AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Accident News: ഇരുചക്ര വാഹനത്തിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു! കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Madurai Accident News: തുമ്പൈ പട്ടി ഗ്രാമത്തിലെ സമീപത്തുള്ള നാലുവരിപ്പാതയിലൂടെ സഞ്ചരിക്കവേ അപ്രതീക്ഷിതമായി ഒരു ഇരുചക്രവാഹനം റോഡിന് പുറകെ വരികയായിരുന്നു ഇരുചക്ര വാഹനത്തിൽ ഇടിക്കാതിരിക്കാൻ ശ്രീറാം കാർ പെട്ടെന്ന് വലത്തേക്ക് തിരിച്ചതാണ് അപകടത്തിനിടയാക്കിയത്. അമിതവേഗതയിലായിരുന്ന കാർ നിയന്ത്രണംവിട്ട റോഡിന്റെ മധ്യത്തിലുള്ള സെൻട്രൽ ബാരിയറിൽ ഇടിച്ചു മറിയുകയും..........

Accident News: ഇരുചക്ര വാഹനത്തിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു! കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Published: 03 Aug 2026 | 03:58 PM

മധുര: ദേശീയപാതയിൽ ഇരുചക്രവാഹനം രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാർ നിയന്ത്രണംവിട്ട് മറ്റൊരു കാറുമായി കൂട്ടിയിടിച്ച് പിഞ്ചു കുഞ്ഞു ഉൾപ്പെടെ ഒരേ കുടുംബത്തിലെ നാലുപേർക്ക് ദാരുണന്ത്യം. ചെന്നൈ പടിക്കുപ്പം സ്വദേശിയായ ശ്രീറാം ഭാര്യ രക്ഷണ, അവരുടെ കുഞ്ഞു മകൾ പ്രണിത ബന്ധു രാജകുമാരി എന്നിവരാണ് സംഭവസ്ഥലത്ത് തന്നെ രക്തം വാർന്ന് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റു മൂന്ന് പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കുന്നതിന് വേണ്ടി ചെന്നൈയിൽ നിന്ന് മധുരയിലേക്ക് കാറിൽ പോവുകയായിരുന്നു ശ്രീറാമും കുടുംബവും.

ശ്രീറാം കാർ പെട്ടെന്ന് വലത്തേക്ക് തിരിച്ചതാണ് അപകടത്തിനിടയാക്കിയത്

മധുര ജില്ലയിലെ മേലൂരിനടുത്തുള്ള തുമ്പൈ പട്ടി ഗ്രാമത്തിലെ സമീപത്തുള്ള നാലുവരിപ്പാതയിലൂടെ സഞ്ചരിക്കവേ അപ്രതീക്ഷിതമായി ഒരു ഇരുചക്രവാഹനം റോഡിന് പുറകെ വരികയായിരുന്നു ഇരുചക്ര വാഹനത്തിൽ ഇടിക്കാതിരിക്കാൻ ശ്രീറാം കാർ പെട്ടെന്ന് വലത്തേക്ക് തിരിച്ചതാണ് അപകടത്തിനിടയാക്കിയത്. അമിതവേഗതയിലായിരുന്ന കാർ നിയന്ത്രണംവിട്ട റോഡിന്റെ മധ്യത്തിലുള്ള സെൻട്രൽ ബാരിയറിൽ ഇടിച്ചു മറിയുകയും എതിശയിൽ ട്രിച്ചി ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു കാറിലേക്ക് ഇടിച്ചു കയറുകയും ആയിരുന്നു.

ALSO READ:കാലാവസ്ഥ വളരെ മോശം! ഓഗസ്റ്റ് 5 വരെ 12 ഇടങ്ങളില്‍ റെഡ് അലര്‍ട്ട്, മുന്നറിയിപ്പ് നല്‍കി കേന്ദ്രം

മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ…

ശക്തിയേറിയ കൂട്ടിയിടിയിൽ ഇരു വാഹനങ്ങളും പൂർണമായി തകർന്ന നിലയിലാണ്. വിവരം അറിഞ്ഞ മേലൂർ പോലീസ് സൂപ്രണ്ട് ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയാണ് തകർന്ന വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. പരിക്കേറ്റ മൂന്ന് പേരെയും ഉടനടി മേലൂര്‍ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടത്തിനുവേണ്ടി മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് അയച്ചിരിക്കുകയാണ്. അപകടത്തിനെ തുടർന്ന് മധുര ദേശീയപാതയിൽ ഉണ്ടായ കനത്ത ​ഗതാ​ഗതക്കുരുക്ക് പോലീസ് എത്തി വാഹനങ്ങൾ നീക്കം ചെയ്ത ശേഷമാണ് പരിഹരിച്ചത്. സംഭവത്തിൽ മേലൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.

ENGLISH SUMMARY

Four members of the same family, including a toddler, died tragically when their car lost control and collided with another car while trying to save a two-wheeler on the national highway. Sriram, a native of Padikuppam, Chennai, his wife Rakshan, and their young daughter Pranitha Bandhu Rajkumari bled to death on the spot.

Follow Us