AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran-US Conflict: ആണവ ശേഖരം ഒളിപ്പിച്ച് ഇറാന്‍, പിക്കാകസിലേക്ക് മാറ്റി; 11ാം രാത്രിയും യുഎസ് ആക്രമണം

US Airstrikes Continue for 11 Nights in Iran: 2025 ജൂണ്‍ 12ന് നടന്ന സംഘര്‍ഷത്തിന്, മാസങ്ങള്‍ക്ക് ശേഷമാണ് ഇറാന്‍ ആണവ സെന്‍ട്രിഫ്യൂജുകള്‍ പിക്കാകസിലേക്ക് മാറ്റിയതെന്നാണ് ഇസ്രായേല്‍ ഇന്റലിജന്‍സ് കണ്ടെത്തല്‍. അന്ന് യുഎസും ഇസ്രായേലും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു.

Iran-US Conflict: ആണവ ശേഖരം ഒളിപ്പിച്ച് ഇറാന്‍, പിക്കാകസിലേക്ക് മാറ്റി; 11ാം രാത്രിയും യുഎസ് ആക്രമണം
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Updated On: 22 Jul 2026 | 06:17 AM

ടെഹ്‌റാന്‍: ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ നതാന്‍സിന് സമീപമുള്ള പിക്കാകസ് പര്‍വതത്തിലേക്ക് മാറ്റി ഇറാന്‍. കനത്ത സുരക്ഷയുള്ള ഭൂഗര്‍ഭ സമുച്ചയമാണ് പിക്കാകസ്. തുടര്‍ച്ചയായ പതിനൊന്നാം രാത്രിയിലും യുഎസ് ഇറാനില്‍ ആക്രമണം തുടരുന്നതിനിടെയാണ് ആണവ സെന്‍ട്രിഫ്യൂജുകള്‍ മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. പിക്കാകസ് പര്‍വതം ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തങ്ങളുെ അടുത്ത ലക്ഷ്യം പിക്കാകസ് ആയിരിക്കുമെന്നാണ് ട്രംപിന്റെ വാദം.

2025 ജൂണ്‍ 12ന് നടന്ന സംഘര്‍ഷത്തിന്, മാസങ്ങള്‍ക്ക് ശേഷമാണ് ഇറാന്‍ ആണവ സെന്‍ട്രിഫ്യൂജുകള്‍ പിക്കാകസിലേക്ക് മാറ്റിയതെന്നാണ് ഇസ്രായേല്‍ ഇന്റലിജന്‍സ് കണ്ടെത്തല്‍. അന്ന് യുഎസും ഇസ്രായേലും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പിക്കാകസില്‍ ആക്രമണം നടത്താന്‍ ഇരുരാജ്യങ്ങള്‍ക്കും സാധിച്ചില്ല, ഫെബ്രുവരി 28ന് കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ക്ക് വീണ്ടും തുടക്കം കുറിച്ചെങ്കിലും ഇതുവരെ പിക്കാകസിലേക്ക് എത്താന്‍ സൈന്യങ്ങള്‍ക്ക് പറ്റുന്നില്ല.

ആഴത്തില്‍ കുഴിച്ചിട്ടു

2025ലെ സംഘര്‍ഷത്തില്‍ നതാന്‍സിലും ഫോര്‍ഡോയിലും ബോംബാക്രമണം നടന്നിരുന്നു. നിലവില്‍ 300 അടിയിലധികം താഴ്ചയില്‍ ഇവിടങ്ങളില്‍ സെന്‍ട്രിഫ്യൂജുകള്‍ കുഴിച്ചിട്ടിരിക്കുകയാണെന്നാണ് വിവരം. ഏകദേശം 15 മാസമായി പര്‍വതത്തിന് ചുറ്റുമുള്ള ട്രക്കുകളുടെ ചലനങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇസ്രായേല്‍ നിരീക്ഷിച്ച് വരികയാണ്. സെന്‍ട്രിഫ്യൂജുകള്‍ എവിടെ നിന്ന് വന്നുവെന്ന് വ്യക്തമല്ല, എന്നാല്‍ മറ്റ് ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ നിന്ന് അവ മാറ്റി സ്ഥാപിച്ചിരിക്കാമെന്നാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അതേസമയം, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയിലെ ഉദ്യോഗസ്ഥരെ പിക്കാകസ് പരിശോധിക്കാന്‍ ഇതുവരെ ഇറാന്‍ അനുവദിച്ചിട്ടില്ല. കൂടാതെ അതിനകത്ത് എന്താണ് സംഭവിക്കുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. പിക്കാകസില്‍ ആണവ പ്രവര്‍ത്തനം നടത്താന്‍ ഉദ്ദേശിക്കുന്നതായി 2021ല്‍ ഇറാന്‍ ഏജന്‍സിയെ അറിയിച്ചിരുന്നു എന്നാണ് ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ അന്താരാഷ്ട്ര തലത്തിലുള്ള പ്രവേശനത്തിന്റെ അഭാവം, ആഗോള നിരീക്ഷണത്തില്‍ നിന്ന് മറഞ്ഞിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഈ ഭൂഗര്‍ഭ മേഖല ഗുണം ചെയ്യുമോ എന്നത് ആശങ്ക ഉണര്‍ത്തി.

Also Read: Iran-US Conflict: പത്താം രാത്രിയും ഇറാന് സമാധാനമില്ല; പുതിയ ആക്രമണ പരമ്പരയുമായി യുഎസ്‌

പിക്കാകസില്‍ ആക്രമണം നടത്തുമെന്ന് ട്രംപ്

ഇറാന്റെ ഭൂഗര്‍ഭ സമുച്ചയം ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് പിക്കാകസിന്റെ പ്രവേശന കവാടത്തില്‍ തന്നെ ശക്തമേറിയ ആക്രമണം നടത്താനുള്ള സാധ്യത വളരെ കൂടുതലാണ്, അത് വൈകാതെ നടത്തുമെന്നും ട്രംപ് പറഞ്ഞു.

തങ്ങള്‍ ആ മേഖലയില്‍ വേഗം തന്നെ ശക്തമായ ആക്രമണം നടത്തും, സാധാരണയായി സൈനിക ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി വെളിപ്പെടുത്താറില്ല, എന്നാല്‍ അവര്‍ക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ട്രംപ്.

പതിനൊന്നാം രാത്രിയും ആക്രമണം തുടര്‍ന്ന് യുഎസ്

തുടര്‍ച്ചയായ പതിനൊന്നാം രാത്രിയിലും ഇറാനില്‍ ആക്രമണം നടത്തി യുഎസ് സൈന്യം. ആക്രമണം കൂടുതല്‍ ശക്തമാക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ പുതിയ കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ആക്രമണം നടത്തുകയായിരുന്നു. ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രം ലക്ഷ്യമാക്കി യുഎസ് ആക്രമണം നടത്തുമെന്നാണ് വിവരം.

English Summary

Iran has reportedly moved its nuclear centrifuges to Pickaxe Mountain amid the ongoing conflict with the US. The relocation comes as American airstrikes entered their 11th consecutive night, escalating tensions in the Middle East.

Follow Us