Arnab Cyclone: കനത്ത മഴ, കാരണം ‘അർണാബ്’! 28-ന് കരതൊടും, തീരങ്ങളിൽ മുന്നറിയിപ്പ്
Cyclone Arnab to Make Landfall on October 28: ഒക്ടോബർ 26ഓടെ തീവ്ര ന്യൂനമർദ്ദം അർണാബ് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒക്ടോബർ 26-ന് രാത്രി മുതലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകൾ അനുസരിക്കണമെന്നും നിർദേശം നൽകി. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
വിശാഖപട്ടണം: രാജ്യത്തെ മഴ കനക്കുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ‘അർണാബ്’ ചുഴലിക്കാറ്റ് ഒക്ടോബർ 28ന് ഉച്ചയോടെ കരതൊടുമെന്നും അറിയിപ്പ് നൽകി. മണിക്കൂറിൽ 115-125 കിലോമീറ്റർ വേഗത്തിൽ അതിശക്തമായ കാറ്റുവീശുമെന്നും കാറ്റ് 140 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. ആന്ധ്രപ്രദേശിലെ ബാപറ്റ്‌ലക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരമേഖലയിലാണ് അർണാബ് ചുഴലിക്കാറ്റ് എത്തുക.
കനത്ത മഴ വരുന്നു
ഒക്ടോബർ 26ഓടെ തീവ്ര ന്യൂനമർദ്ദം അർണാബ് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒക്ടോബർ 27ന് കൂടുതൽ ശക്തിപ്രാപിച്ച് തീവ്രചുഴവിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ആന്ധ്രയിലെയും ഒഡീഷയിലെയും വിവിധ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി. ഉത്തര ആന്ധ്ര, ഈസ്റ്റ് ഗോദാവരി, കൃഷ്‌ണ, ഗുണ്ടൂർ, പ്രകാശം, നെല്ലൂർ ജില്ലകളിൽ ഒക്ടോബർ 27 നും 28 നും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.
ഒക്ടോബർ 26-ന് രാത്രി മുതലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകൾ അനുസരിക്കണമെന്നും നിർദേശം നൽകി. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
ALSO READ: റെഡ് അലര്‍ട്ടില്‍ മാറ്റമില്ല; ‘ചുവന്ന് തുടുത്ത്’ മൂന്നു ജില്ലകള്‍! ജാഗ്രതയോടെ കേരളം
അർണാബ് ചുഴലിക്കാറ്റ് – പേരിന് പിന്നിൽ
ലോകത്താകമാനമുള്ള ചുഴലിക്കാറ്റുകൾക്ക് പേര് നൽകുന്നത് ചില മാനദണ്ഡങ്ങൾ അനുസരിച്ചാണ്. ലോക കാലാവസ്ഥ സംഘടനയും യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആന്റ് സോഷ്യൽ കമ്മ്യൂണിറ്റി ഫോർ ഏഷ്യ ആന്റ് പസഫിക്കും ചേർന്നാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ലോകത്തെ വിവിധ മേഖലകൾക്ക് പ്രത്യേക പാനലുകളുണ്ട്. ഓരോ രാജ്യവും മുൻകൂട്ടി നൽകിയ പേരുകളുടെ ഒരു ലിസ്റ്റ് WMO-യ്ക്ക് കൈമാറും. ഈ ലിസ്റ്റിൽ നിന്നാണ് ഓരോ ചുഴലിക്കാറ്റിനും വരുന്ന ക്രമത്തിൽ പേരുകൾ നൽകുന്നത്.
ഒരേ സമയം ഒന്നിലധികം ചുഴലിക്കാറ്റുകൾ ഉണ്ടാകുമ്പോഴോ, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, മുന്നറിയിപ്പുകൾ, മാധ്യമ വാർത്തകൾ എന്നിവ കൈകാര്യം ചെയ്യുമ്പോഴോ ആശയക്കുഴപ്പം ഒഴിവാക്കാനാണ് പേരുകൾ നൽകുന്നത്. ഇത്തവണ ബംഗാളിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന് നൽകിയ പേരാണ് അർണാബ്. അർണാബ് എന്ന പേര് നിർദേശിച്ചത് ബംഗ്ലാദേശാണ്. ബംഗാളിൽ അർണാബ് എന്നതിന് സമുദ്രം എന്നാണ് അർത്ഥം. 2020-ലാണ് നിലവിലെ പേരുകളുടെ പട്ടിക പുറത്തിറക്കിയത്. 13 രാജ്യങ്ങളിൽ നിന്ന് 13 വീതം ആകെ 169 പേരുകളാണ് ഇതിലുള്ളത്. ഇതിലേക്ക് ‘ഗതി’, ‘മേഘ്’, ‘ആകാശ്’ തുടങ്ങിയ പേരുകൾ ഇന്ത്യ സംഭാവന ചെയ്തിട്ടുണ്ട്.
English Summary:
India Meteorological Department has issued a warning that Cyclone ‘Arnab’, forming in the Bay of Bengal, is expected to make landfall by the afternoon of October 28. The cyclone is set to reach the coastal region between Bapatla and Visakhapatnam in Andhra Pradesh.