AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

UPI In Burj Khalifa: ദുബായ് യാത്രക്കാർക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി യു.പി.ഐ വഴി ബുക്ക് ചെയ്യാം

Planning a Dubai Trip? You Can Now Use UPI for 'At the Top, Burj Khalifa' Bookings: നിയോ പേ, എൻ.പി.സി.ഐ ഇൻ്റർനാഷ്ണൽ പെയ്മെൻ്റ്സ് ലിമിറ്റഡ്, എമാർ എൻ്റർടെയിൻമെൻ്റ്സ് എന്നിവ സംയുക്താമായാണ് പുതിയ പെയ്മെൻ്റ് സംവിധാനം ആവതരിപ്പിച്ചിരിക്കുന്നത്. ഇ കൊമേഴ്സ് ഇടപാടുകൾക്കായി യു.പി.ഐ സ്വീകരിക്കുന്ന യു.എ.ഇയിലെ ആദ്യത്തെ വിനോദസഞ്ചാര കേന്ദ്രമാണ് ബുർജ് ഖലീഫയിലെ അറ്റ് ദ് ടോപ്പ്

UPI In Burj Khalifa: ദുബായ് യാത്രക്കാർക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി യു.പി.ഐ വഴി ബുക്ക് ചെയ്യാം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 29 Jul 2026 | 03:08 PM

ദുബായ് യാത്രയിലെ ഏറ്റവും വലിയ ആകർഷണമാണ് ബുർജ് ഖലീഫ സന്ദർശിക്കുക എന്നത്. ദുബായിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിടുന്ന മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർക്ക് കാര്യങ്ങൾ ഇനി കൂടുതൽ എളുപ്പമാണ്. ബുർജ് ഖലീഫയുടെ അറ്റ് ദി ടോപ്പ് ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ ഇനി യു.പി.ഐ ഉപയോഗിക്കാം. യു.എ.യിൽ എത്തുന്നതിന് മുൻപ് തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്ത് യാത്ര കൃത്യമായി പ്ലാൻ ചെയ്യാൻ ഇത് സഹായിക്കും.

നിയോ പേ, എൻ.പി.സി.ഐ ഇൻ്റർനാഷ്ണൽ പെയ്മെൻ്റ്സ് ലിമിറ്റഡ്, എമാർ എൻ്റർടെയിൻമെൻ്റ്സ് എന്നിവ സംയുക്താമായാണ് പുതിയ പെയ്മെൻ്റ് സംവിധാനം ആവതരിപ്പിച്ചിരിക്കുന്നത്. ഇ കൊമേഴ്സ് ഇടപാടുകൾക്കായി യു.പി.ഐ സ്വീകരിക്കുന്ന യു.എ.ഇയിലെ ആദ്യത്തെ വിനോദസഞ്ചാര കേന്ദ്രമാണ് ബുർജ് ഖലീഫയിലെ അറ്റ് ദ് ടോപ്പ് എന്ന് കമോനികൾ വ്യക്തമാക്കി. ഇതോടെ ഇന്ത്യൻ പ്രവാസികൾക്കും വിനോദ സഞ്ചാരത്തിനായി ഇന്ത്യയിൽ നിന്നും എത്തുന്നവർക്കും തങ്ങൾക്ക് ഇഷ്ടപ്പെട്ട പെയ്മെൻ്റ് രീതി ഉപയോഗിച്ച് ഔദ്യോഗിക വെബ്സൈറ്റ് വഴി എളുപ്പത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും.

2022-ൽ യു.എ.ഇയിൽ ആദ്യമായി ക്യു ആർ കോഡുകൾ അടിസ്ഥാനമാക്കിയുള്ള യു.പി.ഐ പെയ്മെൻ്റുകൾ അവതരിപ്പിച്ച നിയോ പേയും എൻ.ഐ.പി.എലും തമ്മിലുള്ള സഹകരണം കൂടുതൽ വിപുലമാവുകയാണ്. ഇന്ത്യൻ യാത്രക്കാർക്ക് കടകളിലും മറ്റു സ്ഥാപനങ്ങളിലും യു.പി.ഐ ഉപയോഗിച്ച് നേരിട്ട് പണമടയ്ക്കാനുള്ള സംവിധാനം നേരത്തെ തന്നെ ലഭ്യമാണ്. ഇപ്പോൾ ഓൺലൈൻ ബുക്കിങ് ഉൾപ്പടെയുള്ള കൂടുതൽ സൗകര്യങ്ങളിലേക്ക് യു.പി.ഐ എത്തുന്നതോടെ ഇന്ത്യയുടെ യു.പി.ഐ സംവിധാനം ഇന്ത്യക്കാർ എറെ ഇഷ്ടപ്പെടുന്ന യു.എ.ഇയിലും കൂടുതൽ സജീവമാാകും.

Also Read: യു.എ.ഇയിലേക്ക് പറക്കുമ്പോൾ പവർബാങ്ക് കയ്യിൽ കരുതാറുണ്ടോ ? ഇക്കാര്യങ്ങൾ നിർബ്ബന്ധമായും അറിഞ്ഞിരിക്കണം !

ഈ പുതിയ കാൽവെയ്പ്പ് കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര നിമിഷമാണെന്ന് നിയോ പേ സി.ഇ.ഒ വിഭോർ മുന്ധാഡ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ പെയ്മെൻ്റ് പ്ലാറ്റ്ഫോമായ യു.പി.ഐ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ ദശലക്ഷക്കണക്കിന് ഇന്ത്യൻ യാത്രികരുടെ യു.എ.ഇ സന്ദർശനം തങ്ങൾ കൂടുതൽ എളുപ്പത്തിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദുബായിലെ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ബുർജ് ഖലീഫയിലെ അറ്റ് ദ ടോപ്പിലേക്ക് ഒരോ വർഷവും ദശലക്ഷക്കണക്കിന് സന്ദർശകരാണ് എത്തുന്നത്. ഇതിൽ വലിയൊരു ശതമാനവും ഇന്ത്യക്കാരാണ്. പുതിയ സംവിധാനം വരുന്നതോടെ ഇന്ത്യൻ സന്ദർശകർക്ക് യു.പി.ഐ ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. സങ്കീർണമായ പെയ്മെൻ്റ് സംവിധാനങ്ങൾ ഒഴിവാക്കുന്നതിലൂടെ യാത്രകൾ കൂടുതൽ ലളിതവും സുഗമവും ആക്കാൻ ഇത് സഹായിക്കും.

English Summary

Indian travelers visiting Dubai can now use UPI to book online tickets for “At the Top, Burj Khalifa.” Enabled by a partnership between NEOPAY, NIPL, and Emaar Entertainment, this marks the first UAE attraction to accept e-commerce UPI payments, offering a seamless and familiar booking experience for Indian tourists.

Follow Us