AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

Indian Sailor Killed in Commercial Ship Attack in Black Sea; MEA Condemns Strike: വാണിജ്യ കപ്പലുകളെ ലക്ഷ്യവെച്ചുള്ള ആക്രമണങ്ങളെയും നിഷ്കളങ്കരായ ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതിനെയും ഇന്ത്യ ശക്തമായി അപലപിക്കുന്നു എന്ന് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സ്വതന്ത്രമായ സമുദ്രഗതാഗതത്തിനും അന്താരാഷ്ട്ര വാണിജ്യത്തിനും നേരെ ഉയരുന്ന ഭീഷണികൾ ആശങ്കാജനകമാണ്. സമുദ്രഗതാഗതത്തിൻ്റെ സുരക്ഷയും സുഗമമായ ആഗോള വാണിജ്യവും ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു

കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
പ്രതീകാത്മക ചിത്രംImage Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Published: 25 Jul 2026 | 06:29 AM

ന്യൂഡൽഹി: കരിങ്കടലിലൂടെ യാത്ര ചെയ്യുകയായിരുന്ന വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 18-നാണ് എം.വി ഒമോർഫിഎന്ന കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. നാവികർക്കും സമുദ്രഗതാഗതത്തിനും നേരെയുള്ള ഇത്തരം ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. സംഭവത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തിയൊട്ടുണ്ട്.

റഷ്യൻ സമുദ്രാതിർത്തിക്കുള്ളിൽ വെച്ചാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. സംഭവസമയത്ത് മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 10 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. മറ്റ് രണ്ട് ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ബന്ധപ്പെട്ട അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നും, മരിച്ചയാളുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സർക്കാർ അറിയിച്ചു.

വാണിജ്യ കപ്പലുകളെ ലക്ഷ്യവെച്ചുള്ള ആക്രമണങ്ങളെയും നിഷ്കളങ്കരായ ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതിനെയും ഇന്ത്യ ശക്തമായി അപലപിക്കുന്നു എന്ന് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സ്വതന്ത്രമായ സമുദ്രഗതാഗതത്തിനും അന്താരാഷ്ട്ര വാണിജ്യത്തിനും നേരെ ഉയരുന്ന ഭീഷണികൾ ആശങ്കാജനകമാണ്. സമുദ്രഗതാഗതത്തിൻ്റെ സുരക്ഷയും സുഗമമായ ആഗോള വാണിജ്യവും ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Also Read: Iran-US Conflict: നാശനഷ്ടങ്ങള്‍ നികത്താന്‍ ഇറാന്റെ സ്വത്തുക്കള്‍ തന്നെ ഉപയോഗിക്കുമെന്ന് ട്രംപ്; വീണ്ടും ആക്രമണം

ജൂലൈ 19-ന് ഉക്രെയ്ൻ തീരത്ത് എം.വി ഗോൾഡൻ ലിയോ എന്ന വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് ഇന്ത്യക്കാർ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ആ സംഭവത്തിന് പിന്നാലെ റഷ്യൻ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, കരിങ്കടലിൽ സർവീസ് നടത്തുന്ന ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്കും ഇന്ത്യക്കാരായ ജീവനക്കാരുള്ള മറ്റ് കപ്പലുകൾക്കും വ്യാഴാഴ്ച ഇന്ത്യ പ്രത്യേക സുരക്ഷാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

റഷ്യ-ഉക്രെയ്ൻ സംഘർഷം രൂക്ഷമായതിന് പിന്നാലെയാണ് കരിങ്കടലിലും വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ തുടർക്കഥയായത്..ഇറൻ- അമേരിക്ക സംഘർഷങ്ങളെ തുടർന്ന് ഹോർമൂസിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ നിരവധി ഇന്ത്യൻ നാവികർക്കാണ് ഇതിനോടകം ജീവൻ നഷ്ടമായത്. ഇതോടെ ഹോർമൂസ് വഴിയുള്ള കപ്പൽ ഗതാഗതത്തിൽ നിന്ന് ഇന്ത്യൻ നാവികരെയും ജീവനക്കാരെയും താൽക്കാലികാമായി ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ കപ്പൽ കമ്പനികൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിരുന്നു.

English Summary

One Indian national was killed and two survived after the commercial vessel MV OMORFI was attacked in the Black Sea. India’s Ministry of External Affairs strongly condemned the strike, calling it a severe threat to maritime security, and issued a safety advisory for Indian seafarers in the region

Follow Us