‘ഡിസപ്പിയറിംഗ് ഫെയ്സസ്’; ഹിമാലയൻ ജീവിതങ്ങളെ ക്യാമറയിൽ പകർത്തി സദ്ഗുരു, ഫോട്ടോ എസ്സെ ബുക്ക് പ്രകാശനെ ചെയ്തു
നേപ്പാളിലെയും ടിബറ്റിലെയും വിദൂര ഹിമാലയൻ താഴ്‌വരകളിലൂടെ പതിറ്റാണ്ടുകളായി സദ്ഗുരു നടത്തിയ യാത്രകളിൽ കണ്ടുമുട്ടിയ മനുഷ്യരുടെ അപൂർവ്വമായ ദൃശ്യരേഖകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2006-ലാണ് സദ്ഗുരു ആദ്യമായി മാനസസരോവറിലേക്കും കൈലാസത്തിലേക്കും യാത്ര ആരംഭിക്കുന്നത്. തുടർന്ന് വർഷങ്ങളായി നിരവധി തീർത്ഥാടകരെ അദ്ദേഹം ഹിമാലയൻ യാത്രകളിൽ നയിച്ചിട്ടുണ്ട്.
ന്യൂ ഡൽഹി: ഹിമാലയൻ യാത്രകൾക്കിടയിൽ താൻ കണ്ടുമുട്ടിയ മനുഷ്യരെയും അവരുടെ വേറിട്ട ജീവിതങ്ങളെയും ക്യാമറയിൽ പകർത്തി സദ്ഗുരു തയ്യാറാക്കിയ പുതിയ ഫോട്ടോഗ്രാഫി പുസ്തകം ‘ഡിസപ്പിയറിംഗ് ഫെയ്സസ്’ (Disappearing Faces) പ്രകാശനം ചെയ്തു. ഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ (IIC) നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് പുസ്തകം പ്രകാശനം ചെയ്തത്. പെൻഗ്വിൻ ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേപ്പാളിലെയും ടിബറ്റിലെയും വിദൂര ഹിമാലയൻ താഴ്‌വരകളിലൂടെ പതിറ്റാണ്ടുകളായി സദ്ഗുരു നടത്തിയ യാത്രകളിൽ കണ്ടുമുട്ടിയ മനുഷ്യരുടെ അപൂർവ്വമായ ദൃശ്യരേഖകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആധുനികതയുടെ ആർഭാടങ്ങളില്ലാതെ, പ്രകൃതിയോട് ഇഴചേർന്ന് ജീവിക്കുന്ന മനുഷ്യരുടെ മുഖങ്ങളാണ് സദ്ഗുരു തന്റെ ക്യാമറയിൽ പകർത്തിയത്. പ്രകാശന ചടങ്ങിന് ശേഷം എഴുത്തുകാരനും നിരീക്ഷകനുമായ ആനന്ദ് രംഗനാഥനുമായി സദ്ഗുരു നടത്തിയ സംവാദത്തിൽ പുസ്തകത്തിന് പിന്നിലെ അനുഭവങ്ങൾ പങ്കുവെച്ചു.
സദ്ഗുരുവിന്റെ വാക്കുകൾ:
“ഈ മുഖങ്ങൾ ഉടൻ തന്നെ അപ്രത്യക്ഷമായേക്കാവുന്ന ഒരു യുഗത്തെയാണ് പ്രതിനിധീകരിക്കുന്നത്. പ്രകാശവും ഇരുട്ടും, ചൂടും തണുപ്പും, വസന്തവും തണുപ്പുകാലവും തിരിച്ചറിയുന്ന ഇന്ദ്രിയാനുഭവങ്ങളാൽ മാത്രം കൊത്തിയെടുക്കപ്പെട്ട മുഖങ്ങളാണിവ. വിവര സാങ്കേതികവിദ്യയുടെ കടന്നുകയറ്റമില്ലാത്ത, പ്രകൃതിയുമായി നേരിട്ട് സംവദിക്കുന്ന ലളിതമെന്ന് തോന്നുമെങ്കിലും അനുഭവ സമ്പന്നമായ ജീവിതമാണ് ഇവരുടേത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഹിമാലയത്തിന്റെ സൗന്ദര്യത്തേക്കാളേറെ, ഈ മനുഷ്യരുടെ മുഖങ്ങളാണ് എന്നെ അങ്ങോട്ട് ആകർഷിച്ചുകൊണ്ടിരിക്കുന്നത്.”
2006-ലാണ് സദ്ഗുരു ആദ്യമായി മാനസസരോവറിലേക്കും കൈലാസത്തിലേക്കും യാത്ര ആരംഭിക്കുന്നത്. തുടർന്ന് വർഷങ്ങളായി നിരവധി തീർത്ഥാടകരെ അദ്ദേഹം ഹിമാലയൻ യാത്രകളിൽ നയിച്ചിട്ടുണ്ട്. 2025-ൽ കൈലാസത്തിലേക്ക് നടത്തിയ ആദ്യ മോട്ടോർസൈക്കിൾ യാത്രയ്ക്ക് ശേഷം, ഈ വർഷവും അദ്ദേഹം മോട്ടോർസൈക്കിളിൽ തന്നെ ഹിമാലയൻ യാത്ര തുടരാൻ ഒരുങ്ങുകയാണ്.
സദ്ഗുരു ഫോട്ടോ എടുക്കുന്നതിൻ്റെ വീഡിയോ ദൃശ്യം
View this post on Instagram
മനുഷ്യ നന്മയ്ക്കും ബോധവൽക്കരണത്തിനും പരിസ്ഥിതി പുനരുജ്ജീവനത്തിനുമുള്ള പ്രവർത്തനങ്ങൾക്കൊപ്പം തന്നെ ഹിമാലയം എപ്പോഴും സദ്ഗുരുവിന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമായി നിലകൊള്ളുന്നു. ‘ഡിസപ്പിയറിംഗ് ഫെയ്സസ്’ പുസ്തകത്തിന്റെ ഹാർഡ്‌ബാക്ക്, പേപ്പർബാക്ക് പതിപ്പുകൾ ആമസോൺ, ക്രോസ്‌വേഡ്, സ്വപ്നഓൺലൈൻ, അറ്റ്‌ലാന്റിക് എന്നീ പ്ലാറ്റ്‌ഫോമുകളിലും penguin.co.in/book/disappearing-faces/ എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.