AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bengaluru Traffic: ബെംഗളൂരുവിൽ ഗതാഗതക്കുരുക്കിന് പുതിയ പരിഹാരം; കനകപുര റോഡിൽ രണ്ട് ഫ്ലൈഓവറുകൾ

Kanakapura Road Traffic Relief: Bengaluru Proposes Two Flyovers Along Metro Green Line: കനകപുര റോഡ്-വസന്തപുര റോഡ് ജങ്ഷന്‍, കോണനകുണ്ടെ ക്രോസ് ജങ്ഷന്‍ എന്നിവിടങ്ങളിലാണ് പുതിയ ഫ്‌ളൈഓവറുകള്‍ നിര്‍മിക്കുക. ഈ രണ്ട് ജങ്ഷനുകളും തമ്മില്‍ വെറും 125 മീറ്റര്‍ ദൂരമേയുള്ളൂ. ഇവിടെ ദിവസവും 2.7 ലക്ഷത്തിലധികം വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെന്നാണ് കണക്ക്.

Bengaluru Traffic: ബെംഗളൂരുവിൽ ഗതാഗതക്കുരുക്കിന് പുതിയ പരിഹാരം; കനകപുര റോഡിൽ രണ്ട് ഫ്ലൈഓവറുകൾ
പ്രതീകാത്മക ചിത്രംImage Credit source: PTI
Shiji M K
Shiji M K | Published: 28 Nov 2026 | 06:22 AM

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കനകപുര റോഡില്‍ രണ്ട് പുതിയ ഫ്‌ളൈഓവറുകള്‍ നിര്‍മിക്കാന്‍ പദ്ധതി. നമ്മ മെട്രോ ഗ്രീന്‍ ലൈനിന് സമാന്തരമായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഫ്‌ളൈഓവറുകള്‍ക്കായി 291 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ദക്ഷിണ ബെംഗളൂരുവിലെ കോണനകുണ്ടെ ക്രോസ് പരിസരത്തെ തിരക്കേറിയ രണ്ട് ജങ്ഷനുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കനകപുര റോഡ്-വസന്തപുര റോഡ് ജങ്ഷന്‍, കോണനകുണ്ടെ ക്രോസ് ജങ്ഷന്‍ എന്നിവിടങ്ങളിലാണ് പുതിയ ഫ്‌ളൈഓവറുകള്‍ നിര്‍മിക്കുക. ഈ രണ്ട് ജങ്ഷനുകളും തമ്മില്‍ വെറും 125 മീറ്റര്‍ ദൂരമേയുള്ളൂ. ഇവിടെ ദിവസവും 2.7 ലക്ഷത്തിലധികം വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെന്നാണ് കണക്ക്. തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി പരിഗണിക്കുന്നത്.

മെട്രോ പാതയ്ക്ക് ഇരുവശത്തും ഫ്‌ളൈഓവറുകള്‍

നിലവിലുള്ള നമ്മ മെട്രോ ഗ്രീന്‍ ലൈന്‍ പാതയ്ക്ക് ഇരുവശത്തുമായിട്ടായിരിക്കും പുതിയ ഫ്‌ളൈഓവറുകള്‍ നിര്‍മിക്കുക. മെട്രോ പാത രണ്ട് ഫ്‌ളൈഓവറുകള്‍ക്കും ഇടയിലായിരിക്കും. കനകപുരയില്‍നിന്ന് ബനശങ്കരിയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ജങ്ഷനുകളിലെ തിരക്കില്‍പ്പെടാതെ എലിവേറ്റഡ് റോഡിലൂടെ യാത്ര തുടരാന്‍ ഇതിലൂടെ സാധിക്കും. അതേസമയം, സമീപ പ്രദേശങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് നിലവിലുള്ള റോഡുകള്‍ ഉപയോഗിക്കാം.

