IAF AN-32 Aircraft Crashes: വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു; അപകടം അസമില്‍ ലാന്‍ഡിങ്ങിനിടെ

IAF AN-32 Transport Aircraft Crashes in Assam’s Jorhat, Fire Erupts: ഇന്ത്യന്‍ വ്യോമസേനയുടെ വര്‍ക്ക്‌ഹോഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഇരട്ട എഞ്ചിന്‍ ടര്‍ബോപ്രോപ്പ് വിമാനമാണ് അന്റോനോവ് എഎന്‍-32. സോവിയറ്റ് യൂണിയനില്‍ നിര്‍മ്മിച്ച ഇവയുടെ ഏകദേശം 100 വിമാനങ്ങള്‍ നിലവില്‍ വ്യോമസേന ഉപയോഗിക്കുന്നുണ്ട്. ഉയരത്തിലുള്ള വ്യോമതാവളങ്ങളിലും ചൂടുള്ള ഉണ്ഷമേഖല കാലാവസ്ഥകളിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനായാണ് എഎന്‍-32 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

IAF AN-32 Aircraft Crashes: വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു; അപകടം അസമില്‍ ലാന്‍ഡിങ്ങിനിടെ

തകര്‍ന്നുവീണ വിമാനം

Updated On: 

13 Jun 2026 | 12:34 PM

ജോര്‍ഹട്ട്: ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍ 32 ട്രാന്‍സ്‌പോര്‍ട്ട് വിമാനം തകര്‍ന്നുവീണു. അസമിലെ ജോര്‍ഹട്ടിലുള്ള വ്യോമസേന താവളത്തിലാണ് സംഭവം. തകര്‍ന്നുവീണതിന് പിന്നാലെ വിമാനത്തിന് തീപിടിച്ചു. ആളപായമോ പരിക്കുകളോ സംഭവിച്ചിട്ടില്ലെന്നാണ് വിവരം. എന്താണ് അപകട കാരണമെന്ന് വ്യക്തമല്ല. പൈലറ്റിന് ജീവന്‍ നഷ്ടപ്പെട്ടിരിക്കാമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാരെ കുറിച്ചും വിവരമില്ല. തീ നിയന്ത്രണവിധേയമാക്കാനുള്ള പടികള്‍ പുരോഗമിക്കുകയാണ്.

അസമിലെ ജോര്‍ഹട്ടിലുള്ള വ്യോമസേന താവളത്തില്‍ ലാന്‍ഡിങ്ങിനിടെ ഒരു സൈനിക വിമാനം തകര്‍ന്നുവീണു. ചരക്ക് കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന എഎന്‍-32 കാര്‍ഗോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വ്യോമതാവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ പൈലറ്റിന് ജീവന്‍ നഷ്ടപ്പെട്ടിരിക്കാം, സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്, കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം നടക്കും, വ്യോമസേന പ്രസ്താവനയിലൂടെ അറിയിച്ചു.

വ്യോമസേനയുടെ എക്‌സ് പോസ്റ്റ്‌

ഇന്ത്യയുടെ വര്‍ക്ക്‌ഹോഴ്‌സ്

ഇന്ത്യന്‍ വ്യോമസേനയുടെ വര്‍ക്ക്‌ഹോഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഇരട്ട എഞ്ചിന്‍ ടര്‍ബോപ്രോപ്പ് വിമാനമാണ് അന്റോനോവ് എഎന്‍-32. സോവിയറ്റ് യൂണിയനില്‍ നിര്‍മ്മിച്ച ഇവയുടെ ഏകദേശം 100 വിമാനങ്ങള്‍ നിലവില്‍ വ്യോമസേന ഉപയോഗിക്കുന്നുണ്ട്.

ഉയരത്തിലുള്ള വ്യോമതാവളങ്ങളിലും ചൂടുള്ള ഉണ്ഷമേഖല കാലാവസ്ഥകളിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനായാണ് എഎന്‍-32 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 7.5 ടണ്‍ വരെ ചരക്ക്, 50 യാത്രക്കാര്‍ അല്ലെങ്കില്‍ 42 പാരാട്രൂപ്പര്‍മാര്‍ എന്നിവരെ വഹിക്കാനുള്ള ശേഷിയും വിമാനത്തിനുണ്ട്.

