Udhayanidhi Stalin: മാന്യതയുണ്ടോ? നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വഴങ്ങാനുള്ള പണയ വസ്തുവല്ല സ്ത്രീ! ഉദയനിധിക്കെതിരെ തുറന്നടിച്ച് ഖുശ്ബു സുന്ദർ

Udhayanidhi Stalin: സ്ത്രീകളെ അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതും ഒരു രാഷ്ട്രീയ നാടകമായി കണക്കാക്കുന്ന വിശ്വസ്തരായ അനുയായികളുടെ കരഘോഷത്തിലും വിസിലുകളിലും ചിരിയിലും മുഴങ്ങുന്ന ആളുകളിൽ നിന്ന് എന്ത് മാറ്റമാണ് നമുക്ക് പ്രതീക്ഷിക്കാൻ സാധിക്കുക. ഇവരുടെ ഈ സംസ്കാരത്തെക്കുറിച്ച് എനിക്ക് നന്നായി അറിയാം എന്നും ഖുഷ്ബു പറയുന്നു. സ്ത്രീകളുടെ അന്തസ്സിനെ ഒരു രാഷ്ട്രീയ ഉപകരണം ആക്കി മാറ്റിയാൽ ഒരു കുടുംബത്തിനും..........

Udhayanidhi Stalin: മാന്യതയുണ്ടോ? നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വഴങ്ങാനുള്ള പണയ വസ്തുവല്ല സ്ത്രീ! ഉദയനിധിക്കെതിരെ തുറന്നടിച്ച് ഖുശ്ബു സുന്ദർ

Khushbhu, Udhaynidhi Stalin

Published: 

05 Aug 2026 | 09:38 AM

നടി തൃഷക്കെതിരെ വിവാദ പരാമർശം നടത്തിയ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കടന്നാക്രമിച്ച് നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്ബു സുന്ദർ. ഉദയനിധി സ്റ്റാലിന്റെ പ്രസംഗം കേട്ടുവെന്നും അത് വളരെ വൃത്തികെട്ടതും വിലകുറഞ്ഞതും ഒരു വ്യക്തിയെ ആഴത്തിൽ അവഹേളിക്കുന്ന തരത്തിലുമുള്ളതെന്നാണ് പ്രതികരിക്കുന്നത്. അദ്ദേഹം ഇതിലൂടെ തന്റെ രാഷ്ട്രീയമായ സംസ്കാരത്തെയാണ് പ്രതിഫലിപ്പിച്ചത്.

ഇത്തരത്തിൽ മാനസികാവസ്ഥയുള്ള ഒരു വ്യക്തി ഒരു രാഷ്ട്രീയ പാർട്ടിയെ നയിക്കാനും ഒരു ദിവസം സംസ്ഥാനം ഭരിക്കാനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ അവസ്ഥയിൽ നിന്നും നമ്മളെ ദൈവം രക്ഷിക്കട്ടെ എന്നുമാണ് ഖുശ്ബു സുന്ദർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ALSO READ:ഞാൻ പറഞ്ഞതിന് ഒറ്റ അർത്ഥം; പറയാത്ത കാര്യത്തിന് പഴി കേൾക്കേണ്ടി വന്നതിൽ സങ്കടം; ഉദയനിധി സ്റ്റാലിൻ

സ്ത്രീകളെ അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതും ഒരു രാഷ്ട്രീയ നാടകമായി കണക്കാക്കുന്ന വിശ്വസ്തരായ അനുയായികളുടെ കരഘോഷത്തിലും വിസിലുകളിലും ചിരിയിലും മുഴങ്ങുന്ന ആളുകളിൽ നിന്ന് എന്ത് മാറ്റമാണ് നമുക്ക് പ്രതീക്ഷിക്കാൻ സാധിക്കുക. ഇവരുടെ ഈ സംസ്കാരത്തെക്കുറിച്ച് എനിക്ക് നന്നായി അറിയാം എന്നും ഖുഷ്ബു പറയുന്നു. സ്ത്രീകളുടെ അന്തസ്സിനെ ഒരു രാഷ്ട്രീയ ഉപകരണം ആക്കി മാറ്റിയാൽ ഒരു കുടുംബത്തിനും അതായത് ഉദയനിധി സ്റ്റാലിന്റെ ഉൾപ്പെടെയുള്ള കുടുംബത്തിന് അതേ പെരുമാറ്റത്തിൽ നിന്നും മുക്തി നേടാൻ സാധിക്കില്ല.

നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വഴങ്ങാനുള്ള ഒരു പണയ വസ്തുവായി സ്ത്രീകളെ കണക്കാക്കരുത്

അത്തരം ഭാഷാ സാധാരണ വലിക്കുന്നവർ ഓർക്കണം എന്നും ഖുശ്ബു പറയുന്നു. രാഷ്ട്രീയ വ്യത്യാസങ്ങൾ പരിഗണിക്കാതെ തന്നെ പൊതു സംവാദത്തിന് അതിരുകൾ ഉണ്ടായിരിക്കണം. സ്ത്രീകളെ ബഹുമാനിക്കേണ്ടതുണ്ട് നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വഴങ്ങാനുള്ള ഒരു പണയ വസ്തുവായി സ്ത്രീകളെ കണക്കാക്കരുത് എന്നും ഖുശ്ബു പറയുന്നു.

നിങ്ങളുടെ രാഷ്ട്രീയ എതിരാളികളുടെ പ്രകടനവുമായോ കാഴ്ചപ്പാടുമായോ നേതൃത്വവുമായോ നിങ്ങൾക്ക് പൊരുത്തപ്പെടാൻ സാധിക്കുന്നില്ലെങ്കിൽ അത് നിങ്ങൾക്ക് കഴിയുന്നില്ലെന്ന് നിങ്ങൾക്ക് തിരിച്ചറിവ് ഉണ്ടാകുമ്പോൾ വ്യക്തിപരമായ അധിക്ഷേപങ്ങളും അസഭ്യവും അവലംബിക്കുന്നത് ഒട്ടും നല്ല സംസ്കാരമല്ല. ഉദയനിധി സ്റ്റാലിനും അദ്ദേഹത്തിന്റെ പിതാവ് എം.കെ സ്റ്റാലിനും വർഷങ്ങളായി നിരവധി വിവാദങ്ങൾ നേരിട്ടിട്ടുണ്ട്.

പക്ഷേ അവയൊന്നും ഒരിക്കലും പൊതുജീവിതത്തിന്റെ മാനദണ്ഡമായി മാറരുത്. ഇത്തരത്തിൽ ഒരു പൊതുവേദിയിൽ വെച്ച് അപമാനിച്ചതിന് തൃഷയോട് പ്രതിപക്ഷ നേതാവ് നിരുപാധികം പരസ്യമായി ക്ഷമാപണം നടത്തണം അദ്ദേഹത്തിന്റെ അഴുക്ക് ഏറ്റെടുക്കുവാൻ സാധിക്കുമോ എന്നും ക്ഷമ ചോദിക്കുവാനുള്ള ധൈര്യവും മാന്യതയും ഉണ്ടോ എന്നും നമുക്ക് വഴിയെ കാണാമെന്നും ഖുഷ്ബു സുന്ദർ പറയുന്നു.

ENGLISH SUMMARY

Actress and political leader Khushbu Sundar has attacked Tamil Nadu opposition leader Udhayanidhi Stalin for his controversial remarks against actress Trisha. She said that she heard Udhayanidhi Stalin’s speech and that it was very dirty, cheap and deeply insulting to a person. He reflected his political culture through this.

Follow Us
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
പപ്പായ അച്ചാർ ഉണ്ടാക്കിയാലോ, ചോറിന് വേറൊന്നും വേണ്ട!
ശരീരഭാരം കുറയ്ക്കാൻ ഞാവൽപ്പഴം എങ്ങനെ, എപ്പോൾ കഴിക്കണം?
ഫീച്ചറുകൾ ഇതാ എണ്ണിക്കോ! വൺപ്ലസ് N6x 5G വിൽപ്പന തുടങ്ങി
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു