AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ആന്ധ്രാപ്രദേശിൽ ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; 25-കാരൻ അറസ്റ്റിൽ

Minor Girl\ Assaulted and Murdered in Andhra Pradesh; Villagers Protest: കസേരയിൽ അബോധാവസ്ഥയിൽ കിടക്കുന്ന കുട്ടിയെ കണ്ട മുത്തശ്ശി ഉടൻ തന്നെ അയൽവാസികളെ വിവരമ,റിയിച്ചു. തുടർന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിൽ പ്രതിയെ പിടികൂടി പൊലീസിൽ എല്പിച്ചു. പ്രതിയെ ജനക്കൂട്ടം കൈകാര്യം ചെയ്ത ശേഷമാണ് പൊലീസിന് കൈമാറിയത്

ആന്ധ്രാപ്രദേശിൽ ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; 25-കാരൻ അറസ്റ്റിൽ
പ്രതീകാത്മക ചിത്രംImage Credit source: Ashley Cooper/The Image Bank/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 26 Oct 2026 | 02:37 PM

ഓംഗോൾ: ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ ആറ് വയസ്സുകാരിയെ 25-കാരൻ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രകാശം ജില്ലയിലെ ചദലവാഡ ഗ്രാമത്തിലാണ് നാടിനെയാകെ നടുക്കിയ സംഭവം നടന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നിർമ്മാണ തൊഴിലാളികളാണ്. ഇവർ ഹൈദെരാബാദിലാണ് ജോലി ചെയ്യുന്നത്. അതിനാൽ മുത്തശ്ശിക്കൊപ്പമാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്.

ഞായറാഴ്ച രാത്രി വീടിന് പുറത്ത് മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് ക്രൂരമായി പിഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ആക്രമണത്തിനിടെ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഇതോടെ സംഭവം പുറത്തറിയാതിരിക്കാൻ യുവാവ് പെൺകുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ കുട്ടിയുടെ മൃതദേഹം വീടിന് സമീപമുള്ള ഒരു കസേരയിൽ ഇരുത്തിയ ശേഷം പ്രതി ഇവിടെ നിന്നും രക്ഷപ്പെട്ടു.

കസേരയിൽ അബോധാവസ്ഥയിൽ കിടക്കുന്ന കുട്ടിയെ കണ്ട മുത്തശ്ശി ഉടൻ തന്നെ അയൽവാസികളെ വിവരമ,റിയിച്ചു. തുടർന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിൽ പ്രതിയെ പിടികൂടി പൊലീസിൽ എല്പിച്ചു. പ്രതിയെ ജനക്കൂട്ടം കൈകാര്യം ചെയ്ത ശേഷമാണ് പൊലീസിന് കൈമാറിയത്. കൃത്യം നടക്കുമ്പോൾ പ്രതി കഞ്ചാവിൻ്റെ ലഹരിയിലായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Also Read: Army Officer Arrested: പാകിസ്ഥാന് സൈനിക രഹസ്യങ്ങൾ പങ്കുവെച്ചു; വിരമിച്ച ആർമി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ചോദ്യംചെയ്തുവരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായാൽ മാത്രമേ വിവരങ്ങൾ കൂടുതൽ വ്യക്തമാകു എന്ന് പൊലീസ് അറിയിച്ചു, അതേസമയം പ്രതിക്കെതിരെ കർശന നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ഓംഗോൾ-ചിരാല റോഡിൽ മൃതദേഹം വച്ച് പ്രതിഷേധിച്ചു. ഇതോടെ വലിയ ഗതാഗതക്കുരുക്കാണ് റോഡിൽ അനുഭവപ്പെട്ടത്.

ഓംഗോളിൽ നിന്നുമുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. പ്രതിക്കെതിരെ കൊലപാതകത്തിനും പോക്സോ നിയമ പ്രകാരവും കേസെടുക്കുമെന്നും, കേസ് അതിവേഗ കോടതിയിൽ പരിഗണിച്ച് കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും പൊലിസ് ഉറപ്പ് നൽകി. കൂടാതെ ഇരയുടെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഓംഗോളിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലേക്ക് മാറ്റി.

English Summary

A six-year-old girl was brutally assaulted and murdered by a 25-year-old man in Andhra Pradesh’s Prakasam district

Follow Us