AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

യു.എ.ഇയിലേക്ക് പറക്കുമ്പോൾ പവർബാങ്ക് കയ്യിൽ കരുതാറുണ്ടോ ? ഇക്കാര്യങ്ങൾ നിർബ്ബന്ധമായും അറിഞ്ഞിരിക്കണം !

No Charging Mid-Air: Emirates, Etihad, and Others Update Power Bank Policies: പവർ ബാങ്കുകളിൽ ഉപയോഗിക്കുന്ന ലിഥിയം-അയൺ, ലിഥിയം-പോളിമർ ബാറ്ററികളാണ് വില്ലനായി മാറുന്നത്. ഏതെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിച്ചാൽ ഇവ അമിതമായി ചൂടാകാനും തിപിടിക്കാനും സാധ്യതയുണ്ട്. അതിനാൽ പവർ ബാങ്കുകൾ വിമാനത്തിൻ്റെ ക്യാബിനിൽ സൂക്ഷിക്കാനാണ് വിമാന കമ്പനികൾ നിർദ്ദേശിക്കാറ്

യു.എ.ഇയിലേക്ക് പറക്കുമ്പോൾ പവർബാങ്ക് കയ്യിൽ കരുതാറുണ്ടോ ? ഇക്കാര്യങ്ങൾ നിർബ്ബന്ധമായും അറിഞ്ഞിരിക്കണം !
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 28 Jul 2026 | 05:31 PM

പവാർബാങ്ക് ഇന്നത്തെ കാലത്ത് എപ്പോഴും ആളുകൾ കയ്യിൽ കരുതുന്ന ഒന്നാണ്. പ്രത്യേകിച്ച് യാത്രകളിൽ എന്നാൽ വിമാന യാത്രകളിൽ പവർ ബങ്കുകളെ അത്ര പ്രോത്സാഹിപ്പിക്കാറില്ല. ഒരു തീപിടുത്തം ഉണ്ടാക്കാൻ പവർബാങ്ക് മതി എന്നതാണ് അതിന് കാരണം അടുത്തിടെ ചൈന ഈസ്റ്റേൺ എയർലൈസിൽ യാത്രാക്കാരൻ്റെ പവർബാങ്കിൽ നിന്ന് പുക ഉയർന്നത് പ്അരിഭ്രാന്തി സൃഷ്ടിച്ചിരുന്നു ഇതിനെ തുടർന്ന് പവർ ബാങ്ക് യാത്രകളിൽ കരുതുന്നതുമായി ബന്ധപ്പെട്ട് യു.എ.ഇയിലെ എമിറേറ്റ്സ്, എത്തിഹാദ്, ഫ്ലൈദുബായ്, എയർ അറേബ്യ എന്നീ വിമാനക്കമ്പനികൾ നിയന്ത്രണങ്ങളെ കുറിച്ച് യാത്രക്കാർക്ക് ഒരിക്കൽ കൂടി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

പവർ ബാങ്കുകളിൽ ഉപയോഗിക്കുന്ന ലിഥിയം-അയൺ, ലിഥിയം-പോളിമർ ബാറ്ററികളാണ് വില്ലനായി മാറുന്നത്. ഏതെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിച്ചാൽ ഇവ അമിതമായി ചൂടാകാനും തിപിടിക്കാനും സാധ്യതയുണ്ട്. അതിനാൽ പവർ ബാങ്കുകൾ വിമാനത്തിൻ്റെ ക്യാബിനിൽ സൂക്ഷിക്കാനാണ് വിമാന കമ്പനികൾ നിർദ്ദേശിക്കാറ്. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ക്യാബിൻ ക്രൂവിന് ഉടൻ ഇടപെടാനാകും എന്നതിനാലാണ് ഇത്.

