കാളികൾക്ക് നൽകിവരുന്ന എച്ച്-4 വിസയിലെ തൊഴിലവകാശം റദ്ദാക്കാൻ അമേരിക്കൻ ഗവൺമെൻ്റ് തയ്യാറെടുക്കുന്നു. പത്ത് വർഷത്തിലേറെയായി നിലവിലുള്ള നയമാണ് ഇപ്പോൾ തിരുത്തിയെഴുതാൻ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നത്. എച്ച്-4 വിസയുള്ളവർക്ക് അമേരിക്കയിൽ നിയമപരമായി ജോലി ചെയ്യാൻ അനുവദിക്കുന്ന വർക്ക് പെർമിറ്റുകൾ പൂർണ്ണമായും അവസാനിപ്പിക്കാനാണ് പുതിയ തീരുമാനം. ഇത് ഏറ്റവും കൂടുതൽ ബാധിക്കുക മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രൊഫഷണലുകളെയാണ്. കാരണം, എച്ച്-4 വർക്ക് പെർമിറ്റ് ലഭിച്ചിട്ടുള്ളവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.

2014 മുതൽ 2017 വരെയുള്ള കാലയളവിലെ എച്ച്-4 എംപ്ലോയ്മെൻ്റ് ഓതറൈസേഷൻ ഡോക്യുമെൻ്റ് അപേക്ഷകളുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം, അംഗീകാരം ലഭിച്ചവരിൽ 93 ശതമാനവും ഇന്ത്യൻ പൗരന്മാരാണ്. ഇതിൽ തന്നെ 94 ശതമാനവും സ്ത്രീകളാണെന്നത് പ്രതിസന്ധിയുടെ വ്യാപ്തി വർധിപ്പിക്കുന്നു.

ഓഫീസ് ഓഫ് ഇൻഫർമേഷൻ ആൻഡ് റെഗുലേറ്ററി അഫയേഴ്സിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ പുതിയ നിർദ്ദേശം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ ഭാവിയിലേകുള്ള അജണ്ടയുടെ ഭാഗമായാണ് ഈ നിർദ്ദേശം ഉൾപ്പെടുത്തിയിട്ടുള്ളത്, എന്നാൽ എന്ന് മുതലാണ് ഇത് നടപ്പിലാക്കുക എന്നത് പ്രഖ്യാപിച്ചിട്ടില്ല. 2015-ൽ കൊണ്ടുവന്ന നിയമത്തിൽ മാറ്റം വരുത്തി, പഴയ രീതിയിലേക്ക് തന്നെ മടങ്ങാനാണ് ഈ നിർദ്ദേശത്തിലൂടെ യു.എസ് ഭരണകൂടം ഉദ്ദേശിക്കുന്നത്.

Also Read: Europe PR: മലയാളികളേ, യൂറോപ്പിൽ സ്ഥിരതാമസമാക്കണോ? 2 വർഷത്തിനുള്ളിൽ പിആര്‍!

എന്നാൽ, നിലവിൽ ഇതൊരു നിർദ്ദേശം മാത്രമാണ്. അന്തിമ തീരുമാനമെടുക്കുകയോ വിസ റദ്ദാക്കുകയോ ചെയ്തിട്ടില്ല എന്നതിനാൽ പ്രവാസികൾക്ക് തൽക്കാലം ആശ്വസിക്കാം. ഇത് പ്രാബല്യത്തിൽ വരണമെങ്കിൽ ഡി.എച്ച്.എസ് ഔദ്യോഗികമായി ഫെഡറൽ രജിസ്റ്ററിൽ നോട്ടീസ് പ്രസിദ്ധീകരിക്കുകയും, അതിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടുകയും വേണം. അതിനുശേഷം മാത്രമേ അന്തിമ നിയമം പാസാക്കാനാകു. അതിനാൽ നിലവിൽ ഇ.എ.ഡി ഉള്ള എച്ച്-4 വിസക്കാർക്ക് ഇപ്പോഴത്തെ നിയമപ്രകാരം തടസ്സമില്ലാതെ ജോലി തുടരാവും.

