10, പ്ലസ് ടു മാർക്ക് ഷീറ്റുകളിൽ ഇനി ‘തോൽവി’ ഇല്ല, പകരം എലിജിബിൾ ഫോർ സ്കിൽസ്; മാറ്റവുമായി ബിഹാർ

Bihar to replace 'fail' with 'eligible for skills' in mark sheets: ഒരു പരീക്ഷയിലെ മാർക്ക് മാത്രം വച്ച് ഒരു കുട്ടിയുടെ കഴിവിനെയോ ഭാവി സാധ്യതകളെയോ നിർണ്ണയിക്കുന്നില്ലെന്നും, പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് നേടാനായില്ല എന്നതുകൊണ്ട് മാത്രം കുട്ടികളുടെ കഴിവ് ഇല്ലാതാകുന്നില്ലെന്നും ബിഹാർ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി വ്യക്തമാക്കി. സംസ്ഥാന സർക്കാർ വിദ്യാർത്ഥികളുടെ മനോവീര്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു എന്ന് മന്ത്രി പറഞ്ഞു.

10, പ്ലസ് ടു മാർക്ക് ഷീറ്റുകളിൽ ഇനി തോൽവി ഇല്ല, പകരം എലിജിബിൾ ഫോർ സ്കിൽസ്; മാറ്റവുമായി ബിഹാർ

Bihar To Replace 'fail' With 'eligible For Skills' In Mark Sheets

Published: 

29 Aug 2026 | 09:25 PM

പട്ന: ബിഹാറിൽ ഇനി പത്തിലും പ്ലസ് ടുവിലും തോറ്റാലും മാർക്ക് ഷീറ്റിൽ തോൽവി ഉണ്ടാകില്ല. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മാർക്ക് ഷീറ്റുകളിൽ ഇനി മുതൽ ‘ഫെയിൽ’ (Fail) എന്ന് രേഖപ്പെടുത്തില്ലെന്ന് ബീഹാർ സർക്കാർ പ്രഖ്യാപിച്ചു. പരാജയപ്പെടുന്ന വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകളിൽ ‘ഫെയിൽ’ എന്നതിന് പകരം ‘കൗശൽ കെ ലിയേ പാത്ര’ (Eligible for Skills – നൈപുണ്യ പരിശീലനത്തിന് അർഹർ) എന്ന് രേഖപ്പെടുത്താനാണ് ബിഹാർ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കും. ഈ അധ്യയന വർഷം മുതൽ പുതിയ മാറ്റം നിലവിൽ വരും എന്നാണ് റിപ്പോർട്ട്.

ഒരു പരീക്ഷയിലെ മാർക്ക് മാത്രം വച്ച് ഒരു കുട്ടിയുടെ കഴിവിനെയോ ഭാവി സാധ്യതകളെയോ നിർണ്ണയിക്കുന്നില്ലെന്നും, പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് നേടാനായില്ല എന്നതുകൊണ്ട് മാത്രം കുട്ടികളുടെ കഴിവ് ഇല്ലാതാകുന്നില്ലെന്നും ബിഹാർ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി വ്യക്തമാക്കി. മാർക്ക് ലിസ്റ്റിൽ നിന്ന് ഫെയിൽ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഉടൻ തന്നെ ബിഹാർ സ്കൂൾ പരീക്ഷാ ബോർഡിന് (ബിഎസ്ഇബി) “ആവശ്യമായ നിർദ്ദേശങ്ങൾ” നൽകുമെന്നും തിവാരി പറഞ്ഞു.

ALSO READ: സിഎൻജിയുടെ വില കൂട്ടി; ഇന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

സംസ്ഥാന സർക്കാർ വിദ്യാർത്ഥികളുടെ മനോവീര്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു എന്ന് മന്ത്രി പറഞ്ഞു. 2027 ഫെബ്രുവരിയിലെ 12-ാം ക്ലാസ് പരീക്ഷ എഴുതാൻ തയാറെടുക്കുന്ന വിദ്യാർത്ഥികൾ മന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. “അതെ, ഈ വാക്കിന്റെ മാറ്റം നമ്മുടെ മനോവീര്യം നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കും… ‘പരാജയം’ എന്നത് വളരെ നിന്ദ്യമായ ഒരു പദമാണ് എന്ന് വിദ്യാർഥികൾ പറയുന്നു.

