Chennai Metro: പൂനമല്ലി – വടപളനി മെട്രോ വൻ ഹിറ്റ്; സർവീസ് സമയം മാറ്റണമെന്ന് യാത്രക്കാർ

Chennai Metro Poonamallee-Vadapalani Service Time: പുതിയ റൂട്ടിൽ പൂനമല്ലി ബൈപ്പാസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ ആളുകൾ എത്തിയത്. ഏകദേശം 4,800 പേരാണ് ഇവിടെ എത്തിയത്. രണ്ടാമതായി പോരൂർ ജങ്ഷൻ സ്റ്റേഷനിൽ ഏകദേശം 4,000 പേരും യാത്ര ചെയ്തു. റോഡ് മാർഗ്ഗം ഒരു മണിക്കൂറിലധികം സമയമെടുത്തിരുന്ന പൂനമല്ലി-വടപളനി ദൂരം മെട്രോയിലൂടെ വെറും 35 മിനിറ്റിൽ പിന്നിടാൻ കഴിയുന്നത് വലിയ ആശ്വാസമാണെന്ന് യാത്രക്കാർ പറയുന്നു.

Chennai Metro: പൂനമല്ലി - വടപളനി മെട്രോ വൻ ഹിറ്റ്; സർവീസ് സമയം മാറ്റണമെന്ന് യാത്രക്കാർ

ചെന്നൈ മെട്രോ

Updated On: 

13 Oct 2026 | 08:38 AM

ചെന്നൈ മെട്രോയുടെ യെല്ലോ ലൈനായ പൂനമല്ലി – വടപളനി സർവീസിന് യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ആദ്യ ദിവസം 25,474 യാത്രക്കാരാണ് ഈ പാതയിൽ മാത്രം യാത്ര ചെയ്തത്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനെത്തുടർന്ന് ഒക്ടോബർ 11 ഞായറാഴ്ച വൈകീട്ട് 5 മണി മുതലാണ് സർവീസുകൾ ആരംഭിച്ചത്. ഉദ്ഘാടന ദിവസം തന്നെ ആയിരക്കണക്കിന് ആളുകളാണ് മെട്രോ സ്റ്റേഷനുകളിലേക്ക് എത്തിയത്.

പുതിയ റൂട്ടിൽ പൂനമല്ലി ബൈപ്പാസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ ആളുകൾ എത്തിയത്. ഏകദേശം 4,800 പേരാണ് ഇവിടെ എത്തിയത്. രണ്ടാമതായി പോരൂർ ജങ്ഷൻ സ്റ്റേഷനിൽ ഏകദേശം 4,000 പേരും യാത്ര ചെയ്തു. റോഡ് മാർഗ്ഗം ഒരു മണിക്കൂറിലധികം സമയമെടുത്തിരുന്ന പൂനമല്ലി-വടപളനി ദൂരം മെട്രോയിലൂടെ വെറും 35 മിനിറ്റിൽ പിന്നിടാൻ കഴിയുന്നത് വലിയ ആശ്വാസമാണെന്ന് യാത്രക്കാർ പറയുന്നു. തിങ്കളാഴ്ച രാവിലെ ഓഫീസുകളിലേക്കും കോളേജുകളിലേക്കും പോകുന്നവരുൾപ്പെടെയുള്ളവരുടെ വൻ തിരക്കാണ് ഈ പാതയിൽ അനുഭവപ്പെട്ടത്. ചെന്നൈ മെട്രോയുടെ ഫേസ്-1, ഫേസ്-2 നെറ്റ്‌വർക്കുകളിലായി ഞായറാഴ്ച മാത്രം ആകെ 2.19 ലക്ഷത്തോളം പേർ യാത്ര ചെയ്തതായും അധികൃതർ പറഞ്ഞു.

ALSO READ: ബെംഗളൂരു–മംഗളൂരു ട്രെയിൻ റൂട്ടിൽ വൻ മാറ്റം; കോഴിക്കോട് എക്‌സ്പ്രസ് സർവീസ് വൈകുമോ?

