AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കം

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, സര്‍ബാനന്ദ സോനാവാള്‍, ജിതിന്‍ റാം മാഞ്ചി, ജിതിന്‍ പ്രസാദ, നകുല്‍നാഥ്, കനിമൊഴി, അണ്ണാമലേ എന്നിവരും ഇന്ന് ജനവിധി തേടും

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കം
വോട്ടെടുപ്പ് (image credits: social media)
Shiji M K
Shiji M K | Published: 19 Apr 2024 | 09:13 AM

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് തുടക്കമായി. 16 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 10 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് പോളിംഗ്. 7 ലക്ഷം പോളിംഗ് സ്‌റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അരുണാചല്‍പ്രദേശ് -രണ്ട്, അസം-അഞ്ച്, മധ്യപ്രദേശ്-ആറ്, മഹാരാഷ്ട്ര- അഞ്ച്, മണിപ്പൂര്‍-രണ്ട്, രാജസ്ഥാന്‍-പതിമൂന്ന്, മേഘാലയ-രണ്ട്, തമിഴ്‌നാട്-മുപ്പതിയൊന്‍പത്, ഉത്തരാഖണ്ഡ്-അഞ്ച്, ബംഗാള്‍-മൂന്ന്, ഉത്തര്‍പ്രദേശ്-എട്ട്, ഛത്തീസ്ഗഡ്, ലക്ഷദ്വീപ്, അന്തമാന്‍ നിക്കോബാര്‍, ജമ്മു-കശ്മീര്‍, മിസോറാം, നാഗാലാന്റ്, പുതുച്ചേരി, സിക്കിം, ത്രിപുര-ഒന്നുവൂതം മണ്ഡലങ്ങള്‍ എന്നിങ്ങനെയാണ് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്നത്.

വോട്ടെടുപ്പ് നടക്കുന്ന 102 മണ്ഡലങ്ങളില്‍ 42 എണ്ണം ബിജെപിയുടെ കയ്യിലുള്ളതാണ്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, സര്‍ബാനന്ദ സോനാവാള്‍, ജിതിന്‍ റാം മാഞ്ചി, ജിതിന്‍ പ്രസാദ, നകുല്‍നാഥ്, കനിമൊഴി, അണ്ണാമലേ എന്നിവരും ഇന്ന് ജനവിധി തേടും.