Also Read: Sukhoi SU 30: ഇന്ത്യയുടെ സുഖോയ് വിമാനം തകര്‍ന്നുവീണു, റഡാര്‍ ബന്ധം നഷ്ടപ്പെട്ടു; തിരച്ചില്‍ പുരോഗമിക്കുന്നു

അപകടങ്ങള്‍ വര്‍ധിക്കുന്നു

1986 മുതല്‍ ഇന്ത്യയില്‍ ഏകദേശം എഎന്‍-32 വിമാനാപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2025ലും അപകടം സംഭവിച്ചു. ഇത്രയേറെ അപകടങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യന്‍ വ്യോമസേന ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇ വിമാനങ്ങള്‍ തന്നെയാണ്. രാജ്യത്തുടനീളമുള്ള ലോജിസ്റ്റിക്‌സ് പ്രവര്‍ത്തനങ്ങളിലും മറ്റും എഎന്‍-32 നിര്‍ണായക പങ്ക് വഹിക്കുന്നു.

ജോര്‍ഹട്ട് വ്യോമതാമളത്തില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയുള്ള കര്‍ഹി ആംഗ്ലോങ് ജില്ലയിലെ ബൊകാജന്‍ സബ് ഡിവിഷനിലെ ഇംഗ്ലോങ് എകോപിയില്‍ ഐഎഎഫ് സുഖോയ്-30 എംകെഐ യുദ്ധ വിമാനം തകര്‍ന്നുവീണ്, മാസങ്ങള്‍ പിന്നിടുന്നതിനിടെയാണ് അടുത്ത സംഭവം.

മാര്‍ച്ച് അഞ്ചിന് ജോര്‍ഹട്ട് വ്യോമസേന സ്‌റ്റേഷനില്‍ നിന്ന് പതിവ് പരിശീലനത്തിനായാണ് ഇരട്ട സീറ്റുകളുള്ള സുഖോയ് സു 30-എംകെഐ യുദ്ധവിമാനം പറന്നുയര്‍ന്നത്. എന്നാല്‍ വൈകിട്ട് .42 ഓടെ ഗ്രൗണ്ട് കണ്‍ട്രോളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. ഇതിന് പിന്നാലെ ജോര്‍ഹട്ടില്‍ നിന്നും ഏകദേശം 60 കിലോമീറ്റര്‍ അകലെയുള്ള കര്‍ബി ആംഗ്ലോങില്‍ സുഖോയ് തകര്‍ന്നുവീഴുകയായിരുന്നു. സംഭവത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

English Summary

An Indian Air Force AN-32 transport aircraft crashed in Jorhat, Assam, resulting in a fire breaking out after the incident. Details regarding casualties and the cause of the crash are yet to be confirmed. Authorities are investigating the accident.

Follow Us
Related Stories
New IRCTC Website: ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാം; ജൂലൈ 15 മുതല്‍ IRCTC -ക്ക് പുതിയ വെബ്‌സൈറ്റ്
Bengaluru Weather Update: ബെംഗളൂരുകാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; നഗരത്തില്‍ കനത്ത മഴ, കാലാവസ്ഥ മോശം
Namma Metro: ബെംഗളൂരു-തുംകുരു മെട്രോ പദ്ധതി നടക്കില്ല; ആര്‍ആര്‍ടിഎസ് മതിയെന്ന് വാദം
ഇൻ്റർനെറ്റിന് പറഞ്ഞ വേഗതയില്ല, നൽകിയ ഉറപ്പും പാലിച്ചില്ല; റിലയൻസ് ജിയോ 19,700 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കൺസ്യൂമർ കോടതി
അപൂർവ്വങ്ങളിൽ അപൂർവ്വം; ഇരട്ട ഗർഭപാത്രവും, രണ്ട് യോനിയുമായി ജനിച്ച ഒരു വയസ്സുകാരിയുടെ ശസ്ത്രക്രിയ വിജയകരം
Namma Metro: കെമ്പഗൗഡ വിമാനത്താവളത്തിലേക്കുള്ള ആദ്യ ട്രെയിനെത്തി; നമ്മ മെട്രോ ബ്ലൂ ലൈന്‍ തുറക്കാന്‍ പോകുന്നു
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പീരീഡ്സ് വേദനയിൽ ബുദ്ധിമുട്ടുന്നുണ്ടോ…? ചെയ്യേണ്ടത്
പ്രമേഹരോഗികള്‍ക്ക് റംബൂട്ടാന്‍ കഴിക്കാമോ? ഷുഗര്‍ കൂടിയാലോ...
കൂറ്റൻ രാജവെമ്പാലയെ പിടികൂടന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