AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

പൈപ്പ് ലൈനുകളും, പുതിയ തുറമുഖവും; ഹോർമൂസ് പ്രതിസന്ധിയെ മറികടക്കാൻ പദ്ധതികളുമായി അറബ് രാജ്യങ്ങൾ

Bypassing Hormuz: How Arab States are Building Pipelines and Ports to Secure Oil Trade: ആഗോള ഊർജ്ജ വിതരണത്തിൽ സ്വാധീനം ചെലുത്താനുള്ള ഇറാൻ്റെ കഴിവ് പരിമിതപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംഘർഷങ്ങൾക്ക് മുൻപ്, ലോകത്തിലെ എണ്ണ നീക്കത്തിൻ്റെ അഞ്ചിലൊന്നും ഈ കടലിടുക്കിലൂടെയാണ് നടന്നിരുന്നത്. എന്നാൽ ഹോർമൂസ് ഉപയോഗിക്കുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാൻ ഇറാൻ ഇതിനോടകം പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്

പൈപ്പ് ലൈനുകളും, പുതിയ തുറമുഖവും; ഹോർമൂസ് പ്രതിസന്ധിയെ മറികടക്കാൻ പദ്ധതികളുമായി അറബ് രാജ്യങ്ങൾ
ഹോര്‍മുസ് കടലിടുക്ക്‌ Image Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 16 Jul 2026 | 03:23 PM

ഹോർമൂസ് കടലിടുക്കിൽ നിയന്ത്രണങ്ങൾ തുടർന്നാലും അതിനെ മറികടക്കാൻ പുതിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പദ്ധതിയിട്ട് അറബ് രാജ്യങ്ങൾ നിലവിൽ നിർമ്മാണം നടക്കുന്നതും, പുതുതായി പദ്ധതിയിടുന്നതുമായ പപ്പുലൈനുകൾ മുതൽ പുതിയ തുറമുഖത്തിൻ്റെ നിർമ്മാണം ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളെ കുറിച്ചാണ് അറബ് രാജ്യങ്ങൾ ആലോചിക്കുന്നത്.

ആഗോള ഊർജ്ജ വിതരണത്തിൽ സ്വാധീനം ചെലുത്താനുള്ള ഇറാൻ്റെ കഴിവ് പരിമിതപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംഘർഷങ്ങൾക്ക് മുൻപ്, ലോകത്തിലെ എണ്ണ നീക്കത്തിൻ്റെ അഞ്ചിലൊന്നും ഈ കടലിടുക്കിലൂടെയാണ് നടന്നിരുന്നത്. എന്നാൽ ഹോർമൂസ് ഉപയോഗിക്കുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാൻ ഇറാൻ ഇതിനോടകം പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം പ്രതിസന്ധികളെ മറികടക്കാനാണ് ഗൾഫ് രാജ്യങ്ങൾ വിവിധ പദ്ധതികളിലൂടെ ശ്രമിക്കുന്നത്.

ഹോർമുസ് വഴിയുള്ള എണ്ണ നീക്കം കുറയ്ക്കുന്നതിനായി യു.എ.ഇയും ഇറാഖും ഇതിനകം തന്നെ പ്രധാന പൈപ്പ് ലൈൻ പദ്ധതികളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. സൗദി അറേബ്യയും സമാനമായ വികസന പദ്ധതികൾ ആലോചിക്കുകയാണ്. ഹോർമുസിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ പുതിയ തുറമുഖം നിർമ്മിക്കുന്നതും യു.എ.ഇയുടെ ആലോചനയിലുണ്ട്.

2027 അവസാനത്തോടെ ഗൾഫിലെ എണ്ണ കയറ്റുമതിയുടെ 45 ശതമാനത്തോളം പൈപ്പ് ലൈനുകൽ വഴിയാകുമെന്നാണ് ഗോൾഡ്മാൻ സാച്ച്സ് അനലിസ്റ്റായ അലക്സാൻഡ്ര പോളസ് പറയുന്നത്. 2028 അവസാനത്തോടെ പ്രതിദിനം 7.3 ദശലക്ഷം ബാരൽ എണ്ണ ഹോർമൂസിനെ ഒഴിവാക്കി ബദൽ പാതകളിലൂടെ കടന്നുപോകാനാകുമെന്നും, ഗൾഫിലെ എണ്ണ കയറ്റുമതിയുടെ 60 ശതമാനവും ഹോർമുസിനെ ആശ്രയിക്കാതെ തന്നെ നടക്കുമെന്നും ഗോൾഡ്മാൻ സാച്ച്സ് കണക്കാക്കുന്നു.

Also Read: ഹോര്‍മുസില്‍ കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍; ആശങ്കയിലാഴ്ത്തി കണക്കുകള്‍

പദ്ധതികൾ വേഗത്തിലാക്കി യു.എ.ഇ

യു.എ.ഇയുടെ വെസ്റ്റ്-ഈസ്റ്റ് പൈപ്പ് ലൈൻ പദ്ധതിയുടെ പകുതിയോളം ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. 2027-ഓടെ പദ്ധതി പൂർത്തിയാക്കാനാണ് കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിലുള്ള ഫുജൈറ പൈപ്പ് ലൈനിന് സമാന്തരമായി പോകുന്ന 252 മൈൽ ദൈർഘ്യമുള്ള ഈ പുതിയ പൈപ്പ് ലൈൻ പ്രവർത്തനക്ഷമമാകുന്നതോടെ, യു.എ.ഇയുടെ കരമാർഗ്ഗമുള്ള കയറ്റുമതി പ്രതിദിനം 3.6 ദശലക്ഷം ബാരലായി ഉയരും.

പൈപ്പ് ലൈനുകൾക്ക് പുറമെ, ഹോർമുസ് കടലിടുക്കിൻ്റെ അറബിക്കടൽ ഭാഗത്ത് ഒരു പുതിയ തുറമുഖവും കണ്ടെയ്നർ ടെർമിനലും നിർമ്മിക്കാൻ യു.എ.ഇ പദ്ധതിയിടുന്നുണ്ട്. കടലിടുക്കിലൂടെ കടന്നുപോകാതെ തന്നെ ഈ മേഖലയിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനുള്ള മറ്റൊരു പാതയായി ഈ പുതിയ സൗകര്യം മാറും.

മാറ്റത്തിനൊരുങ്ങി ഇറാഖും സൗദി അറേബ്യയും

ജോർദാൻ, സിറിയ, തുർക്കി എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന 435 മൈൽ ദൈർഘ്യമുള്ള ബസ്ര-ഹദീത പൈപ്പ് ലൈൻ്റെ നിർമ്മാണം ഇറാഖും ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം 2.5 ദശലക്ഷം ബാരൽ എണ്ണ കൊണ്ടുപോകാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെങ്കടലിലേക്കുള്ള ക്രൂഡ് ഓയിൽ പൈപ്പ് ലൈനിൻ്റെ ശേഷി പ്രതിദിനം 9 ദശലക്ഷം ബാരലായി വർധിപ്പിക്കാനുള്ള പദ്ധതികൾ സൗദി അറേബ്യയും പരിഗണിക്കുകയാണ്.

English Summary

Even if restrictions continue in the Strait of Hormuz, Arab countries are planning to build new infrastructure to overcome it. Arab countries are considering infrastructure developments, including the construction of new ports, and pipelines

Follow Us