UAE 5-Year Tourist Visa: സ്പോൺസർമാർ വേണ്ട; യു.എ.ഇയുടെ 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയെ കുറിച്ച് കൂടുതൽ അറിയു…!
UAE 5-Year Multiple-Entry Tourist Visa: Eligibility, Fees, and Requirements Explained: എന്നാൽ ഈ വിസ ഉപയോഗിച്ച് അഞ്ച് വർഷം തുടർച്ചയായി യു.എ.ഇയിൽ കഴിയാം എന്ന് കരുതരുത്. 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയുടെ നിബന്ധനകൾ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് പുറത്തിറക്കിയിട്ടുണ്ട്
ദുബായ്: സ്പോൺസർമാരുടെ സഹായത്തിനായി ഇൻ കാത്തുനിൽക്കേണ്ട. സ്ഥിരമായി യു.എ.ഇ സന്ദർശിക്കുന്നവർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പുതിയ ടൂറിസ്റ്റ് വിസ ഒരുക്കിയിരിക്കുകയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ പ്രവേശിക്കാൻ അനുമതിയുള്ള ഏത് രാജ്യക്കാർക്കും ഈ വിസ നേടാനകും. ബിസിനസ് ആവശ്യങ്ങൾക്കും, കുടുംബ സന്ദർശനത്തിനുമായി നിരന്തരം യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർക്ക് ഈ വിസ പ്രയോജനപ്പെടുത്താവുന്നതാണ്.
എന്നാൽ ഈ വിസ ഉപയോഗിച്ച് അഞ്ച് വർഷം തുടർച്ചയായി യു.എ.ഇയിൽ കഴിയാം എന്ന് കരുതരുത്. 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയുടെ നിബന്ധനകൾ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് പുറത്തിറക്കിയിട്ടുണ്ട്. വിസയുടെ നിബന്ധനകൾ, ഫീസുകളും മറ്റു ചാർജുകളും, ആർക്കെല്ലാമാണ് വിസയ്ക്ക് യോഗ്യത ഉണ്ടാവുക തുടങ്ങിയ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.
അഞ്ച് വർഷ കാലയളവിൽ വിസ ഉടമകൾക്ക് എത്ര തവണ വേണമെങ്കിലും യു.എ,ഇയിൽ വരികയും മടങ്ങുകയും ചെയ്യാം. ഓരോ സന്ദർശനത്തിലും 90 ദിവസം വരെ യു.എ.ഇയിൽ തങ്ങാനാകും. ഇനി ആവശ്യമെങ്കിൽ ഇത് 90 ദിവസത്തേക്ക് കൂടി നീട്ടാനും അവസരമുണ്ട്. എന്നാൽ ഒരു വർഷത്തിൽ പരമാവധി 180 ദിവസങ്ങൾ മാത്രമാണ് ഈ വിസയിൽ യു.എ.ഇയിൽ തുടരാനാവുക എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
Also Read: പൈപ്പ് ലൈനുകളും, പുതിയ തുറമുഖവും; ഹോർമൂസ് പ്രതിസന്ധിയെ മറികടക്കാൻ പദ്ധതികളുമായി അറബ് രാജ്യങ്ങൾ
വിസയ്ക്ക് അപേക്ഷിക്കുമ്പോൾ പാസ്പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം. പുതുതായി എടുത്ത ഫോട്ടോ, ആരോഗ്യ ഇൻഷുറൻസ് വിവരങ്ങൾ, മടക്കം ഉൾപ്പടെയുള്ള വിമാന ടിക്കറ്റ്, കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റ് എന്നിവ നിർബന്ധമാണ്. വിസക്ക് അപേക്ഷിക്കുന്ന കാലയളവിൽ ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് 4,000 ഡോളറോ അതിന് തുല്യമായ മറ്റ് കറൻസികളോ ഉണ്ടായിരിക്കണം എന്നതും പ്രധാന നിബന്ധനയാണ്.
എങ്ങനെ അപേക്ഷിക്കാം?
യു.എ.ഇയുടെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയും, സ്മാർട്ട് ആപ്ലിക്കേഷനുകൾ വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിന് പുറമെ കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകൾ വഴിയും അപേക്ഷിക്കാം. വിസ ഫീസ്, സർവീസ് ചാർജ്, തിരികെ ലഭിക്കുന്ന ഗ്യാരൻ്റി ഡിപ്പോസിറ്റ് എന്നിവയുൾപ്പെടെ 3,713 ദിർഹമാണ് അപേക്ഷാ ഫീസായി നൽകേണ്ടത്. പ്രത്യേക സാഹചര്യങ്ങളിൽ ഇതിൽ മാറ്റം വന്നേക്കാം. അനുവദിച്ച സമയത്തിൽ കൂടുതൽ രാജ്യത്ത് തങ്ങുന്നില്ലെന്ന് വിസ ഉടമകൾ ഉറപ്പാക്കേണ്ടതുണ്ട്. ട്രാവൽ റിപ്പോർട്ടിലൂടെ ഇത് പരിശോധിക്കാവുന്നതാണ്.
English Summary
The UAE’s GDRFA has detailed the requirements for its self-sponsored, five-year multiple-entry tourist visa. Open to all nationalities, it allows 90-day stays per visit, extendable by another 90 days. Applicants need a $4,000 bank balance, valid health insurance, and must pay Dh3,713 in fees to apply online or via centers.