യാത്രാസമയം മാറ്റണം

പൂനമല്ലി ബൈപ്പാസ്-വടപളനി റൂട്ടിൽ മെട്രോ തീവണ്ടി സർവീസ് സമയം മാറ്റണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ ആറ് മണി മുതൽ സർവീസ് ആരംഭിക്കണമെന്നും രാത്രി 11 മണി വരെ തുടരണമെന്നുമാണ് ആവശ്യം ഉയരുന്നത്. നിലവിൽ രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് സർവീസ്.

ഏതാനും റെയിൽവേ സ്റ്റേഷനുകളിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തതിനാലാണ് സർവീസ് സമയം രാത്രി ഒമ്പത് മണി വരെ ചുരുക്കിയിരിക്കുന്നതെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ രാവിലെ അഞ്ച് മണി മുതൽ സർവീസ് ആരംഭിക്കുന്നതാണ്.

യാത്രാനിരക്ക്

പൂനമല്ലി ബൈപ്പാസിനും വടപളനിയ്ക്കുമിടയിൽ 15 സ്‌റ്റേഷനുകളാണുളളത്. ഓരോ 10 മിനിറ്റ് ഇടവേളയിലും ട്രെയിനുകൾ ലഭ്യമാകും. വടപളനിക്കും പൂനമല്ലി ബൈപാസിനും ഇടയിൽ പരമാവധി നിരക്ക് 40 രൂപയാണ്. പൂനമല്ലി ബൈപാസിൽ നിന്ന് എയർപോർട്ട്, എഗ്മോർ അല്ലെങ്കിൽ ചെന്നൈ സെൻട്രൽ വരെയുള്ള യാത്രയ്ക്ക് പരമാവധി നിരക്ക് 50 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. 3.7 കിലോമീറ്റർ നീളമുള്ള ഡബിൾ ഡെക്കർ പാത കൂടി ഉൾപെടുന്ന സ്ട്രെച്ചാണിത്. ഡ്രൈവർരഹിത സർവീസുകൾ നടത്താവുന്ന അത്യാധുനിക സിഗ്നലിങ് സിസ്റ്റമാണ് ക്രമീകരിച്ചിരിക്കുന്നത്.

English Summary:

Passengers travelling on the Poonamallee Bypass–Vadapalani Metro route have requested an extension of metro service hours for greater convenience. They want services to begin at 6 am instead of the current 7 am and continue until 11 pm rather than the existing closing time of 9 pm The proposed changes are expected to benefit commuters who need to travel early in the morning or late at night.

Loading...
Unable to load recommendations.
Follow Us
Related Stories
Bengaluru Train: ബെംഗളൂരു–മംഗളൂരു ട്രെയിൻ റൂട്ടിൽ വൻ മാറ്റം; കോഴിക്കോട് എക്‌സ്പ്രസ് സർവീസ് വൈകുമോ?
രാജ്യത്തിൻ്റെ അടിസ്ഥാനസൗകര്യ വികസന വിപ്ലവം ‘പിഎം ഗതിശക്തി’; 5 വർഷം തികയുമ്പോൾ മാറിയത് എന്തെല്ലാം?
വിമാനയാത്രയിൽ നിങ്ങളുടെ പവർ ബാങ്ക് ഒരു ബോംബായി മാറിയേക്കാം; അപകടം ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
അമ്മയുടെ രണ്ടാം വിവാഹത്തിൽ എതിർപ്പ്; ന്യൂസിലൻഡിൽ നിന്നെത്തി 22-കാരൻ രണ്ടാനച്ഛനെ വെടിവച്ച് കൊന്നു
ദുർമന്ത്രവാദിയെന്ന് സംശയം; തെലങ്കാനയിൽ യുവാവ് സ്വന്തം അമ്മയെ ജീവനോടെ ചുട്ടുകൊന്നു
INS Mangrol-VIDEO: കൊച്ചിൻ കപ്പൽശാലയിൽ നിർമ്മിച്ച കരുത്തൻ; ‘ഐ.എൻ.എസ് മംഗ്രോൾ’ ഇനി ഇന്ത്യൻ കപ്പൽപ്പടയുടെ ഭാഗം
റെഡ്മിയുടെ ടർബോ കരുത്തിന് ആമസോണിൽ ഡിസ്കൗണ്ട് വില!
വെറും വയറ്റിലെ കാപ്പികുടി ഗുണമോ ദോഷമോ? അറിയാം ഈ കാര്യങ്ങൾ
കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