Namma Metro: നമ്മ മെട്രോയില്‍ പുതിയ ട്രെയിനും സര്‍വീസ് ആരംഭിച്ചു; കാത്തിരിപ്പ് സമയം ഇനി വെറും 6 മിനിറ്റ്‌

Bengaluru Metro Yellow Line 15th Train Update: യെല്ലോ ലൈനിലേക്ക് ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് സിആര്‍ആര്‍സി കണ്‍സോര്‍ഷ്യം വിതരണം ചെയ്ത് പതിനഞ്ചാമത്തെ ട്രെയിനിന്റെ സര്‍വീസ് ഓഗസ്റ്റ് 15നാണ് ആരംഭിച്ചത്. ഈ ട്രെയിനിന്റെ വരവോടെ തിരക്കേറിയ സമയങ്ങളിലുള്ള കാത്തിരിപ്പ് സമയവും ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുന്നു. ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തുമെന്ന് ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Namma Metro: നമ്മ മെട്രോയില്‍ പുതിയ ട്രെയിനും സര്‍വീസ് ആരംഭിച്ചു; കാത്തിരിപ്പ് സമയം ഇനി വെറും 6 മിനിറ്റ്‌

ബെംഗളൂരു മെട്രോ

Published: 

16 Aug 2026 | 08:31 AM

ബെംഗളൂരു യാത്രക്കാരുടെ ദുരിതത്തിന് അറുതി. ആര്‍വി റോഡിനെ ഇലക്ട്രോണിക് സിറ്റിയിലെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്ന ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിലേക്ക് പുതിയ ട്രെയിന്‍ കൂടി ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. പാത തുറന്ന് ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് മറ്റൊരു ട്രെയിനിന്റെ വരവ്. വെറും ഒരു വര്‍ഷത്തിനുള്ളില്‍ 15 ട്രെയിന്‍ സെറ്റുകള്‍ പാതയിലേക്ക് എത്തിക്കാന്‍ സാധിച്ചത് യാത്രാ തിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍).

യെല്ലോ ലൈനിലേക്ക് ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് സിആര്‍ആര്‍സി കണ്‍സോര്‍ഷ്യം വിതരണം ചെയ്ത് പതിനഞ്ചാമത്തെ ട്രെയിനിന്റെ സര്‍വീസ് ഓഗസ്റ്റ് 15നാണ് ആരംഭിച്ചത്. ഈ ട്രെയിനിന്റെ വരവോടെ തിരക്കേറിയ സമയങ്ങളിലുള്ള കാത്തിരിപ്പ് സമയവും ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുന്നു. ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തുമെന്ന് ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

യെല്ലോ ലൈനില്‍ കാത്തിരിപ്പ് സമയം കുറയും

15 ട്രെയിനുകള്‍ ഉള്ളതിനാല്‍, 12 ട്രെയിനുകളുടെ സര്‍വീസ് ആറ് മിനിറ്റ് ഇടവേളയില്‍ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചു. ഒരു ട്രെയിന്‍ സ്‌പെയറായും രണ്ടെണ്ണ അറ്റക്കുറ്റപ്പണികള്‍ക്കായുള്ള സ്‌പെയറായും സൂക്ഷിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യെല്ലോ ലൈനില്‍ നിലവില്‍ തിരക്കേറിയ സമയങ്ങളില്‍ ഏഴ് മിനിറ്റും സാധാരണ സമയങ്ങളില്‍ 10 മിനിറ്റും ഇടവേളയിലാണ് നിലവില്‍ ട്രെയിന്‍ സര്‍വീസുകള്‍.

