Bengaluru-Kannur Bus: ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പുത്തന്‍ നോണ്‍ എസി സ്ലീപ്പര്‍ ബസ്; സര്‍വീസ് ഷെഡ്യൂളിതാ

Bengaluru to Kannur Travel Gets Easier: New KSRTC Sleeper Bus Starts August 7: ബെംഗളൂരുവിനും കണ്ണൂരിനുമിടയിലുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി) പുതിയ നോണ്‍ എയര്‍ കണ്ടീഷന്‍ഡ് സ്ലീപ്പര്‍ ബസ് സര്‍വീസിന് തുടക്കമിടാന്‍ പോകുന്നു.

Bengaluru-Kannur Bus: ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പുത്തന്‍ നോണ്‍ എസി സ്ലീപ്പര്‍ ബസ്; സര്‍വീസ് ഷെഡ്യൂളിതാ

കര്‍ണാടക ആര്‍ടിസി ബസ്‌

Published: 

05 Aug 2026 | 08:23 AM

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക്, പ്രത്യേകിച്ച് വടക്കന്‍ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ബെംഗളൂരുവിനും കണ്ണൂരിനുമിടയിലുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി) പുതിയ നോണ്‍ എയര്‍ കണ്ടീഷന്‍ഡ് സ്ലീപ്പര്‍ ബസ് സര്‍വീസിന് തുടക്കമിടാന്‍ പോകുന്നു.

ബെംഗളൂരു-കണ്ണൂര്‍ ബസ് സര്‍വീസ്

ബെംഗളൂരുവിലെ മഡിവാളയില്‍ നിന്നായിരിക്കും ബസ്സിന്റെ സര്‍വീസ് ആരംഭിക്കുക എന്നാണ് കെഎസ്ആര്‍ടിസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ശാന്തിനഗര്‍ ടിടിഎംസി, മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്‌റ്റേഷന്‍, കെങ്കേരി ടിടിഎംസി, മൈസൂരു, ഹുന്‍സൂര്‍, ഗോണിക്കുപ്പല്‍, വിരാജ്‌പേട്ട്, ഇരിട്ടി, തലശേരി എന്നിവിടങ്ങളിലൂടെ ബസ് കണ്ണൂരില്‍ എത്തിച്ചേരും.

എപ്പോള്‍ സര്‍വീസ് ആരംഭിക്കും?

ഓഗസ്റ്റ് ഏഴ് മുതലാണ് ബസ് സര്‍വീസ് ആരംഭിക്കുന്നത്. മഡിവാളയില്‍ നിന്ന് രാത്രി 8.36ന് പുറപ്പെടുന്ന ബസ് രാത്രി 9.16ന് ശാന്തിനഗര്‍ ടിടിഎംസി, 10 മണിക്ക് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്‌റ്റേഷന്‍, 10.15ന് കെങ്കേരി ടിടിഎംസി എന്നിവിടങ്ങളില്‍ എത്തിച്ചേരും. പുലര്‍ച്ചെ 3.30ന് വിരാജ്‌പേട്ടിലും 4.45ന് ഇരിട്ടിയിലും 5.45 ന് തലശേരിയിലും എത്തുന്ന ബസ് രാവിലെ 6.30ന് കണ്ണൂരിലെത്തുന്നതാണ്.

ടിക്കറ്റ് നിരക്ക് എത്ര?

രാത്രികാല യാത്രക്കാര്‍ക്ക് അനുയോജ്യമാകുന്ന രീതിയിലാണ് ബസ് സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്കിലും യാത്രക്കാര്‍ക്ക് വലിയ ആശ്വാസം പകരാന്‍ തന്നെയാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്ക് ഒരാള്‍ക്ക് 850 രൂപയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത്. വിരാജ്‌പേട്ടയിലേക്ക് 600 രൂപയും ഇരിട്ടിയിലേക്ക് 705 രൂപയും തലശേരിയിലേക്ക് 805 രൂപയും നല്‍കണം.

Also Read: Bengaluru Vande Bharat Sleeper: ബെംഗളൂരു-വിശാഖപട്ടണം റൂട്ടിലേക്ക് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍; റെയില്‍വേ പറയുന്നു…

ഓണം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ഓണം പ്രമാണിച്ചുള്ള യാത്രാ തിരക്ക് കുറയ്ക്കാന്‍ കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കായാണ് ബുക്കിങ് ആരംഭിച്ചത്. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബെംഗളൂരു, മൈസൂരു. ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന ബസ്സുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. യാത്രക്കാരുടെ എണ്ണം ഉയരുന്നതിന് അനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താനാണ് നീക്കം.

കേരളത്തില്‍ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് ഓഗസ്റ്റ് മാസം 18 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെയും ഇവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഓഗസ്റ്റ് 19 മുതല്‍ രണ്ട് വരെയുമാണ് പ്രത്യേക ബസ് സര്‍വീസുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് എട്ട്, കണ്ണൂരിലേക്ക് നാല്, എറണാകുളത്തേക്ക് നാല്, തൃശൂരിലേക്ക് മൂന്ന്, കോട്ടയത്തേക്ക് രണ്ട് എന്നിങ്ങനെ ക്രമത്തില്‍ ബസ്സുകള്‍ സര്‍വീസ് നടത്തും. ഇവയ്ക്ക് പുറമെ മലപ്പുറം, ആലപ്പുഴ, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, ചേര്‍ത്തല, ഹരിപ്പാട്, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ബെംഗളൂരുവില്‍ നിന്ന് സൂപ്പര്‍ ഡീലക്‌സ്, സ്‌പെഷ്യല്‍ ഫാസ്റ്റ് സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്.

English Summary

KSRTC will introduce a new non-air-conditioned sleeper bus service between Bengaluru and Kannur from August 7. The service will operate via Mysuru, Hunsur, Virajpet, Iritty and Thalassery before reaching Kannur. The bus will depart from Madiwala at 8.36 pm and reach Kannur at 6.30 am the next day. The Bengaluru to Kannur fare has been fixed at Rs 850 per passenger.

Loading...
Unable to load recommendations.
Follow Us
വൈറ്റമിന്‍ സി കിട്ടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ചായ അരിപ്പയിലെ ചായക്കറ എങ്ങനെ നീക്കം ചെയ്യാം
56 കിലോമീറ്റർ മൈലേജ്, വില 1 ലക്ഷത്തിന് താഴെ - ഹീറോ ഡെസ്റ്റിനി 110
6000mAh ബാറ്ററി, 50MP ക്യാമറ, 5G ഫോൺ; വില 13999 രൂപ മാത്രം
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു