Kerala To Bengaluru Train: കേരളത്തിലേക്കുള്ള ബെംഗളൂരു, ഹുബ്ലി സ്പെഷ്യൽ സർവീസുകൾ നീട്ടി; ടിക്കറ്റുകൾ ബുക്ക് ചെയ്യാം
Kollam Thiruvananthapuram Bengaluru Train: പ്രത്യേക ട്രെയിൻ സർവീസുകൾ നീട്ടിയതിനൊപ്പം ട്രെയിനുകളുടെ പുതുക്കിയ സമയക്രമവും റെയിൽവേ പുറത്തുവിട്ടിട്ടുണ്ട്. ഈ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് റിസർവേഷൻ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഡിസംബർ-ജനുവരി അവധിക്കാലത്ത് ബെംഗളൂരു, ഹുബ്ലി എന്നിവിടങ്ങളിൽ നിന്ന് നാട്ടിലേക്ക് വരുന്നവർക്കും തിരികെ പോകുന്നവർക്കും തിരക്കൊഴിവാക്കി യാത്ര ചെയ്യാൻ ഈ നീട്ടി നൽകൽ വലിയ ആശ്വാസമാകും.
തിരുവനന്തപുരം: ക്രിസ്മസ്- പുതുവത്സര അവധിക്കാലത്തോട് അനുബന്ധിച്ച് കർണാടകയിൽ നിന്നുള്ള സ്പെഷ്യൽ ട്രെയിനുകൾ നീട്ടി റെയിൽവേ. കേരളത്തിലേക്കുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ഹുബ്ലി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് സർവീസ് നടത്തുന്ന 8 സ്പെഷ്യൽ ട്രെയിനുകളുടെ കാലാവധി നീട്ടാൻ സൗത്ത് വെസ്റ്റേൺ റെയിൽവേ തീരുമാനിച്ചു. 2026 ഡിസംബർ മുതൽ 2027 ജനുവരി വരെയുള്ള തീയതികളിലേക്കാണ് ഈ പ്രത്യേക സർവീസുകൾ ദീർഘിപ്പിച്ചിരിക്കുന്നത്.
പ്രത്യേക ട്രെയിൻ സർവീസുകൾ നീട്ടിയതിനൊപ്പം ട്രെയിനുകളുടെ പുതുക്കിയ സമയക്രമവും റെയിൽവേ പുറത്തുവിട്ടിട്ടുണ്ട്. ഈ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് റിസർവേഷൻ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഡിസംബർ-ജനുവരി അവധിക്കാലത്ത് ബെംഗളൂരു, ഹുബ്ലി എന്നിവിടങ്ങളിൽ നിന്ന് നാട്ടിലേക്ക് വരുന്നവർക്കും തിരികെ പോകുന്നവർക്കും തിരക്കൊഴിവാക്കി യാത്ര ചെയ്യാൻ ഈ നീട്ടി നൽകൽ വലിയ ആശ്വാസമാകും. റിസർവേഷൻ ആരംഭിച്ചതിനാൽ വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുക.
ALSO READ: ശബരിമല തീർത്ഥാടകർക്ക് ആശ്വാസം; ഹൈദരാബാദ് – കൊല്ലം റൂട്ടിൽ 8 പ്രത്യേക ട്രെയിൻ
നീട്ടിയ ട്രെയിനുകളുടെ പൂർണ വിവരം
- ട്രെയിൻ നമ്പർ 07313 ഹുബ്ബള്ളി ജംഗ്ഷൻ – കൊല്ലം ജംഗ്ഷൻ സ്പെഷ്യൽ – ഞായറാഴ്ച്ചകളിൽ – ഡിസംബർ ആറ് മുതൽ ജനുവരി 17 വരെ – 7 ട്രിപ്പുകൾ
- ട്രെയിൻ നമ്പർ 07314 കൊല്ലം ജംഗ്ഷൻ – ഹുബ്ബള്ളി ജംഗ്ഷൻ സ്പെഷ്യൽ – തിങ്കളാഴ്ച്ചകളിൽ – ഡിസംബർ ഏഴ് മുതൽ ജനുവരി 18 വരെ – 7 ട്രിപ്പുകൾ
- ട്രെയിൻ നമ്പർ 06523 SMVT ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ – തിങ്കളാഴ്ച്ചകളിൽ – ഡിസംബർ ഏഴ് മുതൽ ജനുവരി 25 വരെ – 8 ട്രിപ്പുകൾ
- ട്രെയിൻ നമ്പർ 06524 തിരുവനന്തപുരം നോർത്ത് – SMVT ബെംഗളൂരു സ്പെഷ്യൽ – ചൊവ്വാഴ്ച്ചകളിൽ – ഡിസംബർ എട്ട് മുതൽ ജനുവരി 26 വരെ – 8 ട്രിപ്പുകൾ
- ട്രെയിൻ നമ്പർ 06547 SMVT ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ – ബുധനാഴ്ച്ചകളിൽ – ഡിസംബർ 02 മുതൽ ജനുവരി 27 വരെ – 9 ട്രിപ്പുകൾ
- ട്രെയിൻ നമ്പർ 06548 തിരുവനന്തപുരം നോർത്ത് – SMVT ബെംഗളൂരു സ്പെഷ്യൽ – വ്യാഴാഴ്ച്ചകളിൽ – ഡിസംബർ 03 മുതൽ ജനുവരി 28 വരെ – 9 ട്രിപ്പുകൾ
- ട്രെയിൻ നമ്പർ 06555 SMVT ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ – വെള്ളിയാഴ്ച്ചകളിൽ – ഡിസംബർ 04 മുതൽ ജനുവരി 29 വരെ – 9 ട്രിപ്പുകൾ
- ട്രെയിൻ നമ്പർ 06556 തിരുവനന്തപുരം നോർത്ത് – SMVT ബെംഗളൂരു സ്പെഷ്യൽ – ഞായർ – ഡിസംബർ 06 മുതൽ ജനുവരി 31 വരെ – 9 ട്രിപ്പുകൾ
English Summary:
South Western Railway extends 8 special trains between Kollam, Thiruvananthapuram North, Hubballi, and SMVT Bengaluru up to January 31, 2027. Check last dates, revised timings, and IRCTC booking details.