Bengaluru Train: ബെംഗളൂരു ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; ഡിസംബറിൽ സർവീസ് റദ്ദാക്കും, വൈകിയോടുന്ന ട്രെയിനുകളും അറിയാം

Bengaluru Mysuru Trains to Be Cancelled and Delayed in December: ശബരിമല, ക്രിസ്മസ് തിരക്ക് പരിഗണിച്ച് ചില പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് 2027 ജനുവരി വരെ നീട്ടിയിട്ടുണ്ട്. ഇതില്‍ ഹുബ്ബള്ളി-കൊല്ലം, തിരുവനന്തപുരം നോര്‍ത്ത്-ബെംഗളൂരു, ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് റൂട്ടുകളിലെ പ്രത്യേക ട്രെയിനുകളും ഉള്‍പ്പെടുന്നു.

Bengaluru Train: ബെംഗളൂരു ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; ഡിസംബറിൽ സർവീസ് റദ്ദാക്കും, വൈകിയോടുന്ന ട്രെയിനുകളും അറിയാം

ട്രെയിന്‍

Published: 

29 Nov 2026 | 06:26 AM

ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യാന്‍ പദ്ധതിയിടുന്നവര്‍ ശ്രദ്ധിക്കുക. ഡിസംബര്‍ ആദ്യവാരം ഈ റൂട്ടിലെ ചില ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും ഏതാനും സര്‍വീസുകള്‍ വൈകിയോടുകയും ചെയ്യും. ഹെജ്ജാല യാര്‍ഡില്‍ റെയില്‍വേയുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സര്‍വീസുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. റദ്ദാക്കിയതും ഭാഗികമായി റദ്ദാക്കിയതും വൈകിയോടുന്നതുമായ ട്രെയിനുകളുടെ വിവരങ്ങള്‍ അറിയാം.

റദ്ദാക്കുന്ന ട്രെയിനുകള്‍

ഡിസംബര്‍ 1, 7 തീയതികളില്‍ താഴെ പറയുന്ന ട്രെയിനുകളുടെ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.

56265- അരസികെരെ-മൈസൂരു പ്രതിദിന പാസഞ്ചര്‍ ട്രെയിന്‍
56231- മൈസൂരു-എസ്എംവിടി ബെംഗളൂരു പ്രതിദിന പാസഞ്ചര്‍ ട്രെയിന്‍

ഭാഗികമായി റദ്ദാക്കുന്ന സര്‍വീസുകള്‍

ഡിസംബര്‍ 7ന് പുറപ്പെടുന്ന അശോകപുരം-കെഎസ്ആര്‍ ബെംഗളൂരു മെമു ട്രെയിന്‍ (66580) ചന്നപട്ടണത്ത് യാത്ര അവസാനിപ്പിക്കും. ചന്നപട്ടണം-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് ഉണ്ടായിരിക്കില്ല.

ഡിസംബര്‍ 8ന് പുറപ്പെടുന്ന കെഎസ്ആര്‍ ബെംഗളൂരു-അശോകപുരം മെമു ട്രെയിന്‍ (66579) ബെംഗളൂരുവിന് പകരം ചന്നപട്ടണത്തുനിന്നായിരിക്കും യാത്ര ആരംഭിക്കുക.

Also Read: Bengaluru Traffic: ബെംഗളൂരുവിൽ ഗതാഗതക്കുരുക്കിന് പുതിയ പരിഹാരം; കനകപുര റോഡിൽ രണ്ട് ഫ്ലൈഓവറുകൾ

വൈകിയോടുന്ന ട്രെയിനുകള്‍

56232- എസ്എംവിടി ബെംഗളൂരു-മൈസൂരു പ്രതിദിന പാസഞ്ചര്‍ ട്രെയിന്‍ ഡിസംബര്‍ 1ന് 150 മിനിറ്റും ഡിസംബര്‍ 3ന് 75 മിനിറ്റും വൈകിയാകും പുറപ്പെടുക.

പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് നീട്ടി

ശബരിമല, ക്രിസ്മസ് തിരക്ക് പരിഗണിച്ച് ചില പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് 2027 ജനുവരി വരെ നീട്ടിയിട്ടുണ്ട്. ഇതില്‍ ഹുബ്ബള്ളി-കൊല്ലം, തിരുവനന്തപുരം നോര്‍ത്ത്-ബെംഗളൂരു, ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് റൂട്ടുകളിലെ പ്രത്യേക ട്രെയിനുകളും ഉള്‍പ്പെടുന്നു.

യാത്ര പുറപ്പെടുന്നതിന് മുമ്പ് ട്രെയിന്‍ സമയത്തിലും സര്‍വീസിലും വന്ന മാറ്റങ്ങള്‍ ഔദ്യോഗിക റെയില്‍വേ അറിയിപ്പുകള്‍ വഴി പരിശോധിക്കണമെന്ന് അധികൃതര്‍ യാത്രക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

English Summary

Several train services between Bengaluru and Mysuru will be cancelled, partially cancelled or delayed on December 1 and 7, 2026, due to maintenance work at Hejjala Yard. Passengers are advised to check the revised train schedules before travelling.

Loading...
Unable to load recommendations.
Follow Us
Related Stories
India Denmark Relation: അഞ്ചുവർഷത്തെ പുതിയ പദ്ധതി; ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാൻ ഡെൻമാർക്ക്
സുപ്രീംകോടതി ഉത്തരവ് നടപ്പായി; തിരുപ്പരന്‍കുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിഞ്ഞു
പ്രണയം നടിച്ച് ജാൻവി ലൊക്കേഷൻ ചോർത്തി, പകരമായി വിദേശത്തേക്ക് കടക്കാൻ ഡീൽ! റോഹ്തക് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന ചതി
‘നാരി ശക്തി നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’; വനിതാ സംവരണം യാഥാർത്ഥ്യമാക്കാൻ എല്ലാ തടസ്സങ്ങളും നീക്കുമെന്ന് പ്രധാനമന്ത്രി
മണ്ഡല പുനർനിർണയ ബില്ലിന് പച്ചക്കൊടി കാട്ടി ഡിഎംകെ; പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നിർണായക നീക്കം
Bisleri Under FSSAI Scanner Again: കോളിഫോം ബാക്ടീരിയയുടെ സാനിധ്യം; ബിസ്‌ലറിക്കെതിരെ വീണ്ടും നടപടി
ഓട്സ് കഴിക്കുമ്പോൾ ഈ 7 കാര്യങ്ങൾ മറക്കരുത്!
പച്ചമുട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതോ? അതോ...
ഓട്സ് വേവിക്കാതെ കഴിക്കുന്നവരാണോ ? ഇക്കാര്യങ്ങൾ അറിയു..!
തേങ്ങ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം, ടിപ്സിതാ
ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