എച്ച്-4 ഇ.എ.ഡി പദ്ധതി റദ്ദാക്കാനുള്ള ആദ്യത്തെ ശ്രമമല്ല ഇത്. 2017-ലെ ട്രംപിൻ്റെ ആദ്യ ഭരണകാലത്തും സമാനമായ നിർദ്ദേശം കൊണ്ടുവന്നിരുന്നെങ്കിലും 2021-ൽ അത് പിൻവലിക്കുകയായിരുന്നു. പുതിയ എച്ച്-1 ബി വിസകൾക്ക് 103,265 ഡോളർ ഫീസ് ഏർപ്പെടുത്താനും, ജോലി നഷ്ടപ്പെട്ടാൽ പുതിയ തൊഴിലുടമയെ കണ്ടെത്താൻ നിലവിൽ ലഭിക്കുന്ന 60 ദിവസത്തെ സമയം ഒഴിവാക്കാനും വൈറ്റ് ഹൗസ് പദ്ധതിയിടുന്നുണ്ട്.

എച്ച്-4 എന്നത് ഒരു തൊഴിൽ വിസയല്ല. എച്ച്-1 ബി വിസയുള്ളയാളുടെ പങ്കാളിക്കോ കുട്ടികൾക്കോ അമേരിക്കയിൽ ഒന്നിച്ച് ജീവിക്കാൻ മാത്രം നൽകുന്ന വിസയാണിത്. അവിടെ ജോലി ചെയ്യണമെങ്കിൽ ഇ.എ.ഡി എന്നറിയപ്പെടുന്ന പ്രത്യേക വർക്ക് പെർമിറ്റ് നിർബന്ധമാണ്. ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച എച്ച്-1 ബി വിസക്കാരുടെ പങ്കാളികൾക്ക് മാത്രമാണ് ഇത് ലഭിക്കുക.

English Summary

A new US government proposal aims to strip H-4 visa holders, primarily spouses of H-1B workers, of their employment authorization. This move will heavily impact Indian professionals, especially women, who account for the majority of these permits. The policy seeks to reverse a decade-old regulation allowing dependents to work legally.

ലക്ഷ്യം വക്കുന്നത് യു.എ.ഇയിലെ സാധാരണ തൊഴിലാളികളെ; ഇന്ത്യക്കാരെ ലക്ഷ്യമിട്ട് വമ്പൻ തട്ടിപ്പ്
ദുബായ്: യു.എ.ഇയിലെ പ്രവാസി ഇന്ത്യക്കാർക്ക് കർശന മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. വിസ സംബന്ധമായ കാര്യങ്ങൾ ശരിയാക്കി നൽകാമെന്നും, പുതിയ ജോലിയും എമിറേറ്റ്സ് ഐഡിയും വാഗ്ദാനം ചെയ്തും നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അറിയിച്ചു. വിസ റെഗുലറൈസേഷൻ, എമർജൻസി സർട്ടിഫിക്കറ്റ്, എക്സിറ്റ് പെർമിറ്റ് എന്നിവ ശരിയാക്കി തരാമെന്ന് അവകാശപ്പെട്ട് സമീപിക്കുന്ന വ്യാജ ഏജൻ്റുമാരുടെ കെണിയിൽ വീഴരുതെന്നും കോൺസുലേറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത്തരം തട്ടിപ്പുകാർ കൂടുതലായും ലക്ഷ്യമിടുന്നത് സാധാരണക്കാരായ തൊഴിലാളികളെയാണ് വിവിധ സഹായങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് വ്യാജ ഏജൻ്റുമാർ പ്രവാസികളിൽ നിന്ന് അവരുടെ പാസ്‌പോർട്ട്, എമിറേറ്റ്സ് ഐ.ഡി എന്നിവയ്ക്ക് പുറമെ ബയോമെട്രിക് വിവരങ്ങളും ആവശ്യപ്പെടും. നടപടിക്രമങ്ങളുടെ ഭാഗമായുള്ള ആവശ്യങ്ങൾക്കെന്ന വ്യാജേനയാണ് ഇവർ ഇത്തരം വിവരങ്ങൾ ശേഖരിക്കുന്നത്.

ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ പ്രവാസികളുടെ പേരിൽ അവരുടെ അറിവോ സമ്മതമോ കൂടാതെ ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും ബാങ്ക് ലോണുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ എടുക്കാനും സാമ്പത്തിക ഇടപാടുകൾ നടത്താനും സാധ്യതയുണ്ട്. ഇവ കുറ്റകൃത്യങ്ങൾക്കും ഉപയോഗിച്ചേക്കാം. ഇത് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് പ്രവാസികളെ നയിക്കും, യാത്രാവിലക്കുകൾക്കും, ചില സാഹചര്യങ്ങളിൽ ജയിൽ ശിക്ഷയിക്കും ഇത് കാരണമാകാം എന്ന് കോൺസുലേറ്റ് മുന്നറിയിപ്പ് നൽകുന്നു.

Also Read: ദുബായിൽ വാടക കെട്ടിടങ്ങളിൽ ഒന്നിച്ച് താമസിക്കുന്ന മലയാളികളുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ 10 ലക്ഷം ദിർഹം പിഴ!

അതിനാൽ പാസ്‌പോർട്ട്, എമിറേറ്റ്സ് ഐ.ഡി, വ്യക്തിഗത വിവരങ്ങൾ, ബയോമെട്രിക് വിവരങ്ങൾ എന്നിവ അംഗീകാരമില്ലാത്ത വ്യക്തികൾക്കോ ഏജൻസികൾക്കോ കൈമാറരുതെന്ന് ഇന്ത്യൻ കോൺസുലേറ്റ് പ്രവാസികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എക്സിറ്റ് പെർമിറ്റുകൾ, ഔട്ട്പാസുകൾ, എമിറേറ്റ്സ് ഐഡി, വിസ റെഗുലറൈസേഷൻ തുടങ്ങിയ സേവനങ്ങൾക്ക് യു.എ.ഇ സർക്കാരിൻ്റെ ഔദ്യോഗിക കേന്ദ്രങ്ങളിൽ മാത്രമേ ബയോമെട്രിക് വിവരങ്ങൾ നൽകുന്നൊള്ളു എന്ന് ഉറപ്പാക്കണം.

പാസ്‌പോർട്ടുകൾ, എമർജൻസി സർട്ടിഫിക്കറ്റുകൾ എന്നിവ അനുവദിക്കുന്നതിനായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റോ അബുദാബിയിലെ ഇന്ത്യൻ എംബസിയോ അപേക്ഷകരിൽ നിന്ന് വിരലടയാളം ഉൾപ്പടെയുള്ള ബയോമെട്രിക് വിവരങ്ങൾ ആവശ്യപ്പെടുന്നില്ലെന്നും അധികൃതർ വിശദീകരിച്ചു. എംബസിയുടെ പേരിൽ ഇത്തരം വിവരങ്ങൾ ആരെങ്കിലും ആവശ്യപ്പെട്ടാൽ അത് തട്ടിപ്പാണെന്ന് തിരിച്ചറിയണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

വ്യാജ ഏജൻ്റുമാർ സമീപിക്കുകയോ വ്യക്തിവിവരങ്ങൾ ആവശ്യപ്പെടുകയോ ചെയ്താൽ കൂടുതൽ സഹായങ്ങൾക്കുമായി പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തെ ബന്ധപ്പെടാവുന്നതാണ്. ഇതിനായി 80046342 എന്ന ടോൾ ഫ്രീ നമ്പറിലോ, 00971543090571 എന്ന നമ്പറിൽ വാട്സ്ആപ്പിലോ, എസ്.എം.എസ് വഴിയോ ബന്ധപ്പെടാം. കൂടാതെ pbsk.dubai@mea.gov.in എന്ന ഇമെയിൽ വിലാസത്തിലും പരാതികളും വിവരങ്ങളും അറിയിക്കാം. സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഇന്ത്യൻ എംബസിയെയും യു.എ.ഇ അധികൃതരെയും വിവരമറിയിക്കണമെന്നും കോൺസുലേറ്റ് വ്യക്തമാക്കി.

