തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുൻ മന്ത്രിയുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

Trinamool Congress Leader Ashis Banerjee Found Dead Months After Election Loss: രാംപൂർഹട്ടിൽ നിന്ന് അഞ്ച് തവണ അദ്ദേഹം എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് മമതാ ബാനർജി ആദ്യമായി അധികാരത്തിൽ സമയത്ത് സംസ്ഥാനത്തെ വിദ്യാഭ്യാസ, കൃഷി മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ധ്രുവ സാഹയോട് അദ്ദേഹം പരാജയപ്പെടുകയായിരുന്നു

തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുൻ മന്ത്രിയുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

മമത ബാനർജിയോടൊപ്പം ആശിഷ് ബാനർജി

Published: 

16 Aug 2026 | 10:00 AM

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മന്ത്രിയും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവുമായ ആശിഷ് ബാനർജിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിർഭും ജില്ലയിലെ രാംപൂർഹട്ടിൽ അദ്ദേഹത്തിൻ്റെ വീടിനോട് ചേർന്നുള്ള തൃണമൂൽ കോൺഗ്രസ് ഓഫീസിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. രാംപൂർഹട്ടിലെ ഹത്തല പരയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. മരണവാർത്ത അറിഞ്ഞ് വൻ ജനാവലിയാണ് പാർട്ടി ഓഫീസിന് പുറത്ത് തടിച്ചുകൂടിയത്.

തൃണമൂൽ അധ്യക്ഷ മമതാ ബാനർജി മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ആശിഷ് ബാനർജി ഡെപ്യൂട്ടി സ്പീക്കറായി സേവനമനുഷ്ഠിച്ചത്. രാംപൂർഹട്ടിൽ നിന്ന് അഞ്ച് തവണ അദ്ദേഹം എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് മമതാ ബാനർജി ആദ്യമായി അധികാരത്തിൽ സമയത്ത് സംസ്ഥാനത്തെ വിദ്യാഭ്യാസ, കൃഷി മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ധ്രുവ സാഹയോട് അദ്ദേഹം പരാജയപ്പെടുകയായിരുന്നു.

കഴിഞ്ഞ ജൂണിൽ തൃണമൂലിൻ്റെ ബിർഭും ജില്ലാ കോർ കമ്മിറ്റി ചെയർമാൻ സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു. പാർട്ടിയുടെ സാധാരണ അംഗമായി തുടരും എന്നായിരുന്നു അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിർഭുമിലെ 11 മണ്ഡലങ്ങളിൽ ആറിലും ബി.ജെ.പിയാണ് വിജയിച്ചത്. 2021-ൽ ഇതേ ജില്ലയിൽ തൃണമൂൽ 10 സീറ്റുകൾ നേടിയപ്പോൾ ബി.ജെ.പിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചിരുന്നത്.

English Summary

Former West Bengal Deputy Speaker and senior Trinamool Congress leader Asish Banerjee was found hanging inside a party office in Birbhum’s Rampurhat. A five-time MLA and former state minister, Banerjee recently lost the assembly election to a BJP candidate. Police have recovered the body and sent it for postmortem.

Follow Us
Related Stories
Namma Metro: നമ്മ മെട്രോയില്‍ പുതിയ ട്രെയിനും സര്‍വീസ് ആരംഭിച്ചു; കാത്തിരിപ്പ് സമയം ഇനി വെറും 6 മിനിറ്റ്‌
കർണാടക വനത്തിൽ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി വ്യാജ, ഏറ്റുമുട്ടലെന്ന് ആരോപണം, വനം വകുപ്പ് ഓഫിസ് തകർത്തു
റോഡിലൂടെ വലിച്ചിഴച്ചു! കൊച്ചുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി
Independence Day 2026: ഡൽഹി അക്ഷർധാം ക്ഷേത്രത്തിൽ സ്വാതന്ത്ര്യദിനാഘോഷം; രാജ്യത്തിനായി പ്രാർത്ഥന
Independence Day 2026: ചുവന്ന ടൈ ആന്‍ഡ് ഡൈ തലപ്പാവ് ധരിച്ച് മോദി; ഓരോ വര്‍ഷവും ഓരോ സന്ദേശം, പ്രധാനമന്ത്രി ധരിച്ച തലപ്പാവുകള്‍
‘വലിയ സ്വപ്നങ്ങൾ, ദൃഢനിശ്ചയം’: 80-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ബാഗിൽ എന്താണെന്ന് ചോദ്യം, ബോംബെന്ന് മറുപടി; വിമാന യാത്രികൻ പിടിയിൽ
ഇനി വഴുതനങ്ങ വേവിക്കുമ്പോൾ കുഴഞ്ഞുപോകില്ല!
വില 20 ലക്ഷത്തിൽ താഴെ, മഹീന്ദ്ര ലൈഫ്സ്റ്റൈലർ പിക്കപ്പ് ഇറങ്ങി
ചിങ്ങത്തിൽ ഉദിച്ചുയരുന്ന 3 രാശികൾ! ഇവർക്കിനി നേട്ടങ്ങളുടെ കാലം
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു