AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran-US Conflict: യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; വിറച്ച് ഇറാഖ്, കനത്ത നാശനഷ്ടം

Iraq's Erbil Under Attack: Explosions Near US Consulate, Gas Field Also Hit: എര്‍ബിലിന് സമീപമുള്ള ഖോര്‍ മൊര്‍ വാതകപ്പാടവും ആക്രമണത്തിന് ഇരയായതായി വിവരമുണ്ട്. ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഡ്രോണുകള്‍ തടയാന്‍ വ്യോമ പ്രതിരോധ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതായും ചില ഡ്രോണുകള്‍ വെടിവെച്ചിട്ടതായും ഇറാഖ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Iran-US Conflict: യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; വിറച്ച് ഇറാഖ്, കനത്ത നാശനഷ്ടം
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 28 Jul 2026 | 08:04 AM

ടെഹ്‌റാന്‍: ഇറാഖിലെ എര്‍ബിലില്‍ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനം. ഇറാനിയന്‍ ഡ്രോണുകള്‍ മേഖലയിലുടനീളം ആക്രമണം നടത്തിയതായാണ് വിവരം. വടക്കന്‍ ഇറാഖിലെ എര്‍ബിലിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഖലീഫാന്‍, സോറന്‍ പ്രദേശങ്ങളെ ലക്ഷ്യമിട്ട് നാല് ഡ്രോണുകള്‍ എത്തിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തെ തുടര്‍ന്ന് തീപിടുത്തമുണ്ടായതായും വിവരമുണ്ട്.

എര്‍ബിലിന് സമീപമുള്ള ഖോര്‍ മൊര്‍ വാതകപ്പാടവും ആക്രമണത്തിന് ഇരയായതായി വിവരമുണ്ട്. ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഡ്രോണുകള്‍ തടയാന്‍ വ്യോമ പ്രതിരോധ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതായും ചില ഡ്രോണുകള്‍ വെടിവെച്ചിട്ടതായും ഇറാഖ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ ലക്ഷ്യമിട്ട മേഖലകളില്‍ വന്‍ തീപിടുത്തമുണ്ടായി. ഇവിടങ്ങളില്‍ രണ്ട് ഡ്രോണുകള്‍ തകര്‍ന്നുവീണതായി പോലീസ് പറയുന്നു.

യുഎസ് കോണ്‍സുലേറ്റിന് സമീപമുള്ള പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഏഴ് സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാഖി പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തിന് മറുപടി നല്‍കുന്നതിനായി പത്തിലധികം യുദ്ധ വിമാനങ്ങളും ഡ്രോണുകളും എര്‍ബിലിന് മുകളില്‍ യുഎസ് വിന്യസിച്ചു.

അല്‍ അന്‍ബാര്‍ പ്രവിശ്യയില്‍ ഒരു അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ നശിപ്പിച്ചതായി ഇറാഖി മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. ഹദീത അണക്കെട്ടിന് സമീപം യുഎസ് ഡ്രോണ്‍ തകര്‍ന്നതിന്റെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. ആക്രമണത്തില്‍ ആളപായമില്ലെന്നാണ് ഇതുവരെ പുറത്തുവന്ന വിവരം. നാശനഷ്ടത്തിന്റെ വ്യാപ്തിയെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ്

ഇറാനും യുഎസും തമ്മില്‍ വീണ്ടും നയതന്ത്ര ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ശക്തമായ സൈനിക നടപടി പുനരാരംഭിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. ഇതിന് പിന്നാലെയാണ് ഇറാഖില്‍ ആക്രമണങ്ങള്‍ ഉണ്ടായത്. ചര്‍ച്ചകള്‍ക്കായി മറ്റൊരു അവസരം നല്‍കുന്നതിന് വേണ്ടി, ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ആക്രമണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി ട്രംപ് സ്ഥിരീകരിച്ചു.

Also Read: Iran-US Conflict: ചര്‍ച്ചകള്‍ക്കായി ആക്രമണം അവസാനിപ്പിച്ച് ട്രംപ്; ചെറുത്തുനില്‍ക്കാന്‍ ഹിസ്ബുള്ളയ്ക്ക് മൊജ്തബയുടെ നിര്‍ദേശം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ഇറാനുമായുള്ള ആണവ കരാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുമുള്ള കരാറില്‍ എത്തിച്ചേരുന്നതിനായാണ് ആക്രമണങ്ങള്‍ക്ക് യുഎസ് താത്കാലിക വിരാമം ഏര്‍പ്പെടുത്തിയത്. ഇറാനും ഒമാനുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഖത്തര്‍, പാകിസ്ഥാന്‍, ഈജിപ്ത്, ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, മുതിര്‍ന്ന ഉപദേഷ്ടാവ് ജാരെഡ് കുഷ്‌നര്‍ എന്നിവരും ചര്‍ച്ചകളില്‍ സജീവ പങ്കാളികളാകുന്നു.

സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങള്‍ ആവശ്യപ്പെട്ടതായും അതിനായാണ് ആക്രണം താത്കാലികമായി നിര്‍ത്തിവെച്ചതെന്നും ട്രംപ് പറയുന്നു. എന്നാല്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കാന്‍ സാധിക്കില്ലെന്നും ട്രംപിന് അഭിപ്രായമുണ്ട്. യുഎസ് ആക്രമണങ്ങള്‍ നിര്‍ത്തിവെച്ചതിനാല്‍ തങ്ങളും പ്രതികാര നടപടികള്‍ അവസാനിപ്പിച്ചുവെന്ന് ഇറാനും പ്രതികരിച്ചു.

English Summary

Multiple explosions were reported near the US Consulate in Erbil, Iraq, following a suspected Iranian drone attack. The Khor Mor gas field was also targeted, raising fresh security concerns in the region. Authorities are assessing the damage as tensions in the Middle East continue to escalate.

Follow Us