AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran-US Conflict: ഉപരോധനത്തിന് പുല്ലുവില, ഇറാന്‍ കപ്പല്‍ ആക്രമിച്ച് യുഎസ്; നന്നായി പെരുമാറാന്‍ പഠിക്കൂവെന്ന് ട്രംപ്

US Military Hits Ship Challenging Iran Port Blockade Trump Sends Strong Message: കപ്പലിന്റെ പുകക്കുഴലിന് ഉള്ളിലേക്ക് ഹെല്‍ഫയര്‍ മിസൈലുകള്‍ തൊടുത്തുവിട്ടാണ് ആക്രമണം നടത്തിയത്. ഇതുവഴി കപ്പല്‍ പൂര്‍ണമായി പ്രവര്‍ത്തനഹരിതമാക്കി. കപ്പലുകളെ ഇറാനിലേക്ക് പോകാന്‍ അനുവദിക്കില്ലെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

Iran-US Conflict: ഉപരോധനത്തിന് പുല്ലുവില, ഇറാന്‍ കപ്പല്‍ ആക്രമിച്ച് യുഎസ്; നന്നായി പെരുമാറാന്‍ പഠിക്കൂവെന്ന് ട്രംപ്
ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
Shiji M K
Shiji M K | Published: 16 Jul 2026 | 06:17 AM

ടെഹ്‌റാന്‍: ഇറാന്റെ തുറമുഖങ്ങളില്‍ ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കാന്‍ ശ്രമിച്ച കപ്പലിന് നേരെ ആക്രമണം നടത്തി യുഎസ് സൈന്യം. എണ്ണ ടാങ്കറിന് നേരെ വെടിയുതിര്‍ക്കുകയും അത് പ്രവര്‍ത്തന രഹിതമാക്കുകയും ചെയ്തതായി യുഎസ് സൈന്യം അറിയിച്ചു. എന്നാല്‍ ഈ കപ്പലില്‍ ചരക്ക് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഇറാനിലെ ഖേഷ്വം ദ്വീപിലെ വ്യാവസായിക പ്ലാന്റിന് നേരെയും യുഎസ് ആക്രമണം നടത്തിയിട്ടുണ്ട്, സംഭവത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ചതായി ഹോര്‍മോസ്ഗാന്‍ ഗവര്‍ണറേറ്റ് പറഞ്ഞു.

കപ്പലിന്റെ പുകക്കുഴലിന് ഉള്ളിലേക്ക് ഹെല്‍ഫയര്‍ മിസൈലുകള്‍ തൊടുത്തുവിട്ടാണ് ആക്രമണം നടത്തിയത്. ഇതുവഴി കപ്പല്‍ പൂര്‍ണമായി പ്രവര്‍ത്തനഹരിതമാക്കി. കപ്പലുകളെ ഇറാനിലേക്ക് പോകാന്‍ അനുവദിക്കില്ലെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

കുറക്കാവോ പതാകയുള്ള എം/ടി ബെല്‍മയാണ് ആക്രമണത്തിന് ഇരയായതെന്നാണ് വിവരം. കഴിഞ്ഞ ചൊവ്വാഴ്ച 2000 ഡിഎംടിയില്‍ തുറമുഖ ഉപരോധം പുനഃസ്ഥാപിച്ചതിന് ശേഷം കപ്പല്‍ തടഞ്ഞുവെക്കുന്നത് ഇതാദ്യമായാണ്. ഉപരോധം ഏര്‍പ്പെടുത്തിയതിന്റെ ആദ്യ 24 മണിക്കൂറിനുള്ളില്‍ നിയമങ്ങള്‍ പാലിച്ച രണ്ട് വാണിജ്യ കപ്പലുകള്‍ വഴിതിരിച്ചുവിട്ടതായി സെന്റകോം പറയുന്നു.

നേരത്തെ ഏപ്രില്‍ 13 മുതല്‍ ജൂണ്‍ 18 വരെയായിരുന്നു യുഎസ് സൈന്യം ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്. ഈ സമയത്ത് ഒമ്പത് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടക്കുകയും 140 ലധികം കപ്പലുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തതായാണ് വിവരം. പിന്നീട് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച താത്കാലിക കരാറിന്റെ അടിസ്ഥാനത്തിലാണ് ഉപരോധം പിന്‍വലിച്ചത്. എന്നാല്‍ വീണ്ടും ആക്രമണം ആരംഭിച്ചത് വാണിജ്യത്തെ ഗുരുതരമായി ബാധിച്ചു.

ഖ്വേഷ്ം ദ്വീപില്‍ ആക്രമണം

ഖ്വേഷ്ം ദ്വീപില്‍ പ്രവര്‍ത്തിക്കുന്ന സൂസ മത്സ്യപ്പൊടി നിര്‍മാണ പ്ലാന്റിന് നേരെയാണ് യുഎസ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഹോര്‍മോസ്ഗാന്‍ പ്രവിശ്യ ഗവര്‍ണറേറ്റ് അറിയിച്ചു. ആക്രമണം നടക്കുമ്പോള്‍ ഇവിടെ ആരും ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ പരിക്കോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഗവര്‍ണറേറ്റ് വ്യക്തമാക്കി.

Also Read: Strait of Hormuz: ഹോർമൂസിൽ കപ്പലിന് നേരെ ഉണ്ടായ ആക്രമണം; കാണാതായ ഇന്ത്യൻ നാവികൻ്റെ മൃതദേഹം കണ്ടെത്തി

ഇറാന്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു

അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നു ഏതൊരു സംഘര്‍ഷവും ഇറാന്റെ പരാജയത്തില്‍ മാത്രമേ അവസാനിക്കൂവെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇറാന്‍ നന്നായി പെരുമാറണമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കുന്നുണ്ട്.

ഇറാനുമായി ഒത്തുതീര്‍പ്പിലെത്താന്‍ സാധിക്കുമോ എന്ന് ഞങ്ങള്‍ കണ്ടെത്തും. സംഘര്‍ഷം തുടര്‍ന്നാല്‍ ഇറാന്‍ ഉടന്‍ തന്നെ പരാജയപ്പെടുമെന്ന് പറഞ്ഞ ട്രംപ്, അമേരിക്കയില്‍ പ്രതിരോധ ഉപകരണങ്ങളുടെ ഉത്പാദനം വേഗത്തിലാക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

അമേരിക്ക ഇറാനെതിരെയുള്ള ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. ലോകത്തിലെ ഏറ്റവും തിരക്കേറിയ വാണിജ്യ കപ്പല്‍ ഇടനാഴിയായ ഹോര്‍മുസ് കടലിടുക്ക് ലോകത്തിന് തന്നെ ഭീഷണിയായി മാറുകയാണ്. ഇറാന്റെ തീരദേശ പ്രതിരോധ സംവിധാനങ്ങള്‍, മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, മറ്റ് സൈനിക ആസ്തികള്‍ എന്നിവയെല്ലാം ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം ശക്തമാക്കി.

English Summary

The US military attacked a ship that allegedly attempted to bypass Iran’s port blockade, escalating tensions in the Middle East. Following the strike, US President Donald Trump issued a sharp warning, saying, “Learn to behave.” The incident has raised fresh concerns over regional security and maritime navigation.

Follow Us