Sukhoi SU 30: ഇന്ത്യയുടെ സുഖോയ് വിമാനം തകര്‍ന്നുവീണു, റഡാര്‍ ബന്ധം നഷ്ടപ്പെട്ടു; തിരച്ചില്‍ പുരോഗമിക്കുന്നു
Indian Air Force Su-30MKI Missing in Assam: വിമാനത്തിലുണ്ടായിരുന്നവരെ കുറിച്ച് വിവരമില്ല. പരിശീലന ദൗത്യത്തിലായിരുന്നു സുഖോയ്. ജോര്‍ഹട്ടില്‍ നിന്നും ഏകദേശം 60 കിലോമീറ്റര്‍ അകലെയുള്ള കര്‍ബി ആംഗ്ലോങ് മേഖലയില്‍ സുഖോയ് എസ്‌യു 30 KMI തകര്‍ന്നുവീണതായി വ്യോമസേന പ്രസ്താവനയിലൂടെ പറയുന്നു.
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് Su 30MKI യുദ്ധവിമാനം തകര്‍ന്നുവീണു. അസമിലെ കര്‍ബി ആംഗ്ലോങ് ജില്ലയില്‍ വെച്ചാണ് സംഭവം. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം രാത്രി 7.42 ഓടെ കാണാതാവുകയായിരുന്നു എന്നാണ് വിവരം. ഇതിന് ശേഷം വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്ടപ്പെട്ടു. വിമാനം എവിടെയാണെന്ന് കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
വിമാനത്തിലുണ്ടായിരുന്നവരെ കുറിച്ച് വിവരമില്ല. പരിശീലന ദൗത്യത്തിലായിരുന്നു സുഖോയ്. ജോര്‍ഹട്ടില്‍ നിന്നും ഏകദേശം 60 കിലോമീറ്റര്‍ അകലെയുള്ള കര്‍ബി ആംഗ്ലോങ് മേഖലയില്‍ സുഖോയ് എസ്‌യു 30 KMI തകര്‍ന്നുവീണതായി വ്യോമസേന പ്രസ്താവനയിലൂടെ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും തിരച്ചിലും, രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണെന്നും ഇന്ത്യന്‍ വ്യോമസേന എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.
The Su-30MKI which was on a training mission, crashed in the area of Karbi Anglong, Assam, approx 60 km from Jorhat. Search operations are underway.@DefenceMinIndia@SpokespersonMoD@HQ_IDS_India@adgpi@indiannavy https://t.co/64Ii5V2fiZ
— Indian Air Force (@IAF_MCC) March 5, 2026
2000 ത്തിന്റെ തുടക്കത്തിലാണ് സുഖോയ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നു. റഷ്യന്‍ വിമാന നിര്‍മാതാക്കളായ സുഖോയ് വികസിപ്പിച്ചെടുത്ത ഈ മള്‍ട്ടിറോള്‍ ലോങ് റേഞ്ച് ഫൈറ്റര്‍ ജെറ്റ് ഏറ്റവും കൂടുതല്‍ ശേഷിയുള്ള മുന്‍നിര യുദ്ധവിമാനങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ഇന്ത്യന്‍ വ്യോമസനേയ്ക്കായി എച്ച്എഎല്‍ ലൈസന്‍സിന് കീഴിലാണ് വിമാനം നിര്‍മിച്ചത്.
Also Read: CV Anandabose: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവെച്ചു
ഈ ഇരട്ട എഞ്ചിന്‍, മള്‍ട്ടിറോള്‍ ഫൈറ്റര്‍ ജെറ്റ്, ഇന്ത്യ, ഫ്രഞ്ച്, ഇസ്രായേലി ഏവിയോണിക്‌സിന്റെയും ആയുധ സംവിധാനങ്ങളുടെയും മിശ്രിതമാണ്. കൂടാതെ ത്രസ്റ്റ് വെക്റ്ററിങ് എഞ്ചിനുകളും സങ്കീര്‍ണമായ ആകാശ നീക്കങ്ങള്‍ നടത്താന്‍ സഹായിക്കുന്ന നൂതന ഫൈറ്റ് കണ്‍ട്രോള്‍ സിസ്റ്റങ്ങളും വിമാനത്തിലുണ്ട്. വലിയ എയര്‍ഫ്രെയിം വിമാനത്തിന് മിസൈലുകള്‍, ബോംബുകള്‍, ഇന്ധനം എന്നിവയുടെ വലിയ പേലോഡും ഉണ്ട്.
ഇന്ത്യന്‍ വ്യോമസേനയ്ക്ക് നിലവില്‍ 260 ലധികം എസ്‌യു 30MKI ജെറ്റുകളുണ്ട്. 2024 ജൂണില്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ ഒരു സുഖോയ് വിമാനം തകര്‍ന്നുവീണിരുന്നു. 2023 ജനുവരിയില്‍ ഗ്വാളിയോര്‍ വ്യോതാവളത്തില്‍ നിന്ന് പറയുന്നയര്‍ന്ന ശേഷം മറ്റൊരു സുഖോയ് ജെറ്റും അപകടത്തില്‍പെട്ടിരുന്നു.