AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Karnataka Bans Tobacco: പാൻമസാലയും ഗുട്കയും പൂർണ്ണമായി നിരോധിച്ച് കർണാടക! വില്പന നടത്തിയാൽ വൻ പണി

Karnataka Bans Gutka Pan Masala: സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറാണ്‌ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറക്കിയത്. ഇതുപ്രകാരം ഗുട്കയുടേയും പാൻമസാലയുടേയും ഉത്പാദനം, സൂക്ഷിക്കൽ, കടത്തൽ, വിതരണം, വിൽപ്പന എന്നിവ ഒരുവർഷത്തേക്കാണ് സംസ്ഥാനത്ത് നിരോധിച്ചത്. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിജ്ഞാപനം പുറത്തിറക്കിയത്. ഏത് പേരിലാണ് ഉത്പന്നം അറിയപ്പെടുന്നതെങ്കിലും നിക്കോട്ടിനോ പുകയിലയോ അടങ്ങിയിട്ടുണ്ടെങ്കിൽ അതെല്ലാം നിരോധനത്തിന്റെ പരിധിയിൽ വരും.

Karnataka Bans Tobacco: പാൻമസാലയും ഗുട്കയും പൂർണ്ണമായി നിരോധിച്ച് കർണാടക! വില്പന നടത്തിയാൽ വൻ പണി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 12 Aug 2026 | 05:29 PM

ബെംഗളൂരു: പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഗുട്ക, പാൻമസാല തുടങ്ങിയ ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിച്ച് കർണാടക  (Karnataka Bans Gutka Pan Masala). സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറാണ്‌ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറക്കിയത്. ഇതുപ്രകാരം ഗുട്കയുടേയും പാൻമസാലയുടേയും ഉത്പാദനം, സൂക്ഷിക്കൽ, കടത്തൽ, വിതരണം, വിൽപ്പന എന്നിവ ഒരുവർഷത്തേക്കാണ് സംസ്ഥാനത്ത് നിരോധിച്ചത്. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിജ്ഞാപനം പുറത്തിറക്കിയത്.

ഗുട്കയ്ക്കും പാൻമസാലയ്ക്കും പുറമെ, നിക്കോട്ടിനോ പുകയിലയോ അടങ്ങിയ എല്ലാ ഉത്പന്നങ്ങൾക്കും നിരോധനം ബാധകമാണെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. ഏത് പേരിലാണ് ഉത്പന്നം അറിയപ്പെടുന്നതെങ്കിലും നിക്കോട്ടിനോ പുകയിലയോ അടങ്ങിയിട്ടുണ്ടെങ്കിൽ അതെല്ലാം നിരോധനത്തിന്റെ പരിധിയിൽ വരും. പാക്ക് ചെയ്തതും പാക്ക് ചെയ്യാത്തതുമായ ഇത്തരം ഉത്പന്നങ്ങൾക്കും നിരോധനം ബാധകമാണ്.

ALSO READ: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചു? ഡൽഹി ഫുക്കറ്റ് എയർ ഇന്ത്യ വിമാനത്തിലെ അപകടത്തിൽ വഴിത്തിരിവ്

ഇത്തരം ഉത്പന്നങ്ങളുടെ നിർമാണമോ വിതരണമോ വിൽപ്പനയോ ശ്രദ്ധയിൽപെട്ടാൽ നടപടി സ്വീകരിക്കു. ഇത് കണ്ടെത്തിയാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ജനങ്ങളോട് അഭ്യർഥിച്ചു. പൊതുജനാരോഗ്യ താൽപ്പര്യാർത്ഥമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്നും വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതൽ ഒരു വർഷത്തേക്ക് കർണാടകയിലുടനീളം ഇത് പ്രാബല്യത്തിൽ തുടരുമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണർ പറഞ്ഞു.

നേരത്തേ സിഗരറ്റ് വാങ്ങാനുള്ള പ്രായപരിധി 18ൽ നിന്ന് 21 ആയി കർണാടക സർക്കാർ ഉയർത്തി ഉത്തരവ് ഇറക്കിയിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഈ ഉത്തരവ് പുറത്ത് വന്നത്. പാക്കറ്റ് തുറന്നുള്ള സിഗരറ്റിന്റെ ലൂസ് വിൽപ്പനയും ഹുക്കാ ബാറുകളും അന്ന് നിരോധിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറ് മീറ്റർ പരിധിയിൽ പുകയില ഉത്പന്നങ്ങൾ വിൽക്കാൻ പാടില്ലെന്ന ഉത്തരവും അന്ന സർക്കാർ ഇറക്കിയിരുന്നു. കൂടാതെ പുകയിലയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുക വർധിപ്പിക്കുകയും ചെയ്തിരുന്നു.

ഈ നിയമം ലംഘിക്കുന്നവർക്ക് ചുമത്തുന്ന പിഴ പരമാവധി 1000 രൂപയാക്കി അന്ന് നിജപ്പെടുത്തുകയും ചെയ്തിരുന്നു. ഹുക്ക ബാറുകൾ സംബന്ധിക്കുന്ന ചട്ടങ്ങളും പുതിയ നിയമത്തിലുണ്ട്. ഭക്ഷണശാലകൾ, പബ്ബുകൾ, റസ്റ്റോറന്റുകൾ എന്നിങ്ങനെ ഒരു സ്ഥാപനത്തിന്റെയും അകത്ത് ഹുക്ക വലിക്കാൻ അനുവാദമുണ്ടാകില്ലെന്നും നിലവിൽ നിയമമുണ്ട്. അങ്ങനെ ചെയ്താൽ 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പിഴയും ഒരു വ‍ർഷം മുതൽ മൂന്ന് വർഷം വരെ തടവും ലഭിക്കും. ഹുക്ക വലിക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഈ നിയന്ത്രണമെന്ന് അന്ന് ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.

English Summary:

Karnataka’s Food Safety and Drug Administration Department ban gutkha and pan masala containing tobacco and/or nicotine. The prohibition applies to both packaged and unpackaged products.

Follow Us