AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

അപേക്ഷകളിൽ ഈ പിഴവുകൾ ഉണ്ടോ? യു.എ.ഇയിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

Booking an Indian Passport Appointment in UAE? Don't Make This Simple Mistake: ജൂലൈ 22 മുതൽ കോൺസുലാർ സേവനങ്ങളുടെ ചുമതല അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനാണ് ഔദ്യോഗികമായി നൽകിയിരിക്കുന്നത്. പുതിയ സംവിധാനം അനുസരിച്ച് പാസ്‌പോർട്ട്, വിസ, കോൺസുലാർ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കുള്ള അപ്പോയിൻമെൻ്റുകൾ consularsevainuae.com എന്ന വെബ്സൈറ്റ് വഴിയാണ് എടുക്കേണ്ടത്

അപേക്ഷകളിൽ ഈ പിഴവുകൾ ഉണ്ടോ? യു.എ.ഇയിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 25 Jul 2026 | 09:18 AM

ദുബായ്: യു.എ.ഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലാർ സേവനങ്ങൾക്കായി അപേക്ഷിക്കുന്നവർ അപ്പോയിൻമെൻ്റ് എടുക്കുമ്പോൾ സ്വന്തം ഇമെയിൽ വിലാസവും ഫോൺ നമ്പറും തന്നെ നൽകണമെന്ന മുന്നറിയിപ്പുമായി അധികൃതർ. അപേക്ഷയിലെ വിവരങ്ങളിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടായാൽ അപേക്ഷ വൈകുകയോ നിരസിക്കപ്പെടുകയോ ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ ഐ.സി.എ.സി പോർട്ടലിലാണ് ഈ നിർദ്ദേശം നൽകിയിട്ടുള്ളത്.

അപ്പോയിൻമെൻ്റ് ബുക്ക് ചെയ്യുമ്പോൾ നൽകുന്ന ഇമെയിൽ ഐഡിയും ഫോൺ നമ്പറും അപേക്ഷകൻ്റേത് തന്നെയായിരിക്കണം. വിസ സെൻ്ററുകളിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഈ വിവരങ്ങൾ കൃത്യമായി പരിശോധിക്കും. നാൽകിയ വിവരങ്ങളിലോ രേഖകളിലോ പിഴവുണ്ടെങ്കിൽ സേവനം തടസ്സപ്പെട്ടേക്കാം. അതിനാൽ അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപായി വിവരങ്ങൾ കൃത്യമാണോ എന്ന് പരിശോധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ജൂലൈ 22 മുതൽ കോൺസുലാർ സേവനങ്ങളുടെ ചുമതല അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനാണ് ഔദ്യോഗികമായി നൽകിയിരിക്കുന്നത്. പുതിയ സംവിധാനം അനുസരിച്ച് പാസ്‌പോർട്ട്, വിസ, കോൺസുലാർ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കുള്ള അപ്പോയിൻമെൻ്റുകൾ consularsevainuae.com എന്ന വെബ്സൈറ്റ് വഴിയാണ് എടുക്കേണ്ടത്. ദിവസവും രാവിലെ 9 മണിക്കും രാത്രി 9 മണിക്കുമാണ് പുതിയ സ്ലോട്ടുകൾ ലഭ്യമാകുക.

Also Read: പ്രവാസി മലയാളികളുടെ ശ്രദ്ധയ്ക്ക്: പാൻ കാർഡ് അസാധുവായോ? എൻ.ആർ.ഐ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ചിലപ്പോൾ പണികിട്ടും!

കുടുംബാംഗങ്ങൾക്ക് വേണ്ടിയാണ് അപ്പോയിൻമെൻ്റ് എടുക്കുന്നത് എങ്കിൽ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് അപേക്ഷകനുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. ഇതിനായി ആവശ്യമായ എല്ലാ രേഖകളും കൈവശം വെക്കണമെന്നും പോർട്ടലിൽ നൽകിയ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണമെന്നും പ്രത്യേകം അറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം യു.എ.ഇയിൽ ഉടനീളം 16 പുതിയ ഐ.സി.എ.സി കേന്ദ്രങ്ങളാണ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. മുൻകൂട്ടി ബുക്ക് ചെയ്ത അപ്പോയിൻമെൻ്റുകൾ വഴിയാണ് ഇവിടെ സേവനങ്ങൾ നൽകുന്നത്. എന്നാൽ തത്കാൽ അപേക്ഷകർ, നവജാത ശിശുക്കളുടെ മാതാപിതാക്കൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് മുൻകൂർ ബുക്കിംഗ് ഇല്ലാതെ തന്നെ നേരിട്ടെത്തി സേവനങ്ങൾ നേടാനാകും അൽ ദാന, അൽ റീം, മുസഫ, അൽ ഐൻ, ഗയാത്തി, മദീനത്ത് സായിദ്, ബർ ദുബായ്, ദുബായ് ഇൻവെസ്റ്റ്മെൻ്റ് പാർക്ക്, അൽ മജാസ്, റോള, അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ, ഖോർഫക്കാൻ, കൽബ, റാസൽഖൈമ എന്നിവിടങ്ങളിലാണ് അൽഹിന്ദ് സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

English Summary

Indian expats in the UAE must use their personal email IDs and phone numbers when booking passport or visa appointments through the new Indian Consular Application Centres (ICAC). Authorities warned that mismatched contact details could lead to delays or application rejections. Additionally, those booking appointments for relatives must provide valid proof of relationship during submission.

Follow Us