AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Train: എന്റമ്മോ വീണ്ടും ട്രെയിനോ? ബെംഗളൂരു യാത്രക്കാര്‍ക്ക്‌ ലോട്ടറിയടിച്ചു

Bengaluru to Bikaner Train via Sikar: ഈ രണ്ട് ട്രെയിനുകള്‍ക്കും പൂനെ, കല്യാണ്‍, സൂറത്ത്, വഡോദര എന്നിവയുള്‍പ്പെടെയുള്ള പ്രധാന സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടായിരിക്കും. സെക്കന്‍ഡ് എസി, തേര്‍ഡ് എസി കോച്ചുകള്‍ ഉള്‍പ്പെടെ ആകെ 23 കോച്ചുകള്‍ ട്രെയിനിന് ഉണ്ടായിരിക്കുന്നതാണ്.

Bengaluru Train: എന്റമ്മോ വീണ്ടും ട്രെയിനോ? ബെംഗളൂരു യാത്രക്കാര്‍ക്ക്‌ ലോട്ടറിയടിച്ചു
വന്ദേ ഭാരത്Image Credit source: TV9 Network
Shiji M K
Shiji M K | Published: 04 Mar 2026 | 11:21 AM

ബെംഗളൂരു: സിക്കാര്‍ ജില്ലയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇരട്ടിമധുരം സമ്മാനിച്ച് ഇന്ത്യന്‍ റെയില്‍വേ. സിക്കാറില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകാന്‍ ഇതാ പുതിയ ട്രെയിന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 11 മുതല്‍ പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. എന്നാല്‍ ഈ ട്രെയിന്‍ സിക്കാറില്‍ നിന്ന് പുറപ്പെടുന്നതല്ല, മറിച്ച് ബിക്കാനീറില്‍ നിന്നാണ് യാത്ര ആരംഭിക്കുക.

യശ്വന്ത്പൂര്‍-ബിക്കാനീര്‍-യശ്വന്ത്പൂര്‍ റൂട്ടിലാണ് ഈ പ്രത്യേക ട്രെയിനിന്റെ സഞ്ചാരും. സിക്കാറില്‍ സ്റ്റോപ്പുണ്ടായിരിക്കും. മാര്‍ച്ച് 11 മുതല്‍ ട്രെയിന്‍ നമ്പര്‍ 06543 യശ്വന്ത്പൂര്‍-ബിക്കാനീര്‍ ട്രെയിന്‍ രാവിലെ ഏഴ് മണിക്ക് യശ്വന്ത്പൂരില്‍ നിന്നും പുറപ്പെടും. മൂന്നാം ദിവസം ഉച്ചയ്ക്ക് 3 മണിക്കായിരിക്കും ബിക്കാനീറില്‍ എത്തിച്ചേരുന്നത്.

രാവിലെ 9 മണിയോടെ സിക്കാറില്‍ എത്തിച്ചേരുന്ന ട്രെയിനിന് അഞ്ച് മിനിറ്റ് സ്‌റ്റോപ്പുണ്ട്. ട്രെയിന്‍ നമ്പര്‍ 06544 ബിക്കാനീര്‍-യശ്വന്ത്പൂര്‍ മടക്കയാത്ര ആരംഭിക്കുന്നത് ശനിയാഴ്ചകളിലാണ്. അര്‍ധരാത്രി 1 മണിക്ക് ബിക്കാനീറില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പുലര്‍ച്ചെ 5.15ന് സിക്കാര്‍ സ്റ്റേഷനില്‍ എത്തിച്ചേരും. 5.20ന് വീണ്ടും യാത്ര ആരംഭിക്കുന്ന ട്രെയിന്‍ ഞായറാഴ്ച പുലര്‍ച്ചെ 4 മണിക്കാണ് യശ്വന്ത്പൂര്‍ സ്റ്റേഷനിലെത്തുക.

ഈ രണ്ട് ട്രെയിനുകള്‍ക്കും പൂനെ, കല്യാണ്‍, സൂറത്ത്, വഡോദര എന്നിവയുള്‍പ്പെടെയുള്ള പ്രധാന സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടായിരിക്കും. സെക്കന്‍ഡ് എസി, തേര്‍ഡ് എസി കോച്ചുകള്‍ ഉള്‍പ്പെടെ ആകെ 23 കോച്ചുകള്‍ ട്രെയിനിന് ഉണ്ടായിരിക്കുന്നതാണ്.

Also Read: Bengaluru to Chennai Route: ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്താന്‍ ബെസ്റ്റ് റൂട്ടിതാ; എളുപ്പവഴിയാണ്‌

സ്റ്റോപ്പുകള്‍

യശ്വന്ത്പൂര്‍ ജങ്ഷന്‍, തുംകൂര്‍, അര്‍സിക്കെരെ ജങ്ഷന്‍, ബിരൂര്‍ ജങ്ഷന്‍, ദേവന്‍ഗെരെ, ഹരിഹര്‍, എസ്എംഎം ഹാവേരി, എസ്എസ്എസ് ഹുബ്ബള്ളി ജങ്ഷന്‍, ധര്‍വാഡ്, ബെല്‍ഗാവി, ഗട്ടാപ്രഭ, മിറാജ് ജങ്ഷന്‍, സംഗ്ലി, കിര്‍ലോസ്‌കര്‍വാടി, കാരാട്, സത്താര, പൂനെ ജങ്ഷന്‍, ലോനാവാല, കല്യാണ്‍, ബിവണ്ടി റോഡ്, വാസൈ റോഡ്, വാപി, വല്‍സാഡ്, സൂറത്ത്, വഡോദര ജങ്ഷന്‍, ഗോദ്ര ജങ്ഷന്‍, ദാഹോദ്, ബാംനിയ, രത്‌ലാം ജങ്ഷന്‍, നാഗ്ഡ ജങ്ഷന്‍, ഭാവാനി മാന്‍ഡി, കോട ജങ്ഷന്‍, സാവൈ മധോപൂര്‍ ജങ്ഷന്‍, ദുര്‍ഗാപുര, ജയ്പൂര്‍ ജങ്ഷന്‍, രിംഗാസ് ജങ്ഷന്‍, സിക്കാര്‍ ജങ്ഷന്‍, ചുരു ജങ്ഷന്‍, രത്‌നാഗര്‍ഹ് ജങ്ഷന്‍, ശ്രീ ദുന്‍ഗാഗര്‍ഹ്, ബിക്കാനീര്‍ ജങ്ഷന്‍.

Follow Us