ഫെയിൽ എന്ന വാക്കിനോടുള്ള സമൂഹത്തിന്റെ നിലപാട് കാരണം, മുമ്പ്, നിരവധി വിദ്യാർത്ഥികൾ തങ്ങളുടെ സർട്ടിഫിക്കറ്റിൽ ഈ വാക്ക് കണ്ടപ്പോൾ സ്വന്തം ജീവൻ പോലും എടുത്തിരുന്നു എന്ന് വിദ്യാർഥികൾ ചൂണ്ടിക്കാണിക്കുന്നു. സർട്ടിഫിക്കറ്റിൽ പുതിയ മാറ്റം കൊണ്ടുവരുന്നതിന് പുറമേ “പത്താം ക്ലാസ് ബോർഡ് സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മികച്ച തയ്യാറെടുപ്പിനും വിജയം ഉറപ്പാക്കുന്നതിനും ഒരു മാസത്തേക്ക് പ്രത്യേക ക്ലാസുകൾ നൽകും” എന്നും മന്ത്രി അ‌റിയിച്ചിട്ടുണ്ട്.

ബിഹാർ ബോർഡ് ഓഫ് ഓപ്പൺ സ്കൂളിങ് ആൻഡ് എജ്യുക്കേഷൻ നടത്തുന്ന തൊഴിലധിഷ്ഠിത പരിശീലന പരിപാടികളിൽ ചേരാൻ വിദ്യാർഥികളെ യോഗ്യരാക്കുക എന്ന ലക്ഷ്യവും സർട്ടിഫിക്കറ്റിൽ നിന്ന് ഫെയിൽ ഒഴിവാക്കുന്നതിന് പിന്നിലുണ്ട്. 81.79% ആണ് 2026 ലെ ബിഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡ് വിജയശതമാനം.

English Summary

In Bihar, failing in 10th and Plus Two will no longer result in a failure in the mark sheet. The Bihar government has announced that the word ‘Fail’ will no longer be written in the mark sheets of Class 10th and Class 12th board exams. The Bihar Education Department has decided to write ‘Kaushal Ke Liye Patra’ (Eligible for Skills) instead of ‘Fail’ in the certificates of students who fail. The government will issue an order in this regard soon.

Loading...
Unable to load recommendations.
Follow Us
Related Stories
‘ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം’; ചൈനയുടെ അവകാശവാദങ്ങൾക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം
L Murugan : ‘താഴെത്തട്ടിൽ പ്രവർത്തിക്കണം, പ്രധാനമന്ത്രിക്ക് നന്ദി’ കേന്ദ്രമന്ത്രി എൽ മുരുകൻ രാജിവെച്ചു
ആശുപത്രികൾ ചികിത്സാ ചെലവുകൾ പ്രദർശിപ്പിക്കണം, പുതിയ നിർദേശവുമായി കേന്ദ്രം
യു.പി.ഐ സർവീസ് ചാർജിന് താത്കാലിക ബ്രേക്ക്; ഉത്സവ സീസണിൽ വ്യാപാരികൾക്ക് വലിയ ആശ്വാസം!
പ്രണയാഭ്യർത്ഥനയുമായി പിറകെ നടന്ന യുവാവിന്റെ ശല്യം സഹിക്കാനാവാതെ യുവതി ജീവനൊടുക്കി; യുവാവിനെ ബന്ധുക്കൾ തല്ലിക്കൊന്നു
Chennai Metro: പൂനമല്ലി – വടപളനി മെട്രോ വൻ ഹിറ്റ്; സർവീസ് സമയം മാറ്റണമെന്ന് യാത്രക്കാർ
ഹീറോയുടെ ഫ്ലെക്സ് ഫ്യൂവൽ മാജിക് - ഹീറോ സ്പ്ലെൻഡർ+ ഫ്ലെക്സ്
മുമ്പേ വാങ്ങിയവർ ഭാഗ്യവാന്മാർ, വിലക്കുറവ് അ‌വരോടുകൂടെ!
സമയം കുറവാണോ ? മസിൽ വളർത്താൻ കിടിലൻ 3x3x3 വർക്കൗട്ട്!
മക്കളേ വേഗം വാങ്ങിക്കോ, 2027ല്‍ സ്വര്‍ണം പറപറക്കും
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