2025 ഏപ്രില്‍ രണ്ടിന് നടത്തിയ 24 മണിക്കൂര്‍ ഗതാഗത സര്‍വേയില്‍ ഒരു ജങ്ഷനിലൂടെ 1.3 ലക്ഷം വാഹനങ്ങളും മറ്റൊരു ജങ്ഷനിലൂടെ 1.4 ലക്ഷം വാഹനങ്ങളും കടന്നുപോയതായി കണ്ടെത്തിയിരുന്നു. ഇരുചക്രവാഹനങ്ങളും കാറുകളുമാണ് ഇതില്‍ കൂടുതലും. വരും വര്‍ഷങ്ങളില്‍ വാഹനങ്ങളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് വിശദമായ പദ്ധതി റിപ്പോര്‍ട്ടിലെ (ഡിപിആര്‍) വിലയിരുത്തല്‍.

Also Read: Namma Metro: ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരം; ബ്ലൂ ലൈൻ മെട്രോയിൽ പുതിയ നീക്കം

ഓരോ ഫ്‌ളൈഓവറിനും രണ്ട് വരിപ്പാതകള്‍

ഓരോ ഫ്‌ളൈഓവറും രണ്ട് വരികളുള്ള ഏകദിശാ പാതയായിരിക്കും. ഏകദേശം 8.5 മീറ്ററാണ് വീതി. ഇതില്‍ 7.5 മീറ്റര്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള പാതയായിരിക്കും. സുരക്ഷാ സംവിധാനങ്ങളും ഉള്‍പ്പെടുത്തും. നിലവില്‍ പ്രവര്‍ത്തിക്കുന്ന മെട്രോ പാതയ്‌ക്കോ സ്റ്റേഷനുകള്‍ക്കോ തടസമുണ്ടാകാത്ത രീതിയിലാണ് നിര്‍മാണം ആസൂത്രണം ചെയ്തിരിക്കുന്നത്. നിര്‍മാണ സമയത്ത് റോഡ് ഗതാഗതത്തെയും മെട്രോ സര്‍വീസുകളെയും ബാധിക്കുന്നത് കുറയ്ക്കാന്‍ മുന്‍കൂട്ടി തയാറാക്കിയ ഘടകങ്ങള്‍ ഉപയോഗിച്ചുള്ള നിര്‍മാണരീതിയാണ് ഡിപിആര്‍ ശുപാര്‍ശ ചെയ്യുന്നത്.

191.3 കോടി രൂപ ഭൂമി ഏറ്റെടുക്കാന്‍

291 കോടി രൂപയുടെ പദ്ധതിയില്‍ 191.3 കോടി രൂപ ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്നതിനായി നീക്കിവെച്ചിട്ടുണ്ട്. ആകെ 6,848 ചതുരശ്ര മീറ്റര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിനായി ട്രാന്‍സ്ഫര്‍ ഓഫ് ഡെവലപ്‌മെന്റ് റൈറ്റ്‌സ് (ടിഡിആര്‍) സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. എന്നാല്‍ എത്ര വസ്തുവകകളെയും ഉടമകളെയും ഏറ്റെടുക്കല്‍ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

നിര്‍മാണം എപ്പോള്‍ ആരംഭിക്കും?

പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. സര്‍ക്കാര്‍ അനുമതി ലഭിച്ചാലുടന്‍ നിര്‍മാണം ആരംഭിക്കുമെന്ന് ഗ്രേറ്റര്‍ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിര്‍മാണം തുടങ്ങുന്ന തീയതിയോ പദ്ധതി പൂര്‍ത്തിയാക്കുന്ന സമയപരിധിയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

English Summary

Bengaluru has proposed two flyovers along the Namma Metro Green Line on Kanakapura Road at an estimated cost of Rs 291 crore. The project aims to ease congestion at Konanakunte Cross and Vasanthapura Road junctions, which handle over 2.7 lakh vehicles daily. Tendering is complete, but construction awaits government approval.

Follow Us