English Summary

The Consulate General of India in Dubai has issued an advisory warning Indian expats against fraudulent agents offering fake visa regularisation and jobs. Scammers are collecting passports, Emirates IDs, and biometric data to commit financial fraud. The mission urged nationals to share personal information only at official UAE government facilities.

Uzbekistan Travel Guide: ഇന്ത്യക്കാർക്ക് വിസയില്ലാതെ പറക്കാം; ഉസ്ബെക്കിസ്ഥാൻ യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ അറിയേണ്ടതെല്ലാം!
താഷ്കെൻ്റ്: വിദേശ യാത്രകൾ ഇഷ്ടപ്പെടുന്ന ഇന്ത്യക്കാർക്ക് വമ്പൻ സന്തോഷവാർത്തയുമായി ഉസ്ബെക്കിസ്ഥാൻ. ഇന്ത്യൻ പൗരന്മാർക്ക് ഉസ്ബെക്കിസ്ഥാനിലേക്ക് ഇനി മുതൽ വിസയില്ലാതെ യാത്ര ചെയ്യാനകും. 30 ദിവസത്തെ വിസ ഫ്രീ യാത്രയ്ക്കുള്ള അനുമതിയാണ് ഉസ്ബെക്കിസ്ഥാൻ ഇപ്പോൾ ഇന്ത്യക്കാർക്കായി നൽകിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, വിനോദസഞ്ചാര മേഖലയുടെ വികസനത്തിനും, ഈ തീരുമാനം വലിയ രീതിയിൽ സഹായിക്കുമെന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡൻ്റ് ഷവ്കത്ത് മിർസിയോയെവ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനിടെയാണ് പ്രഖ്യാപനം.

ചരിത്രവും സംസ്കാരവും ഉറങ്ങുന്ന മണ്ണ്

മധ്യേഷ്യയുടെ ഹൃദയഭാഗത്ത്, അമു-ദര്യ, സിർ-ദര്യ നദികൾക്കിടയിലായാണ് ഉസ്ബെക്കിസ്ഥാൻ സ്ഥിതി ചെയ്യുന്നത്. വടക്ക് കസാക്കിസ്ഥാൻ, കിഴക്ക് കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തെക്ക് പടിഞ്ഞാറ് തുർക്ക്മെനിസ്ഥാൻ, തെക്ക് അഫ്ഗാനിസ്ഥാൻ എന്നിവയാണ് അതിർത്തി രാജ്യങ്ങൾ. മരുഭൂമികളും മഞ്ഞുമൂടിയ പർവ്വതങ്ങളും നിറഞ്ഞ സുന്ദരമായ ഒരു രാജ്യമാണിത്. പണ്ട് സിൽക്ക് റൂട്ടിലെ ഒരു പ്രധാന ഇടത്താവളമായിരുന്ന ഇവിടം പേർഷ്യൻ, തുർക്കി, അറബ്, മംഗോളിയൻ സംസ്കാരങ്ങളുടെ സംഗമഭൂമി കൂടിയാണ്.

