AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Railway Update : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സ്റ്റേഷനിലേക്ക് ഇപ്പോ പോകണ്ട! ബെംഗളൂരുവിലേക്കുള്ള ട്രെയിൻ നാലര മണിക്കൂർ ലേറ്റാണ്

Kozhikode KSR Bengaluru Express (Train Number : 16512) Running Status Live : ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്ക് കോഴിക്കോട് നിന്നും യാത്ര ആരംഭിക്കേണ്ടതാണ്. നാളെ രാവിലെ 6.35നാണ് ട്രെയിൻ കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ എത്തി ചേരേണ്ടത്. മംഗലാപുരം വഴിയാണ് ട്രെയിൻ സർവീസ് നടത്തുന്നത്.

Railway Update : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സ്റ്റേഷനിലേക്ക് ഇപ്പോ പോകണ്ട! ബെംഗളൂരുവിലേക്കുള്ള ട്രെയിൻ നാലര മണിക്കൂർ ലേറ്റാണ്
Representational ImageImage Credit source: Palakkad Division, Southern Railway Facebook
Jenish Thomas
Jenish Thomas | Published: 03 Aug 2026 | 05:39 PM

കോഴിക്കോട് : ബംഗളൂരിവിലേക്ക് യാത്രയ്ക്ക് ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്! കോഴിക്കോട് നിന്നുള്ള കോഴിക്കോട്-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് ട്രെയിൻ നാലര മണിക്കൂർ വൈകിയെ സർവീസ് ആരംഭിക്കൂ. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന ട്രെയിൻ വൈകിയതിനെ തുടർന്നാണ് സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത് ദക്ഷിണ റെയിൽവെ പാലക്കാട് ഡിവിഷൻ അറിയിച്ചിരിക്കുന്നത്. എല്ലാ ദിവസം ഉച്ചയ്ക്ക് ശേഷം 3.30നാണ് ട്രെയിൻ കോഴിക്കോട് നിന്നും സർവീസ് ആരംഭിക്കുന്നത്. സർവീസ് നാലര മണിക്കൂർ വൈകിയതിനാൽ രാത്രി എട്ട് മണിക്കാണ് ട്രെയിൻ കോഴിക്കോട് നിന്നും പുറപ്പെടുക.

കോഴിക്കോട് നിന്നും സർവീസ് ആരംഭിച്ച് കണ്ണൂർ, കാസർകോഡ് മംഗലാപുരം വഴിയാണ് ബെംഗളൂരിവിലേക്ക് സർവീസ് നടത്തുക. അതിരാവിലെ 6.35 ഓടെ ട്രെയിൻ കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ എത്തി ചേരുന്നവിധത്തിലാണ് റെയിൽവെ സമയം ക്രമീകരിച്ചിട്ടുള്ളത്. എന്നാൽ ഇന്നത്തെ സർവീസ് വൈകിയതിനാൽ കോഴിക്കോട്-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് ട്രെയിൻ നാളെ വൈകിയാകും ബെംഗളൂരുവിൽ എത്തി ചേരുക.

ALSO READ : Train Cancellation: മണ്ണിടിച്ചിൽ! കോഴിക്കോട്-ബെംഗളൂരു എക്സ്പ്രസ് സ‍‍ർവീസ് നി‍‍ർത്തി; ട്രെയിൻ ​ഗതാ​ഗതം താറുമാറിൽ

മംഗളൂരു ജങ്ഷൻ സിഎസ്എംടി മുംബൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനും വൈകി

കോഴിക്കോട്-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് ട്രെയിൻ പുറമെ മംഗലാപുരത്ത് നിന്നും മുംബൈയിലേക്ക് സർവീസ് നടത്തുന്ന മംഗളൂരു ജങ്ഷൻ സിഎസ്എംടി മുംബൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനും വൈകിയാണ് സർവീസ് നടത്തുന്നത്. എട്ട് മണിക്കൂർ 25 മിനിറ്റ് വൈകിയാണ് സർവീസ് ആരംഭിക്കുക. ഇന്ന് വൈകിട്ട് 4.35ന് ആരംഭിക്കേണ്ട സർവീസ് നാളെ പുലർച്ചെ ഒരു മണിക്ക് മാംഗളൂരു ജങ്ഷനിൽ നിന്നും പുറപ്പെടൂ.

മംഗളൂരു-ബെംഗളൂരു പാതയിൽ മണ്ണിടിച്ചിൽ

മൈസൂർ ഡിവിഷൻ മേഖലയിൽ വ്യാപകമായ മണ്ണിടിച്ചിലിനെ തുടർന്നാണ് ബെംഗളൂരുവിനും മംഗളൂരുവിനും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ വൈകി ഓടുന്നത്. ഇതിനോടകം തന്നെ ഇതുവഴിയുള്ള മൂന്ന് സർവീസുകൾ റയിൽവെ റദ്ദാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സർവീസ് നടത്തിയ കോഴിക്കോട്-കെഎസ്ആർ ബെംഗളൂരു ട്രെയിൻ മണിക്കൂറോളമാണ് കർണാടകയിലെ നെരളാക്കട്ടെ സ്റ്റേഷനിൽ പിടിച്ചിട്ടത്.

English Summary

Kozhikode-KSR Bengaluru Express Train (Number : 16512) Starts From Kozhikode 4.30 Hours Late, Due To Pairing Service Running Late. Palakkad Division, Southern Railway Informs Kozhikode-KSR Bengaluru Express Train Will Starts Service By 8.00 PM. Actual Service Time is 15.30, Train Arrives KSR Bengaluru By Morning 6.35 AM.

Follow Us