AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു

Rahul Gandhi convoy accident : ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ്‌വേയിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. രാഹുൽ ഗാന്ധിയുടെ അകമ്പടി വ്യൂഹത്തിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങളും ഒരു ആംബുലൻസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അപകടത്തിൽ രാഹുൽ ഗാന്ധി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു
Rahul Gandhi Image Credit source: PTI
Jayadevan AM
Jayadevan AM | Published: 26 Oct 2026 | 11:09 AM

ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ്‌വേയിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു.രാഹുൽ ഗാന്ധിയുടെ അകമ്പടി വ്യൂഹത്തിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങളും ഒരു ആംബുലൻസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അപകടത്തിൽ രാഹുൽ ഗാന്ധി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോൺഗ്രസ് പാർട്ടി പ്രവർത്തകർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കാണ് പരിക്കേറ്റതെന്നാണ് വിവരം. നിലവിൽ ഉത്തർപ്രദേശ് സന്ദർശിക്കുകയാണ് രാഹുൽ ഗാന്ധി. വാഹനങ്ങൾ കൂട്ടിയിടിക്കാനുണ്ടായ കാരണവും അപകടത്തിൽ പരിക്കേറ്റവരുടെ കൃത്യമായ എണ്ണവും പുറത്തുവന്നിട്ടില്ല.

Follow Us