സന്ദർശിക്കാൻ അനുയോജ്യമായ സമയം

ഏപ്രിൽ മുതൽ മെയ് വരെയുള്ള സമയത്തോ അല്ലെങ്കിൽ സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലോ ആണ് ഉസ്ബെക്കിസ്ഥാൻ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഈ മാസങ്ങളിൽ അനുകൂല കാലാവസ്ഥയായിരിക്കും എന്നതിനാൽ സിൽക്ക് റൂട്ടിലെ നഗരങ്ങളിലൂടെ നടന്ന് കാഴ്ചകൾ കാണാൻ സാധിക്കും. ഏപ്രിൽ മുതൽ മെയ് വരെയുള്ള സമയത്താണ് എത്തുന്നത് എങ്കിൽ പ്രശസ്തമായ 'നവ്‌റോസ്' ആഘോഷങ്ങളിലും പങ്കുചേരാം. ഡൽഹിയിൽ നിന്നും ദുബായിൽ നിന്നും തലസ്ഥാനമായ താഷ്കെൻ്റിലേക്ക് നേരിട്ട് വിമാന സർവീസുകളുണ്ട്. താഷ്കൻ്റിൽ നിന്ന് സമർക്കണ്ട്, ബുഖാറ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് അതിവേഗ ട്രെയിൻ സൗകര്യവും ലഭ്യമാണ്.

ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന നിരവധി വിസ്മയങ്ങളാണ് ഉസ്ബെക്കിസ്ഥാൻ സന്ദർശിക്കുന്നവരെ കാത്തിരിക്കുന്നത്. തലസ്ഥാനമായ താഷ്കെൻ്റിലെ എട്ടാം നൂറ്റാണ്ടിലെ ഖുർആൻ സൂക്ഷിച്ചിട്ടുള്ള ഖാസ്ത് ഇമാം കോംപ്ലക്സ്, വലിയ നീല താഴികക്കുടമുള്ള പ്രശസ്തമായ ചോർസു ബസാർ, ആർട്ട് ഗാലറികളെ അനുസ്മരിപ്പിക്കുന്ന ഭൂഗർഭ മെട്രോ സ്റ്റേഷനുകൾ, സ്റ്റേറ്റ് മ്യൂസിയം എന്നിവ പ്രധാന ആകർഷണങ്ങളാണ്.

സമർക്കണ്ടിലേക്ക് എത്തുമ്പോൾ മനോഹരമായ കൊത്തുപണികളുള്ള റെജിസ്ഥാൻ സ്ക്വയർ, മധ്യേഷ്യയിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ ബീബി-ഖാനും മോസ്ക്, നീല മൊസൈക്ക് വർക്കുകളാൽ സമ്പന്നമായ ഷാ-ഇ-സിന്ദ ശവകുടീരങ്ങൾ എന്നിവ കാണാം. തുടർന്ന് ബുഖാറ നഗരത്തിലേക്ക് കടക്കുമ്പോൾ പഴയകാല കോട്ടയായ ആർക്ക് ഫോർട്രെസ്സ്, വിശ്രമകേന്ദ്രമായ ല്യാബ്-ഇ-ഹൗസ്, പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ പതിനാറാം നൂറ്റാണ്ട് വരെയുള്ള ചരിത്ര സ്മാരകങ്ങൾ നിറഞ്ഞ പോ-ഇ-കല്യാൻ കോംപ്ലക്സ് എന്നിവ സഞ്ചാരികളെ പഴയകാല പ്രൗഢിയിലേക്ക് കൂട്ടിക്കൊണ്ടുപോകും.

കൂടാതെ, യുനെസ്കോ പൈതൃക പട്ടികയിലുൽ ഇടം നേടിയിട്ടുള്ള ഖീവയിലെ ഇച്ചാൻ കാല കോട്ട, പേർഷ്യൻ ശൈലിയിലുള്ള പഹ്ലവൻ മഹ്മൂദ് മുസോളിയം, നൂറ്റിയമ്പതിലധികം മുറികളുള്ള താഷ് ഹൗലി പാലസ് എന്നിവ കൂടി ചേരുമ്പോൾ ഉസ്ബെക്കിസ്ഥാൻ യാത്ര ഏതൊരു വിനോദസഞ്ചാരിക്കും മറക്കാനാവാത്ത ദൃശ്യവിരുന്നായി മാറും.

