AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

യു.പി.ഐ സർവീസ് ചാർജിന് താത്കാലിക ബ്രേക്ക്; ഉത്സവ സീസണിൽ വ്യാപാരികൾക്ക് വലിയ ആശ്വാസം!

UPI Transaction Charges Delayed: New MDR Rules to Kick In After Diwali: 2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് 0.4 ശതമാനം എം.ഡി.ആർ ഈടാക്കാൻ യു.പി.ഐ സ്റ്റിയറിംഗ് കമ്മറ്റി കഴിഞ്ഞ സെപ്റ്റംബറിലാണ് തീരുമാനമെടുത്തത്. ഡിജിറ്റൽ പെയ്മെൻ്റുകൾ സ്വീകരിക്കുന്നതിനായി വ്യാപാരികളിൽ നിന്നും ഈടാക്കുന്ന ഫീസാണ് ഇത്. പുതിയ നിയമപ്രകാരം, 2000 രൂപയുടെ ഇടപാടുകൾക്ക് 8 രൂപയും 10,000 രൂപയ്ക്ക് 40 രൂപയും വ്യാപാരികൾ നൽകേണ്ടിവരും.

യു.പി.ഐ സർവീസ് ചാർജിന് താത്കാലിക ബ്രേക്ക്; ഉത്സവ സീസണിൽ വ്യാപാരികൾക്ക് വലിയ ആശ്വാസം!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 13 Oct 2026 | 02:49 PM

ന്യൂഡൽഹി: വ്യാപാരികളുടെ നിരന്തരമായ അഭ്യർത്ഥനകളെ തുടർന്ന് യു.പി.ഐ വഴിയുള്ള പണമിടപാടുകൾക്ക് പ്രത്യേകം സർവീസ് ചാർജ് ഈടാക്കാനുള്ള നീക്കം നീട്ടിവച്ച് എൻ.സി.പി.ഐ. ഒക്ടൊബർ 15 മുതൽ പുതിയ നിരക്ക് ഇടാക്കി തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഉത്സവ സീസൺ കണക്കിലെടുത്താണ് തീരുമാനത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. നവംബർ രണ്ടാം വാരത്തിന് ശേഷം മാത്രമേ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരൂ എന്ന് നാഷ്ണൽ പെയ്മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ചൊവ്വാഴ്ച പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു. എം.ഡി.ആർ നടപ്പിലാക്കുന്ന കൃത്യമായ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

രാജ്യത്തിൻ്റെ മിക്ക ഭാഗത്തും വിവിധ ഉത്സവങ്ങൾ കൊണ്ടാടുന്ന സമയമാണ് ഇത്. ജനങ്ങൾ കൂടുതലായി ഷോപ്പിംഗ് നടത്തുന്ന സമയമായതിനാൽ ഇപ്പോൾ പുതിയ നിരക്കുകൾ കൊണ്ടുവരുന്നത് വലിയ തിരിച്ചടിയാകുമെന്ന് വ്യാപാരികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പുറമെ പെയ്മെൻ്റ് കമ്പനികൾക്കും ഉപഭോക്താക്കൾക്കും അവരുടെ സിസ്റ്റം അപ്ഡേറ്റ് ചെയ്യുന്നതിന് കൂടുതൽ സമയം നൽകാനും ഇതിലൂടെ സാധിക്കുമെന്നും എൻ.പി.സി.ഐ കണക്കുകൂട്ടുന്നു.

Also Read: Chennai Metro: പൂനമല്ലി – വടപളനി മെട്രോ വൻ ഹിറ്റ്; സർവീസ് സമയം മാറ്റണമെന്ന് യാത്രക്കാർ

2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് 0.4 ശതമാനം എം.ഡി.ആർ ഈടാക്കാൻ യു.പി.ഐ സ്റ്റിയറിംഗ് കമ്മറ്റി കഴിഞ്ഞ സെപ്റ്റംബറിലാണ് തീരുമാനമെടുത്തത്. ഡിജിറ്റൽ പെയ്മെൻ്റുകൾ സ്വീകരിക്കുന്നതിനായി വ്യാപാരികളിൽ നിന്നും ഈടാക്കുന്ന ഫീസാണ് ഇത്. പുതിയ നിയമപ്രകാരം, 2000 രൂപയുടെ ഇടപാടുകൾക്ക് 8 രൂപയും 10,000 രൂപയ്ക്ക് 40 രൂപയും വ്യാപാരികൾ നൽകേണ്ടിവരും. എന്നാൽ, റെയിൽവേ, ടെലികോം, ഇൻഷൂറൻസ്, ഇന്ധനം, കാർഷിക ആവശ്യങ്ങൾ തുടങ്ങിയ പ്രത്യേക മേഖലകളിൽ 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പരമാവധി 5 രൂപ മാത്രമായിരിക്കും നിരക്ക് ഈടാക്കുക.

പുതിയ നിരക്ക് സാധാരണക്കാരെ ബാധിക്കില്ലെന്നും ഈ തുക വ്യാപാരികളിൽ നിന്നാണ് ഈടാക്കുന്നത് എന്നും സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വ്യക്തികൾ തമ്മിലൂള്ള പണമിടപാടുകൾക്കും ചെറിയ തുകകൾക്കുള്ള ദൈനംദിന വ്യാപാരങ്ങൾക്കും തുടർന്നും യാതൊരു നിരക്കും നൽകേണ്ടതില്ല. 75,000 രൂപയോ അതിന് മുകളിലോ ഉള്ള വലിയ ഇടപാടുകൾക്കുള്ള പരമാവധി ഫീസ് 300 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. യു.പി.ഐ സംവിധാനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനും തട്ടിപ്പുകൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്കുമാണ് ഈ തുക വിനിയോഗിക്കുക എന്ന് എൻ.പി.ഐ.ഐ വ്യക്തമാക്കിയിട്ടുണ്ട്.

English Summary

The NPCI has postponed the rollout of the 0.4% UPI MDR charge on transactions above Rs 2,000 until after Diwali. This delay offers festive season relief to merchants updating systems.

Follow Us