Iran-US Conflict: ഇറാന്‍ ജോര്‍ദാനെ തൊട്ടുകളിച്ചു, ഇനി തീമഴ കാണാമെന്ന മുന്നറിയിപ്പുമായി ഇസ്രായേല്‍; ഹോര്‍മുസില്‍ വീണ്ടും കപ്പലാക്രമണം
Another Ship Burns in Strait of Hormuz: അമേരിക്കയും ഇറാനും തമ്മില്‍ പുതിയ ആക്രമണങ്ങള്‍ ഉണ്ടായതിന് പിന്നാലെയാണ് കപ്പലിന് തീപിടിച്ചത്. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല. ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ഒമാനടുത്തുള്ള മറ്റൊരു വഴി കപ്പലുകള്‍ തിരഞ്ഞെടുക്കണമെന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു.
ടെഹ്‌റാന്: ജോര്‍ദാനെ ലക്ഷ്യമാക്കി ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേല്‍. കഴിഞ്ഞ ദിവസവും ഇറാന്‍ ജോര്‍ദാനില്‍ മിസൈല്‍ ആക്രമണം നടത്തിയെന്നും ഇത് ഇസ്രായേലിലേക്ക് വ്യാപിക്കാനുള്ള സാധ്യതയുണ്ടെങ്കിലും സൈന്യം മുന്നറിയിപ്പ് നല്‍കുന്നു. ജോര്‍ദാനിലെ തുറമുഖ നഗരമായ അഖാബയെ ലക്ഷ്യം വെച്ചുള്ള ഇറാന്റെ മിസൈലാക്രമണം ഇസ്രായേലിന് ഭീഷണി ഉയര്‍ത്തുമെന്നാണ് സൈന്യം പറയുന്നത്.
ആവശ്യമെങ്കില്‍ ഉടന്‍ പ്രത്യാക്രമണം നടത്താന്‍ തങ്ങളുടെ സൈന്യം തയാറാണെന്നും ഇസ്രായേല്‍ പറഞ്ഞു. മേഖലയില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാല്‍ രാജ്യത്ത് വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുകയാണ്. ആക്രമണം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുക്ക് പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ഇസ്രായേല്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഹോര്‍മുസില്‍ കപ്പലിന് തീപിടിച്ചു
ഒമാന്‍ തീരപ്രദേശത്തിനടുത്തുള്ള ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് കപ്പലിന് തീപിടിച്ചതായി ബ്രിട്ടീഷ് സൈന്യം അറിയിച്ചു. അമേരിക്കയും ഇറാനും തമ്മില്‍ പുതിയ ആക്രമണങ്ങള്‍ ഉണ്ടായതിന് പിന്നാലെയാണ് കപ്പലിന് തീപിടിച്ചത്. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല. ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ഒമാനടുത്തുള്ള മറ്റൊരു വഴി കപ്പലുകള്‍ തിരഞ്ഞെടുക്കണമെന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു.
ഇറാനായിരിക്കാം ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. തിങ്കളാഴ്ച പുലര്‍ച്ചെ മറ്റൊരു അമേരിക്കന്‍ സൈനികന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചതിന് പിന്നാലെ, ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് രാജ്യം. ഇതിന് പിന്നാലെ ഇറാന്‍ ജോര്‍ദാനിലേക്ക് മിസൈലുകള്‍ തൊടുത്തു. തുടര്‍ച്ചയായ ഒന്‍പതാം രാത്രിയിലും ഇറാനെതിരെ അമേരിക്ക ആക്രമണം തുടരുകയാണ്. ഇറാനിലെ പാലങ്ങളും വൈദ്യുത സൗകര്യങ്ങളും ലക്ഷ്യം വെച്ചാണ് നിലവിലെ നീക്കം.
Also Read: Iran-US Conflict: ഇറാന് അടിപതറി, തിരിച്ചടി വാക്കിലൊതുങ്ങിയോ? മറുപടി നല്‍കി കുവൈറ്റും ബഹ്‌റൈനും
ഇറാനെ ആക്രമിച്ചതായി ട്രംപ്
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സൈനികരോടുള്ള ആദരസൂചകമായി ടെഹ്‌റാന് നേരെ ശക്തമായ ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകകപ്പ് ഫൈനലില്‍ നിന്ന് വാഷിങ്ടണിലേക്ക് മടങ്ങുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണസംഖ്യ ഒരു പക്ഷെ മൂന്നായിരിക്കാമെന്നും ട്രംപ് പറഞ്ഞു. കൊല്ലപ്പെട്ട സൈനികള്‍ മഹാന്മാരായ ദേശസ്‌നേഹികളാണെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
തുടര്‍ച്ചയായ ഒന്‍പതാം രാത്രിയും ഇറാനെതിരെ സെന്‍കോം ആക്രമണം ആരംഭിച്ചതായി സെന്‍ട്രല്‍ കമാന്‍ഡ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകളെയും സിവിലിയന്‍ നാവികരെയും ആക്രമിക്കാന്‍ ഉപയോഗിക്കുന്ന ഇറാനിയന്‍ സൈനിക ശേഷിയെ തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സെന്‍കോം പറയുന്നു.
ശക്തമായ മറുപടി നല്‍കുമെന്ന് കുവൈറ്റ്
ഇറാന്‍ നടത്തുന്ന ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് കുവൈറ്റ് സായുധ സേനയുടെ ജനറല്‍ സ്റ്റാഫ്. ശത്രുരാജ്യത്തിന്റെ ആക്രമണത്തിന് കുവൈറ്റിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ മറുപടി നല്‍കുമെന്നാണ് മുന്നറിയിപ്പ്. മിസൈലുകളും ഡ്രോണുകളും തടയാനുള്ള നടപടികളും രാജ്യം ആരംഭിച്ചുകഴിഞ്ഞു.
English Summary
Israel has issued a strong warning following Iran’s attacks on Jordan. At the same time, another ship caught fire in the Strait of Hormuz, intensifying concerns over regional security and global shipping. The latest developments have heightened tensions across the Middle East.