AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

CNG Price Hike: സിഎൻജിയുടെ വില കൂട്ടി; ഇന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

CNG Price Hike: പുതിയ വില ഇന്നുമുതൽ അതായത് ഓഗസ്റ്റ് 29 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം അന്താരാഷ്ട്ര വിപണിയിൽ എൽഎൻജിയുടെ വില വർധിച്ചതാണ് സിഎൻജിയുടെ വില വർദ്ധിക്കാൻ ഇടയായത് എന്നാണ് സൂചന. സിഎൻജി നിർമ്മിക്കുന്നതിന് വേണ്ടി വിദേശരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന എൽഎൻജിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്...........

CNG Price Hike: സിഎൻജിയുടെ വില കൂട്ടി; ഇന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ
Cng Price HikeImage Credit source: PTI Photos
Ashli C
Ashli C | Published: 29 Aug 2026 | 09:10 AM

ന്യൂഡൽഹി : സിഎൻജി വില വർധിപ്പിച്ചു. ഡൽഹി എൻസിഇആർ മേഖലയിലാണ് വിലവർധന. മേഖലയിലെ പ്രധാന സിഎൻജി വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് ആണ് സിഎൻജിയുടെ വില വർദ്ധിപ്പിക്കുന്നതായി വ്യക്തമാക്കിയത്. കിലോഗ്രാമിന് 3.89 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ കിലോഗ്രാമിന് ഡൽഹിയിൽ സിഎൻജിക്ക് 86.9 8 രൂപയായി നോയി[യിൽ 95.59 രൂപ, ഗാസിയാബാദ് 95.59 രൂപ, മീററ്റിൽ 95.47 രൂപ ഗുരുഗ്രാമിൽ 92.01 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ.

അന്താരാഷ്ട്ര വിപണിയിലെ വില വ്യത്യാസം

പുതിയ വില ഇന്നുമുതൽ അതായത് ഓഗസ്റ്റ് 29 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം അന്താരാഷ്ട്ര വിപണിയിൽ എൽഎൻജിയുടെ വില വർധിച്ചതാണ് സിഎൻജിയുടെ വില വർദ്ധിക്കാൻ ഇടയായത് എന്നാണ് സൂചന. സിഎൻജി നിർമ്മിക്കുന്നതിന് വേണ്ടി വിദേശരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന എൽഎൻജിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

ALSO READ:സവാള വില നിയന്ത്രിക്കാൻ കേന്ദ്ര ഇടപെടൽ; ബഫർ സ്റ്റോക്കിൽ നിന്നുള്ള വിൽപ്പന ആരംഭിച്ചു

അതിനാൽ അന്താരാഷ്ട്ര വിപണിയിലെ വില വ്യത്യാസം ആഭ്യന്തര വിപണിയെയും സാരമായി ബാധിക്കുന്നു. ഇറാനി യുദ്ധവും ഹോർമൂസ് വഴിയുള്ള ഇന്ധന നീക്കം നിലച്ചതും എൽഎൻജി വില വർദ്ധനവിന് കാരണമായതായും റിപ്പോർട്ട്.അതേസമയം സിഎൻജിയുടെ വില വർദ്ധിപ്പിച്ചത് ഡൽഹിയിലെ വിവിധ മേഖലകളിലെ പൊതുഗതാഗത മേഖലയെയും കാര്യമായി ബാധിക്കും. ഡൽഹിയിലെ മിക്ക ടാക്സിക്കാർ ഓട്ടോ സിഎൻജിയിലൂടെയാണ് പ്രവർത്തിക്കുന്നത്.

ഇന്ധനത്തിന്റെ വില വർധിക്കുന്നത് ടാക്സികളുടെ നിരക്ക് വർദ്ധിക്കാനും കാരണമാകും. നേരത്തെ കഴിഞ്ഞ മെയ് മാസത്തിൽ നാല് ഘട്ടങ്ങളിലായി സിഎൻജിക്ക് ആറു രൂപ വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇപ്പോൾ മൂന്നു രൂപയിൽ അധികം വർധിപ്പിച്ചിരിക്കുന്നത്.

ENGLISH SUMMARY

CNG price hiked. The price hike is in the Delhi NCER region. Indraprastha Gas Limited, the main CNG distribution company in the region, has announced that it is increasing the price of CNG. It has been increased by Rs 3.89 per kilogram. With this, the revised rates for CNG per kilogram in Delhi are Rs 86.98, Rs 95.59 in Noida, Rs 95.59 in Ghaziabad, Rs 95.47 in Meerut and Rs 92.01 in Gurugram.

 

Follow Us