CM Vijay: തമിഴ്നാട്ടിലെ കർഷകർക്ക് സന്തോഷിക്കാം! വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്
CM Vijay: തമിഴ്നാട് സാമ്പത്തികപരമായ പരിമിതികൾ നേരിടുന്നുണ്ടെങ്കിലും കർഷകർക്ക് 953.06 കോടി രൂപയുടെ അധികസഹായം നൽകാനാണ് തന്റെ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.തമിഴ്നാടിന്റെ നട്ടെല്ല് കൃഷിയാണ് എന്നും രാജ്യത്തിന്റെ അഭിവൃദ്ധി കർഷകരെ പിന്തുണയ്ക്കുന്നതിന് ആശ്രയിച്ചിരിക്കുന്നു എന്നും അദ്ദേഹം ഊന്നി പറഞ്ഞു.പ്രഖ്യാപനം പ്രകാരം 75,000 രൂപ വരെയുള്ള സഹകരണ കാർഷിക വായ്പുകൾക്ക് ഇനിമുതൽ 100% ഇളവ് ലഭിക്കും.......
ചെന്നൈ: തമിഴ്നാട്ടിലെ കർഷകർക്ക് സന്തോഷവാർത്ത പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജോസഫ് സി വിജയ്. സഹകരണ ബാങ്കുകളിൽ 75000 രൂപ വരെയുള്ള കാർഷിക വായ്പകൾ പൂർണമായി എഴുതി തള്ളണമെന്ന് അദ്ദേഹം നിയമസഭയിൽ പ്രഖ്യാപനം നടത്തി. കൂടാതെ 75000 രൂപ മുതൽ 1 ലക്ഷം വരെയുള്ള വായ്പകൾക്ക് ഇളവ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വായ്പകള്‍ക്ക് 75000 രൂപ വരെയാണ് ഇളവുകൾ നൽകുക. തമിഴ്നാടിന്റെ നട്ടെല്ല് കൃഷിയാണ് എന്നും രാജ്യത്തിന്റെ അഭിവൃദ്ധി കർഷകരെ പിന്തുണയ്ക്കുന്നതിന് ആശ്രയിച്ചിരിക്കുന്നു എന്നും അദ്ദേഹം ഊന്നി പറഞ്ഞു.
അധികാരമേറ്റത്തിന് 15 ദിവസത്തിനുള്ളിൽ 50000 രൂപ വരെ എഴുതി തള്ളി
തമിഴ്നാട് സാമ്പത്തികപരമായ പരിമിതികൾ നേരിടുന്നുണ്ടെങ്കിലും കർഷകർക്ക് 953.06 കോടി രൂപയുടെ അധികസഹായം നൽകാനാണ് തന്റെ സർക്കാർ തീരുമാനിച്ചിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല മെയ് മാസത്തിൽ അധികാരമേറ്റത്തിന് 15 ദിവസത്തിനുള്ളിൽ 50000 രൂപ വരെയുള്ള കാർഷിക വായ്പകൾ സർക്കാർ ഇതിനോടകം തന്നെ എഴുതി തള്ളിയിരുന്നതായി നിയമസഭയിൽ ചട്ടം 110 പ്രകാരം അദ്ദേഹം പറഞ്ഞു. അതിനുശേഷം ആണിപ്പോൾ 75,000 രൂപ വരെയുള്ള വായ്പകൾക്കു പൂർണ്ണ ഇളവ് നൽകുന്നതിലേക്കും 75000 രൂപയിൽ കൂടുതലുള്ള വായ്പുകൾക്ക് 35000 ഇളവ് നൽകുന്നതിനും അദ്ദേഹം പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ALSO READ:നമ്മ മെട്രോയില്‍ പുതിയ ട്രെയിനും സര്‍വീസ് ആരംഭിച്ചു; കാത്തിരിപ്പ് സമയം ഇനി വെറും 6 മിനിറ്റ്
ഇത് ഏകദേശം 14.44 ലക്ഷത്തിലധികം കർഷകർക്ക് പ്രയോജനം ആകും എന്നാണ് റിപ്പോർട്ട്. 2026 ഓഗസ്റ്റ് ഏഴിന് കർഷക യൂണിയനങ്ങളുമായി നടത്തിയ കൂടിയാലോചനകളെ തുടർന്ന് നിലവിലെ സാമ്പത്തിക പരിമിതികളും സഹകരണബാങ്കുമാളുമായി വേഗത്തിൽ ഒത്തുതീർപ്പുകൾ ആവശ്യമായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദേശങ്ങൾ ഉണ്ടായിരുന്നിട്ടും അധിക ആശ്വാസം നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു അധിക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുതന്നെ മുഖ്യമന്ത്രി അറിയിച്ചു.പ്രഖ്യാപനം പ്രകാരം 75,000 രൂപ വരെയുള്ള സഹകരണ കാർഷിക വായ്പുകൾക്ക് ഇനിമുതൽ 100% ഇളവ് ലഭിക്കും. 75000 മുതൽ 1 ലക്ഷം വരെയുള്ള വായ്പകൾക്ക് 75000 വരെ ഇളവ് ലഭിക്കും. 100000ത്തിനു മുകളിൽ ഉള്ള വായ്പകൾക്ക് പരമാവധി 35000 വരെ ഇളവ് ലഭിക്കും.
ENGLISH SUMMARY
Chief Minister Joseph C Vijay has announced good news for the farmers of Tamil Nadu. He announced in the assembly that agricultural loans up to Rs 75,000 in cooperative banks will be completely waived off. He also said that loans between Rs 75,000 and Rs 1 lakh will be waived off. These loans will be given concessions up to Rs 75,000.