English Summary

Uzbekistan has announced a 30-day visa-free entry for Indian citizens to boost tourism and bilateral ties. Unveiled during PM Modi's visit, the move opens doors for Indians to easily explore Central Asia's historic Silk Road cities, including Tashkent, Samarkand, Bukhara, and Khiva, known for their rich architecture.

Europe PR: മലയാളികളേ, യൂറോപ്പിൽ സ്ഥിരതാമസമാക്കണോ? 2 വർഷത്തിനുള്ളിൽ പിആര്‍!
മെച്ചപ്പെട്ട വിദ്യാഭ്യാസം ജോലിയും ജീവിതസാഹചര്യവും തേടി വിദേശത്ത് പറക്കുന്ന മലയാളികൾ അനേകമാണ്. അവരിൽ പലരും അവിടെ സ്ഥിരതാമസമാക്കാനും ആഗ്രഹിക്കുന്നുണ്ട്. ഉയർന്ന ശമ്പളത്തിനും സുരക്ഷിതമായ ജീവിതത്തിനും ഒപ്പം വേഗത്തിൽ സ്ഥിരതാമസം ലഭിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. എന്നാൽ എല്ലാ രാജ്യങ്ങളിലെയും പിആർ നിയമങ്ങൾ ഒരുപോലെയല്ല. ഓരോ രാജ്യത്തെയും വിസ പോളിസികൾ, തൊഴിൽ അവസരങ്ങൾ, പി.ആർ ലഭിക്കാനെടുക്കുന്ന സമയം എന്നിവ വ്യത്യാസമാണ്.

ഇന്ന് ഉയർന്ന ജീവിതനിലവാരം ആഗ്രഹിക്കുന്ന മലയാളികളുടെ പ്രധാന ലക്ഷ്യസ്ഥാനമായി യൂറോപ്യൻ രാജ്യങ്ങൾ മാറിക്കഴിഞ്ഞു. മലയാളി പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ഏറ്റവും വേഗത്തിലും എളുപ്പത്തിലും സ്ഥിരതാമസം വാഗ്ദാനം ചെയ്യുന്ന പ്രധാന യൂറോപ്യൻ രാജ്യങ്ങളെക്കുറിച്ചും അവയുടെ സവിശേഷതകളെക്കുറിച്ചും വിശദമായി അറിഞ്ഞാലോ...

ജർമ്മനി

വേഗത്തിൽ പിആർ ലഭിക്കുന്ന ഒരു യൂറോപ്യൻ രാജ്യമാണ് ജർമ്മനി. സ്കിൽഡ് വർക്കർമാർക്ക് ഏറ്റവും മികച്ച അവസരങ്ങളാണ് ഈ രാജ്യം നൽകുന്നത്. ജർമ്മൻ ഭാഷയിൽ അടിസ്ഥാന അറിവ് ഉണ്ടാക്കിയെടുത്താൽ വളരെ വേഗത്തിൽ തന്നെ അവിടെ നിങ്ങൾക്ക് സ്ഥിരതാമസക്കാരാകാം. ഇയു ബ്ലൂ കാർഡ് (EU Blue Card) ഉടമകൾക്ക് 21 മാസം - 27 മാസത്തിനുള്ളിൽ പിആർ ലഭിക്കും.