എമിറേറ്റ്സ്

യാത്രക്കാർക്ക് പരമാവധി 100 വാട്ട്-അവർ ശേഷിയുള്ള ഒരു പവർ ബാങ്ക് മാത്രമേ കൊണ്ടുപോകാൻ സാധിക്കൂ. ഉപകരണത്തിൻ്റെ ബാറ്ററി ശേഷി എത്രയാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകണം. വിമാനത്തിനുള്ളിൽ വെച്ച് പവർ ബാങ്ക് ഉപയോഗിക്കാൻ പാടില്ല. വിമാനത്തിലെ യു.എസ്.ബി പോർട്ടുകൾ വഴിയോ പവർ സോക്കറ്റുകൾ വഴിയോ പവർ ബാങ്ക് ചാർജ് ചെയ്യാനും പാടില്ല. ഓവർ ഹെഡ് ലഗേജ് ക്യാബിനിൽ പവർ ബാങ്കുകൾ സൂക്ഷിക്കാൻ പാടില്ല. ചെക്ക്-ഇൻ ലഗേജിനുള്ളിൽ പവർ ബാങ്ക് കൊണ്ടുപോകാൻ അനുവദിക്കില്ല, സീറ്റിൻ്റെ പോക്കറ്റിലോ മുന്നിലെ സീറ്റിനടിയിലെ ബാഗിലോ വേണം ഇവ സൂക്ഷിക്കാൻ.

Also Read: യു.എ.ഇയിലെ ഒരിക്കലും വറ്റാത്ത വെള്ളച്ചാട്ടം ‘വാദി വുറയ്യ’ സന്ദർശകർക്കായി തുറന്നു; എങ്ങനെ സന്ദർശിക്കാം? അറിയൂ!

എത്തിഹാദ്

100 വാട്ട്-അവർ വരെയുള്ള ഒരു പവർ ബാങ്ക് മാത്രമേ എത്തിഹാദ് വിമാനങ്ങളിലും അനുവദിക്കൂ. ഇത് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിക്കാനോ, ചാർജ് ചെയ്യാനോ പാടില്ല പവർ ബാങ്ക് എളുപ്പത്തിൽ എടുക്കാൻ കഴിയുന്ന സ്ഥലത്ത് വേണം സൂക്ഷിക്കാൻ. ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് മുന്നിലെ സീറ്റിനടിയിലോ സീറ്റിൻ്റെ പോക്കറ്റിലോ സൂക്ഷിക്കാം. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്ക് സീറ്റിലെ സ്റ്റോറേജ് ഉപയോഗിക്കാം. ഓവർഹെഡ് ലോക്കറുകളിൽ ഇവ സൂക്ഷിക്കാൻ പാടില്ല.

ഫ്ലൈദുബായ്

160 വാട്ട്-അവറിൽ കൂടുതലോ 8 ഗ്രാമിൽ കൂടുതൽ ലിഥിയം അടങ്ങിയതോ ആയ ബാറ്ററികൾ ഫ്ലൈദുബായ് നിരോധിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ഹാൻഡ് ബാഗേജിൽ പരമാവധി 100 വാട്ട്-അവർ ശേഷിയുള്ള ഒരു പവർ ബാങ്ക് മാത്രമേ കൊണ്ടുപോകാൻ സാധിക്കു. ചെക്ക്-ഇൻ ലഗേജിൽ ഇവ അനുവദിക്കില്ല. ഫ്ലൈറ്റിൽ വെച്ച് ഉപകരണങ്ങൾ ചാർജ് ചെയ്യാനോ പവർ ബാങ്ക് റീചാർജ് ചെയ്യാനോ പാടില്ല. യാത്രയിലുടനീളം പവർ ബാങ്ക് സ്വിച്ച് ഓഫ് ചെയ്ത് വെക്കണം. സീറ്റ് പോക്കറ്റിലോ മുന്നിലെ സീറ്റിനടിയിലെ ഹാൻഡ് ബാഗേജിലോ വേണം ഇവ സൂക്ഷിക്കാൻ.

എയർ അറേബ്യ

എയർ അറേബ്യ പവർ ബാങ്കുകളെ സ്പെയർ ലിഥിയം ബാറ്ററികളായാണ് കണക്കാക്കുന്നത്. എമിറേറ്റ്സിനെയും ഇത്തിഹാദിനെയും പോലെ പരമാവധി 100 വാട്ട്-അവർ ശേഷിയുള്ള പവർ ബാങ്കുകൾ മാത്രമേ എയർ അറേബ്യയും അനുവദിക്കുന്നുള്ളൂ. മറ്റ് നിർദ്ദേശങ്ങൾ സമാനമാണ്.

English Summary

Major UAE airlines, including Emirates, Etihad, flydubai, and Air Arabia, have implemented strict safety regulations for carrying power banks on flights. Passengers are limited to one device under 100Wh, which must be kept switched off in hand luggage and cannot be used or charged during the flight to prevent fire hazards.

Follow Us