K Kavitha New Party: തെലങ്കാന രാഷ്ട്രസേന! പുതിയ പാർട്ടി പ്രഖ്യാപിച്ച് കെ കവിത
പുതിയ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ ബിആർഎസിനെതിരെ ശക്തമായ ആരോപണങ്ങളാണ് കവിത ഉന്നയിക്കുന്നത്. തെലങ്കാനയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി പ്രഖ്യാപിച്ച ബി ആർ എസ് ഇപ്പോൾ അതിന്റെ ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിച്ചു കൊണ്ടാണ് പ്രവർത്തിക്കുന്നത് എന്ന് കവിത കുറ്റപ്പെടുത്തി. ജനങ്ങളിൽ നിന്ന് പാർട്ടി അകന്നെന്നും അവരുടെ ആവശ്യങ്ങൾ ഇനി നിറവേറ്റുന്നതിനു.......
ഹൈദരാബാദ്: തെലങ്കാനയിൽ പുതിയ പാർട്ടി പ്രഖ്യാപനവുമായി മുൻ ബിഐർഎസ് നേതാവ് കെ കവിത. ബിആർഎസ്സിൽ നിന്ന് രാജി പ്രഖ്യാപിച്ച് ഏഴ് മാസത്തിനുള്ളിലാണ് പുതിയ പാർട്ടിയുമായി കവിത രാഷ്ട്രീയത്തിൽ തന്നെ ഉറച്ചുനിൽക്കുവാൻ തീരുമാനം എടുത്തിരിക്കുന്നത്. തെലങ്കാന രാഷ്ട്ര സേന( ടിആർഎസ്) എന്നാണ് കവിതയുടെ പാർട്ടിയുടെ പേര്. മുനീറാബാദിൽ വച്ചായിരുന്നു പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടന്നത്.തെലങ്കാനയുടെ വികസനമാണ് ലക്ഷ്യമെന്ന് കവിത പറഞ്ഞു. ടിആർഎസ് 2029ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും കവിത.ഹൈദരാബാദിലെ വസതിയിൽ പൂജ നടത്തിയ ശേഷമാണ് കവിത പാർട്ടി പ്രഖ്യാപനം നടത്തിയത്.
അതേസമയം പുതിയ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ ബിആർഎസിനെതിരെ ശക്തമായ ആരോപണങ്ങളാണ് കവിത ഉന്നയിക്കുന്നത്. തെലങ്കാനയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി പ്രഖ്യാപിച്ച ബി ആർ എസ് ഇപ്പോൾ അതിന്റെ ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിച്ചു കൊണ്ടാണ് പ്രവർത്തിക്കുന്നത് എന്ന് കവിത കുറ്റപ്പെടുത്തി. ജനങ്ങളിൽ നിന്ന് പാർട്ടി അകന്നെന്നും അവരുടെ ആവശ്യങ്ങൾ ഇനി നിറവേറ്റുന്നതിനു വേണ്ടിയാണ് തന്റെ പുതിയ പാർട്ടിയായ തെലങ്കാന രാഷ്ട്ര സേന ലക്ഷ്യം വയ്ക്കുന്നത് എന്നും കവിത പ്രഖ്യാപിച്ചു.
ALSO READ:രാഘവ് ഛദ്ദ ബിജെപിയില്‍ ചേരുന്നു; കൂടെ മറ്റ് എഎപി എംപിമാരും
തെലങ്കാന രൂപീകരിച്ച് 12 വർഷം കഴിഞ്ഞിട്ടും ഞങ്ങളുടെ സ്വപ്നങ്ങൾ പൂവണിഞ്ഞിട്ടില്ലെന്ന് അവർ പറഞ്ഞു. കെ.സി.ആറിന്റെ നേതൃത്വത്തിലുള്ള തെലങ്കാന പ്രസ്ഥാനത്തിന് വഴിതെറ്റി. തെലങ്കാന രൂപീകരിച്ചതോടെ അടിമത്തത്തിന്റെ ചങ്ങലകൾ ഇല്ലാതാകുമെന്ന് ഞങ്ങൾ കരുതി, പക്ഷേ വ്യക്തിസ്വാതന്ത്ര്യം നഷ്ടപ്പെട്ടു.. തങ്ങളുടെ ഫോൺ കോളുകൾ ആരാണ് കേൾക്കുന്നതെന്ന് അറിയാതെ പലരും ഭയപ്പെടുന്നു.
അതേസമയം മുൻ മുഖ്യമന്ത്രിയായ കെ ചന്ദ്രശേഖര റാവുവിന്റെ മകളാണ് കവിത. കവിതയുടെ സഹോദരനും ബി ആർ എസ് പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റുമായ കെ ടി രാമറാവുമായുള്ള അഭിപ്രായ വ്യത്യാസമാണ് പാർട്ടിയിൽ നിന്ന് പുറത്തു പോവുകയും പുതിയ പാർട്ടി പ്രഖ്യാപിക്കുവാനും ഉള്ള കവിതയുടെ തീരുമാനങ്ങൾക്ക് പിന്നിൽ. കെ സി ആറിന്റെ രാഷ്ട്രീയ പിൻഗാമിയായി കെ ടി ആർ ഉയർത്തിക്കാട്ടപ്പെടുന്നതിൽ കവിതയ്ക്ക് അതൃപ്തിയുണ്ടായിരുന്നു.
അധികാര കൊതി
കുടുംബത്തിന് അകത്തുള്ള അധികാരത്തെ ചൊല്ലിയുള്ള തർക്കമാണ് ഒടുവിൽ സ്വന്തമായി പാർട്ടി ഉണ്ടാക്കി അതിന്റെ തലപ്പത്തിരിക്കാം എന്ന തീരുമാനത്തിലേക്ക് കവിത എത്തിയത്. അതേസമയം പാർട്ടി പ്രഖ്യാപിച്ചതിനു പിന്നാലെ കെ കവിത ഗൺപാർക്കിലെ രക്തസാക്ഷി മണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി. മുനീറാബാദിൽ വച്ച് നടന്ന പാർട്ടി കൺവെൻഷനിൽ തന്റെ പ്രവർത്തകരെ അഭിസംബോധന ചെയ്തു.