‘ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം’; ചൈനയുടെ അവകാശവാദങ്ങൾക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം

Ladakh is India's Integral Part: MEA Rejects China's Claims Over Naming of 28 Border Places: 2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ഇന്ത്യ-ചൈന സൈന്യങ്ങൾ തമ്മിൽ വലിയ സംഘർഷം നടന്നിരുന്നു. 1975-ന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു ഇത്. ഈ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യുവരിച്ചത്. 4 ചൈനീസ് സൈനികരും സംഘർഷത്തിൽ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് നിരവധി തവണ സൈനികതല ചർച്ചകൾ നടന്നു. ഒടുവിൽ സൈന്യത്തെ പിൻവലിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിക്കുകയായിരുന്നു

‘ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം’; ചൈനയുടെ അവകാശവാദങ്ങൾക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം

പ്രതീകാത്മക ചിത്രം

Published: 

13 Oct 2026 | 07:46 PM

ന്യൂഡൽഹി: ലഡാക്കിലെ അതിർത്തി പ്രദേശങ്ങൾ ഉൾപ്പടെയുള്ള 28 തന്ത്രപ്രധാന സ്ഥലങ്ങൾക്ക് ഇന്ത്യ ഔദ്യോഗിക നാമകരണം നൽകിയതിന് പിന്നാലെ എതിർപ്പുമായി ചൈന. ഇന്ത്യയുടെ നിക്കം നിയമവിരുദ്ധമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പ്രതികരിച്ചതായി ‘ദ് ഗ്ലോബൽ ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈനയുടെ ഇത്തരം ആരോപണങ്ങൾ കൊണ്ട് യഥാർത്ഥ്യത്തെ മാറ്റാനാകില്ല എന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ മറുപടി നൽകി.

ഒക്ടോബർ 2-നാണ് ഇന്ത്യ ലഡാക്കിലെ 28 തന്ത്രപ്രധാന കേന്ദ്രങ്ങളെ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തിയത്. ലൈൻ ഓഗ് ആക്ച്വൽ കൺ\ട്രോളിലെ നിർണ്ണായക പോയൻ്റുകളായ ഗോഗ്ര, ഹോട്ട് സ്പ്രിംഗ്, തുടങ്ങിയ സ്ഥലങ്ങളും ഇതിൽ ഉൾപ്പെടുന്നു. അതിർത്തി പ്രദേശങ്ങളെ കുറിച്ചുള്ള പൊതുബോധം വർധിപ്പിക്കുന്നതിനും സ്ഥലങ്ങളെ കൂടുതൽ വ്യക്തമായി അടയാളപ്പെടുത്തുന്നതിനുമാണ് ലഡാക് ഭരണകൂടവുമായി ചേർന്ന് കേന്ദ്രസർക്കാർ ഇത്തരം ഒരു നടപടിയിലേക്ക് നീങ്ങിയത്. 2020-ൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം ഉണ്ടായപ്പോൾ വലിയ തർക്കങ്ങൾ നടന്ന സ്ഥലങ്ങളാണ് ഗോഗ്രയും ഹോട്ട് സ്പ്രിംഗും. അതിനാൽ ഈ സ്ഥലങ്ങൾ ഇന്ത്യൻ സൈന്യത്ത സംബന്ധിച്ച് ഏറെ നിർണ്ണായകമാണ്

Also Read: യു.പി.ഐ സർവീസ് ചാർജിന് താത്കാലിക ബ്രേക്ക്; ഉത്സവ സീസണിൽ വ്യാപാരികൾക്ക് വലിയ ആശ്വാസം!

ഇന്ത്യൻ പ്രദേശങ്ങൾക്ക് മേലുള്ള അവകാശവാദങ്ങൾ ചൈന ആവർത്തിച്ചു. ഏകപക്ഷീയമായാണ് ഇന്ത്യ ലഡാക്ക് എന്ന കേന്ദ്രഭരണ പ്രദേശം രൂപീകരിച്ചത് എന്നാണ് ചൈനയുടെ ആരോപണം.

“ഇന്ത്യ ഏകപക്ഷീയമായും നിയമവിരുദ്ധമായും രൂപീകരിച്ച ‘ലഡാക്ക്’ എന്ന കേന്ദ്രഭരണപ്രദേശത്തെ ചൈന അംഗീകരിച്ചിട്ടില്ല; തന്ത്രപ്രധാന ഇടങ്ങൾക്ക് ഇന്ത്യ പേര് നൽകിയ നടപടിയും ചൈന ശക്തമായി എതിർക്കുന്നു. ഈ നീക്കം നിയമവിരുദ്ധവും അസാധുവുമാണ്; ചൈന-ഇന്ത്യ അതിർത്തിയുടെ പടിഞ്ഞാറൻ മേഖലയിലുള്ള ഈ പ്രദേശങ്ങൾ എക്കാലവും ചൈനയുടേതായിരുന്നു എന്ന വസ്തുതയെ മാറ്റാൻ ഇതിലൂടെ സാധിക്കില്ല,” എന്ന് മാവോ പറഞ്ഞതായി ‘ഗ്ലോബൽ ടൈംസ്’ റിപ്പോർട്ട് ചെയ്തു.

2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ഇന്ത്യ-ചൈന സൈന്യങ്ങൾ തമ്മിൽ വലിയ സംഘർഷം നടന്നിരുന്നു. 1975-ന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു ഇത്. ഈ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യുവരിച്ചത്. 4 ചൈനീസ് സൈനികരും സംഘർഷത്തിൽ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് നിരവധി തവണ സൈനികതല ചർച്ചകൾ നടന്നു. ഒടുവിൽ സൈന്യത്തെ പിൻവലിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിക്കുകയായിരുന്നു.

English Summary

India firmly rejected China’s objections to standardising names of 28 strategic locations in Ladakh, including LAC friction points like Gogra. New Delhi reiterated that Ladakh remains an integral Indian territory.

Loading...
Unable to load recommendations.
Follow Us
മക്കളേ വേഗം വാങ്ങിക്കോ, 2027ല്‍ സ്വര്‍ണം പറപറക്കും
സവാള നീര് തലയിൽ പുരട്ടിയാൽ മുടി വളരുമോ?
വെള്ളം കുടിച്ചാൽ ഉടനെ മൂത്രമൊഴിക്കാൻ തോനുന്നുണ്ടോ?
റെഡ്മിയുടെ ടർബോ കരുത്തിന് ആമസോണിൽ ഡിസ്കൗണ്ട് വില!
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