AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

പ്രവാസി മലയാളികളുടെ ശ്രദ്ധയ്ക്ക്: പാൻ കാർഡ് അസാധുവായോ? എൻ.ആർ.ഐ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ചിലപ്പോൾ പണികിട്ടും!

Avoid Higher TDS: How NRIs in UAE Can Reactivate Their PAN Cards:: പാൻ പ്രവർത്തന രഹിതമായാൽ കാർഡ് റദ്ദാക്കി എന്ന് അർത്ഥമില്ല. എന്നാൽ ആദായ ബികുതി ഫയൽ ചെയ്യുന്ന സമയത്ത് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. ടാക്സ് റീഫണ്ടുകൾ തടഞ്ഞുവെക്കപ്പെട്ടേക്കാം. ഉയർന്ന നിരക്കിലായിരിക്കും ടി.ഡി.എസ് ഈടാക്കുക. ടി.സി.എസും ഉയർന്ന നിരക്കിൽ തന്നെ ഈടാക്കും. സാമ്പത്തിക ഇടപാടുകളിലും കാലതാസവും നേരിടാം. അധികമായി ഈടാക്കിയ ടി.ഡി.എസ് പിന്നീട് ഐ.ടി.ആർ വഴി തിരികെ ക്ലെയിം ചെയ്യാമെങ്കിലും, പാൻ കാർഡ് പ്രവർത്തനരഹിതമാണെങ്കിൽ റീഫണ്ട് ലഭിക്കുന്നത് വൈകും

പ്രവാസി മലയാളികളുടെ ശ്രദ്ധയ്ക്ക്: പാൻ കാർഡ് അസാധുവായോ? എൻ.ആർ.ഐ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ചിലപ്പോൾ പണികിട്ടും!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Updated On: 24 Jul 2026 | 01:06 PM

യു.എ.ഇയിലുള്ള പ്രവാസികൾ ഇന്ത്യയിലെ തങ്ങളുടെ പാൻ കാർഡ് വിവരങ്ങളിൽ റെസിഡൻഷ്യൽ സ്റ്റാറ്റസ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക വളരെ പ്രധാനമാണ്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുൻപോ, ഇന്ത്യയിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് മുൻപോ ഇക്കാര്യം ഉറപ്പാക്കേണ്ടതുണ്ട്. പാൻ കാർഡിലെ വ്യക്തിഗത വിവരങ്ങളും റെസിഡൻഷ്യൽ സ്റ്റാറ്റസും അതത് സമയങ്ങളിൽ കൃത്യമായി മാറ്റം വരുത്തണം. ഇല്ലെങ്കിൽ പല സേവനങ്ങളിലും തടസ്സങ്ങൾ നേരിട്ടേക്കാം.

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി 2023 ജൂൺ 30 ആയിരുന്നു. ഇത് ചെയ്യാത്തവരുടെ പാൻ കാർഡുകൾ 2023 ജൂലൈ 1 മുതൽ പ്രവർത്തനരഹിതമാക്കിയിരുന്നു. എന്നാൽ പ്രവാസികൾക്ക് പാൻ-ആധാർ ബന്ധിപ്പിക്കുന്നതിൽ ഇളവുണ്ട്. എന്നിട്ടും ചില പ്രവാസികളുടെ പാൻ കാർഡുകൾ അസാധുവായി. ആദായനികുതി വകുപ്പിൻ്റെ രേഖകളിൽ ഇവർ പ്രവാസികളാണെന്ന് രേഖപ്പെടുത്താത്തതാണ് ഇതിന് കാരണം.

പാൻ പ്രവർത്തന രഹിതമായാൽ കാർഡ് റദ്ദാക്കി എന്ന് അർത്ഥമില്ല. എന്നാൽ ആദായ ബികുതി ഫയൽ ചെയ്യുന്ന സമയത്ത് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. ടാക്സ് റീഫണ്ടുകൾ തടഞ്ഞുവെക്കപ്പെട്ടേക്കാം. ഉയർന്ന നിരക്കിലായിരിക്കും ടി.ഡി.എസ് ഈടാക്കുക. ടി.സി.എസും ഉയർന്ന നിരക്കിൽ തന്നെ ഈടാക്കും. സാമ്പത്തിക ഇടപാടുകളിലും കാലതാസവും നേരിടാം. അധികമായി ഈടാക്കിയ ടി.ഡി.എസ് പിന്നീട് ഐ.ടി.ആർ വഴി തിരികെ ക്ലെയിം ചെയ്യാമെങ്കിലും, പാൻ കാർഡ് പ്രവർത്തനരഹിതമാണെങ്കിൽ റീഫണ്ട് ലഭിക്കുന്നത് വൈകും.

Also Read: Dubai Trip Planning: ദുബായിലേക്ക് ഒരു യാത്ര പോയാലോ? നോമിനേറ്റ് ചെയ്താൽ പ്രവാസികൾക്കും വമ്പൻ നേട്ടം; കൂടുതൽ അറിയൂ !

പാൻ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

ആദായനികുതി വകുപ്പിൻ്റെ ഇ-ഫയലിംഗ് പോർട്ടലിൽ സന്ദർശിച്ച്ൻ പാൻ വെരിഫൈ ചെയ്യാനാകും. വെബ്സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം പാൻ കാർഡ് പ്രവർത്തനക്ഷമമാണോ എന്ന് നോക്കുക. പാൻ-ആധാർ ബന്ധിപ്പിച്ചിട്ടുണ്ടോ എന്നും. പ്രൊഫൈലിലെ റെസിഡൻഷ്യൽ സ്റ്റാറ്റസും പരിഷോധിക്കുക. അടുത്തിടെ സമർപ്പിച്ച ഐ.ടി.ആറിലെ റെസിഡൻഷ്യൽ സ്റ്റാറ്റസും ഇതിലൂടെ പരിശോധിച്ച് ഉറപ്പുവരുത്താനാകും

എൻ.ആർ.ഐ സ്റ്റാറ്റസ് എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

എൻ.ആർ.ഐ സ്റ്റാറ്റസ് രേഖപ്പെടുത്താത്തത് കാരണം പാൻ പ്രവർത്തനരഹിതമായിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ജൂറിസ്ഡിക്ഷണൽ അസസ്സിങ് ഓഫീസറുമായി ബന്ധപ്പെടുക. ടാക്സ് പോർട്ടലിൽ നിന്ന് തന്നെ ഓഫീസറുടെ വിവരങ്ങൾ ലഭിക്കും. റെസിഡൻഷ്യൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്നതിനായി ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കുക. പാൻ കാർഡിൻ്റെ പകർപ്പ്, പാസ്‌പോർട്ട്. യു.എ.ഇ റസിഡൻസ് വിസ അല്ലെങ്കിൽ എമിറേറ്റ്സ് ഐഡി, വിദേശത്ത് ചിലവഴിച്ച സമയം തെളിയിക്കുന്ന രേഖകൾ, ഒ.സി.ഐ സർട്ടിഫിക്കറ്റ് എന്നീ രേഖകളാണ് സമർപ്പിക്കേണ്ടത്. പ്രവർത്തനരഹിതാമായ പാൻ കാാർഡ് ഓപ്പറേറ്റിവാക്കുന്നതിന് ജൂറിസ്റ്റിക്ഷണൽ അസസ്സിങ് ഓഫീസർക്ക് നേരിട്ട് അപേക്ഷ സമാർപ്പിക്കേണ്ടതായി വരും

English Summary

UAE expats must update their residential status to ‘NRI’ in the Indian Income Tax database to avoid their PAN cards becoming inoperative. An inactive PAN leads to higher TDS/TCS rates and delayed refunds. Expats should verify their status online and submit necessary documents to their Jurisdictional Assessing Officer for reactivation.

Follow Us