Chennai Metro: പൂനമല്ലി – വടപളനി പാത ഉടൻ തുറക്കും! സർക്കാർ നടപടി തുടങ്ങി

Chennai Metro Phase 2 Vadapalani - Poonamallee Stretch: 54 കിലോമീറ്ററിലധികം ദൈർഘ്യത്തിൽ രണ്ട് ലൈനുകളാണ് പ്രവർത്തിക്കുന്നത്. വിംകോ നഗർ ഡിപ്പോ മുതൽ ചെന്നൈ ഇന്റർനാഷണൽ എയർപോർട്ട് വരെ ബ്ലൂ ലൈൻ, എം.ജി.ആർ സെൻട്രൽ റെയിൽവേ സ്റ്റേഷൻ മുതൽ സെന്റ് തോമസ് മൗണ്ട് വരെ ഗ്രീൻ ലൈൻ എന്നിങ്ങനെയാണ് സർവീസ്.

Chennai Metro: പൂനമല്ലി - വടപളനി പാത ഉടൻ തുറക്കും! സർക്കാർ നടപടി തുടങ്ങി

ചെന്നൈ മെട്രോ

Updated On: 

16 Aug 2026 | 06:20 PM

ചെന്നൈ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ നിർണായക പങ്ക് വഹിക്കുന്നുണ്ട്. നിലവിൽ 54 കിലോമീറ്ററിലധികം ദൈർഘ്യത്തിൽ രണ്ട് ലൈനുകളാണ് പ്രവർത്തിക്കുന്നത്. വിംകോ നഗർ ഡിപ്പോ മുതൽ ചെന്നൈ ഇന്റർനാഷണൽ എയർപോർട്ട് വരെ ബ്ലൂ ലൈൻ, പുരട്ചി തലൈവർ ഡോ. എം.ജി.ആർ സെൻട്രൽ റെയിൽവേ സ്റ്റേഷൻ മുതൽ സെന്റ് തോമസ് മൗണ്ട് വരെ ഗ്രീൻ ലൈൻ എന്നിങ്ങനെയാണ് സർവീസ്. രണ്ടാം ഘട്ടം കൂടി പ്രവർത്തനമാരംഭിക്കുന്നതിലൂടെ ചെന്നൈ ഗതാഗതത്തിൽ വൻ മാറ്റങ്ങളുണ്ടാകും.

രണ്ടാം ഘട്ടം

ചെന്നൈ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി 118.9 കിലോമീറ്റർ നീളത്തിൽ രണ്ടാം ഘട്ട മെട്രോ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. മാധവരം മുതൽ സിരൂശേരി സിപ്കോട്ട് വരെ കോറിഡോർ 3 (പർപ്പിൾ ലൈൻ), ലൈറ്റ് ഹൗസ് മുതൽ പൂനമല്ലി വരെ കോറിഡോർ 4 (ഓറഞ്ച് ലൈൻ), മാധവരം മുതൽ ഷോളിംഗനല്ലൂർ വരെ കോറിഡോർ 5 (റെഡ് ലൈൻ) എന്നിങ്ങനെയാണ് നിർമ്മാണത്തിലിരിക്കുന്ന പാതകൾ.

പൂനമല്ലി-വടപളനി ഉടൻ

ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായ പൂനമല്ലി ബൈപാസിനും വടപളനിക്കും ഇടയിലുള്ള ഭാഗം ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. എക്സ്റ്റൻഷൻ ലൈനുകൾക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കാൻ സംസ്ഥാനം നടപടികൾ സ്വീകരിക്കും. നഗര ഗതാഗത വിപുലീകരണ പദ്ധതികളുടെ ഭാഗമായി ചെന്നൈ മെട്രോ റെയിൽ എക്സ്റ്റൻഷനുകൾ കേന്ദ്രത്തിന് നിർദേശിച്ചതായും തമിഴ്നാട് സർക്കാർ അറിയിച്ചു.

ALSO READ: നമ്മ മെട്രോയില്‍ പുതിയ ട്രെയിനും സര്‍വീസ് ആരംഭിച്ചു; കാത്തിരിപ്പ് സമയം ഇനി വെറും 6 മിനിറ്റ്‌

അഞ്ച് വർഷം മുമ്പാണ് ഈ പാതയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യം 2025 ഡിസംബറോടെ പൂനമല്ലി – പോരൂർ പാത തുറക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് കണക്റ്റിവിറ്റി ഉറപ്പാക്കാൻ വടപളനി വരെ നീട്ടുകയും ലക്ഷ്യം 2026 ഫെബ്രുവരിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. മാസങ്ങളായി ട്രയൽ റൺ നടക്കുന്നുണ്ടെങ്കിലും പാതയുടെ ഉദ്ഘാടനം നീളുകയാണ്. 14.6 കിലോമീറ്റർ നീളമുള്ള പാതയിൽ ട്രെയിനുകൾ ഓടിക്കുന്നതിനും വേഗത കൂട്ടുന്നതിനുമുള്ള അന്തിമ സുരക്ഷാ അനുമതി കഴിഞ്ഞ ഫെബ്രുവരിയിൽ ലഭിച്ചിരുന്നു.

സ്റ്റേഷനുകൾ

തുടക്കത്തിൽ, ചില സ്റ്റേഷനുകൾ ഒഴിവാക്കിയായിരിക്കും ട്രെയിനുകൾ ഓടുക. ആലപ്പാക്കം, കാരമ്പാക്കം, വളസരവാക്കം, ആഴ്‌വാർതിരുനഗർ, സാലിഗ്രാമം വെയർഹൗസ്, സാലിഗ്രാമം എന്നീ സ്റ്റേഷനുകളാകും ഒഴിവാക്കുന്നത്. ഈ സ്റ്റേഷനുകളുടെ പണി വൈകിയതിനാൽ പോരൂർ ജംഗ്ഷൻ കഴിഞ്ഞാൽ ട്രെയിനുകൾ നേരിട്ട് വടപളനിയിൽ നിർത്തുന്നതാണ്. പൂനമല്ലി ബൈപാസ്, പൂനമല്ലി, മുല്ലൈത്തോട്ടം, കരയാൻചാവടി, കുമണൻചാവടി, കാട്ടുപാക്കം, ഇയ്യപ്പൻതാങ്ങൽ, തെള്ളിയരഗരം, പോരൂർ ബൈപാസ്, പോരൂർ ജംഗ്ഷൻ എന്നിവയാണ് ആദ്യഘട്ടത്തിലെ സ്റ്റേഷനുകൾ.

English Summary:

Chennai Metro Rail’s Phase 2 corridor between Vadapalani and Poonamallee Bypass is expected to open soon, according to the Tamil Nadu government. The 14.6-km stretch, part of Corridor 4, has completed the required safety clearances and is ready for operations, although an official inauguration date has not yet been announced.

Loading...
Unable to load recommendations.
Follow Us
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
കരയാതെ സവാള അരിയണോ? ഈ വിദ്യകൾ പരീക്ഷിക്കൂ!
മധുരക്കിഴങ്ങ് പ്രമേഹ രോ​ഗികൾ കഴിക്കാമോ? ശ്രദ്ധിക്കേണ്ടത്
ഹീറോയുടെ ഓഫ്റോഡർ എക്സ്പൾസ് 210
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