Wadi Wurayah: യു.എ.ഇയിലെ ഒരിക്കലും വറ്റാത്ത വെള്ളച്ചാട്ടം ‘വാദി വുറയ്യ’ സന്ദർശകർക്കായി തുറന്നു; എങ്ങനെ സന്ദർശിക്കാം? അറിയൂ!
Fujairah's Hidden Gem: Wadi Wurayah Waterfall Now Open for Visitors: ഫുജൈറ നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെ 220 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് വാദി വുറയ്യ. യു.എ.ഇയിൽ വർഷം മുഴുവൻ വറ്റാതെ കിടക്കുന്ന ഏക സ്വാഭാവിക വെള്ളച്ചാട്ടം വാദി വുറയ്യയിലാണ്. 60-ലധികം നീരുറവകളിൽ നിന്നുള്ള വെള്ളം 6 കിലോമീറ്ററോളം ഒഴുകിയാണ് ഈ വെള്ളച്ചാട്ടത്തിൽ എത്തുന്നത്. ഏകദേശം 13 മീറ്റർ ഉയരമുള്ള ഈ വെള്ളച്ചാട്ടം കഴിഞ്ഞ 10,000 വർഷങ്ങളായി വറ്റിയിട്ടില്ലെന്നാണ് ഗവേഷകർ പറയുന്നത്
യു.എ.ഇയിലെ കടുത്ത വേനൽക്കാലത്തും ഈ വെള്ളച്ചാട്ടം വറ്റാറില്ല. ചുറ്റും വരണ്ട പർവതങ്ങളാണ്. അതിനിടയിൽ പാറക്കെട്ടുകളിലൂടെ ഒഴുകുന്ന തെളിനീര് കാണാം. ഫുജൈറയിലെ ഹജർ പർവതനിരകൾക്കുള്ളിൽ പ്രകൃതി ഒളിപ്പിച്ചുവച്ച വിസ്മയമാണ് വാദി വുറയ്യ. അടുത്തിടെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ വാദി വുറയ്യ ഇടംനേടുകയും ചെയ്തു. അപൂർവമായ ജൈവ വൈവിദ്യ സമ്പത്ത് നിലനിക്കുന്ന പ്രദേശമായതിനാൽ വർഷങ്ങളായി ഈ പ്രദേശത്തേക്ക് പൊതു ജനങ്ങൾക്ക് പ്രവേശനം നൽകിയിരുന്നില്ല. എന്നാൽ നിയന്ത്രിത ഗ്രൂപ്പുകളായി പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ ഇപ്പോൾ അവസരം ഒരുക്കിയിട്ടുണ്ട്.
ഹൈക്കിംഗ് സീസണായ ഒക്ടോബർ ആദ്യം മുതൽ പകുതി വരെ മാത്രമേ ഇവിടേക്ക് പ്രവേശനമൊള്ളൂ. ഇതിനായി ഫുജൈറ ഹോളിഡേയ്‌സ് വഴി സന്ദർശകർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയിലാണ് സന്ദർശനം ക്രമീകരിച്ചിരിക്കുന്നത്. യു.എ.ഇ നിവാസികൾക്കും വിനോദസഞ്ചാരികൾക്കും മുൻകൂട്ടി ബുക്ക് ചെയ്ത് വാദി വുറയ്യ സന്ദർശിക്കാവുന്നാതാണ്.
എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം?
ഫുജൈറ ഹോളിഡേയ്‌സിൻ്റെ വെബ്‌സൈറ്റ് വഴി ‘എക്സ്പ്ലോർ വാദി വുറയ്യ’ എന്ന പാക്കേജ് തിരഞ്ഞെടുത്ത് ബുക്ക് ചെയ്യാം. ഗൈഡിൻ്റെ സഹായത്തോടെയുള്ള സന്ദർശനത്തിന് ഒരാൾക്ക് 300 ദിർഹം മുതലാണ് നിരക്കുകൾ ആരംഭിക്കുന്നത്. ശനിയാഴ്ചകളിൽ മാത്രമാണ് സന്ദർശനം അനുവദിക്കുന്നത്. സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണവുമുണ്ട്. അതിനാൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ യാത്രാ പദ്ധതി മുൻകൂട്ടി തയ്യാറാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഫുജൈറ നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെ 220 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് വാദി വുറയ്യ. യു.എ.ഇയിൽ വർഷം മുഴുവൻ വറ്റാതെ കിടക്കുന്ന ഏക സ്വാഭാവിക വെള്ളച്ചാട്ടം വാദി വുറയ്യയിലാണ്. 60-ലധികം നീരുറവകളിൽ നിന്നുള്ള വെള്ളം 6 കിലോമീറ്ററോളം ഒഴുകിയാണ് ഈ വെള്ളച്ചാട്ടത്തിൽ എത്തുന്നത്. ഏകദേശം 13 മീറ്റർ ഉയരമുള്ള ഈ വെള്ളച്ചാട്ടം കഴിഞ്ഞ 10,000 വർഷങ്ങളായി വറ്റിയിട്ടില്ലെന്നാണ് ഗവേഷകർ പറയുന്നത്. യു.എ.ഇയിൽ മറ്റെങ്ങും കാണാൻ കഴിയാത്ത അപൂർവ ആവാസവ്യവസ്ഥ വാദി വുറയ്യയിൽ കാണാനാകും
2006-ൽ തന്നെ ഇവിടെ പഠനങ്ങൾ ആരംഭിച്ചിരുന്നു. ആദ്യ സർവേയിൽ 860 ഇനം ജീവജാലങ്ങളെയും, 300-ലധികം നീരുറവകളും, 60 അരുവികളും കണ്ടെത്തി. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടുന്ന യു.എ.ഇയിലെ മൂന്നാമത്തെ പ്രദേശമാണ് ഇത്. ഈ പ്രദേശത്തെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനായി 2013 മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം വിലക്കുകയായിരുന്നു. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും മാത്രമാണ് പിന്നീട് [പ്രവേശനം ആനുവദിച്ചിരുന്നത്.
.
English Summary
Fujairah’s Wadi Wurayah, the UAE’s only perennial natural waterfall, is now open to the public after a long closure. Recognized as a UNESCO World Heritage site, it offers controlled guided tours during the October hiking season. Visitors can book tickets via Fujairah Holidays to explore this rare, biodiverse mountain ecosystem.