വര്‍ഷങ്ങളുടെ കാത്തിരിപ്പ്…

വര്‍ഷങ്ങളോളം നീണ്ടുനിന്ന കാത്തിരിപ്പ് അവസാനിപ്പിച്ച് 2025 ഓഗസ്റ്റ് 10നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യെല്ലോ ലൈന്‍ ഉദ്ഘാടനം ചെയ്തത്. പാതയില്‍ വാണിജ്യ സര്‍വീസ് ആരംഭിച്ചെങ്കിലും ട്രെയിനുകളുടെ എണ്ണത്തിലുള്ള കുറവ് കാരണം സര്‍വീസുകള്‍ തമ്മിലുള്ള ഇടവേള 25 മിനിറ്റായി.

Also Read: Namma Metro: തമിഴ്‌നാട് അതിര്‍ത്തി വരെ നമ്മ മെട്രോ സര്‍വീസ്; യെല്ലോ ലൈനിലേക്ക് 9 സ്‌റ്റേഷനുകള്‍ കൂടി

ബെംഗളൂരുവിന്റെ തെക്കന്‍ മേഖലയെ നഗരത്തിലെ പ്രധാന സാങ്കേതിക കേന്ദ്രങ്ങളിലൊന്നായ ഇലക്ട്രോണിക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന ഈ പാതയില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതിന് ശേഷം, യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി. യെല്ലോ ലൈനിലേക്കുള്ള അവസാന ട്രെയിന്‍ സെറ്റ് ജൂലൈ 27നാണ് ടിറ്റാഗഡ് ബിഎംആര്‍സിഎലിന് കൈമാറിയത്.

ഗ്രീന്‍ ലൈനില്‍ ട്രെയിന്‍ ഇന്‍ഡക്ഷന്‍

മെട്രോ ഗ്രീന്‍ ലൈനിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ ഉള്‍പ്പെടുത്താന്‍ ബിഎംആര്‍സിഎല്‍ തീരുമാനിച്ചതായാണ് വിവരം. മെട്രോ കോര്‍പ്പറേഷന് നാല് ഡിസ്റ്റന്‍സ് ടു ഗോ ട്രെയിന്‍ സെറ്റുകള്‍ ലഭിച്ചിരിക്കുകയാണ്. ഇതില്‍ ചൈന റെയില്‍വേ റോളിങ് സ്‌റ്റോക്ക് കോര്‍പ്പറേഷന്‍ നിര്‍മിച്ച ഒരു പ്രോട്ടോടൈപ്പും ഉള്‍പ്പെടുന്നുണ്ട്. 2025 ജനുവരിയിലാണ് ഈ ട്രെയിന്‍ ബെംഗളൂരുവിലെത്തിയത്.

ഓഗസ്റ്റ് 13 മുതല്‍ 14 വരെ ട്രെയിനില്‍ വിവിധ തരത്തിലുള്ള പരിശോധനകള്‍ നടത്തിയതായാണ് വിവരം. സിഗ്നലിങ്, ട്രെയിന്‍ സുരക്ഷ സംവിധാനങ്ങള്‍, അടിയന്തര സ്‌റ്റോപ്പുകള്‍, വേഗത നിയന്ത്രണം, വാതിലുകളുടെ പ്രവര്‍ത്തനം, ട്രെയിനിന്റെ നിര്‍ത്തല്‍ സംവിധാനം, ട്രാക്കിന്റെ കാര്യക്ഷമത എന്നിവയെല്ലാം പരിശോധനയുടെ ഭാഗമായി.

English Summary

Bengaluru Metro has added its 15th train to the Yellow Line. The move is expected to improve passenger convenience during peak hours, with services operating at a frequency of around six minutes.

Loading...
Unable to load recommendations.
Follow Us
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
കരയാതെ സവാള അരിയണോ? ഈ വിദ്യകൾ പരീക്ഷിക്കൂ!
മധുരക്കിഴങ്ങ് പ്രമേഹ രോ​ഗികൾ കഴിക്കാമോ? ശ്രദ്ധിക്കേണ്ടത്
ഹീറോയുടെ ഓഫ്റോഡർ എക്സ്പൾസ് 210
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