AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran-US Conflict: ചര്‍ച്ചകള്‍ക്കായി ആക്രമണം അവസാനിപ്പിച്ച് ട്രംപ്; ചെറുത്തുനില്‍ക്കാന്‍ ഹിസ്ബുള്ളയ്ക്ക് മൊജ്തബയുടെ നിര്‍ദേശം

Trump Ends Attacks to Push Peace Talks: ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മില്‍ ടെഹ്‌റാനില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തിയതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായി പറഞ്ഞു. എന്നാല്‍ ചര്‍ച്ചകളില്‍ ഫലപ്രദമായ തീരുമാനത്തില്‍ എത്തിച്ചേരാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം.

Iran-US Conflict: ചര്‍ച്ചകള്‍ക്കായി ആക്രമണം അവസാനിപ്പിച്ച് ട്രംപ്; ചെറുത്തുനില്‍ക്കാന്‍ ഹിസ്ബുള്ളയ്ക്ക് മൊജ്തബയുടെ നിര്‍ദേശം
ഡൊണാൾഡ് ട്രംപ്Image Credit source: PTI
Shiji M K
Shiji M K | Published: 27 Jul 2026 | 06:15 AM

വാഷിങ്ടണ്‍: നയതന്ത്ര ശ്രമങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതിനായി ഇറാനെതിരെയുള്ള ആക്രമണം താത്കാലികമായി അവസാനിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തുടര്‍ച്ചയായ രണ്ടാം രാത്രിയിലും യുഎസ് ഇറാന് നേരെ ആക്രമണം നടത്തിയില്ല. ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കുകയാണ് നിലവില്‍ യുഎസ് എന്ന് അംബാസഡര്‍ മൈക്ക് വാള്‍ട്ട്‌സ് പ്രതികരിച്ചു. പ്രത്യാക്രമണം നിര്‍ത്തിവെച്ചതായി ഇറാന്‍ സൈനിക വക്താവും പറഞ്ഞു.

രണ്ടാഴ്ചയോളം നീണ്ടുനിന്ന യുഎസ് ആക്രമണങ്ങള്‍ക്കും പ്രത്യാക്രമണങ്ങള്‍ക്കുമാണ് ഇപ്പോള്‍ താത്കാലിക വിരാമം. ശത്രു രാജ്യത്തിന് നേരെ നടത്തുന്ന സൈനിക നടപടികള്‍ യുദ്ധോപകരണങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തുന്നുണ്ട്, മാത്രമല്ല രാജ്യത്തിന്റെ സമ്പത്ത് ചോര്‍ത്തിക്കളയുമെന്ന മുന്നറിയിപ്പും ഉദ്യോദസ്ഥര്‍ ട്രംപിന് നല്‍കിയതായാണ് വിവരം. ഇതേതുടര്‍ന്നാണ് താത്കാലികമായി ആക്രമണം നിര്‍ത്തിവെക്കാന്‍ ട്രംപ് തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മില്‍ ടെഹ്‌റാനില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തിയതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായി പറഞ്ഞു. എന്നാല്‍ ചര്‍ച്ചകളില്‍ ഫലപ്രദമായ തീരുമാനത്തില്‍ എത്തിച്ചേരാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം.

ജൂലൈ ആദ്യത്തോടെ യുഎസും ഇറാനും തമ്മില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നതിന് പ്രധാന കാരണമായത് ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണങ്ങളെ ചൊല്ലിയുള്ള തര്‍ക്കമാണ്. സൈനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നതിനും കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമായി ഇറാനും യുഎസും തമ്മില്‍ ജൂണില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു. ഇതുപ്രകാരം 60 ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറില്‍ എത്തുമെന്നായിരുന്നു നിബന്ധന. എന്നാല്‍ അതുണ്ടായില്ല, ഹോര്‍മുസിനെ ചൊല്ലി വീണ്ടും യുദ്ധം ആരംഭിച്ചു.

ലോകത്തിലെ എണ്ണ, ദ്രവീകൃത പ്രകൃതിവാതകം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ കടന്നുപോകുന്ന പ്രധാന ജലപാതയായ ഹോര്‍മുസ് കടലിടുക്കിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വരും ആഴ്ചകളില്‍ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ കാണുമെന്ന് യുകെയിലെ പുതിയ പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിങ് പറയുന്നു.

Also Read: West Asia Conflict: ഇറാനിൽ ട്രംപിന്റെ യു-ടേൺ, 13 ദിവസത്തെ ആക്രമണത്തിന് ശേഷം പിന്മാറ്റം

പ്രതിരോധം തീര്‍ക്കണമെന്ന് മൊജ്തബ

ലെബനനിലെ ഹിസ്ബുള്ള പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിരോധം ഒരു തന്ത്രപരമായ ഉത്തരവായി ടെഹ്‌റാന്‍ കണക്കാക്കുന്നു എന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി. യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസുമായി സംഭവിക്കുന്ന ഏതൊരു കാറിലും ലെബനനെതിരെയുള്ള ഇസ്രായേലിന്റെ ആക്രമണം സമ്പൂര്‍ണമായും നിരുപാധികമായും അവസാനിപ്പിക്കണമെന്ന വ്യവസ്ഥ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഹിസ്ബുള്ളയുടെയും ലെബനന്റെയും പ്രാദേശിക സമഗ്രത സംരക്ഷിക്കുന്നത് ഒരു തന്ത്രപരമായിട്ടുള്ള ഉത്തരവാദത്തമായാണ് ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക് കാണുന്നത്. യുഎസിനെതിരായ അടിച്ചേല്‍പ്പിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏതൊരു കരാറിലും ലെബനനെതിരായ ഇസ്രായേലി ആക്രമണം അവസാനിപ്പിക്കുന്നതും ഉള്‍പ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിഹാദും ചെറുത്തുനില്‍പ്പും അല്ലാതെ മറ്റൊരു വഴിയും മുന്നിലില്ല, സത്യത്തിന് വേണ്ടി പോരാടുന്നവര്‍ക്ക് തുടര്‍ച്ചയായ ചെറുത്തുനില്‍പ്പ് ആത്യന്തികമായി ദൈവിക വിജയമാണെന്നും മൊജ്തബ ഖമേനി അഭിപ്രായപ്പെട്ടു.

English Summary

US President Donald Trump has halted military strikes to facilitate negotiations with Iran amid escalating regional tensions. Meanwhile, Mojtaba Khamenei has reportedly urged Hezbollah to continue resisting pressure. The developments have added a new dimension to the ongoing Middle East conflict, with diplomatic efforts and security concerns unfolding simultaneously.

Follow Us