ALSO READ: യൂറോപില്‍ ലൈസന്‍സ് എടുക്കുന്നത് എങ്ങനെ? പ്രായപരിധി മുതല്‍ പരീക്ഷ വരെ

ജർമ്മൻ ഭാഷയിൽ B1 ലെവൽ യോഗ്യതയും ബിരുദവുമുള്ള വർക്കർമാർക്ക് EU Blue Card വഴി 21 മാസം കൊണ്ട് പിആർ നേടാവുന്നതാണ്. അതേസമയം ജർമ്മൻ ഭാഷാ പരിജ്ഞാനം A1 ലെവൽ ആണെങ്കിൽ 27 മാസം കൊണ്ട് പിആർ ലഭിക്കും. ജർമ്മൻ യൂണിവേഴ്സിറ്റി ബിരുദമോ വൊക്കേഷണൽ യോഗ്യതയോ ഉള്ളവർ, സ്കിൽഡ് വർക്കറായി 2 വർഷം ജോലി ചെയ്യുകയും 24 മാസത്തെ പെൻഷൻ വിഹിതം അടയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വേഗത്തിൽ പിആർ നേടാം. എൻജിനീയറിങ്, ഐ.ടി, നഴ്സിങ്, മെഡിക്കൽ മേഖലയിൽ നല്ല അവസരമാണ് ഈ രാജ്യം നൽകുന്നത്.

അയർലൻഡ്

മലയാളി നഴ്സുമാർക്കും ഐ.ടി ജീവനക്കാർക്കും ഏറ്റവുമധികം സാധ്യതയുള്ള രാജ്യങ്ങളിൽ ഒന്നാണ് അയർലൻഡ്. ഇംഗ്ലീഷ് പ്രധാന സംസാരഭാഷയായതിനാൽ പ്രത്യേകിച്ച് പുതിയൊരു ഭാഷ പഠിക്കേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ക്രിട്ടിക്കൽ സ്കിൽസ് എപ്ലോയിമെന്റ് പെർമിറ്റ് വഴി 2 വർഷം കൊണ്ട് പിആർ കിട്ടും.

'ക്രിട്ടിക്കൽ സ്കിൽസ് വർക്ക് പെർമിറ്റിൽ' ജോലിയിൽ പ്രവേശിച്ച് 2 വർഷം തികയുമ്പോൾ തന്നെ പിആറിന് അപേക്ഷിക്കാം. കുടുംബത്തെ ഒപ്പം കൊണ്ടുവരാനും പങ്കാളിക്ക് ജോലി ചെയ്യാനും എളുപ്പത്തിൽ അനുമതി ലഭിക്കുന്നതായിരിക്കും. ഹെൽത്ത്‌കെയർ (നഴ്സിങ്), ഐ.ടി, സോഫ്റ്റ്‌വെയർ എൻജിനീയറിങ്, ഫാർമസ്യൂട്ടിക്കൽസ് മേഖലയിലുള്ളവർക്ക് ഈ രാജ്യം തിരഞ്ഞെടുക്കാം.

പോർച്ചുഗൽ

വേഗത്തിൽ പിആർ ലഭിക്കുന്ന മറ്റൊരു യൂറോപ്യൻ രാജ്യമാണ് പോർച്ചുഗൽ. കുറഞ്ഞ ചെലവിൽ യൂറോപ്യൻ ജീവിതം ആഗ്രഹിക്കുന്നവർക്കും ബിസിനസ്സുകാർക്കും മികച്ച ഓപ്ഷനാണ് പോർച്ചുഗൽ. ഐ.ടി, ടൂറിസം, ഫ്രീലാൻസ് ജോലികൾ, നിക്ഷേപകർ തുടങ്ങിയവർക്ക് ഈ രാജ്യം തിരഞ്ഞെടുക്കാം.

ഉയർന്ന വരുമാന പരിധി ആവശ്യമില്ലാത്ത ഡി7 (D7) വിസയും ജോബ് സീക്കർ വിസയും മലയാളികൾക്കിടയിൽ ജനപ്രിയമാണ്. 5 വർഷത്തെ നിയമപരമായ താമസത്തിന് ശേഷം പിആറിനും യൂറോപ്യൻ പാസ്‌പോർട്ടിനും അപേക്ഷിക്കാവുന്നതാണ്.

English Summary:

Germany is one of the European countries where skilled workers can obtain permanent residency relatively quickly. The country offers excellent opportunities for skilled professionals, and learning basic German can help speed up the settlement process. EU Blue Card holders may be eligible for permanent residency after around 21 to 27 months.